Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കാലങ്ങൾക്ക് അപ്പുറത്തുനിന്നും 2 117

Kambi Views 86326

കാലങ്ങൾക്ക് അപ്പുറത്തുനിന്നും 2

Kaalangalkku Appurathuninnum Part 2 Author : Ambily Ammavan

Previous Parts : Part 1 

 

ഉച്ചയൂണും ചെറുമയക്കവും കഴിഞ്ഞു എഴുന്നേൽക്കുമ്പോഴും, ദേവി തന്നെ ആയിരുന്നു മനസ്സിൽ. ഒരിക്കലെങ്കിലും അവളെ അന്വേഷിക്കാൻ തോന്നാതിരുന്നതെന്തേ?
ചായകുടി കഴിഞ്ഞു മോനെയും കളിപ്പിച്ചിരിക്കുമ്പോൾ, രശ്മി ആ ഓട്ടോഗ്രാഫ് എടുത്തു കൊണ്ട് വന്നു കുട്ടൂസിനെ കാണിച്ചിട്ട് കളിയായിട്ടു പറഞ്ഞു ” ദേ മോനെ അച്ഛന്റെ പഴയ ഗോപികമാർ എഴുതിയ പ്രണയത്തുണ്ടുകൾ ആണ് സൂഷിച്ചുവച്ചോ നിനക്ക് ആവശ്യം വരും”
കുട്ടൂസ് ” ടാ ടാ” എന്ന് പറഞ്ഞു കൈ നീട്ടിയപ്പോൾ രശ്മി പറഞ്ഞു ” ഇത് നീ വലുതാകുമ്പോൾ തരാം, ഇപ്പൊ നീ ഇത് കീറിയാൽ അച്ഛന്റെ ഹ്രദയം പൊട്ടും” രശ്മിയുടെ ആക്ഷൻ കണ്ട് കുട്ടൂസ് കുടുകുടെ ചിരിച്ചു.
ഞാൻ “വെറുതെ ഒന്ന് നടന്നിട്ടു വരം” എന്ന് പറഞ്ഞു മോനെയും എടുത്തു ഇറങ്ങാൻ തുടങ്ങുമ്പോൾ, ഈ “ഏട്ടനിതെന്തുപറ്റി പുറത്തേക്കു പോകുകയാണെങ്കിൽ മോനെ സ്നഗ്ഗി കെട്ടിച്ചു കൊണ്ട് പോകു”
അവൾ മോനെ എടുത്തു അകത്തുകൊണ്ടുപോയി സ്നഗ്ഗി കെട്ടി കൊണ്ട് വന്നു. ഹാളിലിരുന്ന് ടിവി കാണുന്ന അച്ഛമ്മക്ക് റ്റാറ്റാ പറഞ്ഞു കൊണ്ട് കുട്ടൂസ് കറങ്ങാൻ പോകുന്ന സന്തോഷം കാണിച്ചു.
ഗേറ്റ് വരെ ഞങ്ങളെ അനുഗമിച്ച രശ്മി ഒരു കള്ളചിരിചിരിച്ചു കൊണ്ട് ബാലെ ഡയലോഗ് പോലെ ചോദിച്ചു ” എന്താണ് പ്രിയതമാ ഇന്ന് മയിൽവാഹനം ഉപേക്ഷിച്ചു ഒരു പാദ സഞ്ചാരം, ഗോപികമാരോടോന്നിച്ചു ലീലകളാടിയ വ്രന്ദാവനം തേടി പോകുകയാണോ”
“തിരുജടയിൽ ഏന്തിയ പുണ്യ ഗംഗയുള്ളപ്പോൾ നാമെന്തിനു വിഷലിപ്തമായ കാളിന്ദിയിൽ പോകണം പ്രിയതമേ” അതെ ശൈലിയിൽ ഞാനും തിരിച്ചു പറഞ്ഞു.
ഊം ഊം എന്ന് മൂളിക്കൊണ്ടു രശ്മി തിരിഞ്ഞു നടന്നു. കുടു കുടു എന്ന് പറഞ്ഞു കൊണ്ട് കുട്ടൂസ് ബുള്ളറ്റ് ചൂണ്ടി കാണിച്ചു. ബുള്ളറ്റിൽ യാത്രചെയ്യാനാണ് അവനിപ്പോഴേ താല്പര്യം.
രശ്മിയോട് തമാശ പറഞ്ഞെങ്കിലും, പഴയ വഴിത്താരകളിലൂടെ ഒരു നടത്തം ആണ് ഞാനും ആഗ്രഹിച്ചത്. ഇന്നലത്തെ സ്വാപ്നവും, ഇന്നത്തെ ഓട്ടോഗ്രാഫ് വായനയും എന്നെ ഗതകാല സ്മരണകളിലേക്കു കൊണ്ടുപോയിരിക്കുന്നു. പഴയ ഇടവഴി ഇപ്പോൾ ടാർ ചെയ്ത പഞ്ചായത്തു റോഡിനു വഴിമാറിയിരിക്കുന്നു
ചുറ്റുമുണ്ടായിരുന്ന കാടുപിടിച്ച സ്ഥലങ്ങളെല്ലാം ചെറു പ്ലോട്ടുകൾ ആയി തിരിച്ചു വീടുകൾ വന്നിരിക്കുന്നു. സർപ്പകാവും കുളവും, അതിനോട് ചേർന്ന് ഉണ്ടായിരുന്ന കാശുവിൻമാവ് തോട്ടവും ഇന്ന് റബർമരങ്ങൾ നിറഞ്ഞിരിക്കുന്നു.

