അല്‍പ്പം കഴിഞ്ഞ് കൊച്ചുകുട്ടന്‍ തിരികെ വന്നു.
“എന്നാടാ?”
അവന്‍റെ മുഖത്തെ നിരുന്മേഷഭാവം കണ്ടപ്പോള്‍ അവള്‍ ചോദിച്ചു.
“ഡോക്റ്റര്‍ പറഞ്ഞപോലെ അമ്മയുടെ അസുഖം മാറി…ഞാന്‍ നേരത്തെ എഴുന്നേറ്റു അമ്മയുടെ റൂമില്‍പ്പോയി നോക്കിയാരുന്നു..അന്നേരം അമ്മ എഴുന്നേറ്റിരുന്നു കുരിശ് വരയ്ക്കുന്നത് കണ്ട് സന്തോഷിച്ചു..ദൈവത്തിനു നന്ദിയും പറഞ്ഞ് ദൈവസന്നിധിയില്‍ കുറെ നല്ല തീരുമാനങ്ങളും എടുത്തു…പക്ഷെ…”
“പക്ഷെ? പക്ഷെ എന്നതാടാ?”
ലിസിയുടെ മുഖത്ത് ആകാംക്ഷ പെരുകി.
“ചേച്ചി, സുധാകരന്‍ ചേട്ടന്‍ പറഞ്ഞതാ ഇപ്പം…”
“സുധാകരന്‍ ചേട്ടന്‍ എന്നതാ പറഞ്ഞെ? ഒന്ന് പറ കുട്ടാ, മനുഷ്യനെ തീ തീറ്റിക്കാതെ..!!”
“ചേച്ചി…അത്… അമ്മ ഒരിക്കലും ഇതറിയരുത് …”
അവനൊന്ന് നിര്‍ത്തി.
“ഐസക്ക് മൊതലാളി മരിച്ചു…!”
“എഹ്?”
ലിസി ചകിതമായ ഭാവത്തോടെ അവനെ നോക്കി.
“എപ്പം? എങ്ങനെ?”
“ഇന്നലെ രാത്രി മൊത്തം ഐസക്ക് മൊതലാളി പാണ്ടിപ്പനമലേല്‍ ആരുന്നു…അവിടെ മരിച്ചു കിടക്കുന്നത് കണ്ടു…തൊണ്ടപൊട്ടി ചോര വാര്‍ന്ന സ്ഥിതീലാ കണ്ടത്…”
ഒരു കടം കഥ കേട്ടത് പോലെ ലിസിയും കൊച്ചുകുട്ടനും പരസ്പ്പരം നോക്കി.
[അവസാനിച്ചു]