കാട്ടുതേൻ [അനിൽ ഓർമ്മകൾ ] 313

വർക്കി ചേട്ടാ …. ചിഞ്ചു എവിടെ …ഇന്ന് രാവിലെ ചായയുമായി വന്നില്ലല്ലോ… അതുകൊണ്ട് എണീക്കാനും താമസിച്ചു …

സാറേ അവൾ രാവിലെ പോയി…

പോയോ… എങ്ങോട്ട്…

ആ എന്ത് പറ്റിയെന്നറിയില്ല… ഇന്നലെ അവൾ വിളിച്ച് പറഞ്ഞ്ഞെന്നും പറഞ്ഞ് അവളുടെ തള്ള വെളുപ്പിനെ വന്ന് കൂട്ടികൊണ്ട് പോയി….

ഞാൻ ഞടുങ്ങി പോയി…. മെല്ലെ റൂമിലേക്ക് നടന്നു… തളർന്ന് കട്ടിലിലേക്ക് വീണു…. എന്താ അവൾ അങ്ങിനെ… ആഫീസിൽ പറഞ്ഞ് ലീവെടുത്ത്…ഞാൻ കട്ടിലിൽ തന്നെ കിടന്നു…

സാറേ…. വാതിൽക്കൽ ഒരു വിളി…. വർക്കിച്ചേട്ടന്റെ ഭാര്യയാണ്…

എന്താ ചേട്ടത്തി..

ഇത്തവൾ സാറിന് തരാൻ പറഞ്ഞു. നാലായി മടക്കിയ ഒരു നോട്ടുപുസ്തകത്തിന്റെ പേജ്….ഞാനത് വാങ്ങി….

സാറേ ഞാനൊരു പെണ്ണാ… എനിക്കവളെ മനസ്സിലാകും… സാറും മനസ്സിലാക്കണം… ഇന്നലെ അവൾ ഒത്തിരി സന്തോഷിച്ചെന്ന് എനിക്കറിയാം… പക്ഷെ സാർ അവളെ തേടി പോകരുത്…. അതവളുടെ ജീവൻ തന്നെ ഇല്ലാതാക്കും… ആ കത്ത് വായിക്ക് അപ്പോൾ മനസ്സിലാകും… ഞാൻ വരട്ടെ… ചേട്ടത്തി പോയി….

ഞാൻ സ്തംഭിച്ചുപോയി… പിന്നെ മെല്ലെ കത്തിലേക്ക്…

രാമേട്ടാ,
മാപ്പ്… ഈ പാപിയുടെ സ്വപ്നങ്ങളിലേക്ക് വലിച്ചിഴച്ചതിന്….
നന്ദി… ഒരു ദിവസം മുഴുവൻ എനിക്ക് തന്നതിന്… എന്നെ സ്നേഹിച്ചതിന്…
എന്നെ തേടി വരരുത്… വന്നാൽ ഞാൻ ജീവനൊടുക്കും… എനിക്ക് സ്വന്തമാക്കാനല്ല ….. അനുഭവിക്കാൻ മാത്രമാണ് ശ്രമിച്ചത്… പക്ഷെ ഇനിയും തമ്മിൽ കണ്ടാൽ എന്താകുമെന്ന് അറിയില്ല. രാമേട്ടന്റെ ഭാവി സുന്ദരമായിരിക്കണം… ഞാനൊരു തടസ്സമാവില്ല… നേരിൽ പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നു… അത് സഹിക്കില്ല .. കഴിയില്ല… ഞാൻ തകർന്ന് പോകും … അതാ ഇങ്ങിനെ… എന്നെ മറന്നേക്കൂ…
പിന്നെ കള്ളാ മേലാകെ കുത്തിക്കീറിയ വേദനയാണ് കേട്ടോ….
ചിഞ്ചു…
എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ ആ പേപ്പറിൽ വീണ് ചിതറി….. വേദന…ഹൃദയ വേദന….