വെയിലും നിഴലും കളം വരച്ചിരുന്നു വഴിയിൽ ഇപ്പോൾ വെയിൽമാത്രം പടർന്നു കിടക്കുന്നു. പഞ്ചായത്തു റോഡ് ചെന്ന് മെയിൻ റോഡിൽ ചേരുന്നിടത്തു നിന്ന് ഇടത്തേക്ക് തിരിഞ്ഞു അല്പം നടക്കുമ്പോൾ പഠിച്ച സ്കൂൾ.

The Author

5 Comments

Add a Comment
  1. Hi

    Nice nostalgic story. Waiting for the next part.

  2. കൊള്ളാം, പുതിയ അസൈൻമെന്റ് ദേവിയെ കാണാനുള്ള ഒരു മാർഗം ആവും എന്ന് പ്രതീക്ഷിക്കുന്നു.

  3. ഹായ് ഈ ഭാഗവും കലക്കി. സത്യംപറഞ്ഞാൽ എൺപത് കാലഘട്ടങ്ങളിൽ നടക്കുന്ന പ്രണയത്തിന്റ ഒരു യഥാർത്ഥ ആവിഷ്കാരം. അതിൽ ഏറ്റവും ആകർഷിച്ചത് അമ്പലപ്പറമ്പിൽ നിന്നും വരുമ്പോഴുള്ള അവരുടെ പ്രണയചേഷ്ടകൾ. ആ സംഭവം വിവരിച്ചത് വളരെ ആസ്വാദ്യകരമായിരുന്നു. ഇപ്പോഴത്തെ പിള്ളേരായിരുനെങ്കിൽ ഇതുപോലെ കിട്ടിയ അവസരം ശരിക്കും ദുരുപയോഗപ്പെടുത്തുമായിരുന്നു. ഇങ്ങനെയുള്ള സംഭവങ്ങളാണ് പുതിയ തലമുറയും പഴയതും തമ്മിലുള്ള വ്യത്യാസം. ഞാൻ ആ കാലഘട്ടത്തിലൂടെ കടന്നുവന്ന ഒരാളായത്കൊണ്ടായിരിക്കാം താങ്കളുടെ ഓരോ വരികളും ഇത്രക്കും ഹൃദ്യമായി തോന്നുന്നത്. ഇന്നത്തെകാലത്തു ആരാ സ്കൂളിലേക്ക് നടന്നുപോകുന്നത്. ഒരു കിലോമീറ്റർ ദൂരമില്ലെങ്കിലും പിള്ളേർ സ്കൂൾ ബസ്സിലേ പോകു. സ്കൂളിലേക്ക് കൂട്ടുകാരോടൊത്തുള്ള പോക്കും വരവും ഇപ്പോഴും അതൊക്കെ ഓർക്കുമ്പോൾ മനസ്സിന് ഒരു കുളിർമയാണ്. നല്ല നല്ല ഓര്മകളുള്ള ആ പഴയ പത്താംക്‌ളാസുകാരനിലേക്ക് വീണ്ടും കൂട്ടികൊണ്ടുപോയ കഥാകൃത്തിനും കഥക്കും എത്ര നന്ദി പറഞ്ഞാലും അധികമാകില്ല. അടുത്ത ഭാഗത്തിനായി നിറഞ്ഞ മനസോടെ കാത്തിരിക്കുന്നു.

  4. Adipolli Story

  5. ദേവൻ ശ്രീ

    manoharam ormakal eppozhum sugandham ullathaanu

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: