കടുംകെട്ട് 2 [Arrow] 2947

( ആദ്യം തന്നെ ഒരു വലിയ നന്ദി എന്റെ ഈ ചെറിയ കഥ ഏറ്റെടുത്തതിനു, ഈ പാർട്ട് കഴിഞ്ഞ part ന്റെ അത്ര നന്നായിട്ടുണ്ടോ എന്നറിയില്ല, നല്ലതായാലും ചീത്ത ആയാലും അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു.

രണ്ടാമതായി സോറി ഇത്രയും ലേറ്റ് ആവും എന്ന് ഞാൻ ഓർത്തില്ല, ഞാൻ ഒരു ചെറിയ fan comic ചെയുന്ന തിരക്കിൽ ആയിപ്പോയി so സോറി ?)

(അജുവിനെ നിങ്ങൾ പരിചയപ്പെട്ടല്ലോ, ഇത്തവണ നമുക്ക് ആരുവിനെ  അറിയാം  ☺️)

 

കടുംകെട്ട് 2

KadumKettu Part 2 | Author : Arrow | Previous Part

കൊട്ടിന്റേം കുരവയുടേം അകമ്പടിയോടെ അയാൾ എന്റെ കഴുത്തിൽ താലിയുടെ ആദ്യ കെട്ട് ഇട്ടപ്പോ എന്റെ കണ്ണ് ഒന്ന് തുളുമ്പി, ഒരു തുള്ളി കണ്ണുനീർ എന്നിൽ നിന്ന് അടർന്ന് അയാളുടെ കയ്യിൽ വീണു. അത് പക്ഷെ ഞാൻ ആദ്യമായി പ്രണയിച്ച വ്യക്തിയെ തന്നെ പങ്കാളിയായി കിട്ടിയല്ലോ എന്നോർത്തുള്ള ആനന്ദകണ്ണീരല്ല, മറിച്ച് വിധിയും എന്റെ കൂടെ ഇരിക്കുന്ന ഈ മനുഷ്യനും എനിക്ക് വേണ്ടി ഇനി എന്തൊക്കെ ആണ് കരുതി വെച്ചിരിക്കുന്നത് എന്നോർത്തുള്ള നിസ്സഹായ ആയ ഒരു പെണ്ണിന്റെ വ്യഥയാണ്, സങ്കടം ആണ് കണ്ണുനീരായി മാറിയത്.

ആ താലി കയറുന്നതിന്റെ തൊട്ട് മുമ്പ് വരെയും എന്നിൽ ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു, ഇയാൾ ഈ കല്യാണം വേണ്ടന്ന് വെക്കുമെന്ന്, എന്തെകിലും പറഞ്ഞ് കല്യാണം മുടക്കുമെന്ന്, എന്നെയും കുടുംബതിനേം അപമാനിച്ചു എന്നോട് ഉള്ള പക ഒടുക്കുമെന്ന്. പക്ഷെ… എനിക്കായി ഇയാൾ വേറെ എന്തൊക്കയോ ആണ് കരുതി വെച്ചിരിക്കുന്നത്. നെറുകയിൽ സിന്തൂരവും ചാർത്തി എന്റെ എല്ലാം പ്രതീക്ഷയും കെടുത്തി ഇരിക്കുന്നു. പിന്നീടുള്ള ചടങ്ങുകൾക്കെല്ലാം ഒരു പാവ കണക്ക് നിന്ന് കൊടുത്തു.

” ചെക്കനും പെണ്ണും ഇറങ്ങാൻ നേരമായി ” ആരോ അത് പറഞ്ഞപ്പോ എന്റെ കണ്ണുകൾ അമ്മയെയും അച്ഛനെയും ആതുവിനേയും തിരഞ്ഞു. നിറ കണ്ണുകളോടെ നിക്കുന്ന അമ്മയെ കണ്ടപ്പോ എനിക്ക് സഹിക്കാൻ ആയില്ല ആ മാറിൽ വീണ് പൊട്ടി കരഞ്ഞു. അമ്മയുടെ സ്ഥിതിയും മറിച്ചായിരുന്നില്ല.

