കടുംകെട്ട് 9 [Arrow] 3179

” ഇവന് ഏത് മുറിയാ ഒരുക്കിഇരിക്കുന്നുന്നേ?? ” സുധിയുടെ അമ്മ.

” മേളിൽ ” സുദർശന.

 

” അത് വേണ്ട അജുവിനു സ്റ്റെപ്പ് കയറാൻ ഒക്കെ ബുദ്ധിമുട്ട് ആവും, താഴെ ഉള്ള മുറി വല്ലതും മതി ” സുധി.

” അത് എങ്ങനെ ശരിയാകും, ഞാൻ ഇന്നലെ മുഴുവൻ കഷ്ട്ടപ്പെട്ട എന്റെ റൂമിന്റെ അടുത്തുള്ള മുറി  വൃത്തി ആക്കിയത്, ഇങ്ങേർ അവിടെ കിടന്നോളും, ഞാൻ കാരണം ഉണ്ടായ ആക്സിഡന്റ് അല്ലേ, അപ്പൊ ഇങ്ങേരെ നോക്കേണ്ടത് എന്റെ റെസ്പോൺസബിലിറ്റി ആണ്, ഞാൻ നോക്കിക്കോളാം ” അവൾ അമ്പിനും വില്ലിനും അടുക്കുന്നില്ല. അവസാനം അവളുടെ ഭാഗം തന്നെ ജയിച്ചു, ഞാൻ അവൾ പറഞ്ഞ മുറിയിൽ തന്നെ താമസിച്ചു.

 

ഒരാഴ്ച ആയി ഫുൾടൈം ചാരികിടപ്പ് ആണ്, എഴുനേൽക്കാൻ ഒന്നും പറ്റില്ല.  ഉറക്കവും സീൻ ആണ്, എന്റെ കൈ നെഞ്ചിൽ വെച്ച് ബാൻഡ്ഐഡ് കൊണ്ട് ചുറ്റി ഒട്ടിച്ചു വെച്ചിരിക്കുവാണല്ലോ, പ്ലാസ്റർ പോലെ ബലം ഇല്ലാത്ത കൊണ്ട്, കൈന്റെ പൊസിഷൻ തെറ്റാൻ ചാൻസ് ഉണ്ട്. അതോണ്ട്  തിരിഞ്ഞും മറിഞ്ഞും ഒന്നും കിടക്കാൻ പറ്റില്ല, ചാരി ഇരുന്ന് ആണ് ഉറക്കം പോലും. മൊത്തത്തിൽ ബോറിങ് ആണ്. എന്നാലും ഫുൾടൈം എന്റെ ചെവി തിന്നാൻ ആരെങ്കിലും ഉണ്ടാവും, ദർശു ആണ് മെയിൻ. അഞ്ചു മിനിറ്റ് അഞ്ചു മിനിറ്റ് കൂടുമ്പോൾ അവൾ എന്നെ വന്നു ശല്യം ചെയ്യും, ഒപ്പം അവളുടെ അമ്മയും ഉണ്ടാവും. അവളുടെ അമ്മ കത്തി വെപ്പിൽ അവളെ കടത്തി വെട്ടുന്നതാണ്. ഫുൾ ടൈം എന്തേലും ഒക്കെ പറഞ്ഞ് കൊണ്ടേ ഇരിക്കും. അവരുടെ വീട്ടിൽ താമസിക്കുന്നകൊണ്ട് രണ്ടുപേരെയും ഞാൻ സഹിക്കുകയാണ്. സുധി വരുന്നത് ആണ് ഏക ആശ്വാസം, മിക്കപ്പോഴും അവന്റെ ഒപ്പം കണ്ണൻ കൂടി ഉണ്ടാവും.  കണ്ണൻ സുധിയുടെ ചൈൽഡ്ഹുഡ് ഫ്രണ്ട് ആണ്, എനിക്ക് നന്ദുവിനെ പോലെ അവന്റെ ബെസ്റ്റ് ബഡി. നന്ദു……….

പിന്നെ ഒരാൾ കൂടി ഉണ്ട് കിച്ചു, ദർശുനെ പോലെ തന്നെ ആൾ ഒരു വായാടി ആണ്. കൊച്ചു വാ നിറയെ പറയുന്ന കേൾക്കാൻ നല്ല രസാ, ആദ്യം ഒക്കെ എന്നെ വാതിലിന്റെ മറയിൽ നിന്ന് ഒളിച്ചു നോക്കും, ഞാൻ നോക്കുമ്പോൾ ഓടി കളയും. അടുത്ത് കഴിഞ്ഞു പുള്ളിക്കാരി എന്റെ റൂമിൽ നിന്ന് മാറാതെ ആയി. കുഞ്ഞു വായിൽ കൊള്ളാത്ത കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊണ്ടേ ഇരിക്കും. എന്റെ മരുന്നിന്റെ കാര്യം ഒക്കെ നോക്കുന്നത് ദർശു ആണ്.  വേദന ഒക്കെ കുറവ് ഉണ്ട് ഇപ്പൊ, അതികം വൈകാതെ ഈ കിടപ്പിൽ നിന്ന് രെക്ഷപെടാം എന്നാണ് വിചാരിക്കുന്നത്. ഈ തലകറക്കം ഒന്ന് മാറിയാ മതിയായിരുന്നു. രണ്ടു ദിവസം ആയിട്ട് മുതുക് വല്ലാതെ ചൊറിയുകയും നീറുകയും ചെയ്യുന്നുണ്ട്, പക്ഷെ കൈ എത്തുന്നില്ല. പോരാത്തതിന് ചെറുതായി പനികോൾ കൂടെ ഉണ്ട് നല്ല ചൂട്.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

510 Comments

  1. Vegam venam poli

  2. Bro അതിന്റെ link ഒന്നു അയച്ചു തരാവോ ???

Comments are closed.