ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍] 445

ചിരി മാഞ്ഞു പോയ മുഖത്ത് വിഷാദം തളം കെട്ടിയിരുന്നു. എന്നെ കെട്ടിപ്പിടിച്ച ചമ്മല്‍ കൂടി ഉള്ളതിനാല്‍ അവള്‍ എന്തോ പറയാന്‍ തപ്പിതടയുന്നു. ഞാന്‍ ഇടയ്ക്കു കേറി പറഞ്ഞു അവിടെ എത്തിയിട്ട് മെസേജ് അയക്കണം. അവള്‍ തലയാട്ടി. താങ്ക്സ് എന്ന് പറഞ്ഞു തിരികെ നടന്നു. അല്‍പദൂരം പോയ ശേഷം അവള്‍ തിരികെ എന്‍റെ അടുക്കലേക്കു വേഗം വന്നു.

അടുത്തെത്തിയ അവള്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു മാഷിന് ഓര്‍മ ഉണ്ടോ ? വളരെ ചെറുപ്പത്തില്‍ ഒരിക്കല്‍ ഞങ്ങള്‍ പപ്പയുടെ കൂടെ വീട്ടില്‍ വന്നിട്ടുണ്ട്. ചെങ്കല്ല് കൊണ്ടുള്ള ഒരു കൊച്ചു വീട്ടില്‍ പടിയില്‍ മാഷിന്‍റെ അച്ഛന്‍ പറിച്ചു തന്ന മല്‍ബറി പഴങ്ങള്‍ തിന്നുകൊണ്ട്‌ ഇരിക്കുമ്പോള്‍  മാഷിന്‍റെ കയ്യിലിരുന്ന പഴങ്ങള്‍ വേണമെന്ന് പറഞ്ഞു എന്‍റെ അനിയത്തി വാശി പിടിച്ചപ്പോള്‍ മാഷ് അത് അവള്‍ക്കു കൊടുത്തു. എന്‍റെ പപ്പയുടെ കൂട്ടുകാരന്‍റെ ആ മകനെ വീണ്ടും ഇവിടെ വച്ച് കാണുമെന്നു കരുതിയില്ല. ഇങ്ങനെ ഒരവസരത്തില്‍ എനിക്ക് സഹായമാകും എന്ന് കരുതിയില്ല. അന്ന് അനിയത്തിക്ക് മല്‍ബറി പഴങ്ങള്‍ കൊടുത്ത മനസ് ഇത്ര വലിയ ഒരു കാര്യം എനിക്ക് ചെയ്യുമെന്ന് ഒരിക്കലും ചിന്തിച്ചില്ല. നിങ്ങള്‍ വലിയവന്‍ ആണ്. ആ ചെറിയ വീട്ടില്‍ നിന്നും നിങ്ങള്‍ എത്ര ഉയരത്തില്‍ എത്തി എന്നെനിക്കറിയില്ല. പക്ഷെ അന്നും ഇന്നും നിങ്ങളുടെ മനസ് വളരെ ഉയരത്തില്‍ ആണ്. എന്നെ വിളിച്ച ചീത്ത ഇപ്പോള്‍ ഞാന്‍ എന്ജോയ്‌ ചെയ്യുന്നു. അത് ഞാന്‍ അര്‍ഹിച്ചിരുന്നു. മറക്കില്ല. എല്ലാ കടവും ഞാന്‍ വീട്ടും. നിങ്ങള്‍ ആണ് ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും നല്ല ആണ്.  അത്രയും പറഞ്ഞു അവള്‍ കാലില്‍ പൊങ്ങി എന്‍റെ കവിളില്‍ ഒരു ഉമ്മ നല്‍കിയ ശേഷം വേഗം തിരിഞ്ഞു നടന്നു. ഞാന്‍ തരിച്ചു നിന്ന് പോയി.

