Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കടുംകെട്ട് 2 [Arrow] 2948

Kambi Views 307151

( ആദ്യം തന്നെ ഒരു വലിയ നന്ദി എന്റെ ഈ ചെറിയ കഥ ഏറ്റെടുത്തതിനു, ഈ പാർട്ട് കഴിഞ്ഞ part ന്റെ അത്ര നന്നായിട്ടുണ്ടോ എന്നറിയില്ല, നല്ലതായാലും ചീത്ത ആയാലും അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു.

രണ്ടാമതായി സോറി ഇത്രയും ലേറ്റ് ആവും എന്ന് ഞാൻ ഓർത്തില്ല, ഞാൻ ഒരു ചെറിയ fan comic ചെയുന്ന തിരക്കിൽ ആയിപ്പോയി so സോറി 😬)

(അജുവിനെ നിങ്ങൾ പരിചയപ്പെട്ടല്ലോ, ഇത്തവണ നമുക്ക് ആരുവിനെ  അറിയാം  ☺️)

 

കടുംകെട്ട് 2

KadumKettu Part 2 | Author : Arrow | Previous Part

കൊട്ടിന്റേം കുരവയുടേം അകമ്പടിയോടെ അയാൾ എന്റെ കഴുത്തിൽ താലിയുടെ ആദ്യ കെട്ട് ഇട്ടപ്പോ എന്റെ കണ്ണ് ഒന്ന് തുളുമ്പി, ഒരു തുള്ളി കണ്ണുനീർ എന്നിൽ നിന്ന് അടർന്ന് അയാളുടെ കയ്യിൽ വീണു. അത് പക്ഷെ ഞാൻ ആദ്യമായി പ്രണയിച്ച വ്യക്തിയെ തന്നെ പങ്കാളിയായി കിട്ടിയല്ലോ എന്നോർത്തുള്ള ആനന്ദകണ്ണീരല്ല, മറിച്ച് വിധിയും എന്റെ കൂടെ ഇരിക്കുന്ന ഈ മനുഷ്യനും എനിക്ക് വേണ്ടി ഇനി എന്തൊക്കെ ആണ് കരുതി വെച്ചിരിക്കുന്നത് എന്നോർത്തുള്ള നിസ്സഹായ ആയ ഒരു പെണ്ണിന്റെ വ്യഥയാണ്, സങ്കടം ആണ് കണ്ണുനീരായി മാറിയത്.

ആ താലി കയറുന്നതിന്റെ തൊട്ട് മുമ്പ് വരെയും എന്നിൽ ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു, ഇയാൾ ഈ കല്യാണം വേണ്ടന്ന് വെക്കുമെന്ന്, എന്തെകിലും പറഞ്ഞ് കല്യാണം മുടക്കുമെന്ന്, എന്നെയും കുടുംബതിനേം അപമാനിച്ചു എന്നോട് ഉള്ള പക ഒടുക്കുമെന്ന്. പക്ഷെ… എനിക്കായി ഇയാൾ വേറെ എന്തൊക്കയോ ആണ് കരുതി വെച്ചിരിക്കുന്നത്. നെറുകയിൽ സിന്തൂരവും ചാർത്തി എന്റെ എല്ലാം പ്രതീക്ഷയും കെടുത്തി ഇരിക്കുന്നു. പിന്നീടുള്ള ചടങ്ങുകൾക്കെല്ലാം ഒരു പാവ കണക്ക് നിന്ന് കൊടുത്തു.

” ചെക്കനും പെണ്ണും ഇറങ്ങാൻ നേരമായി ” ആരോ അത് പറഞ്ഞപ്പോ എന്റെ കണ്ണുകൾ അമ്മയെയും അച്ഛനെയും ആതുവിനേയും തിരഞ്ഞു. നിറ കണ്ണുകളോടെ നിക്കുന്ന അമ്മയെ കണ്ടപ്പോ എനിക്ക് സഹിക്കാൻ ആയില്ല ആ മാറിൽ വീണ് പൊട്ടി കരഞ്ഞു. അമ്മയുടെ സ്ഥിതിയും മറിച്ചായിരുന്നില്ല.

“അയ്യേ ആരു മോളെ, നീ എന്തിനാ ഇങ്ങനെ കരയുന്നെ, അത്ര ദൂരേക്ക് ഒന്നുമല്ലല്ലോ പോവുന്നെ ഞങ്ങളെ കാണണം എന്ന് തോന്നിയാൽ ഓടി എത്താവുന്ന ദൂരത്തു ഞങ്ങൾ ഇല്ലേ, ഏറിയാൽ ഒരു മണിക്കൂർ അത്രേ ടൈം അല്ലേ വേണ്ടു, എന്റെ ശ്രീ നീ വെറുതെ മോളെ വിഷമിപ്പിക്കല്ലേ ഒന്നുമില്ലേലും അവൾ സ്നേഹിക്കുന്ന അവളെ സ്നേഹിക്കുന്ന ആളുടെ ഒപ്പം അല്ല അവൾ.. ” എന്നെയും അമ്മയെയും ആശ്വസിപ്പിക്കാൻ വന്ന അച്ഛന്റെ വാക്കുകളും ഇടാറി.

“മതി മതി, സമയം വൈകി പോകാൻ നോക്ക് ” ആരോ പറഞ്ഞപ്പോ കണ്ണ് തുടച് അർജുൻ wed’s ആരതി എന്നെഴുതിയ പൂക്കൾ കൊണ്ട് അലങ്കരിച്ച ആ വെളുത്ത കാറിൽ കയറി. അയാൾ അതിന് മുമ്പേ കയറി ഇരുന്നിരുന്നു. അച്ഛനും അമ്മയും ഒക്കെ വിചാരിച്ചിരിക്കുന്നത് ഞാനും അയാളും ഈ സിനിമയിൽ ഒക്കെ കാണുന്ന പോലെ ഇക്കണ്ട അടിപിടികൾക്കൊടുക്കം പ്രണയത്തിൽ ആയി എന്നാണ്, അത് കൊണ്ട് തന്നെയാണ് അന്ന് അയാളും കുടുംബവും വന്നു പെണ്ണ് ചോദിച്ചപ്പോൾ അച്ഛൻ കണ്ണുംപൂട്ടി സമ്മതിച്ചത്, എനിക്ക് ആണേൽ അയാളുടെ ഭീഷണിക്ക് മുന്നിൽ എതിർത്ത് ഒന്നും പറയാനും ആയില്ല. എങ്കിലും എന്താണ് ഇയാളുടെ മനസ്സിൽ ഇങ്ങനെ ഒരു വിവാഹം കൊണ്ട് എന്താണ് ഇയാൾ ഉദ്ദേശിക്കുന്നത്. ഞാൻ എന്റെ അടുത്തിരുന്ന അയാളുടെ മുഖത്തേക്ക് നോക്കി, ഇത്ര നേരം ഉണ്ടായിരുന്ന ആ ചിരി മാഞ്ഞിരിക്കുന്നു. ഇപ്പൊ അഹന്ത നിറഞ്ഞ ആ സ്ഥായി ഭാവം ആണ് മുഖത്ത്.

