കഥപ്പാട്ട് [ഏട്ടൻ] 128

കഥപ്പാട്ട് [ഏട്ടൻ]

KADHAPPATTU AUTHOR ETTAN

നല്ല മഴ പെയ്യുന്നുണ്ട്. തുള്ളിക്കൊരു കുടം തന്നെ ആയിരിക്കണം. അതു പോലെയാണ് വീടിനു മുകളിലെ ഷീറ്റ് മേഞ്ഞിരിക്കുന്നതിൽ മഴത്തുള്ളികൾ വീഴുന്ന ഒച്ച. ഞാൻ ഫോൺ എടുത്ത് നോക്കി. സമയം 6 മണി.
“ശ്ശെടാ … 6 മണി ആയിട്ടൊള്ളു … രണ്ടുറക്കത്തിനുള്ള സമയം ഉണ്ട്. പിന്നെ ഹോളിഡേയും.” പറഞ്ഞത് മനസ്സിൽ ആണെങ്കിലും ഇത്തിരി ഉറക്കെയായി.

“എന്താ രാഹുൽ . ഒച്ചയെടുക്കണേ ..” ശ്രീയുടെ വക.

“ഒന്നുമില്ലേ” എന്നും പറഞ്ഞ് ശ്രീയെ ചേർത്ത് കെട്ടിപ്പിടിച്ച് വീണ്ടും കിടന്നു.

ഞാൻ – രാഹുൽ . വയസ്സ് 24 . അത്യാവശ്യം തരക്കേടില്ലാത്ത ജോലിയും ആറക്ക മാസ ശമ്പളവും ഉള്ള ഒരു ഡിസൈനർ. ജീവിതം പലവിധ നാടുകളിൽ ആണെങ്കിലും സ്വന്തം നാട് തൃശൂർ. പൂരപ്പെരുമയുടെ, ശക്തൻ തമ്പുരാൻറെ തൃശ്ശിവപേരൂർ . സിംഗപ്പൂർ ആസ്ഥാനമാക്കിയുള്ള ഒരു സോഫ്റ്റ്‌വെയർ കമ്പനിയുടെ ബാംഗ്ലൂർ റീജിയൺ മാനേജർ. സ്ഥിരമായി അങ്ങനെ നാട്ടിൽ വരാറില്ലെങ്കിലും വല്ലപ്പോഴും നാട് കാണാനും, പിന്നെ എല്ലാ തൃശൂർ പൂരത്തിനും നാട്ടിലെത്തും.

അച്ഛനും അമ്മയും ചേച്ചിയുടെ കൂടെ സിംഗപ്പൂർ ആണ്. അവൾ അവിടെ സെറ്റിൽഡ് ആണ്. ഭർത്താവ് സ്വന്തമായി സോഫ്റ്റ്‌വെയർ കമ്പനി. ചേച്ചി വെബ് ഡെവലപ്പർ. മൊത്തത്തിൽ ഒരു സോഫ്റ്റ്‌വെയർ കുടുംബം. ഞാനും ചേച്ചിയും പഠിച്ചത് സിംഗപ്പൂർ തന്നെയാണ് .

അളിയൻ എറണാകുളംകാരനാണ്. 5 വർഷം മുൻപ് നമ്മുടെ സ്വന്തം കാക്കനാട് ഇൻഫോപാർക്കിൽ തുടങ്ങി, എല്ലാ തുടക്കക്കാരെയും പോലെ കേരളത്തിൽ പച്ച പിടിക്കാതായപ്പോൾ, താൻ പഠിച്ചു വളർന്ന നാടായ സിംഗപ്പൂരിൽ എത്തി കമ്പനി സ്റ്റാർട്ട് ചെയ്തു. ഇപ്പോൾ അത്യാവശ്യം നല്ല ലെവൽ ക്ലയൻറ്സും നൂറിനടുത്ത് ജോലിക്കാരും ഉള്ള കമ്പനിയുടെ സിംഗിൾ ഓണർ.

ചേച്ചി അളിയന്റെ കമ്പനിയിൽ ഇന്റേൺഷിപ് ചെയ്യാൻ പോയി. ആ ഇന്റേൺ പിന്നെ റിലേഷൻ ആയി. നല്ല ബന്ധം ആയത് കൊണ്ട് ഞങ്ങളങ്ങ് കെട്ടിച്ചും കൊടുത്തു. ഇപ്പൊ ഹാപ്പി ഫാമിലി. ആ കഥയൊക്കെ പിന്നെ അവസരം പോലെ പറയാം.

The Author

7 Comments

Add a Comment
  1. NICE STARTING

  2. നല്ല തുടക്കം. മുന്നോട്ടുള്ള ഗതിവിഗതികള്‍ക്കായി കാത്തിരിക്കുന്നു.

  3. നല്ല തുടക്കം, പാടിക്കോളൂ കേൾക്കാൻ തയ്യാർ.

  4. തുടക്കം അടിപൊളി, പേജ് കൂട്ടി എഴുതണം

  5. തുടക്കം കൊള്ളാം ബട്ട്‌ പേജ് കൂട്ടി eruthu ബ്രോ.

  6. Dark knight മൈക്കിളാശാൻ

    തുടക്കം കലക്കി ഏട്ടാ. ഇനിയിപ്പൊ പ്രായത്തിൽ താഴെയാണേലും മേലെയാണേലും എല്ലാരും തന്നെ ഏട്ടാന്നെ വിളിക്കൂ.

Leave a Reply to alby Cancel reply

Your email address will not be published. Required fields are marked *