അധികം വൈകാതെ രണ്ടുപേരും ഉറക്കത്തിലേക്ക് വഴുതി വീണു.
രാധാമണി കുറച്ച് നേരത്തിനു ശേഷം വന്നു നോക്കിയപ്പോൾ ഒട്ടും കഴിക്കാത്ത 2 പ്ലേറ്റും കെട്ടിപിടിച്ച് ഉറങ്ങുന്ന മക്കളെയും ആണ് കണ്ടത്.
അവരുടെ ഉറക്കം കണ്ട രാധാമണിക്ക് തെല്ലാശ്വാസം തോന്നി.
അവരൊന്നും പറയാതെ ശബ്ദമുണ്ടാക്കാതെ പ്ലേറ്റും എടുത്ത് ലൈറ്റും ഓഫ് ആക്കി മുറിയുടെ വാതിൽ ചാരി അവർ താഴേക്കു പോയി.
_________
രാത്രി 2 മണി കഴിയാറായപ്പോളാണ് ദീപക് അരുണിമയുടെ വീട്ടിലെത്തുന്നത്.
മതിലോ ഗേറ്റോ വാതിലോ ആത്മാക്കളുടെ വഴി തടയാത്തതുകൊണ്ട് അവൻ നേരെ വീട്ടിലേക്കു കയറി.
മുകളിലെ നിലയിലാണ് അവളുടെ മുറി. അവൻ നേരെ മുകളിലേക്ക് പടവുകൾ കയറി.
ആദ്യത്തെ മുറിയിൽ ആരും ഉണ്ടായിരുന്നില്ല. കണ്ടിട്ട് അരുണിന്റെ മുറിയാവണം.
അടുത്ത മുറിയുടെ ഉള്ളിൽ കയറിയപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു.
കരഞ്ഞു വീർത്ത കണ്ണുകളോടെ തന്റെ അമ്മു കിടന്നുറങ്ങുന്നു.
അവളെ കെട്ടിപിടിച്ച് അവളുടെ അനിയനും.
ആന്റണി പറഞ്ഞത് പോലെയാണെങ്കിൽ എനിക്ക് അവളുടെ അനിയന്റെ ശരീരത്തിൽ കയറാൻ പറ്റണം.
അങ്ങനെ ചെയ്താൽ അവളോട് എനിക്ക് സംസാരിക്കാം.
ദീപക് അരുണിന്റെ ശരീരത്തിനു മുകളിൽ കയറി കിടന്നു. തീവ്രമായി അവന്റെ ശരീരത്തിൽ പ്രവേശിക്കാൻ അവൻ ആഗ്രഹിച്ചു.
പതിയെ പതിയെ അവന്റെ ആത്മാവ് അരുണിന്റെ ശരീരത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങി.
വീണ്ടും ദീപക്കിന് കൈകളും കാലുകളും എല്ലാം ചലിപ്പിക്കുവാൻ കഴിയുന്നുണ്ട്.
അതികം താമസിയാതെ അരുണിന്റെ ശരീരത്തിൽ ദീപക് പൂർണമായി കയറി.
അവൻ കണ്ണുതുറന്നു തന്റെ കൈകളിൽ കിടന്നുറങ്ങുന്ന അമ്മുവിനെ നോക്കി.

Bro ini part undo ilayoo ennu parayoo eppolum keri nokum athu ozivakallo
Where is 3 rd bro
സൂപ്പർ പോരട്ടെ ❤️
സൂപ്പർ ബ്രോ 👍👍👍👍👍🌽🌽🌽🌽ബാക്കി പെട്ടന്ന് ലോഡ് ചെയ്യൂ
Nice continue
Super
വേഗം ബാക്കി എഴുതൂ
സൂപ്പറായിട്ടുണ്ട് പേജ് കൂട്ടി എഴുതുക
Kidilan Oru 5 part poratte