ഞാന്‍ വീണ്ടും ഫോണ്‍ എടുത്തു UAE നമ്പരിലേക്ക് വിളിച്ചു. കൊറേ ബെല്ലിനു ശേഷം ആരോ ഫോണ്‍ എടുത്തു ഹലോ പറഞ്ഞത് ഒരു പുരുഷ ശബ്ദം ആണ്. ഞാന്‍ അല്പം മടിച്ചു ഹലോ ഇത് ജിന്‍സിയുടെ നമ്പര്‍ അല്ലെ ?
ജിന്‍സി അല്ല അവളുടെ ഭര്‍ത്താവ് സാം ആണ്. നിങ്ങള്‍ ആരാ ?
ഞാന്‍ : ഞാന്‍ ശ്യാം, എന്‍റെ ഫാദര്‍ വിളിച്ചു തന്നതാണ് ഈ നമ്പര്‍. ശ്യാം കാര്യം മുഴുവന്‍ അവനോടു പറഞ്ഞു.
സാം : ചേട്ടാ നിങ്ങടെ കോള്‍ ഞാന്‍ കണ്ടതാ. തിരിച്ചു ISD വിളിക്കാന്‍ ഉള്ള പൈസ ഇതില്‍ ഇല്ലായിരുന്നു. എന്‍റെ ഭാര്യ ഒക്കെ ശരിയാ എല്ലാം തന്നിഷ്ടം ആണ്. ഇപ്പോള്‍ ഇത്രയും ചെയ്തു വച്ചിട്ട് എന്നോട് വിളിച്ചു പൈസ ചോദിച്ചാല്‍ ഞാന്‍ എവിടുന്നു എടുത്തു കൊടുക്കാന്‍. ഞാന്‍ അവളോട് തിരിച്ചു നാട്ടില്‍ പോകാന്‍ പറഞ്ഞു. അവിടെ അത്ര ദിവസം ക്വരന്റൈന്‍ ഹോട്ടലില്‍ കൊടുക്കാന്‍ ഒന്നും പൈസ ഞാന്‍ കൂട്ടിയാല്‍ കൂടില്ല ഇപ്പോള്‍. ഞാന്‍ ഇവിടെ ചെറിയൊരു ജോലിയില്‍ ആണ്. വലിയ സാലറി ഒന്നും ഇല്ല. കൊറോണ കാരണം മൂന്നാല് മാസം റൂമിലിരുന്നു. ഇപ്പോള്‍ ജോലി തുടങ്ങിയെങ്കിലും മൂന്നു മാസമായി സാലറി കിട്ടിയിട്ട്. അവള്‍ എന്നെ വിളിച്ചു ദേഷ്യപ്പെട്ടിട്ടു കാര്യമില്ല. എന്‍റെ കയ്യില്‍ ഇല്ല. അവളിനി അങ്ങോട്ട് വരില്ല. വിസ തീരട്ടെ. അല്ലാതെ എന്താ ചെയ്യുക.
ശ്യാം അകെ കണ്ഫ്യുഷന്‍ ആയി. ഇതൊക്കെ എന്നോട് എന്തിനാ പറയുന്നേ. ഇനി ഇയാള്‍ ഞാന്‍ അവളുടെ ബോസ് വല്ലതും ആണെന്ന് കരുതി കാണുമോ? അയാള്‍ പിന്നെയും ജിന്‍സിയെ കുറ്റം പറഞ്ഞുകൊണ്ടേയിരുന്നു. ഇടയ്ക്കു കയറി ഞാന്‍ എന്തെങ്കിലും പറയാന്‍ അയാള്‍ സമ്മതിക്കുന്നില്ല..
എങ്കിലും ഞാന്‍ പറഞ്ഞു “ഓക്കേ സാം ഞാന്‍ ഫാദര്‍ പറഞ്ഞത് കൊണ്ട് വിളിച്ചതാണ്. ഇതൊന്നും എനിക്കറിയില്ലായിരുന്നു. എന്‍റെ ഫ്ലൈറ്റ് ടൈം ആകുന്നു. ബൈ പിന്നെ കാണാം.” ഇത്രയും പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
ഇതിപ്പോ ഓരോ പുലിവാല് വരുന്ന വഴി കണ്ടോ. സ്വന്തം ഭാര്യ ഒരു കുഴപ്പത്തില്‍ പെട്ട് എയര്‍പോര്‍ട്ടില്‍ കുടുങ്ങി കിടക്കുമ്പോള്‍ ഇവന്‍ എങ്ങനെ ഇങ്ങനെ പറയാന്‍ കഴിയുന്നു. വെറുതെയല്ല ജിന്‍സി എനിക്ക് അങ്ങനെ മെസേജ് അയച്ചത്. അവളോട് ചെറിയൊരു സഹതാപം എനിക്ക് തോന്നി. മാസ്ക് ഒക്കെ വച്ച് ഇരിക്കുന്നതിനാല്‍ ആകെ വല്ലായ്മയാണ്. സഫോക്കേഷന്‍ ഒക്കെ തോന്നുന്നു. അതിന്‍റെയിടക്കാണ് ഇതുപോലെ മാരണങ്ങള്‍. ഫോണിലെ ബാറ്ററി തീരാറായി. ബാഗ് തുറന്നു ചാര്‍ജര്‍ എടുത്തു ഫോണ്‍ കുത്തി ഇട്ട ശേഷം വീണ്ടും ചെയറിലേക്ക് ഇരുന്നു കണ്ണടച്ചു.
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤❤
വളരെ നല്ല കഥ ?
Thank you.
സൂപ്പർ മച്ചാനെ ?
തുടരണം ! നിർത്തി പോകല്ല് ?️
Thank you.
നന്നായിട്ടുണ്ട് സഹോ…. ഡയലോഗിലെ ഒരു അച്ഛടിഭാഷ ഒഴികെ ബാക്കി തീം, കഥയുടെ പോകുന്ന രീതി എല്ലാം അടിപൊളി…. കുറച്ചുകൂടി പേജുകൾ കൂട്ടി എഴുതൂ..
Thank you. Thanks for inputs. I will try to improve.
കൊള്ളാം, super ആയിട്ട് പോകുന്നുണ്ട്
Thank you