ഞാന്‍ അത്ര നല്ലവനായ ആണല്ല എന്ന് പറയണം എന്നുണ്ടായിരുന്നു. ഞാന്‍ നല്ലവന്‍ ആണോ എന്ന് ഞാന്‍ തന്നെ ഒരു നിമിഷം ചിന്തിച്ചു പോയി. ഒരിക്കലും അല്ല എന്നറിയാം. നടന്നു പോകുന്ന അവള്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് ഓര്‍മയില്ലായിരുന്നു. അവളുടെയോ അനിയത്തിയുടെയോ മുഖം എന്‍റെ മനസ്സില്‍ ഇല്ല. തോമാച്ചനെ ഓര്‍മയുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് തോമാച്ചനെ കണ്ടിട്ടുണ്ട്. ജീവിതത്തിന്‍റെ പാച്ചിലിനിടയില്‍ എപ്പഴെങ്കിലും അവരെ കണ്ടതായി ഓര്‍ക്കാന്‍ ശ്രമിച്ചു കൊണ്ട് ഞാന്‍ നിന്നു. അപ്പോഴും അവളുടെ ഉമ്മ കവിളില്‍ നല്‍കിയ കുളിര്‍ എന്‍റെ ശരീരം മുഴുവന്‍ പടര്‍ന്നു കയറുന്നത് ഞാനറിഞ്ഞു.

35 Comments

Add a Comment
  1. send new part….still waiting…

  2. ✖‿✖•രാവണൻ ༒

    ❤️❤️

  3. കൊള്ളാം സൂപ്പർ. കലക്കി. തുടരുക ❤

  4. Great!, Please continue…

    1. ശ്യാം ബെന്‍സല്‍

      Thanks

  5. ഡാവിഞ്ചി

    നന്നായിട്ടുണ്ട്…. അടുത്ത ഭാഗം പ്ലാനിൽ ഉണ്ടോ? ഉണ്ടേൽ വൈകാതെ പോരട്ടെ…

    1. ശ്യാം ബെന്‍സല്‍

      Thanks. അടുത്ത ഭാഗം എത്രയും പെട്ടന്ന് ഇടാന്‍ ശ്രമിക്കാം. കുറച്ചു തിരക്കൊക്കെ ഉണ്ട്.

  6. ശ്യാം ബെന്‍സല്‍

    Thanks

  7. ㅤㅤㅤ

    ????

    ഒരു രക്ഷയും ഇല്ല ബ്രോ ?

    പൊളി ഐറ്റം ?

    ഇത്രേം താമസിച്ചാലെന്താ അതിനെല്ലാം ചേർത്ത് ഉണ്ടായിരുന്നു ഈ 71 പേജിൽ..❌

    ഹോ..അടുത്തത് അധികം ലാഗ് അടിപ്പിക്കല്ലെ മച്ചാനെ..

    ❣️

    1. ശ്യാം ബെന്‍സല്‍

      Thanks

  8. ശ്രാമേട്ടാ …… പെരുത്ത് ഇഷ്ടായിട്ടോ…. 70 പേജ് ഉണ്ടങ്കിലും ഒരിടത്ത് പോലും ലാഗ് ഫീൽ ചെയ്തില്ല ….., അടിപൊളി ….. നല്ലവണ്ണം ആസ്വദിച്ച് ഒറ്റയിരിപ്പിന് തന്നെ തീർത്തു

    1. ശ്യാം ബെന്‍സല്‍

      Thank you

  9. ശ്യാം ബെന്‍സല്‍

    Thank you

  10. very good story. please continue.

    1. ശ്യാം ബെന്‍സല്‍

      താങ്ക്സ്

  11. ഒന്നും പറയാനില്ല, എന്തൊരു ഫീൽ! സെക്സ് ഉണ്ടെങ്കിലും ഒരു നോവൽ വായിക്കുന്ന പ്രതീതി. എല്ലാ വികാരങ്ങളെയും തന്മയത്വത്തോടെ അവതരിപ്പിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ശ്യാം ബെന്‍സല്‍

      സെക്സ് ഇതില്‍ റിയല്‍ ആയി ഉള്ളതാണ്. അതില്ലാതെ ഈ കഥ എഴുതാന്‍ സാധിക്കില്ല. നന്ദി സുഹൃത്തെ.

  12. Onne parayanullu….kidu….feel…..and gyd presenting…

    1. ശ്യാം ബെന്‍സല്‍

      Thanks

  13. നല്ല അവതരണം ഇതിനെ ഒരു sex സ്റ്റോറി എന്ന് പറയാൻ കഴിയില്ല ജീവിതം വരച്ചു വെച്ചിരിക്കുന്നു വായിക്കുന്നവർ ജിൻസിയോ ശ്യമോ ആയി മാറും എന്നാ കാര്യത്തിൽ സംശയം ഇല്ലാ. ഇപ്പോൾ കഥയെഴുതുന്ന കുറെ ചേട്ടന്മാർ കണ്ടു പഠിക്കട്ടെ മൂന്നു പേജിൽ കുട്ടിവരെ ആവും. Sex കഥക്ക് വേണ്ടി ആണ് എല്ലാരും വരുന്നതെങ്കിലും അതിനു ഒരു ഫീൽ വേണം അത് ഇതിൽ ഉണ്ട് ഞാനും കുറെ നേരത്തേക്ക് ശ്യാമേട്ടനെ ഇഷ്ട്ടമുള്ള ജിൻസിയായി മാറി thanks എഴുത്തുകാരാ ❤❤