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹

104 Comments

Add a Comment
  1. Arrow muthe… Poli ആയിട്ടുണ്ട്

  2. Baki avide?
    Nalla kadha aayrunn
    Continue cheyanm…

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് 💛

      1. ♥️♥️♥️

  3. വേഗം ബാക്കി തുടര് ഫ്രണ്ടെ…
    അത്ര പെട്ടെന്നൊന്നും നിര്ത്തരുതെ
    തടിയൻ

  4. Sorry for the delay guys

    ഞങ്ങളുടെ പ്രീയപ്പെട്ട യൂണിവേഴ്സിറ്റി കൊറോണ കാരണം പോസ്റ്റ്‌പോണ്ട് ചെയ്ത exam ഒക്കെ റീഷെഡ്യൂൾ ചെയ്തു, ഒപ്പം പ്രൊജക്റ്റ്‌ സബ്മിഷൻ ഡേറ്റും സൊ ഇത്തിരി ബിസി ആണ് ഇവിടേക്ക് തിരിഞ്ഞു പോലും നോക്കാൻ ടൈം കിട്ടുന്നില്ല പ്രൊജക്റ്റ്‌ ഒന്ന് ഒതുങ്ങിയാൽ ഉടനെ ബാക്കി സബ്മിറ്റ് ചെയ്യുന്നതാണ്

    സസ്നേഹം Arrow 💛😪

    1. പാഞ്ചോ

      ചെയ്തായി പോയല്ലോടാവ്വേ😂😂

    2. ഓക്കേ. സാരമില്ല. കാത്തിരുന്നോളാം 😊😊😘😘😘

  5. ബ്രോ, കഥ കൊള്ളാം നല്ല തുടക്കം ആണ്, ഞാൻ ഒറ്റ ഇരുപ്പിനാണ് രണ്ടു പാർട്ടും വായിച്ചു തീർത്തത് ഈ ഫ്ലോയിൽ തന്നെ ബാക്കി എഴുതണം, അടുത്ത പാർട്ടിനായി അധികം വെയിറ്റ് ചെയ്യിക്കരുതേ…

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് 💛

  6. കുറെ ആയല്ലോ അടുത്ത പാർട്ട്‌ ഇട്

    1. Adutha part vegam idu broo

  7. അടുത്ത ഭാഗം എന്നാ വരുന്നേ?

  8. നീ മുങ്ങിയോടാ കള്ള പന്നി 😬😬😬😬😬😬😬😝

  9. Waiting for next part.upload soon as you can…

  10. Good story bro. Keep going….
    Eagerly waiting for next part..

  11. നാടോടി

    ഇന്നാണ് വായിച്ചത് കൊള്ളാം നല്ല കഥ അടുത്ത ഭാഗം എപ്പോൾ വരും

  12. Bro Katha kollam. Page kooduthal undenkil nannayane.ith vaych pettanu theernu poyapole. Next partil kooduthal page pratheeskhikunu. Adutha bagathinayi waiting

  13. സാധു മൃഗം

    കിടു സാനം. ആദ്യ ഭാഗം ഞാൻ കണ്ടെങ്കിലും പിന്നീട് വായിക്കാം എന്ന് പറഞ്ഞു മാറ്റി വച്ചതാണ്. പക്ഷേ അത് തെറ്റായിപ്പോയി എന്ന് 2ഭാഗവും ഇപ്പൊ വായ്ച്ചപ്പോ ആണ് മനസ്സിലായത്. ബാക്കി കൂടെ വേഗം പൊന്നോട്ടെ….

  14. പാഞ്ചോ

    Arrow bro..
    കഥ ഞാൻ ഇന്നാണ് വായിച്ചത്..വേറിട്ട ഒരു കഥയായി എനിക്ക് തോന്നി..നല്ല അവതരണം…പിന്നെ എന്റെ ഒരു ഒപ്പിനിയൻ പേജ് കൂട്ടിയാൽ കൊള്ളാമായിരുന്നു..എന്റെ fav author ലിസ്റ്റിൽ ഒരു പേര് കൂടെ Arrow..അടുത്ത പാർട് വൈകിപ്പിക്കല്ലേ..വായിക്കാൻ ഒരു curiosity..Hugs!!❤❤

  15. Kadha super

  16. Ith avasanam shnehathil chenn avasanikumo …..Aditya part udan prathishikunnu

    1. Kadha super

  17. അപ്പൂട്ടൻ

    നല്ലൊരു ഭാഗവും കടന്നുപോയി. തീർന്നത് അറിഞ്ഞില്ല വളരെ പെട്ടെന്ന് തീർന്ന പോലെ. അടുത്ത ഭാഗവും ഇതിനേക്കാൾ ഗംഭീരമാകും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു

    1. കമന്റ്‌ ന് ഒരുപാട് നന്ദി അപ്പൂട്ടാ 💛💛

  18. നന്ദൂ

    Oh ഈ പാർട്ട് തീർന്നു എന്ന് തോന്നിയില്ല നല്ല End അടുത്ത ഭാഗം എത്രയും വേഗം വരും എന്ന് വിശ്വസിക്കുന്നു.

