കടുംകെട്ട് 9 [Arrow] 3179

” ഞാൻ ഡോക്ടറെ വിളിക്കാം ” അവൾ ടെൻഷൻ അടിച്ചു പറഞ്ഞു, ഡോക്ടറെ വിളിച്ചു എന്തൊക്കയോ പറഞ്ഞു. കാൾ കട്ട് ചെയ്തു കഴിഞ്ഞ് അവൾ താഴേക്ക് പോയി, പിന്നെ ഒരു പാത്രത്തിൽ ചൂട് വെള്ളവും ആയി വന്നു. പിന്നെ ആ വെള്ളത്തിൽ തുണി മുക്കി എന്റെ മുതുകു തുടച്ചു. പഴുപ്പിന്റെ മണം വല്ലാതെ വരുന്നുണ്ട്, എങ്കിലും അവളിൽ ഒരു ഭാവ വത്യാസവും ഇല്ല, ടെൻഷനോടെ അവൾ അത് മുഴുവൻ വൃത്തി ആക്കുകയാണ്. ഇടക്കിടെ എന്നോട് വേദനിക്കുന്നുണ്ടോ എന്നൊക്കെ ചോദിക്കുന്നുണ്ട്

 

അര മണിക്കൂർ കൊണ്ട് ഡോക്ടർ വന്നു, ബാൻഡ്ഐഡ് ന്റ അലർജി ആണ്, പുരട്ടാൻ ഒരു ഓയിൽമെന്റ് തന്നു. അത് അവൾ തന്നെ പുരട്ടി, പിന്നെ ഒരു ഇൻജെക്ഷനും.

 

” ഇൻജെക്ഷന്റെ ക്ഷീണം കാണും ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ശരിയാകും”  എന്ന് പറഞ്ഞിട്ട് ഡോക്ടർ പോയി, ഡോക്ടർ പറഞ്ഞത് പോലെ ഞാൻ മയങ്ങി. രാത്രി എപ്പോഴോ കണ്ണ് തുറന്നപ്പോൾ, എന്റെ തുടയിൽ തല ചായ്ച് കട്ടിലിന്റെ അരികിൽ ഒരു സ്റ്റൂളിൽ ഇരുന്ന് ഉറങ്ങുന്ന അവളെ ആണ് കണ്ടത്, ഞാൻ അവളുടെ മുടിയിൽവെറുതെ കൈ ഓടിച്ചു. ഈ നേരം അത്രയും എനിക്ക് കൂട്ട് ഇരിക്കുക ആയിരുന്നിരിക്കണം. അച്ചു, ആതു ഇവരെ കൂടാതെ  വെറുപ്പ് അല്ലാതെ ഇഷ്ടം തോന്നുന്ന മറ്റൊരു പെണ്ണ് കൂടി. ഈ ചുരുങ്ങിയ ദിവസം കൊണ്ട് അവൾ എന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്നു. ദർശു, ഇവളോട് എനിക്ക് തോന്നുന്ന വികാരം എന്താണ്. രൂപത്തിൽ വല്യ സാമ്യം ഇല്ലങ്കിലും എന്തോ ഇടക് എനിക്ക് ഇവളെ കാണുമ്പോൾ ആരതിയെ ഓർമ്മ വരും.  ആരതി…..  എന്റെ മനസ്സിൽ അവൾക്ക് ഉള്ള സ്ഥാനം എന്താണ്??  ഓഫ്‌കോഴ്സ് വെറുപ്പ്, ഞാൻ എന്തിനാ ഇപ്പൊ അത് ഒക്കെ ഓർക്കുന്നത്???

 

” എന്താ എന്ത് പറ്റി, മുഖം വല്ലാതെ ഇരിക്കുന്നെ?? ” ദർശു ആണ്. അവൾ എന്റെ നെറ്റിയിൽ കയ്യ് വെച്ചു.

 

” ഹാ ചൂട് കുറഞ്ഞല്ലോ, ഇൻജെക്ഷൻ എടുത്തു കിടന്നു കഴിഞ്ഞു നല്ല ചൂട് ഉണ്ടായിരുന്നു അതാ ഞാൻ കൂട്ട് ഇരുന്നേ, എന്നാ ശരി ഞാൻ അപ്പുറത് ഉണ്ടാവും എന്തേലും ഉണ്ടേൽ വിളിച്ച മതി gd nyt ” എന്നും പറഞ്ഞു ഒരു ചിരി കൂടി സമ്മാനിച്ചിട്ട് അവൾ പോയി.

 

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

510 Comments

  1. Vegam venam poli

  2. Bro അതിന്റെ link ഒന്നു അയച്ചു തരാവോ ???

Comments are closed.