കാമ സുഗന്ധിയല്ലേ ? [Smitha] 598

“എന്നുവെച്ചാല്‍?”

ലിസി പെട്ടെന്ന് ചോദിച്ചു.

“എന്നുവെച്ചാല്‍ ലിസീ…”

ഡോക്റ്റര്‍ പറഞ്ഞു.

“ഇവിടെ ഫുള്‍ഫില്ലിംഗ് സ്പേസ് എന്ന് പറയുന്നത് ആ മലേല്‍ നിന്ന് ഗ്രേസി കേള്‍ക്കുന്നുവെന്ന് പറഞ്ഞ ആ പാട്ടാണ്…നിങ്ങള്‍ അ പാട്ട് കേട്ടിട്ടില്ല…ഞാന്‍ കേട്ടിട്ടില്ല..കേട്ടത് ഗ്രേസി മാത്രം…അതുകൊണ്ട് നമുക്ക് അറിയില്ല ..അത് എന്ത് തരം പാട്ടാണ് എന്ന്…”

ഒന്ന് നിര്‍ത്തി ഡോക്റ്റര്‍ എല്ലാവരെയും നോക്കി.

“ഇന്ന് രാത്രി ഗ്രേസി ആ പാട്ട് കേള്‍ക്കണം.. ആ മലയില്‍ നിന്ന് ആ പാട്ട് ഇന്ന് രാത്രി കേട്ടുവെന്നു ഗ്രേസിക്ക് തോന്നിയാല്‍ എന്നാല്‍ നമ്മള്‍ രക്ഷപ്പെട്ടു…ഗ്രേസിയ്ക്ക് ഒരിക്കല്പ്പോലും ആ തോന്നല്‍ പിന്നെ ഉണ്ടാവില്ല…പിന്നെ ഒരിക്കലും ഗ്രേസി ആ ഇല്യൂഷനില്‍ ജീവിക്കില്ല….പക്ഷെ…”

ഡോക്റ്റര്‍ ഭയപ്പെട്ടു നിര്‍ത്തി.

“…പക്ഷെ ഇന്ന് രാത്രി അത് കേട്ടില്ലെങ്കില്‍ …ഇല്ലെങ്കില്‍…ഗ്രേസി പിന്നെ…”

കൊച്ചുകുട്ടനും ലിസിയും തേങ്ങി കരഞ്ഞു.

“എന്‍റെ ഈശോയെ…!”

ലിസി നിറ കണ്ണുകളോടെ യേശുവിന്‍റെ ക്രൂശിത രൂപത്തിലേക്ക് മാറ്റി.

“ഇന്ന് രാത്രി ഒരു കാവല്‍ മാലാഖയെ അയച്ച് അമ്മയെ ആ പാട്ട് കേള്‍പ്പിക്കണേ…”

“ഞാന്‍ ഭയപ്പെടുത്താന്‍ പറഞ്ഞതല്ല…”

ഡോക്റ്റര്‍ തുടര്‍ന്നു.

“സങ്കടപ്പെടുത്താനും പറഞ്ഞതല്ല..ഏത് സിറ്റുവേഷനും ഫേസ് ചെയ്യാന്‍ പാകത്തില്‍ നമ്മള്‍ റെഡി ആയിട്ട് ഇരിക്കണം…അതുകൊണ്ട്…”

ഗ്രേസിയ്ക്ക് ഒരു ഇന്‍ജക്ഷന്‍ കൂടി നല്‍കിയ ശേഷം ഡോക്റ്റര്‍ പോയി. അപ്പോള്‍ പെട്ടെന്ന് എന്തോ ഓര്‍ത്ത് ഐസക്ക് പറഞ്ഞു.

“മക്കളെ, ഇപ്പഴാ ഓര്‍ത്തെ…ഒരു അത്യാവശ്യമുണ്ട്..നിങ്ങള് പേടിക്കേണ്ട… എനിക്ക് ഇപ്പം പോയെ

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...