കടലിന്റെ മർമ്മരം [വേടൻ] 124

അവന്റെ ജീവൻ ചാലിച്ചെഴുതിയ താലി കഴുത്തിലേക്ക് ഏറ്റുവാങ്ങുമ്പോൾ നിറഞ്ഞു കാഴ്ച മങ്ങിയ മിഴികളിൽ ഞാൻ ന്റെ പ്രാണനെ…ന്റെ ജീവന്റെ പാതിയെ കൈകൂപ്പി ഞാൻ നോക്കി കണ്ടു.., ന്നിലവനോടുള്ള അടങ്ങാത്ത പ്രണയം അവനിലേക്ക് പകരാൻ ഉള്ളു തുടിച്ചിരുന്നു ആ നിമിഷം.. ഒരു പെണ്ണെന് ഏറ്റവും പ്രിയപ്പെട്ട നിമിഷത്തിലൊന്ന് അവളുടെ വിവാഹം.അതുമവൾ ഇഷ്ടപെട്ട പുരുഷന്റെ കൂടെ.. അതെ ഞാൻ., ഞാനല്ലേ ഈ ലോകത്തിൽ വച്ചേറ്റവും വല്യ ഭാഗ്യവതി..

ന്റെ നിറഞ്ഞു തുളുമ്പറായ മിഴികൾ തുടച്ചവൻ മുപ്പത്തി മുക്കോടി ദൈവങ്ങളെയും സാക്ഷിയാക്കി ആ ദേവിയുടെ സാന്നിധ്യത്തിൽ ന്റെ സീമന്ത രേഖയിൽ ചുവപ്പ് ചാലിച്ചു ന്നെയവന്റെ സ്വന്തമാക്കി. കുട്ടിനായി ഒരു ചെറു മുത്തവും, നിറഞ്ഞ മിഴിയോടെ ചിരിച്ച ന്റെ ഭാവം കണ്ട് കൂടെ നിന്നവരിലും ചിരി ഒഴിക്കിയേത്തി. ആ യാത്ര തുടങ്ങിട്ട് ഇന്നേക്ക് രണ്ട് കൊല്ലമാകുന്നു..

******************************************

“” നീ കടല് നോക്കി സ്വപ്നം കാണുവാണോ പെണ്ണെ..!””

അപ്പോളാണ് ഓർമകളിൽ നിന്ന് ഞാൻ പുറത്ത് വന്നത്.. അതോർത്തെന്നിൽ ചിരി മുളച്ചതും

“” ന്തോ വേണ്ടാത്തത് ചിന്തിച്ചു കുട്ടിട്ടുണ്ടല്ലോ പെണ്ണെ നീ…!””

“” ച്ചീ.. അസത്തെ… വേണ്ടാതീനം പറയുന്നോ..””

കൈമുട്ട് മടക്കി അവനിൽ വേദന സമ്മാനികുമ്പോൾ, അവിടം ഞാൻ തന്നെ തിരുമ്മി കൊടുത്തിരുന്നു.. സംഭവം വേദനിച്ചില്ലെങ്കിലും അവന്റെ മുഖമൊന്ന് മാറിയാൽ നിക്കത് സഹിക്കാൻ കഴിയില്ല..

കുറച്ചു നേരം കൂടെ കടൽ കാറ്റേറ്റ് തിരികെ പോകാനായി അവനെന്റെ വീൽ ചെയർ പതിയെ മുന്നോട്ടേക് ഉരുട്ടി, പോകുമ്പോളും ചിരിയിലും കളിയിലും നിറയുന്ന അവന്റെ മുഖം ന്നിൽ പിന്നെയും സന്തോഷത്തിന്റെ മറ്റൊരു ലോകം സൃഷ്ടിച്ചു.

“” അതെ..പിന്നൊരു കാര്യം അമ്മ ചോദിച്ചു..? “”

“” ഉം… ന്നതാ അമ്മ ചോദിച്ചേ…? “”

“” രണ്ടു കൊല്ലമായില്ലേ.. നിങ്ങൾക്ക് പ്രണയിച്ചു കൊതി തീർന്നില്ലെങ്കിലും, അവർക്ക് അവരുടെ പേരക്കുട്ടിടെ അപ്പൂപ്പനും അമ്മുമ്മേം ആകാൻ കൊതിയുണ്ടെന്ന്.. “”

“” ഹോ…ന്നിട്ട് നീയെന്തു പറഞ്ഞു..?? “”

“” ഞാൻ പറഞ്ഞു ന്റെ കെട്ടിയോന്റെ കുട്ടിക്കളിയൊക്കെ മാറീട്ടെ ഞങ്ങളു അതിനെ കുറിച്ച് ആലോചിക്കുന്നുള്ളു ന്ന്..! ‘”

The Author

12 Comments

Add a Comment
  1. ❤️❤️❤️

  2. Story nalla adipoli item aayirunu…ennumvach ninte sadist title aganeyonnum povilla… pakuthik vach nirthiyirikana stories kazhiyatte enit alojikam aaa title ozhivakano vendayo enn

    1. Deyy.. Athenthoru parachiladeyy,
      Onnulelum nammalokke agne ano..,

  3. ആത്മാവ്

    വേടാ… ???… ഒന്നും പറയുന്നില്ല.. ഇനി ഒരു കമന്റും ഇടുന്നുമില്ല ???. എന്തോ… ഒന്നും ചോദിക്കാനും പറയാനും റിപ്ലൈ അറിയാനും ഒന്നിനും താല്പര്യം തോന്നില്ല.. സോറി ??. By സ്വന്തം.. ആത്മാവ് ??.

