Julia part 2
പാനം ചെയ്തു. സ്വന്തം വക്ത്രത്തിനുള്ളിൽ തളം പൂണുന്നതു് തന്റെ ഉമിനീരോ അതോ മറ്റെയാളിന്റെയോ? അവർക്കു തന്നെ അതു് തിരിച്ചറിയാൻ പറ്റാതെയായി. നിമിഷങ്ങൾ മിനിറ്റുകൾക്കു് വഴി മാറി; ഒടുവിൽ അവർ ചുംബനത്തിൽ നിന്നു് അടർന്നു.
വന്യവും തീക്ഷ്ണവുമായ കാമത്തിന്റെ അഗ്നിശലാകകൾ ഡേവിഡിന്റെയും ജൂലിയയുടെയും മനസ്സുകളിൽ വാനോളമുയർന്നു. തമ്മിൽ കെട്ടിപ്പുണർന്നും, തഴുകിയും, പിടിച്ചും, ചുംബിച്ചും, ഇക്കിളിയിട്ടും ഡേവിഡിന്റെ കിടപ്പുമുറിയിലേക്കു് തട്ടിത്തടഞ്ഞു പോകുമ്പോൾ, അവരുടെ മനോഭൂമികകളിൽ അവശേഷിച്ചിരുന്നതു് പച്ചയായ മാംസദാഹം മാത്രമായിരുന്നു.ജൂലിയ ഡേവിഡിനെ കിടക്കയുടെ അരികിൽ ഇരുത്തിയിട്ടു് അവന്റെ മുന്നിൽ കാൽമുട്ടുകളൂന്നി ഇരുന്നു. അവന്റെ ജീൻസ് അവൾ പിടിച്ചൂർത്തിയപ്പോൽ ഡേവിഡ് താൻ ധരിച്ചിരുന്ന ടി-ഷർട്ട് ഊരി എറിഞ്ഞു. ഇപ്പോൾ ഒരു കറുത്ത ബോക്സർ ബ്രീഫ്സ് മാത്രമായി അവന്റെ വേഷം. ഒരു കൈ കൊണ്ടു് ഡേവിഡിന്റെ പൂർണമായും മുറ്റിയ ലിംഗത്തെ അവന്റെ വസ്ത്രത്തിനു മീതെ കൂടി പിടിച്ചു കൊണ്ടു് ജൂലിയ മറ്റേ കൈയാൽ അവന്റെ വൃഷണങ്ങളെ പൊത്തിപ്പിടിച്ചു. ഡേവിഡിന്റെ ലിംഗത്തെ തഴുകിക്കൊണ്ടു് അവൾ അവയെ കൈക്കുമ്പിളിലെടുത്തു് ഓമനിച്ചു. ജൂലിയ അവയെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുകയും ഡേവിഡിന്റെ വൃഷണസഞ്ചിയെ മൃദുവായി പിടിച്ചു് തിരുമ്മുകയും ചെയ്തു. അവളുടെ തലോടലിൽ അവന്റെ അവയവം വേദനിക്കുമാറു് വികാസത്തെ പ്രാപിച്ചു.