“അയ്യേ ആരു മോളെ, നീ എന്തിനാ ഇങ്ങനെ കരയുന്നെ, അത്ര ദൂരേക്ക് ഒന്നുമല്ലല്ലോ പോവുന്നെ ഞങ്ങളെ കാണണം എന്ന് തോന്നിയാൽ ഓടി എത്താവുന്ന ദൂരത്തു ഞങ്ങൾ ഇല്ലേ, ഏറിയാൽ ഒരു മണിക്കൂർ അത്രേ ടൈം അല്ലേ വേണ്ടു, എന്റെ ശ്രീ നീ വെറുതെ മോളെ വിഷമിപ്പിക്കല്ലേ ഒന്നുമില്ലേലും അവൾ സ്നേഹിക്കുന്ന അവളെ സ്നേഹിക്കുന്ന ആളുടെ ഒപ്പം അല്ല അവൾ.. ” എന്നെയും അമ്മയെയും ആശ്വസിപ്പിക്കാൻ വന്ന അച്ഛന്റെ വാക്കുകളും ഇടാറി.

“മതി മതി, സമയം വൈകി പോകാൻ നോക്ക് ” ആരോ പറഞ്ഞപ്പോ കണ്ണ് തുടച് അർജുൻ wed’s ആരതി എന്നെഴുതിയ പൂക്കൾ കൊണ്ട് അലങ്കരിച്ച ആ വെളുത്ത കാറിൽ കയറി. അയാൾ അതിന് മുമ്പേ കയറി ഇരുന്നിരുന്നു. അച്ഛനും അമ്മയും ഒക്കെ വിചാരിച്ചിരിക്കുന്നത് ഞാനും അയാളും ഈ സിനിമയിൽ ഒക്കെ കാണുന്ന പോലെ ഇക്കണ്ട അടിപിടികൾക്കൊടുക്കം പ്രണയത്തിൽ ആയി എന്നാണ്, അത് കൊണ്ട് തന്നെയാണ് അന്ന് അയാളും കുടുംബവും വന്നു പെണ്ണ് ചോദിച്ചപ്പോൾ അച്ഛൻ കണ്ണുംപൂട്ടി സമ്മതിച്ചത്, എനിക്ക് ആണേൽ അയാളുടെ ഭീഷണിക്ക് മുന്നിൽ എതിർത്ത് ഒന്നും പറയാനും ആയില്ല. എങ്കിലും എന്താണ് ഇയാളുടെ മനസ്സിൽ ഇങ്ങനെ ഒരു വിവാഹം കൊണ്ട് എന്താണ് ഇയാൾ ഉദ്ദേശിക്കുന്നത്. ഞാൻ എന്റെ അടുത്തിരുന്ന അയാളുടെ മുഖത്തേക്ക് നോക്കി, ഇത്ര നേരം ഉണ്ടായിരുന്ന ആ ചിരി മാഞ്ഞിരിക്കുന്നു. ഇപ്പൊ അഹന്ത നിറഞ്ഞ ആ സ്ഥായി ഭാവം ആണ് മുഖത്ത്.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

104 Comments

Add a Comment
  1. ശോ സസ്പെൻസിൽ നിർത്തിയല്ലോ… ??

  2. Super….. അടുത്ത ഭാഗത്തിനായി കാത്തിരിപ്പ്…..

  3. Bro super ആയിരുന്നു ഒരുപാട് ഇഷ്ടപെട്ടൂ അടുത്ത part പെട്ടന്ന് തന്നെ ഇടന്നെ അത്രക്ക് തലയ്ക്കു പിടിച്ച് പോയി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    പെട്ടന്ന്…. പെട്ടന്ന്…

    1. താങ്ക്സ് ബ്രോ ??

  4. പിന്നെ മുത്തെ അടുത്ത പാർട്ട് ഒരുപാട് വൈകിക്കാതെ എത്തിക്കാൻ ശ്രമിക്കണേ ❤

    1. വോക്കെ ??

  5. ശെരിക്കും ഒരു വെറൈറ്റി സ്റ്റോറി… ഇങ്ങന്നെ ഒന്ന് ഒരിക്കലും ഈ സ്റ്റോറിൽ ഇണ്ടാവുമെന്ന് കരുതിയതല്ല…. റിയലി sprbb…
    അപ്പോ ഇനിയാണ് കഥ തുടങ്ങുന്നത് അല്ലെ…
    എന്തായാലും തകർക്ക് മുത്തെ ??

    1. MaX, actually കഥ അങ്ങ് തുടങ്ങാനായിട്ടില്ല ഇനിയും കുറച്ചു കൂടെ ഇവർക്ക് പറയാനുണ്ട്

      അത് അറിയാൻ കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു ???

  6. Arrow bro…..
    Super story oru love movie kanda feel …. Next part late akkallee pls it’s a request all the best for ur next part ….
    Miss u this story

    1. താങ്ക്സ് ബ്രോ ?

  7. അമ്പാടി

    നല്ലൊരു പ്രണയത്തിന് അതിമനോഹരമായ ഒരു തുടക്കം…
    ഒരുപാട് പിണക്കങ്ങളും അതിലേറെ ഇണക്കങ്ങളും ഒക്കെ പ്രതീക്ഷിക്കുന്നു..
    എന്നാൽ പോലും ഒരു കാര്യം കൂടി പറയട്ടെ.., കൃത്യമായ ഇടവേളകളില്‍ തുടരാൻ കഴിയുമെങ്കില്‍ മാത്രം തുടരുക.. കാരണം വായിച്ചു വായിച്ച് മനസ്സിൽ ഒരു സ്ഥാനം നേടുമ്പോൾ പിന്നെ കിട്ടിയില്ല എങ്കിൽ വല്ലാണ്ട് ദേഷ്യം വരും…

    Nb: കൃത്യമായ ഇടവേള എന്ന് പറഞ്ഞത് പറയുന്ന ദിവസം തന്നെ കിട്ടണം എന്നല്ല… ഒരുപാട് കാലം കാത്തിരിക്കേണ്ടി വരരുത് എന്നാണ്…
    അടുത്ത ഭാഗത്തിന്‌ വേണ്ടി കാത്തിരിക്കുന്നു..

    1. വായനക്കും ഈ നല്ല കമന്റ്‌നും ഒരുപാട് ഒരുപാട് നന്ദി ??

  8. kollam adipoli aittundu..ഇച്ചിരി പേജുടി ഉണ്ടേൽ നന്നായി ഇരുന്നു..

  9. കൊള്ളാം ആ ഫീൽ കിട്ടുന്നുണ്ട്
    പിന്നെ അടുത്ത തവണ പേജ് കൂടുതൽ വേണം വൈകരുത്
    ആരോടാ ല്ലേ ?

    1. Eee?

      Cap, lot’s of lub???

  10. കണ്ണൂക്കാരൻ

    കൊള്ളാം നന്നായിട്ടുണ്ട്… നല്ലൊരു love സ്റ്റോറിക്കുള്ള പ്ലോട്ട് ഉണ്ടാക്കിയിട്ടുണ്ട് തുടരുക

  11. Nxt part vaikikalle vekam….

    1. ആം ?
      വായനയ്ക്ക് നന്ദി

  12. ഒരു ലവ് ഫിലിം കാണുന്ന ഫീൽ തോന്നി

  13. Part ഒരുപാട് വൈകിയപ്പോ ഇനി തുടരില്ലേ എന്നൊരു സംശയം ഉണ്ടായിരുന്നു.അത് തെല്ലൊരു സങ്കടം ഉളവാക്കി.
    എന്നാലും നീ ചതിച്ചില്ല

    കഥ കിടുവാണ്. ഒരുപാടിഷ്ട്ടപെട്ടു.നല്ലൊരു love story പ്രദീക്ഷിക്കുന്നു…..?
    അടുത്ത part ഏറ്റവും വേഗത്തിൽ തരണം. Plzzzzzzzzz

    1. താങ്ക്സ് മാർജാന ??

  14. അഭിമന്യു

    Aliya akemotham oru piditharatha concept. Entho evideyo oru twist. Ni njangale branth pidippickum athurappanu. Enthayalum kadh super ada..

    Polik

  15. അഭിമന്യു

    Aliya akemotham oru piditharatha concept. Entho evideyo oru twist. Ni njangale branth pidippickum athurappanu. Enthayalum kadh super ada..

    Polik

    1. താങ്ക്സ് അഭിമന്യു??

  16. Sathyam para nee kattakalippanalle..

    1. എന്റെ പോന്നാശാനെ കലിപ്പൻ ഒക്കെ എന്ന കംപൈർ ചെയ്യുന്നു എന്നൊക്ക കേൾക്കുന്ന തന്നെ ഒരു അവാർഡ് ആണ് ?

      അങ്ങേര് ഒക്കെ എവിടെ കിടക്കുന്നു ഞാൻ എവിടെ കിടക്കുന്നു ?

  17. ?????? super next part update

  18. Oru padu wait cheyyippichu flow kalayaruth. Ethrayum pettennu adutha part tharanam ennu apekshikunnu.

    1. പെട്ടന്ന് തന്നെ തരാൻ നോക്കാം ?

  19. ഇഷ്ട്ടപ്പെട്ടു എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും ഈ കഥ എഴുതാൻ താൻ എടുത്തിരിക്കുന്ന സ്‌ട്രൈൻ ഓരോ വരിയിലും കാണാൻ കഴിയുന്നുണ്ട് ??

    തികച്ചും വ്യത്യസ്തമായ ശൈലി അതാണ് തന്റെ ലേറ്റസ്റ്

    ആരതിയുടെ ഇമോഷൻസ് കൂടുതൽ ഫിലോടെ മനസിലാക്കാൻ ആരതി തന്നെ പറയുന്നതാണ് ബെറ്റർ

    ഇഷ്ട്ടമാണ് ഒരുപാട് ?

    1. Rizus ma man thanks for this comment ?
      Lub ?

  20. Adare story adutha part pettannu ponotte I am waiting

  21. Ee partum kidu aayitund next part vegam ede taa

    1. താങ്ക്സ് man ?

  22. കൊള്ളാം നല്ല കഥ. ഒരു attraction തോന്നുന്നു.

    1. താങ്ക്സ് ലാലു

  23. Bro kidu part .ee story ku vendi katta waiting aarnu.inni next part nu vendiyayi kaathiripp.pettanu tharane next part

    1. താങ്ക്സ് ബ്രോ ?

  24. നല്ല സസ്പെൻസ് ആണല്ലോ. അവളെ ഇനി ഉപദ്രവിക്കരുത്. Waiting for next part.
    Regards.

    1. അത് കണ്ട് അറിയണം ?

  25. ETHARUDE KADHAYANU AJU ENNA ARJUNTEYO ATHO AARATHIYUDEYO AJU VILLANO NAYAKANO FIRST PART AJUVINTE STORY BUT EE PART AARATHIYUDE EE PARTIL AJUVINE AYAL AYAL ENNU SAMBODHANA CHEYTHIRIKKUNNU

    1. കാർത്തി my man ഇത് അജുവിന്റെയും ആരുവിന്റെയും കഥ ആണ് അവരുടെ രണ്ടുപേരുടേം കഥ നായകൻ ആരാ വില്ലൻ ആരാ എന്നൊക്കെ തീരുമാനിക്കേണ്ടത് നമ്മൾ കേൾവി ക്കാർ അല്ലേ ?

  26. ഓരോ നോക്കും ഓരോ വാക്കും ആർക്കും പിടിതരാത്ത ഒന്നാണ് നിൻ്റെ വിവരണം… ഞാനാദ്യം വിജാരിച്ചത് നന്ദനായിരുക്കുമെന്നാണ്.. എല്ലാം വിത്യസ്തം ഒന്നാം ഭാഗത്തേക്കാൾ കുറച്ച് താണുപോയ് പക്ഷെ സൂപ്പർ

    1. താങ്ക്സ് 4 this honest comment MJ ?

  27. Da mone polichallo e partum kidukki , adutha part vegam varilea, pinne ninte kalyana pittennu next part undavo…

    1. താങ്ക്സ് വിപി ?
      എല്ലാരും പറഞ്ഞത് കൊണ്ട് കല്യാണപ്പിറ്റേന്ന് ഒരു part കൂടി എഴുതാൻ ഉള്ള തീരുമാനത്തിൽ ആണ് ??

    2. ഉടനെ ഉണ്ടാവും

  28. Anghane vannu allee vayichitu vara

  29. Vannallo vaychitt

Leave a Reply to ലാലു Cancel reply

Your email address will not be published. Required fields are marked *