******
സമർപ്പണം. …. വൈരൂപ്യം കൊണ്ട് നിസ്സഹായരായി പോയ മനുഷ്യജന്മങ്ങൾക്ക്….

The Author

30 Comments

Add a Comment
  1. പെരുമഴകു ശേഷം എഴുതാൻ പാടില്ലേ. കാത്തിരിക്കുന്നു മടുത്തു

  2. നല്ലൊരു തീം ആയിരുന്നു ഒരു പ്രണയകഥ ആക്കി മാറ്റാൻ സാധിക്കും ഒന്ന് ശ്രമിച്ച് നോക്ക് ചിഞ്ചുവിനെ സ്വന്തം ജീവിതത്തിൽ ക്ഷണിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു

  3. Christopher Moriarty

    ഉള്ളിൽ എവിടെക്കെയോ തട്ടി . വല്ലാത്തൊരു തീം..

    1. ക്രിസ്റ്റഫർ മോറിയർട്ടി

      അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു

  4. വൈകിയാണ് വായിച്ചത്. അതിന് ആദ്യമായി ക്ഷമ ചോദിക്കട്ടെ…

    ഹൃദയസ്പർശിയായ രചന… ഇനിയും പ്രതീക്ഷിക്കുന്നു

    1. അനിൽ ഓർമ്മകൾ

      Thanks

  5. Adipolii super story

  6. എന്റെ പൊന്നു തകർത്തു…നല്ല theme… ഇത് പോലെ നല്ല കഥകൾ എഴുതാൻ തനിക്ക് കഴിയട്ടെ…

  7. വേട്ടക്കാരൻ

    മനസ്സിൽ ഒരുനൊമ്പരം,കൊള്ളാം സൂപ്പർ
    മറ്റൊന്നും പറയാനില്ല…

  8. സുഹൃത്ത്

    സുഹൃത്തേ, ഒരു നല്ല നോവലിനുള്ള ത്രെഡ് ഉണ്ട്, ശ്രമിച്ചു നോക്കുക ഓപ്പൺ പബ്ലിഷ് ചെയ്യാവുന്ന രീതിയിൽ എഴുതുക, നല്ലൊരു ഭാവി കാണുന്നു.

  9. പ്രിയരേ

    കഥാന്ത്യം ചിലർക്കെങ്കിലും ഫീൽ ചെയ്തതായി മനസ്സിലായി. ചിഞ്ചുവിനെക്കുറിച്ച് ഞാൻ ആലോചിച്ച് തുടങ്ങുമ്പോൾ ഒരു ഇളക്കക്കാരിയായി അവതരിപ്പിക്കാനാണ് ഉറപ്പിച്ചിരുന്നത്… രാമനും കൊച്ചുരാമനും തമ്മിലുള്ള സംഭാഷണം മുതൽ ഈ കഥ ഒറ്റയിരുപ്പിനാണ് തീർത്തത്…. എഴുതി കഴിഞ്ഞപ്പോഴാണ് എന്റെ ചിഞ്ചു എത്ര സുന്ദരിയായെന്ന് എനിക്ക് തന്നെ ബോദ്ധ്യപ്പെട്ടത്….. അതെന്റെ മനസ്സിനുള്ളിലെവിടെയോ കുടുങ്ങി കിടന്ന ഒരു വേദന ഞാനറിയാതെ പുറത്ത് വന്നതാണ് …. കഥയിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിലും എന്റെ ജീവിതത്തിലും കൗമാരത്തിന്റെ അവസാനം ഇത് പോലെ ഒരു സംഭവം ഉണ്ട്…. ഒരു തവണ മാത്രം എന്നെ “ഉപയോഗിച്ച് “കടന്ന് പോയ ഒരു കറുമ്പി…. അന്നത്തെ പ്രായത്തിൽ അവളുടെ വേർപാട് ഒരു സംഭവമായി തോന്നിയില്ല…. എന്നാൽ ഇപ്പോൾ…… തുടർച്ചയായ യാത്രകൾക്കിടയിൽ ബസ്സിലിരുന്ന് ഈ കഥയെ മനസ്സിൽ വളർത്തിയപ്പോളും ഒരു തെറിച്ച പെണ്ണിന്റെ കഥയായി അവതരിപ്പിക്കുവാൻ തന്നെ ഉറപ്പിച്ചതാണ്… എന്നാൽ എഴുതി തീർന്നപ്പോൾ കാലം എന്നിൽ വളർത്തിയ വിവേകം തിരിച്ചറിയുന്നു…