    1. ശ്യാം ബെന്‍സല്‍

      താങ്ക്സ്. ഇത്ര വലിയ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടോ എന്നറിയില്ല. ഉള്ളില്‍ ഫീല്‍ ഉണ്ടെങ്കിലെ അത് വരികളില്‍ വരൂ എന്നാണ് എന്‍റെ ഒരിത്. നന്ദി.

  14. സേതുരാമന്‍

    പ്രിയപ്പെട്ട ശ്യാം, എഴുപതിഒന്നു പേജുകള്‍ കഴിഞ്ഞത് അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഞാന്‍ കഥയില്‍ മുഴുകി പോവുകയാണ് ഉണ്ടായത്. വളരേയധികം യാഥാര്‍ത്ഥ്യ ബോധം വായിക്കുമ്പോള്‍ കിട്ടുകയും ചെയ്തു. ഗംഭീരമായിട്ടുണ്ട് കഥയും എഴുത്തും വിവരണവും ഭാഷയുമെല്ലാം. അഭിനന്ദനങ്ങള്‍ സുഹൃത്തേ ……നല്ലൊരു കഥ തരുന്നതിന്. ഈ ഭാഗത്തോടെ കഥ തീര്‍ന്നാല്‍ പോലും അത് മുഴുവനായി എന്നേ തോന്നു.

    1. Sethu bro…puthiya thu onnumile

      1. സേതുരാമന്‍

        ….പണി തുടങ്ങിയിട്ടുണ്ട് സുഹൃത്തേ …….

    2. ശ്യാം ബെന്‍സല്‍

      നന്ദി സേതു. ആദ്യമായി എവിടെയെങ്കിലും എന്തെങ്കിലും എഴുതുന്നത്‌. കൂടുതല്‍ പോര്‍ഷനും റിയല്‍ ആണ്. ചില കാര്യങ്ങള്‍ മാറ്റി എഴുതേണ്ടി വന്നു. ഇഷ്ടമാകുന്നു എന്നറിഞ്ഞതില്‍ സന്തോഷം. വായിക്കുന്നവര്‍ക്ക് ഡൌട്ട് ഉണ്ടാകരുത് എന്നൊരു ചിന്തയില്‍ നിന്നുമാണ് യാഥാര്‍ത്ഥ്യ ബോധം ഉണ്ടാവണം എന്ന് തോന്നിയത്. നന്ദി.

  15. ഇപ്പൊ വായിച്ച് തീർന്നിട്ടെ ഉള്ളൂ എല്ലാ ഭാഗങ്ങളും ഒരുമിച്ച്. Truly a sensible story..so sensitive but. ഉള്ളറിഞ്ഞ് ഉള്ളുലച്ച് വിശദമായി എഴുതിയിട്ടുണ്ട്. കഥയല്ല എന്നു പറയുമ്പൊഴും അത് കഥയായി പറയാനും അറിയണം..ശ്യാമിനുണ്ട് ആ നാട്ടറിവ്..അഭിനന്ദനങ്ങൾ. വേണം ഈ ചൂടാറും മുൻപ് ആ ചൂട്.

    1. ശ്യാം ബെന്‍സല്‍

      Thank you all for the comments and support.

    2. ശ്യാം ബെന്‍സല്‍

      ഒരുപാടു നന്ദി. Thanks for the love and support.

  16. ഹൃദയഹാരിയായ അവതരണം. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. ശ്യാം ബെന്‍സല്‍

      Thanks. I will try to post the next part asap.

  17. ❤?ഞാനും ഇന്നാ വായിക്കുനേ.. പേജ് കൂടുതൽ കണ്ടത് കൊണ്ട് കേറി വായിച്ചതാ. എന്തായാലും കൊള്ളാം ?

    1. ശ്യാം ബെന്‍സല്‍

      Thanks

  18. Lengthy pine super
    Otta iruppil 3 partum vayichu
    Baki pettanu expect cheyunu

Leave a Reply

Your email address will not be published. Required fields are marked *