ഡേവിഡിന്റെ ബ്രീഫ്സിന്റെ ഇലാസ്റ്റിക് ബാൻഡിൽ പിടിച്ചു വലിച്ചു് ജൂലിയ അതു് ഊരാൻ ശ്രമിച്ചു. ഡേവിഡ് ഇരിപ്പിടത്തിൽ നിന്നും തെല്ലൊന്നുയർന്നു കൊടുത്തു; അതു് സുഗമമായി ഊർന്നു പോരുകയും അവന്റെ രോമങ്ങൾ വടിച്ചു കളഞ്ഞു് തെളിമ്പാക്കപ്പെട്ട ഗോപ്യപ്രദേശം വെളിപ്പെടുകയും ചെയ്തു. ഡേവിഡിന്റെ ഉദ്ധൃതലിംഗത്തെ അരുമയോടെ തലോടിക്കൊണ്ടു് അവൾ അവന്റെ മുഖത്തേക്കു നോക്കി മതിപ്പോടുകൂടി പുഞ്ചിരിച്ചു. അവൻ ജൂലിയയുടെ തലമുടിയിഴകളെ മൃദുവായി തഴുകി. അവൾ തന്റെ നാസിക ഡേവിഡിന്റെ അവയവത്തിന്റെ അഗ്രത്തോടടുപ്പിച്ചു് ദീർഘമായി ഉച്ഛ്വസിച്ചു; അതിന്റെ അഗ്രചർമത്തിൽ നിന്നും പുറപ്പെട്ട പൗരുഷഗന്ധം ജൂലിയയുടെ നാസാരന്ധ്രങ്ങളെ ഇക്കിളിപ്പെടുത്തി അവളെ ഉന്മത്തയാക്കി. അവന്റെ ശിശ്നാഗ്രത്തിൽ അവൾ ഉമ്മ വച്ചു; അതിനൊടുവിൽ തന്റെ ചുണ്ടുകളാൽ അതിന്റെ അഗ്രചർമത്തെ തെല്ലൊന്നു് വലിച്ചു നീട്ടുകയും വിടുകയും ചെയ്തുകൊണ്ടു്. അവർ വീണ്ടും പരസ്പരം നോക്കി മന്ദസ്മിതങ്ങളേകി.
ജൂലിയ വീണ്ടും ഡേവിഡിന്റെ പൗരുഷസ്തൂപത്തിലേക്കു് തന്റെ ശ്രദ്ധ തിരിച്ചു. അതിന്റെ അഗ്രചർമം പിന്നിലേക്കു നീക്കിയിട്ടു് അവൾ അതിന്റെ തലപ്പു് തന്റെ വായിൽ എടുത്തു. ജൂലിയയുടെ വദനത്തിന്റെ മൃദുവായ ഉൾഭാഗവും അവളുടെ ഉമിനീരിന്റെ ഇളംചൂടാർന്ന നനവും തന്റെ ഏറ്റവും സംവേദഗ്രാഹിയായ ഇടത്തെ പറ്റിച്ചേർന്നു പൊതിഞ്ഞപ്പോൾ ഒരു അർദ്ധാലസ്യത്തിൽ വീണു പോയ ഡേവിഡിൽ നിന്നും സ്വയമറിയാതെ ഒരു മൂളലുയർന്നു. അവന്റെ ആ പ്രതികരണം ജൂലിയയെ സന്തുഷ്ടയാക്കി. അവൾ തന്റെ ശിരസ്സു് പിന്നിലേക്കു ചലിപ്പിച്ചു് ഡേവിഡിന്റെ ലിംഗം തന്റെ വായിൽ നിന്നു പുറത്തെടുത്തു. അതിനെ മേലോട്ടു് വളച്ചു പിടിച്ചു കൊണ്ടു് ജൂലിയ അതിന്റെ ശീർഷത്തിനു കീഴിൽ, ചർമവും