അച്ഛനോട് ഇത്തിരി ദേഷ്യം തോന്നിയെങ്കിലും വീണ്ടും ഒരു മെസേജ് അയച്ചു. ഞാന്‍ ശ്യാം , അച്ഛന്‍ന്‍റെ ഫ്രണ്ട് ആണ് തോമാച്ചന്‍. അദ്ധേഹം പറഞ്ഞിട്ട് ആണ് വിളിക്കാന്‍ ശ്രമിച്ചു. നമ്പര്‍ അച്ഛന്‍ അയച്ചു തന്നതാണ്. വിളിക്കാന്‍ ശ്രമിച്ചിട്ട് കോള്‍ കണക്റ്റ് ആയി കിട്ടിയില്ല. ജിന്‍സി ദുബായ് എയര്‍പോര്‍ട്ടില്‍ ഉണ്ടെന്നു പറഞ്ഞു. സഹായിക്കാന്‍ പറ്റുമെങ്കില്‍ സഹായിക്കാന്‍ പറഞ്ഞു. എങ്ങനെ സഹായിക്കാന്‍ എന്നറിയില്ല. കാര്യം അറിയാമല്ലോ ഇപ്പോഴത്തെ. ഇവിടെ വാട്സപ്പ് കോള്‍ ബാന്‍ ആയതുകൊണ്ട് വിളിക്കാന്‍ കഴിയില്ല. അതാണ് വീണ്ടും മെസേജ് ഇട്ടതു. മെസേജ് സെന്റ് ആയി ഒരു ടിക്ക്, രണ്ടു ടിക്ക് അതാ അപ്പോള്‍ തന്നെ റീഡ് ആയി ബ്ലൂ ടിക്ക്. ടൈപ്പിംഗ് എന്ന് കാണുന്നു.
“എനിക്ക് ആരുടേം സഹായം വേണ്ട.” താങ്ക്സ്. ഇത്രയും ആയിരുന്നു റിപ്ലെ മെസേജ്.
ആ ബസ്റ്റ് എന്നോര്‍ത്ത്. നല്ല ദേഷ്യം വന്നുവെങ്കിലും മറുപടി അയച്ചില്ല. ഞാന്‍ ഫോണ്‍ എടുത്തു ജറ്റ് അറേഞ്ച് ചെയ്ത കമ്പനിയിലെ സ്ടാഫിനെ വിളിച്ചു. കാര്യങ്ങള്‍ അന്വേഷിച്ചു. കുറച്ചു ഫോര്‍മാലിറ്റി കൂടി ഉണ്ട്. വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. അവര്‍ തിരിച്ചു വിളിക്കും എന്ന് പറഞ്ഞു. കോള്‍ കട്ട് ചെയ്തു ഉടന്‍ അച്ഛനെ വിളിച്ചു. അച്ഛന്‍ ഫോണ്‍ എടുത്ത ഉടനെ മോന്‍ വിളിക്കുന്നത് ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു എന്തേലും വഴിയുണ്ടോ എന്നാണ് ആദ്യം ചോദിച്ചത്. അത് കെട്ടു എനിക്ക് നല്ല ദേഷ്യം വന്നു. എങ്കിലും അച്ഛനോട് അങ്ങനെ ദേഷ്യപ്പെടാറില്ല. എല്ലാ അച്ചന്മാരെയും പോലെ ഒരുപാടു കഷ്ടപ്പെട്ടതാണ് എനിക്ക് വേണ്ടി. അച്ഛന്‍ ഇത്രയും സീരിയസായി എന്നോട് ആരെയെങ്കിലും സഹായിക്കാന്‍ ഇതുവരെ പറഞ്ഞിട്ടില്ല എന്ന് ഞാന്‍ ഓര്‍ത്തു. ഞാന്‍ ഇവിടെ നടന്ന കാര്യം മുഴുവന്‍ പറഞ്ഞു. അതുകേട്ട അച്ഛന്‍ അത് അറിയാത്ത നമ്പരില്‍ നിന്ന് ഫോണ്‍ വിളിച്ചിട്ട് ആകും മോനെ എന്ന് പറഞ്ഞു എന്നെ സമാധാനിപ്പിച്ചു. അച്ഛന്‍ പറഞ്ഞു തോമാച്ചന്‍ ഇവിടെ തന്നെ ഉണ്ട്, രണ്ടു ദിവസമായി ഉറങ്ങിയിട്ട്, ഇപ്പോള്‍ ഞാന്‍ നിര്‍ബന്ധിച്ചു അല്‍പനേരം ഉറങ്ങുകയാണ്. തോമച്ചനെക്കൊണ്ട് ജിന്‍സിയെ വിളിപ്പിച്ചു മോനെ വിളിക്കാന്‍ പറയാം. മോന്‍ കട്ട് ചെയ് ഞാന്‍ അങ്ങോട്ട് വിളിക്കാം എന്ന് പറഞ്ഞു അച്ഛന്‍ ഫോണ്‍ വച്ചു. പാവം അച്ഛന്‍, തോമാച്ചന്‍ അതുപോലെ ടെന്‍ഷനില്‍ ആകും. മറ്റുള്ളവരുടെ വിഷമം കണ്ടാല്‍ അച്ഛന്‍ തളരും. എന്തായാലും അച്ഛന്‍ പറയുന്ന പോലെ ചെയ്യാം എന്ന് ഞാന്‍ കരുതി. അച്ഛന്റെ താല്പര്യം എനിക്ക് മനസിലായി, ഇനി ഇതില്‍ നിന്ന് പെട്ടന്ന് ഊരിപോകാന്‍ പറ്റില്ല. പാവം അച്ഛന്‍ ഒരിക്കലും ഒന്നും വേണമെന്ന് പറഞ്ഞിട്ടില്ല. അമ്മയേക്കാള്‍ എനിക്ക് ഇഷ്ടം അച്ഛനെയാണ്. എല്ലാവരും തള്ളിപ്പറഞ്ഞ സമയത്തും അച്ഛന്‍ എന്നെ ചേര്‍ത്ത് പിടിച്ചിട്ടേയുള്ളൂ. പാവത്തിന്റെ കയ്യില്‍ പൈസ ഇല്ലായിരുന്നു എന്നൊരു കുറവേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ ഞാന്‍ നല്ല നിലയില്‍ ആയപ്പോള്‍ അച്ഛനെ നല്ല നിലയില്‍ അഭിമാനത്തോടെ ജീവിക്കാനുള്ള എല്ലാ സൌകര്യവും ചെയ്തുകൊടുത്തത്. ഹോ സെന്റി ആയിപോയി. അത് പോട്ടെ.
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤❤
വളരെ നല്ല കഥ ?
Thank you.
സൂപ്പർ മച്ചാനെ ?
തുടരണം ! നിർത്തി പോകല്ല് ?️
Thank you.
നന്നായിട്ടുണ്ട് സഹോ…. ഡയലോഗിലെ ഒരു അച്ഛടിഭാഷ ഒഴികെ ബാക്കി തീം, കഥയുടെ പോകുന്ന രീതി എല്ലാം അടിപൊളി…. കുറച്ചുകൂടി പേജുകൾ കൂട്ടി എഴുതൂ..
Thank you. Thanks for inputs. I will try to improve.
കൊള്ളാം, super ആയിട്ട് പോകുന്നുണ്ട്
Thank you