    ഈ കഥ ഇങ്ങിനെ തീരട്ടെ … അല്ലെങ്കിൽ ആ ഫീൽ നിലനിൽക്കില്ല.. ഒരു പുതിയ തീമുമായി ഉടനെത്താമെന്ന പ്രതീക്ഷയോടെ…….

  10. ചങ്കിൽ കൊള്ളിച്ച അവസാന വരികൾ…. ഇനിയും വരണം ഇതുപോലുള്ള എഴുതും ആയി പെട്ടന്ന് തന്നെ. ❤

  11. കണ്ണൂക്കാരൻ

    നന്നായിട്ടുണ്ട്… നല്ല ഭാഷ, വീണ്ടും പുതിയ കഥകളുമായി വരിക

  12. Please let me continue

    1. തീർച്ചയായും” ”. എനിക്കിതിൽ അപ്പുറം ഇല്ല
      താങ്കൾക്കാകുമെങ്കിൽ ഞാൻ കൃതാർത്ഥനായി

  13. കറുമ്പൻ

    ന്താ paraya … ?????
    മനോഹരം ആയിട്ടുണ്ട് ?

  14. സഹോ തുടർന്നെഴുതി അവരെ ഒരുമിപ്പിക്കാവോ????? എങ്ങനെ എങ്കിലും

    അവസാനം വായിച്ചപ്പോൾ ആകെ bad ആയി

    1. സമയം ഉണ്ടെങ്കിൽ..

      re-open ചെയ്ത് നോവൽ പോലെ കൊണ്ട് പോകാനുള്ള ഒരു ബേസ് ഇതിന് ഉണ്ട് ഒന്നും ശ്രെമിച്ചാൽ ഈ writing style വെച്ച് ഒരു ക്ലാസിക് പടുത്തുയർത്താം

  15. Kollam…feel aayi ?

  16. അവസാനം പറഞ്ഞത് ഉള്ളിൽ തട്ടി കേട്ടോ. മനോഹരമായിട്ടുണ്ട് കഥ അഭിനന്ദനങ്ങൾ

    1. നന്ദി…..

  17. പൊന്നു.?

    സൂപ്പർ…. മനസിൽ തട്ടിയ കഥ…..

    ????

    1. Thannks Ponnu

  18. അതിമനോഹരം അവസാനം ഒരു നേർത്ത തേങ്ങലായ് പൊള്ളുന്ന ദീർഘനിശ്വാസം ആയി
    15 പേജിൽ തീർത്ത ഒരു മഹാകാവ്യം .

    എല്ലാവിധ ആശംസകളും നേരുന്നു സസ്നേഹം the tiger

    1. Eviduthe pulukalude munpil ithokke enthu…. Any way thanks tiger

  19. Thank you for such a beautiful story. ഇതൊരു കമ്പികഥയായി തോന്നിയില്ല. നല്ലൊരു love story. ചിഞ്ചുവിന്റെ ആത്മാർത്ഥതക്കും രാമേട്ടന്റെ ഹൃദയത്തിൽ തട്ടിയ സ്നേഹത്തിനും നന്ദി. അടുത്ത കഥക്ക് വേണ്ടി wait cheyyunnu. Thanks and regards.

    1. Thank you for your comments

  20. നല്ലൊരു കഥ…..അവസാനം പറഞ്ഞ വാക്കുകൾ മനസ്സിൽ തട്ടി

    1. Thanks bro

Leave a Reply

Your email address will not be published. Required fields are marked *