ശിശ്നവും തമ്മിൽ സന്ധിക്കുന്ന ഭാഗത്തു് മെല്ലെ നക്കുവാൻ തുടങ്ങി. അതിനിരുവശങ്ങളിലുമുള്ള ചെറുനിമ്നതകളിൽ അവൾ തന്റെ നാവിൻതുമ്പിനാൽ ഇക്കിളി കൂട്ടി. ആ വിടവുകൾ അവളുടെ ഉമിനീരിനാൽ ആർദ്രമായി. ഡേവിഡ് തന്റെ കൈവിരലുകൾ സ്നേഹപൂർവം ജൂലിയയുടെ തലമുടിയിഴകൾക്കിടയിലൂടെ ഓടിച്ചു. അവൻ ഏഴാം സ്വർഗത്തിലായിരുന്നു; തനിക്കു് കഷ്ടിച്ചു പരിചയം മാത്രമുള്ള ഈ സുന്ദരിക്കുട്ടി തന്റെ ലിംഗത്തിനെ ഇത്ര കാര്യമായി പരിചരിച്ചുകൊണ്ടിരിക്കുകയാണെന്നതു് അവനു് വിശ്വസിക്കുവാൻ തന്നെ പ്രയാസമായി തോന്നി. ജൂലിയ ഒരിക്കൽ കൂടി ഡേവിഡിന്റെ ലിംഗമകുടമൊന്നാകെ തന്റെ വായയ്ക്കുള്ളിലാക്കി. അവൾ മെല്ലെ തന്റെ തല മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുവാൻ തുടങ്ങി. മുൻപോട്ടുള്ള ഓരോ നീക്കത്തിലും അവന്റെ ശിശ്നത്തിന്റെ കൂടുതൽ കൂടുതൽ നീളം അവൾ തന്റെ വക്ത്രത്തിനുള്ളിൽ ആക്കിക്കൊണ്ടേയിരുന്നു. അവളുടെ വദനസുരതചാതുര്യം ആസ്വദിച്ചുകൊണ്ടു് ഡേവിഡ് കണ്ണുകൾ അടച്ചു് കിടക്കയിലേക്കു് വീണു.
ജൂലിയ വീണ്ടും അവന്റെ അവയവം തന്റെ വായിൽ നിന്നു് പുറത്തെടുത്തു. അതു് ലംബമായി പിടിച്ചു കൊണ്ടു് അതിന്റെ കീഴ്വശത്തു് നീളെ അവൾ തന്റെ ജിഹ്വയാൽ തുടച്ചു; അവന്റെ വൃഷണസഞ്ചിക്കു നടുവിലൂടെ വന്നു് ലിംഗാഗ്രചർമ്മത്തിൽ അവസാനിക്കുന്ന ആ ത്വക്കിന്റെ വരമ്പിനു മീതെ കൂടി അവളുടെ നാവു് ഇഴഞ്ഞു. അതു് ജൂലിയ ആവർത്തിക്കുമ്പോൾ ഡേവിഡിന്റെ മനസ്സു് നക്ഷത്രങ്ങളുടെയും താരാഗണങ്ങളുടെയും ഇടയിലൂടെ ഒഴുകി നീങ്ങുകയായിരുന്നു. അവൾ ഡേവിഡിന്റെ വൃഷണസഞ്ചിമേൽ ചുംബിക്കുകയും അതോടൊപ്പം തന്നെ അവന്റെ “ഗോട്ടി”കളിലൊന്നിനെ തന്റെ വായയ്ക്കുള്ളിലേക്കു് വലിച്ചെടുക്കുകയും ചെയ്തു.
ഡേവിഡ് വിറയാർന്ന ഒരു മൂളക്കം പുറപ്പെടുവിച്ചു.