    1. എടൊ തന്റെ സ്റ്റോറി ഞാൻ ആൾറെഡി പോസ്റ്റ്‌ ചെയ്തിട്ടുണ്ട് കണ്ടില്ലായിരുന്നോ…?

    2. താൻ ന്റെ ബയോ ഒന്ന് നോക്ക്, അതിലുണ്ട് പ്രണയിനി latest.. ??‍♂️??‍♂️??‍♂️

      1. ആത്മാവ്

        Dear.. കഥ ഞാൻ വായിച്ചിരുന്നു but ഒരുപാട് വൈകിയാണ് ഞാൻ കണ്ടത്.. ഓരോ ദിവസവും വരും വരും എന്ന് പ്രതീക്ഷിച്ചു നോക്കിയിരുന്നു but വന്നില്ല പിന്നെ ഇങ്ങോട്ട് വരാനും തോന്നിയില്ല അതാണ് ആ കഥക്ക് കമന്റ്‌ ഇടാഞ്ഞത് ?. ഇപ്പൊ ഞാൻ കമന്റ്‌ ഇട്ടത് മറ്റൊന്നും കൊണ്ടല്ല… തന്റെ ഈ മുങ്ങുന്ന പണി കണ്ടിട്ടാണ് ???. തനിക്ക് തിരക്ക് ഉണ്ട് എന്ന് 100% അറിയാം but എത്രയെന്നുവച്ചാണ് ചങ്കേ കാത്തിരിക്കുക…? ??. കാത്തിരിക്കുന്നതിനും ഒരു പരിധിയില്ലേ ?????. ആ കഥയും ഇതും അടിപൊളി ആണ് കേട്ടോ ????. തന്റെ എഴുത്തല്ലേ അത് മോശമാകില്ല ????. മറ്റേ കഥ ഇടക്കിടക്ക് എഴുതണം കാരണം താൻ ഉദ്ദേശിക്കുന്നതിലും കൂടുതൽ ഭാഗങ്ങൾ വേണ്ടിവരും അത് അവസാനിപ്പിക്കാൻ താൻ പോലും അറിയാതെ കഥയിൽ പല പല വഴിതിരിവുകൾ ഉണ്ടാകും.. ആ കഥക്ക് ജീവൻ ഉണ്ട് അത് തനിക്ക് മുൻപോട്ടുള്ള വഴികൾ കാണിച്ചോളും ??. ( ചെറിയൊരു അദൃശ്യ ശക്തി ഉണ്ടെന്ന് കൂട്ടിക്കോ ??)… അപ്പൊ ശരി ചങ്കേ അടുത്ത ഭാഗത്തിൽ കാണാം.. തുടർന്നും ഒരായിരം സപ്പോർട്ടുകൾ നേരുന്നു ?. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

  4. കഥാനായകൻ

    വേടൻ ബ്രോ

    എവിടെ ആയിരുന്നു തേടി നടക്കുകയായിരുന്നു. എന്തായാലും ഇട്ടിട്ട് പോവില്ല എന്ന് അറിയാം പിന്നെ മടിക്കുള്ളത് പറയാൻ എന്റെ സംസ്കാരം അനുവദിക്കുന്നില്ല ?. പിന്നെ saddist എന്ന് വിളിച്ചത് സത്യം അല്ല എന്ന് ഇനിയും തെളിയിച്ചാൽ ഞാൻ സമ്മതിക്കാം. അപ്പോൾ അടുത്ത കഥയിൽ അല്ലെങ്കിൽ കഥയുടെ ഭാഗങ്ങളിൽ സന്ധിക്കാം ❣️

    1. കഥാനായകൻ

      പറയാൻ മറന്നു പോയി നല്ല സിമ്പിൾ എന്നാൽ നന്നായി ആസ്വദിക്കാൻ പറ്റിയ കഥ ❣️

    2. കഥാനായക ന്റെ കഥകളിൽ സ്ഥിരമായി അഭിപ്രായം അറിയിക്കുന്ന വെക്തി.. ❤️❤️ നല്ലതാണെകിലും മോശമാണെങ്കിലും ചൂണ്ടി കാട്ടുന്നവൻ.. ?? അതുകൊണ്ട്.. ന്റെ അളിയാ എന്നാ പറയാനാ കുറച്ച് പരിപാടി ഇടക്ക് വന്നന്നെ. പിന്നെ മടിയും,, അതിന്റെ മറുപടി സംസ്കാരപൂർവ്വം ഞാൻ ഉൾക്കൊണ്ടുകൊള്ളാം,., സാഡിസ്റ് ന്ന ലേബൽ ഞാൻ തിരുത്തി കുറിക്കുമാളിയാ… ??❤️ പിന്നെ കഥകൾ ഇനിയും വരും.. വയ്ക്കണം അഭിപ്രായം പറയണം.. ??

      സസ്നേഹം

      വേടൻ ❤️❤️

  5. Aisha Poker

    ഒരു മഞ്ഞുതുള്ളിപോൽ ലോലവും, മൃതുലവും, തെളിമയാർന്നതുമായ പ്രണയം ?❤

    1. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *