പറ്റൂ…ഞാന്‍ രാവിലെ വന്നേക്കാം…”
“മൊതലാളി ഇന്ന് ഒരു രാത്രി ഞങ്ങടെ കൂടെ നിക്കാവോ? അമ്മ ഈ അവസ്തേല്‍ കെടക്കുമ്പം…ഞങ്ങള് തന്നെ…”
“അതിനു ഞാന്‍ ദൂരെ ഒന്നുമല്ലല്ലോ..ഇപ്പം പോകണ്ട അത്യാവശ്യം ഉള്ളത് കൊണ്ടല്ലേ മക്കളെ…”
അത് പറഞ്ഞ് ഗ്രേസിയെ ഒന്ന് നോക്കിയതിനു ശേഷം അയാള്‍ അവിടെ നിന്നും ഇറങ്ങി.
“വലിയ മൊതലാളിയല്ലേ?”
ലിസിയെ ചേര്‍ത്ത് പിടിച്ചുകൊണ്ട് കൊച്ചുകുട്ടന്‍ പറഞ്ഞു.
“നമ്മടെ വീട്ടില്‍ കെടക്കാന്‍ കൊറച്ചില്‍ ആരിക്കും! അണ്ടിയോട് അടുക്കുമ്പഴെ മാങ്ങാടെ പുളി അറിയാമ്പറ്റൂന്ന് പണ്ടാരോ പറഞ്ഞിട്ടൊണ്ട്!”
അധ്യായം – ആറ്
രാത്രി വളരെയേറെ വൈകി ഉറങ്ങിയത് കൊണ്ട് ഉണര്‍ന്നപ്പോള്‍ ലിസി ആദ്യം ഒന്നമ്പരന്നു. പിന്നെ ഭിത്തിയിലെ ക്ലോക്കിലേക്ക് നോക്കി.
“ഈശോയെ എട്ട് മണി!”
അവള്‍ ചാടിയെഴുന്നേറ്റു.
“എന്‍റെ ഈശോയെ! എന്‍റെ അമ്മ…”
അവളെ ആ പ്രഭാതത്തിലെ തണുപ്പിലും വിയര്‍ത്തു. ശ്വാസം നിലച്ചു. ഒരു നിമിഷം പോലും പാഴാക്കാതെ അവള്‍ ഗ്രേസിയുടെ ബെഡ്റൂമിലേക്ക് കുതിച്ചു.
അവള്‍ ഞെട്ടിപ്പോയി!
ഗ്രേസിയുടെ കിടക്ക ഒഴിഞ്ഞുകിടക്കുന്നു.
“കൊച്ചുകുട്ടാ…”