ജൂലിയ അതിനെ തന്റെ നാവിന്മേലിട്ടു് ഉരുട്ടുകയും അവളുടെ വായയ്ക്കുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുകയും ചെയ്തു. അവന്റെ മറ്റേ വൃഷണത്തിന്മേലും അവൾ അതെല്ലാം ആവർത്തിച്ചു. എന്നിട്ടു് ജൂലിയ അവന്റെ വൃഷണസഞ്ചിയൊന്നാകെ തന്റെ വായയ്ക്കുള്ളിലാക്കി. അതിന്റെ ചുളിവുകളാർന്ന ചർമ്മത്തിന്മേൽ അവൾ നക്കുകയും അവന്റെ ഗോട്ടികളെ മാറി മാറി നാവിന്മേലെടുക്കുകയും ചെയ്തു. അവളുടെ കൈവിരലുകൾ ഡേവിഡിന്റെ ലിംഗത്തെ ചുറ്റിപ്പിടിച്ചു് വേഗത്തിൽ മേൽപ്പോട്ടും കീഴ്പ്പോട്ടും ചലിച്ചുകൊണ്ടിരുന്നു. തനിക്കു് ഇനി ഇതു താങ്ങാൻ ആവില്ല എന്നു് ഡേവിഡിനു് തോന്നി. ഒരു രതിമൂർച്ഛ അവന്റെ ഉള്ളിൽ
തിളയ്ക്കുവാൻ തുടങ്ങിയിരുന്നു. ഏതു നിമിഷവും പൊട്ടിവീഴുവാനാഞ്ഞു് ഉരുവമെടുത്തു നില്ക്കുന്ന അനുഭൂതിയുടെ ഒരു പേമഴക്കൊടുങ്കാറ്റു്.ഡേവിഡിനു് മുഷ്ടിമൈഥുനം ചെയ്തുകൊടുക്കുന്നതു് ജൂലിയ നിർത്തി; അവന്റെ വൃഷണങ്ങളെ സ്വതന്ത്രമാക്കിയിട്ടു് അവൾ വീണ്ടും അവന്റെ ശിശ്നം തന്റെ വായിലെടുത്തു. ജൂലിയ തന്റെ ശിരസ്സു് മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുമ്പോൾ അവളുടെ നാവു് ഡേവിഡിന്റെ പുരുഷത്വത്തിന്മേൽ നീളെയുഴിഞ്ഞു. അവളുടെ വദനസ്രവങ്ങൾ അതിനെ മൂടി. ഡേവിഡിനു് തന്റെ രതിഹർഷത്തിന്റെ വാതായനങ്ങൾ ഉൽക്കടമായ ഒരു അനുഭൂതിപ്രവാഹത്താൽ തള്ളിത്തുറക്കപ്പെടുകയാണെന്നു തോന്നി. “ജൂലിയ … എനിക്കു് … എനിക്കു് ഇപ്പം വരും!” അവൻ ഞരങ്ങി. ജൂലിയ അവളുടെ ശിരസ്സിന്റെ ചലനങ്ങൾക്കു് ആക്കം കൂട്ടി. ഡേവിഡിന്റെ ഭോഗമൂർച്ഛയുടേതായ നാഡീസങ്കോചങ്ങളുടെ ആദ്യതരംഗങ്ങളിൽ അവന്റെ ഉടലാകെ വിറകൊണ്ടു. വീണ്ടും വീണ്ടും വീണ്ടും ആ തിരകൾ ഉയർന്നടിക്കവേ അവൻ പിടഞ്ഞു കൊണ്ടു് തന്റെ ഊഷ്മളമായ, കൊഴുത്ത രേതസ്സിന്റെ നാടകൾ ജൂലിയയുടെ കണ്ഠനാളത്തിലേക്കു് ചീറ്റി.
ഡേവിഡിന്റെ ശുക്ലം മുഴുവനും ജൂലിയ കുടിച്ചിറക്കി. അവന്റെ നിർവൃതിയുടേതായ തനുകമ്പനങ്ങൾ അടങ്ങിയപ്പോൾ ഡേവിഡ് വീണ്ടും എഴുന്നേറ്റിരുന്നു് ജൂലിയയുടെ മുഖത്തേക്കു നോക്കി; അവൾ അപ്പോൾ അവന്റെ കരുത്തു ചോർന്നു തുടങ്ങിയ ലിംഗത്തെ തന്റെ വായിൽ നിന്നും മോചിപ്പിച്ചു. ഡേവിഡിന്റെ കണ്ണുകളിലേക്കു് ഒരു കുസൃതിനോട്ടമെറിഞ്ഞു് ജൂലിയ സംതൃപ്തിയോടെ മൃദുസ്മിതം തൂകി.
