കടുംകെട്ട് 9 [Arrow] 3179

” എന്താ ആലോചിക്കുന്നേ?? ” ഞാൻ നോക്കിയപ്പോൾ ദർശു ആണ്, ഞാൻ ഒന്നുമില്ല എന്ന ഭാവത്തിൽ തല ആട്ടി. അവൾ എനിക്ക് ഉള്ള കഞ്ഞിയും കൊണ്ട് വന്നത് ആണ്.

 

” സുധി എന്തിയെ?? ” ഞാൻ ചോദിച്ചു. സാദാരണ കഞ്ഞി തരുന്നത് അവൻ ആണ്.

 

” ഏട്ടൻ ബിസി ആണ്, എന്തെ ഏട്ടൻ തന്നാൽ മാത്രേ കഴിക്കൂ, മാറിയാതക്ക് തിന്നോ ” അവൾ കലിപ്പിൽ എന്റെ ചുണ്ടിന്റെ  നേരെ അവൾ സ്പൂൺ നീട്ടി. വേറെ വഴി ഇല്ലാതെ ഞാൻ വാ തുറന്നു. അവൾ ചുണ്ടിൽ വിരിഞ്ഞ ചിരി മറച് അവൾ എനിക്ക് കഞ്ഞി കോരി തന്നു.  അത് കഴിഞ്ഞ് ഒരു കലത്തിൽ വെള്ളവും ആയി അവൾ വന്നു.

 

” എന്താ ഉദ്ദേശം?? ” ഞാൻ ചോദിച്ചു

 

” എന്ത് ഉദ്ദേശം, മേല്‌ തുടക്കണ്ടേ?? ” എന്നും പറഞ്ഞ് ഒരു തുണി ആ കലത്തിൽ മുക്കി പിഴിഞ്ഞു എന്റെ നേരെ വന്നു.

 

” ഞാൻ തുടച്ചോളാം ” ഞാൻ അവളുടെ കയ്യിൽ നിന്ന് ആ തുണി വാങ്ങി കൊണ്ട് പറഞ്ഞു.

 

” എന്നാ ശരി ” എതിർ ഒന്നും പറയാതെ എന്റെ കയ്യിൽ ലേക്ക് ആ തുണി വെച്ചു തന്നു. ഞാൻ എന്റെ നെഞ്ച് ഒക്കെ തുടച്ചു, ബട്ട് അപ്പോഴാണ് ഒരു പ്രശ്നം, ഞാൻ എങ്ങനെ എന്റെ കയ്യും മുതുകും തുടയ്ക്കും. ഞാൻ ഒരു നിമിഷം ഒന്ന് നിന്നു.

 

” കഴിഞ്ഞോ?? ഇങ്ങോട്ട് താ ” ഒരു പൊട്ടിച്ചിരിയോടെ അവൾ എന്റെ കയ്യിൽ നിന്ന് തട്ടിപറിച്ചു.

 

” തിരിഞ്ഞിരി ” അവൾ അധികാരത്തിൽ പറഞ്ഞു. ഞാൻ തിരിഞ് ഇരുന്നു കൊടുത്തു. എന്റെ ശരിക്കുള്ള സ്വഭാവത്തിന് അവളുടെ കാലേ വാരി അടിക്കേണ്ട സമയം കഴിഞ്ഞു, പക്ഷെ…. എന്തോ ഇവളോട് എനിക്ക് ചൂടാവാൻ പറ്റുന്നില്ല,  എന്താ കാര്യം എന്ന് അറിയില്ല എനിക്ക് ഇവളോട് ദേഷ്യം തോന്നുന്നേ ഇല്ല. അവൾ എന്റെ മുതുകിൽ ഉള്ള ബാൻഡ്ഐഡിൽ പിടിച്ചു, അന്നേരം പഴുപ്പിന്റെ മനം മടുപ്പിക്കുന്ന മണം പരന്നു. മുതുകിൽ കൊറേ കുരുക്കൾ ഒക്കെ വന്നു പൊട്ടി പഴുത്തു നാശം ആയി ഇരിക്കുകയാണ്.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

510 Comments

  1. Vegam venam poli

  2. Bro അതിന്റെ link ഒന്നു അയച്ചു തരാവോ ???

Comments are closed.