കടുംകെട്ട് 6 [Arrow] 2754

 

പിന്നെ ഇയാൾ എന്നെ പരിചരിക്കുന്നുന്നു, ഒരിക്കലും നടക്കാത്ത സ്വപ്നം, പനി പിടിച്ചു ചാവുന്നേൽ ചാവട്ടെന്നേ വെക്കൂ കടുവ. ഞാൻ പുള്ളിയെ നോക്കി മനസ്സിൽ പിറുപിറുത്തു. പിന്നെ മാറി കിടന്നിരുന്ന ബ്ലാന്കെറ്റ് എടുത്തു പുള്ളിയെ ശരിക്ക് പുതപ്പിച്ചു. അന്നേരം ആണ് പുള്ളിയുടെ കഴുത്തിൽ എന്തോ പിടിച്ച് ഇരിക്കുന്നകണ്ടത്. ഒരു ചെറിയ തുണി കഷ്ണം. എന്റെ നെറ്റിൽ നനച്ച് ഇട്ടത് ആവണം.. പക്ഷെ ഇതെങ്ങനെ അവിടെ… ആവോ….

 

എന്നൊക്കെ ആലോചിച്ചു കൊണ്ട് ഞാൻ അത് പുള്ളിയുടെ കഴുത്തിൽ നിന്ന് എടുത്തു. പിന്ന എന്റെ പുതപ്പ് എടുത്തു പുതച് കൊണ്ട് താഴേക്ക് ചെന്നു. നല്ലത് പോലെ കുളിരുന്നുണ്ട്.

 

” ആഹാ ഇത് ആരാ ജാതു വോ?? ” ആതു രാവിലെ തന്നെ തുടങ്ങിയുട്ടുണ്ട്‌. നല്ല തൊണ്ട വേദന ഉണ്ടായിരുന്നത് കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല. പകരം കൊഞ്ഞനം കുത്തി കാണിച്ചു.

 

” ഏട്ടൻ എഴുന്നേറ്റില്ലേ?? ” അവൾ ചോദിച്ചപ്പോൾ ഇല്ലാ എന്ന അർഥത്തിൽ ഞാൻ ചുമൽ കൂച്ചി കാണിച്ചു.

 

” ഡീ പെണ്ണെ അവനെ ശല്യം ചെയ്യല്ലേ, പാവം കിടന്ന് ഉറങ്ങിക്കോട്ടേ. ഇന്നലെ ഇവളുടെ പനി കാരണം മോൻ കൊറേ വൈകി ആണ് കിടന്നത് ”

 

മുകളിലേക്ക് ഓടാൻ പോയ ആതുനോട്‌ അടുക്കളയിൽ നിന്ന് കൊണ്ട് അമ്മ വിളിച്ചു പറഞ്ഞു. ആഹാ എല്ലാർക്കും എന്താ ഒരു സ്നേഹം. എന്റെ പനി എങ്ങനെ ഉണ്ട് എന്ന് പോലും ചോദിക്കാൻ പോലും ഒരാൾക്കും തോന്നിയില്ല. ഞാൻ കെറുവിച് സോഫയിൽ ചെന്ന് ഇരുന്നു.

 

അച്ഛൻ രാവിലെ തന്നെ പത്രം തിന്നുന്ന തിരക്കിൽ ആണ്. എന്നെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചിട്ട് ആ പണി തുടർന്നു.

 

” ആരൂ നിനക്ക് ചുക്ക് കാപ്പി വേണോ?? ” അമ്മ ആണ്

 

” വോ വേണ്ട, കൊണ്ടോയി നിങ്ങളുടെ പുന്നാര മരുമോന് കൊട് ” ഞാൻ കലിപ്പിൽ തന്നെ പറഞ്ഞു.

 

” വേണ്ടങ്കിൽ വേണ്ട, ആർക്കാ നിർബന്ധം?? ” രാവിലെ തന്നെ പുച്ഛം. പിണക്കം ആണോ എന്ന് ചോദിക്കും എന്ന് വിചാരിച്ചഞാൻ പ്ലിങ്.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

209 Comments

Add a Comment
  1. നാളെ pubic exam ആണ് ഞാൻ എങ്ങന്നും exam നു തോറ്റാൽ കള്ള ഹിമാറെ ഇജ്ജ് ആണ് ഉത്തരവാദി ഇന്ന് ഉച്ചക്ക് 1മണിക്ക് വായിക്കാൻ തുടങ്ങിയതാ നിർത്താൻ ആവുന്നില്ല

  2. ഒരു comic വർക്ക്‌ ചെയ്തു കൊണ്ട് ഇരിക്കുവായിരുന്നു സൈറ്റിൽ കയറാൻ പോലും പറ്റില്ല അതാ റിപ്ലൈ ഒന്നും തരാൻ പറ്റാതെ പോയത് sry ?

  3. ഇന്ന് വരും ?

    1. Kalakki bro…
      Onam Gift aanu. Aa sudev enna nallavanaya unniye kond vannu flow kalayilla enna viswasathil…?
      Marana Waiting ?

  4. arrow bro… oru update thaado?

  5. Arrow broyil viswasam und. Inno naleyo varammm

  6. Bro illenkil illa ennu paranjoode ithu verthe

  7. Chadichashane chadichu verude pratheekshichu

  8. Bro oru azhchakkullil undaavum ennu paranjittu… Any updates

  9. Bro any update….??
    Ninte kadhak vendi akshamanayi kathirikkuka aanu bro….

Leave a Reply

Your email address will not be published. Required fields are marked *