അവർ എഴുന്നേറ്റു നിന്നു് വന്യമായ അഭിനിവേശത്തോടെ പരസ്പരം കെട്ടിപ്പുണർന്നു് ഒരു ചുംബനത്തിലാണ്ടു. അവരുടെ നാവുകൾ പരസ്പരം മറ്റെയാളിന്റെ വദനത്തിനുൾവശത്തു് പര്യവേക്ഷണങ്ങളിൽ മുഴുകി. ജൂലിയ തന്റെ നഖരങ്ങളാൽ വരഞ്ഞു് ഡേവിഡിന്റെ മുതുകിൽ പോറലുകൾ വീഴ്ത്തി. അവർ ചുംബനം വിടുവിച്ചു. ജൂലിയ അവൾ ധരിച്ചിരുന്ന ടോപ് ഊരിയെറിഞ്ഞു. ഡേവിഡ് അവളുടെ മുന്നിൽ കാൽമുട്ടുകളിന്മേൽ നിന്നു് ജൂലിയയുടെ ജീൻസിന്റെ ബട്ടണും സിപ്പറും അഴിച്ചു് അതും ഒപ്പം അവളുടെ പാന്റീസും വലിച്ചു താഴ്ത്തി; ജൂലിയയുടെ രോമരഹിതമാക്കപ്പെട്ട വിശുദ്ധസ്ഥലം, അതിന്റെ തിങ്ങിയ മടക്കുകളും അവയ്ക്കിടയിലൂടെ അവളുടെ യൌനാന്തരാളത്തിലേക്കു് പോകുന്ന ആഴത്തിലുള്ള നേർരേഖയും, അനാവൃതമായി. ജൂലിയ അവയിൽ നിന്നും തന്റെ കാലുകൾ സ്വതന്ത്രമാക്കി. ഡേവിഡ് നിവർന്നു നിന്നു. അവൻ തന്റെ തുടകളിൽ പറ്റിക്കിടന്നിരുന്ന ബ്രീഫ്സ് ഊരിയെടുത്തു് മാറ്റിയിട്ടു.
ജൂലിയ തന്റെ ബ്രായുടെ കുടുക്കു് വിടുവിച്ചു. അതു് അഴിച്ചു മാറ്റി അവൾ തന്റെ മുഴുപ്പാർന്ന, ഉരുണ്ട, ദൃഢതയാർന്ന സ്തനങ്ങൾ പ്രദർശിപ്പിച്ചപ്പോൾ ഡേവിഡ് ആശ്ചര്യത്താൽ വായ തുറന്നു പോയി. അവൻ ഇതു വരെ കണ്ടിട്ടുള്ളവയിൽ വച്ചു് ഏറ്റവും ഭംഗിയൊത്തവയും, അവനു് സങ്കല്പിക്കുവാൻ കഴിയുന്നിടത്തോളം വച്ചു് ഏറ്റവും പൂർണതയാർന്നവയും ആയിരുന്നു ജൂലിയയുടെ മുലകൾ. ആ അർദ്ധഗോളാകാരഘടനകളിൽ ഓരോന്നിന്റെയും മദ്ധ്യത്തെ അലങ്കരിച്ചുകൊണ്ടു് വിശാലമായ, പാടലവർണമിയന്ന മുലക്കണ്ണും, അതിന്റെ നടുക്കു് ഏറെ വലുതോ തീരെ ചെറുതോ അല്ലാത്തതും ലൈംഗികോത്തേജനത്താൽ കടുത്ത മുലഞെട്ടും. വിസ്മയമോലുന്ന കണ്ണുകളാൽ ഡേവിഡ് അവളുടെ കുചങ്ങളെ ഉറ്റുനോക്കുന്നതു കണ്ടപ്പോൾ ലജ്ജയാർന്നു് ജൂലിയയുടെ മുഖം തുടുത്തു; ഒരു മന്ദസ്മേരം അവളുടെ ചൊടികളിൽ വിരിഞ്ഞു.
“എന്തു് സുന്ദരിയാടീ നീ!” അവളുടെ മിഴികളിൽ തന്റെ നോട്ടം കൊരുത്തുകൊണ്ടു് ഡേവിഡ് നിശ്വസിച്ചു.
ജൂലിയയുടെ കവിളുകളിൽ വീണ്ടും അരുണാഭ പടർന്നു. മുൻപോട്ടാഞ്ഞു് അവൾ അവനെ ആലിംഗനം ചെയ്തു. അവളുടെ സ്തനങ്ങളുടെ മാർദ്ദവവും അവയുടെ എഴുന്നു നിന്നു് കുത്തിക്കൊള്ളുകയും ഒപ്പം ഇക്കിളിപ്പെടുത്തുകയും ചെയ്യുന്ന ഞെട്ടുകളുടെ കടുപ്പവും ഡേവിഡിന്റെ ദേഹത്തിൽ വിദ്യുത്പ്രവാഹമുണർത്തി. ഒരിക്കൽ കൂടി അവരുടെ ചുണ്ടുകൽ തമ്മിൽ അമർന്നു; വികാരതീവ്രമായ ഹർഷാനുഭൂതിയുടെ ഏതാനും നിമിഷങ്ങൾ അവർ പങ്കിട്ടു.
ആ ചുംബനത്തിനൊടുവിൽ അവർ ഇരുവരും ആലിംഗനമുക്തരായി. അവർ കിടക്കമേൽ കയറി. അവൾ താഴെയും അവൻ മുകളിലുമായി മുഖാമുഖം അവർ കിടന്നു. അവന്റെ മുടിയിഴകൾക്കിടയിലൂടെ തന്റെ കൈവിരലുകൾ കോർത്തു് ജൂലിയ അവന്റെ മുഖം തന്റേതിനോടടുപ്പിച്ചു; ഡേവിഡിന്റെ മുഖമാസകലം അവൾ നക്കിത്തുടച്ചു.
“എനിക്കു് … തിന്നു തരില്ലേടാ കുട്ടാ നീ… ?” അവന്റെ കാതിൽ അവൾ മന്ത്രിച്ചു.
ഡേവിഡ് അവളുടെ കൈകളിൽ നിന്നു് തന്റെ ശിരസ്സുയർത്തി അവളുടെ നേർക്കു് നോക്കിയ നോട്ടത്തിലും അവന്റെ ചൊടികളിൽ തെളിഞ്ഞ മൃദുസ്മേരത്തിലും അവന്റെ ആയിരമായിരം സമ്മതങ്ങൾ അവൾ വായിച്ചു. ജൂലിയയുടെ ഇംഗിതം അനുസരിക്കുന്നതിനു മുൻപായി അവൻ തിരിച്ചു് അവളുടെ മുഖവും തന്റെ നാവിനാൽ തുടച്ചു. അവിടെ നിന്നു് ഡേവിഡ് താഴേക്കു് നക്കുവാൻ തുടർന്നു. അവളുടെ കഴുത്തിൽ മെല്ലെ ഒന്നു കടിച്ചു്; അവളുടെ സ്തനങ്ങളിൽ കൊതി തീരെ ഉമ്മ, ഉമ്മ, ഉമ്മ വച്ചു്, അവയുടെ മുലക്കണ്ണുകൾ നുണഞ്ഞു്; അവളുടെ വയറിന്മേൽ ഇക്കിളിയിട്ടു് — അവന്റെ ചുണ്ടുകളും നാവും യാത്ര തുടർന്നു. ഒടുവിൽ ജൂലിയയുടെ ശംഖുപുഷ്പത്തിനു മുന്നിൽ അവൻഎത്തി. അതിന്റെ മാംസളങ്ങളായ ബഹിരോഷ്ഠങ്ങളും അവയ്ക്കിടയിലെ ആഴത്തിലുള്ള ചാലും അവന്റെ സ്പർശനത്തിനായി വെമ്പൽ കൊണ്ടു. അവളുടെ രതിമന്ദിരത്തിലേക്കു് മുഖം പൂഴ്ത്തി അവൻ ഒന്നു് ദീർഘമായി ഉച്ഛ്വസിച്ചു. അതിന്റെ മാദകഗന്ധം ഡേവിഡിൽ ഗാഢമായ ഒരു ആദിമ ലഹരിയായി