” അപ്പൊ മ്മ കടലിന്റെ അടിയിലെ വീട്ടിൽ ഉണ്ടെന്ന് ആ ചേച്ചി പറഞതോ, അവിടെ ചെന്നാ മ്മയേ കനാന്നാ, നിക്ക് പോയിട്ട് കാണാൻ പറ്റീല്ലാ” അവൻ വീണ്ടും പറഞ്ഞു.
” അതൊക്കെ വെറും കഥകളാ കുഞ്ഞാ, ഇനി അതൊക്ക വിശ്വസിച്ച് അങ്ങനെ ഒന്നും ചെയ്യില്ലെന്ന് ഇച്ചേയിക്ക് സത്യം ചെയ്തു താ ” അവൾ അവനെ തന്റെ കൈ വലയത്തിൽ നിന്ന് മാറ്റി നിർത്തിയിട്ട് അവനോട് പറഞ്ഞൂ. അവൻ തലയാട്ടി. അത്രേം ആയപ്പോഴേക്കും ഞാൻ താഴേക്ക് ഇറങ്ങി. ഹാളിൽ സോഫയിൽ വന്ന് ഇരുന്നു. അവൻ ലാസ്റ്റ് പറഞ്ഞ വാചകം എന്നെ വല്ലാതെ സ്ട്രൈക്ക് ചെയ്തു. കുറച്ചു നേരം അതിനെ കുറിച്ച് ആലോചിച്ചിട്ട് ഞാൻ എന്റെ റൂമിൽ കേറി. ആരതി ബാത്‌റൂമിൽ കേറിയിട്ടുണ്ട്. ഞാൻ ഇന്നലെ മാറിയ പാന്റ്ന്റെ പോക്കെറ്റിൽ നിന്ന് ആ ചെക്കന്റെ ഗ്ലാസ് എടുത്തു താഴേക്ക് പോയി.
കുറച്ചു കഴിഞ്ഞു ചേച്ചിയും അനിയനും താഴേക്കു വന്നു, അവൾ നേരെ അടുക്കളയിലേക്കും അവൻ tv യുടെ മുന്നിലേക്കും ആണ് പോയത്. രണ്ടു പേരും എന്നെ ശ്രദ്ധിച്ചിരുന്നില്ല. ഞാൻ ചെന്ന് അവന്റെ അടുത്ത് സോഫയിൽ ഇരുന്നു. അവൻ തിരിഞ്ഞു നോക്കി എന്നെ കണ്ട് ഒന്ന് ഞെട്ടി, പിന്നെ മുഖം വീർപ്പിച്ചു tv യിലേക്ക് തന്നെ നോക്കി.
” ഡാ ” ഞാൻ പതിയെ വിളിച്ചു. അവൻ എന്നെ നോക്കി, ചെക്കന് അവളെ പോലെ അല്ല, ഇത്തിരി ധൈര്യം ഒക്കെ ഉള്ള കൂട്ടത്തിൽ ആണ്. ഞാൻ കണ്ണട അവന്റെ മുഖത്തു വെച്ച് കൊടുത്തു. അപ്പൊ അവന്റെ കണ്ണ് വിടർന്നു. ആക്ച്വലി അവന് ഇത്രേം നേരം കണ്ണ് നേരെ ചൊവ്വേ കാണുന്നില്ലായിരിന്നു. കണ്ണട കിട്ടിയപ്പോൾ അവൻ എന്നെ നോക്കി പുഞ്ചിരിച്ചു.
” നീ എന്തിനാ കടലിൽ ഇറങ്ങിയത്? ” ഞാൻ അവനോട് ചോദിച്ചു. അവൻ ആദ്യം ഒന്ന് മടിച്ചു, പറയണോ വേണ്ടയോ എന്ന് ആലോചിക്കും പോലെ.
2025 February l nokkiya mathi eni, Mail Schedule Chythittekuarikkm
ഭായ് ബാക്കി എപ്പോൾ വരും
Ann bye paranjitt poya pokka 2 kollam aakunnu evdada nee continue cheyyuu muthea Arrow Kutta
ടാ മോനെ ബാക്കി കൂടി എഴുതടാ കുട്ടാ നിനക്ക് പുണ്യം കിട്ടും 🥹