” എന്താ അജു, എന്ത് പറ്റി?? ” അപ്പച്ചിയമ്മ, ഞാൻ ഫോട്ടോയിൽ അങ്ങനെ നോക്കി നിന്നതു കൊണ്ട് ആവും എന്നോട് അങ്ങനെ ചോദിച്ചത്. ഞാൻ ഒന്നുമില്ലന്ന് പറഞ്ഞു.
” എന്നാ വാ ഫുഡ് കഴിക്കാം ” വല്യമ്മായി. ഞാൻ അമ്മായിയുടെ കൂടെ തീൻ മേശയിലേക്ക് ചെന്നു. അവിടെ ഫുഡ് ഒക്കെ വിളമ്പി വെച്ചിരിക്കുന്നു. മുത്തശ്ശിയും അച്ഛനും വല്യച്ചനും ഇളയച്ഛനും ചിറ്റപ്പന്മാരും ഏട്ടന്മാരും ഒക്കെ എന്നെ കാത്ത് മേശക്ക് ചുറ്റും ഇരിപ്പുണ്ട്. അപ്പച്ചിമാരും അമ്മായിമാരും ഫുഡ് വിളമ്പുന്നു. ഞാനും ചെന്ന് ഇരുന്നു. വല്യമ്മായി എനിക്ക് ചോറുവിളമ്പാൻ പോയി.
” ഏട്ടത്തി, അജുവിന് ചോറ് വിളമ്പണ്ട. അവൻ ഡയറ്റിൽ ആണ് ” ഞാൻ വല്യമ്മായിയെ തടയുന്നതിന് മുന്നേ അച്ചുന്റെ അമ്മ പറഞ്ഞു. അവർ എനിക്ക് കഴിക്കാൻ ഡ്രൈ ഫ്രൂട്ട്സും സാലഡും കൊണ്ട് വന്നുതന്നു.
” സാധാരണ അഞ്ചുവും രാജിയും ഒക്കെ ആണ് ഡെയ്റ്റ് എന്നും പറഞ്ഞു പച്ചില ഒക്കെ തിന്നുന്നത്. നീയും ഈ പണി തുടങ്ങിയോ?? ” അപ്പച്ചിയമ്മ ആണ് അത് ചോദിച്ചത്. ഞാൻ ചുമ്മാ ഒന്ന് ചിരിച്ചു കാണിച്ചു.
” എനിക്ക് അടുത്ത ആഴ്ച ഒരു ബോക്സിങ് മാച്ച് ഉണ്ട്. അതിന്റെ പ്രെപറേഷൻ ആണ് ” ഞാൻ മറുപടി കൊടുത്തു. ഫുഡ് കഴിക്കുന്നതിന് എടയിൽ ഏട്ടന്മാരും വല്യച്ചനും ഒക്കെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു. ഞങ്ങൾ ഓരോന്ന് പറഞ്ഞു ഫുഡ് കഴിച്ചു. ഞാൻ ചുറ്റും നോക്കി അച്ചുനെ ഒന്നും അവിടെ എങ്ങും കാണാൻ ഇല്ല. ഞങ്ങൾ കഴിച്ച് കഴിഞ് എഴുന്നേറ്റു. ഞാൻ എന്റെ റൂമിലേക്ക് പോയി. ഞങ്ങൾ ആമ്പിള്ളേർക്ക് ഒക്കെ സ്വന്തമായി റൂം ഉണ്ട്, പെൺപിള്ളേർ ഒക്കെ രണ്ട് പേർക്ക് ഒരു റൂം എന്നതാണ് കണക്ക്. ഞാൻ റൂമിൽ കയറി ചുറ്റും ഒന്ന് കണ്ണ് ഓടിച്ചു. ഞങ്ങൾ വരുന്ന പ്രമാണിച് ആവും എല്ലാം അടിച്ചു വാരി വൃത്തി ആക്കി ഇട്ടിട്ടുണ്ട്. ഞാൻ റൂമിലെ ഭിത്തിയോട് ചേർന്ന് ഉള്ള അലമാരയിയുടെ അടുത്തേക്ക് ചെന്നു. മൂന് ഡോർ അലമാരി ആണ് അതിൽ മൂന്നാമത്തെ ഡോർ സ്‌പെഷ്യൽ ആണ്, സത്യത്തിൽ അത് അടുത്ത റൂമിലേക്ക് ഉള്ള ഡോർ ആണ്. ഞാൻ അത് തുറന്ന് അപ്പുറത്തെ റൂമിൽ കയറി. എനിക്ക് മുത്തശ്ശൻ സമ്മാനിച്ച നിധിയുടെ ശേഖരം ആണ് ആ റൂം. മുത്തശ്ശന്റെ ബുക്ക്‌കൾ. തറവാട് മോഡിഫൈ ചെയ്തപ്പോൾ മുത്തശ്ശൻ ഇളയച്ഛനോട് പറഞ്ഞു ചെയ്യിപ്പിച്ചത് ആണ് ഈ ഹിഡൻ ലൈബ്രറി. മുത്തശ്ശൻ എനിക്ക് മുത്തശ്ശൻ തന്ന അവസാനത്തെ സമ്മാനം. ഞാൻ ഷെൽഫിൽ ഇരുന്ന ബുക്കുകളിലൂടെ വിരൽ ഓടിച്ചു. ഒരെണ്ണം എടുത്തു അവിടെ ഉള്ള മുത്തശ്ശന്റെ ചാരുകസേരയിൽ ഇരുന്നു വെറുതെ മറിച് നോക്കി. അന്നേരം മുത്തശ്ശൻ എന്റെ അടുത്ത് ഉള്ളത് പോലെ ഒരു തോന്നൽ. ഓരോ വരിയും വായിക്കുമ്പോൾ മുത്തശ്ശന്റെ ഘനഗംബീരമായ ശബ്ദം എന്റെ ചെവിൽ മുഴങ്ങുന്നപോലെ. അങ്ങനെ ബുക്ക് വായിച്ചിരുന്നു എപ്പോഴോ മയങ്ങിപ്പോയി.
എത്രനേരം അങ്ങനെ കിടന്ന് ഉറങ്ങിഎന്ന് അറിയില്ല. ഇന്നലെ രാത്രി അഞ്ചു
Hlo bro bakki eppo indakum waiting annu
Evide next part ?
Machane orazhcha kainj tto
Katt waiting onn idedo
Next part udanne undavum enn prathishunnu
Enthayi machaaa…
enn undakumo..?
രാത്രി ഉണ്ടാവും ?
?