ഉണർന്നതു് അവന്റെ മുഖത്തു കണ്ടു് ജൂലിയ ഇണുങ്ങിച്ചിരിച്ചുകൊണ്ടു് തന്റെ കാലുകൾ അകത്തി. അവളുടെ രതികേന്ദ്രം അവനു മുൻപിൽ തുറക്കപ്പെട്ടു. അതിന്റെ പാടലവർണമാർന്ന ആന്തരദളങ്ങൾ അവന്റെ ചുണ്ടുകളെ അതിലെ മധു നുകരുവാനായി ക്ഷണിച്ചു. അവളുടെ ഭഗപ്രാശനം ചെയ്യുവാനുള്ള ആവേശത്തോടെ ഡേവിഡ് അവയിലേക്കു് തന്റെ ചൊടികൾ അമർത്തി. തന്റെ മൃദുവായ പൂറിതളുകളിന്മേൽ അവന്റെ ചുംബനം ഏറ്റപ്പോൾ ജൂലിയ പുളകത്താൽ കിടുങ്ങി; അവൾ ഒരു ചുടുനിശ്വാസം ഉതിർത്തു. അവളുടെ പിളർപ്പിലൂടെ സാവധാനം മനസ്സറിഞ്ഞു് ഡേവിഡ് തന്റെ ജിഹ്വ ചലിപ്പിച്ചു.ജൂലിയയുടെ നനവാർന്ന കുറിഞ്ഞിയെ അവൻ നക്കിക്കൊണ്ടേയിരുന്നു. അവളുടെ ശ്വസനഗതി കനത്തു വന്നു. അവന്റെ നാവു് ഓരോ ആവർത്തിയും ജൂലിയയുടെ കൃസരീമുകുളത്തിന്റെ പേലവമായ അധോഭാഗം ഉരസിക്കൊണ്ടു് കടന്നു പോകുമ്പോൾ അവൾ കോരിത്തരി ച്ചു. ഇന്ദ്രിയഹർഷത്താൽ അവൾ വിറയാർന്നു് കിതയ്ക്കുന്ന നിലയിലെത്തിയപ്പോൾ ഡേവിഡ് തന്റെ കൈവിരലുകളാൽ ജൂലിയയുടെ ഭഗശിശ്നികാഛദം പിന്മാറ്റി. അവളുടെ “കിളുന്തി”നടിഭാഗത്തു് വളരെ സൌമ്യമായി അവൻ തന്റെ നാവു് മുട്ടിച്ചു. അതിന്റെ തുമ്പിന്റെ നനുത്ത ഈറൻ സ്പർശം അവളുടെ കൃസരിയെ തഴുകി വീണ്ടും വീണ്ടും മേലോട്ടിഴയുമ്പോൾ ജൂലിയയുടെ സുഷുമ്നയിൽ വിദ്യുല്ലതികകൾ പുളഞ്ഞു.
അടുത്ത പേജിൽ തുടരുന്നു.
എൻ്റെ സ്വന്തം ബ്ലോഗിൽ പോസ്റ്റ് ചെയ്ത പഴയ സ്റ്റോറി. ഇതിവിടെ കൊണ്ടിട്ടതാരാണാവോ. എനിക്കു തന്നെ ഇപ്പോൾ അത്യാവശ്യം ബോറായി തോന്നുന്നു.
Machane its an awsom style your’s
for pdf story please click on 3rd page
Am waitting…..pls very urgent….
Iniyengilum storis submit cheyyunnavar athonnu paruganikkanam
Ente phonil malayalam support cheyyilla….
Athukondu stories ellam download cheyyan pattunna
Pdf ill akki idamo….? Please…….
ok we will upload in pdf soon