    1. Thanks നന്ദു 💛

  19. നല്ല തീം …ക്ലീഷേ ആവാതെ ഈ പോക്കുപോലെ വ്യത്യസ്തമായി തുടരൂ സുഹൃത്തേ

    1. I will try ma best 💛💛

  20. വ്യത്സ്തമായൊരു കഥ വളരെ ഇഷ്ടായി പേജ് കൂട്ടാൻ ശ്രമിക്കണം നിങ്ങളുടെ ഓരോ വാക്കിനും ഭംഗിയുണ്ട് അത് നിലനിർത്താൻ ശ്രമിക്കണം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു😊☺️🤗

    1. നല്ല വാക്കുകൾക്കും വായനയ്ക്കും നന്ദി 💛

  21. പ്രൊഫസർ

    അധികം വൈകാതെ തന്നെ അടുത്ത പാർട്ട്‌ ഉം കൂടെ വന്നിരുന്നു എങ്കിൽ…., പിന്നെ കഥ പെരുത്തിഷ്ടായി

    1. താങ്ക്സ് ബ്രോ

  22. ബ്രോ എനിക്ക് ഈ കഥ പെരുത്ത് ഇഷ്ട്ടായി. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു.
    സ്നേഹ പൂർവ്വം

    ലാലു

    1. 💛💛💛

  23. മാലാഖയുടെ കാമുകൻ

    ഈ തൂലികകൊണ്ടു എയ്തു വിടുന്ന അമ്പുകൾ കൃത്യമായി ഞങ്ങൾക്ക് കൊള്ളുന്നുണ്ട്… അധികം വൈകില്ല എന്ന പ്രതീക്ഷയോടെ…

    വിത്ത് ലവ്

    1. കമന്റ്‌ന് ഒരുപാട് നന്ദി കാമുകാ 💛

  24. വേട്ടക്കാരൻ

    ശ്ശോ….ഇത് പേരുപോലെ കടുംകെട്ടുതന്നെ.
    എങ്ങനെയാകുമോ എന്തോ…?ബ്രോ, ഈപാർട്ടും സൂപ്പർ തന്നെ…

    1. താങ്ക്സ് ബ്രോ 💛💛

  25. Ithrem depth ulla charchters vere oru kadhyailum njn kandittilla.ningalude aambalkulam muthal njn vaayichu thudangithanu..aangane aa bussil enna kadhayum vayichu.athu oru cheru kadha aayond thudarnnu than ezhuthila…. Ee kadhayude first part ezhuthi kazhinju pinne thamasichanu ee part ittathu..ithinte bhakki bhagathinaii kathirikkunnu.post thararuth .. thanne pole ulla ezhuthukar aahnu njngal vayanakarude bhagyam.. othiri snehathode

    1. ഈ കമന്റ്‌ മനസ്സ് നിറച്ചു, ഈ സപ്പോർട്ട് ന് ഒരുപാട് നന്ദി

      നിങ്ങളുടെ പ്രതീക്ഷകൾക്ക് ഒത്ത് ഇനിയുള്ള എന്റെ കഥകൾക്ക് ഉയരാൻ സാധിക്കുമോ എന്നാണ് ഇപ്പൊ എന്റെ പേടി, എങ്കിലും എന്റെ പരുതിക്ക്ഉള്ളിൽ നിന്ന് കൊണ്ട് ഞാൻ ശ്രമിക്കും

      ഒരുപാട് സ്നേഹത്തോടെ Arrow 💛

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: