കാജൽ [കമൽ] 193

ഞാൻ അവളെ നോക്കി ചിരിച്ചിട്ട് വീട്ടിലേക്കുളിഞ്ഞു നോക്കി. എന്നെയും അവളെയും ആരും ഒരുമിച്ചു കാണുന്നത് എനിക്കിഷ്ടമല്ലായിരുന്നു. അവളുടെ കയ്യിൽ പിടിച്ചു കൂടെ നടത്താനൊരുങ്ങിയ എന്റെ കൈ വിടുവിച്ചവൾ എന്റെ പുറകെ നടന്നു. ഞാൻ നടന്നു ചെന്നത് എന്റെ വീടിനു പുറകിൽ കുറച്ചു മാറിയുള്ള പാടത്തേക്കായിരുന്നു. അവിടെ ഒരു മൂലക്ക്, പഴകി പൊളിഞ്ഞു തുടങ്ങിയ ഓടിട്ട ഒരു വീടുണ്ട്. രാത്രി കാലങ്ങളിൽ ഞങ്ങളുൾപ്പടെ ചുരുക്കം ചില മദ്യപാനികൾ ഒഴിച്ചു വേറാരും കാട് പിടിച്ചു കിടക്കുന്ന ആ വീട്ടിലും ചുറ്റുവട്ടത്തും ചെല്ലാറില്ല. പകൽ ആരെങ്കിലും വല്ല പശുവിനെയോ ആടിനയോ കൊണ്ട് വന്ന് കെട്ടിയാലയി. എന്റെ പിറകെ പാവാടയും പൊക്കിപ്പിടിച്ചു നടന്ന കാജലിന് ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ഞാൻ ശ്രദ്ധിച്ചു. എപ്പോഴും പിന്നിയിടാറുള്ള മുടി അവൾ നിതംബം മറക്കെ അഴിച്ചിട്ട് ഒരു ക്ലിപ്പ് മാത്രമാണ് ഇട്ടിരുന്നത്. അവളുടെ മുഖം പ്രസന്നമായിരുന്നു. ഒരു ചുവന്ന പട്ടുപാവട അവൾക്ക് വാങ്ങിക്കൊടുത്താലോ എന്ന് ഞാൻ ചിന്തിച്ചു. അതിട്ടവൾ ഈ പാടത്തു കൂടി നടക്കുന്നത് കാണാൻ നല്ല രസമായിരിക്കും. എന്റെ പുറകെ അവളാ പൊളിഞ്ഞു വീഴാറായ വീടിനകത്തേക്ക് കയറി. അതിന്റെ ഹാളിൽ ഒഴിഞ്ഞ ബിയർ കുപ്പികളും പൊട്ടിയ ചില്ലുകഷ്ണങ്ങളും ചിതറിക്കിടക്കുന്നുണ്ടായിരുന്നു. അതിലവൾ ചവുട്ടാത്തിരിക്കാൻ ഞനവളുടെ കയ്യിൽ പിടിച്ചു നടത്തിച്ചു. വീടിനറ്റത്തെ ജനൽപാളികൾ പൊളിഞ്ഞ ഒരു മുറിയിലെത്തിയപ്പോൾ ഞാനവളെ വാരിപ്പുണർന്നു. അവളുടെ ചുണ്ടിൽ ചുംബിച്ചു തുടങ്ങിയപ്പോൾ അവൾ തല വെട്ടിച്ച് എന്റെ നെഞ്ചിൽ കൈ ചാരി കിടന്നു. ഞാനും കരുതി, എനിക്കെന്തിനാണ് ഇത്രയും തിടുക്കം.
“പായൽ കഹാ ഹേ?”
ഞാനവളോട് ചോദിച്ചു. എനക്ക് വേറൊന്നും ചോദിക്കാൻ തോന്നാഞ്ഞതെന്താണെന്ന് ഞാനിന്നും ചിന്തിക്കുന്നു. അവൾ എന്റെ നെഞ്ചിൽ നിന്നും അടർന്നു മാറി എന്നെ നോക്കി ചിരിച്ച ശേഷം പാവാട അൽപ്പം പൊക്കിക്കാണിച്ചു. അവളുടെ പാദങ്ങളിൽ പറ്റിച്ചേർന്നു കിടക്കുന്ന തിളങ്ങുന്ന പുതിയ ജോടി വെള്ളിപ്പാദസരങ്ങൾ. അവൾ ഫലിതം പറഞ്ഞ കണക്കെ എന്നെ നോക്കി ചിരിച്ചു. ആ കുറുമ്പിയെ ഞാൻ വീണ്ടും എന്നിലേക്കടുപ്പിച്ചു. അവളെ എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് എന്റെ മനസ്സും അതിന് തയ്യാറാണെന്ന് എന്റെ മുണ്ടിനുള്ളിലെ കുട്ടനും ഇടക്കിടെ വിളിച്ചു പറഞ്ഞു.
“മേ ആപ്‌കാ ബച്ചേ കൊ പാൽ രഹാ ഹേ.”
അവളെന്റെ നെഞ്ചിൽ ചാരി നിന്നു പറഞ്ഞു. അവൾ പറഞ്ഞ പാടെ അർത്ഥം മനസ്സിലാക്കാൻ തക്ക ഹിന്ദിയൊന്നും ഞാൻ പഠിച്ചിട്ടില്ലായിരുന്നു. അവളെന്റെ കൈ പിടിച്ച്, എന്റെ മുഖത്തു നോക്കിക്കൊണ്ട് അവളുടെ അടിവയറ്റിലേക്ക് ചേർത്തു വച്ചു. അവളുടെ കണ്ണുകൾക്ക് തിളക്കം കൂടിയിരുന്നു. മുഖം നാണത്താൽ പൊതിഞ്ഞിരുന്നു. പെട്ടെന്നെന്റെ മനസ്സിൽ എന്റെ കൈവച്ചിടത്തു കുസൃതി കാട്ടാനാണ് തോന്നിയത്‌. എന്നാൽ അവൾ പറഞ്ഞ രീതിയും, അവളുടെ മുഖഭാവവും കണ്ട് എന്റെ മുഖത്തെ ചിരി മാഞ്ഞു. അവളുദ്ദേശിച്ചത് എന്തെന്ന് നൊടിയിടയിൽ എനിക്ക് പിടികിട്ടി. ചിരിക്കുന്ന മുഖത്തോടെ അവളെന്നെ കെട്ടിപ്പിടിക്കുമ്പോളും എന്റെയുള്ളം ശൂന്യമായിരുന്നു.

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"

22 Comments

Add a Comment
  1. ഞാൻ ഇൗ സൈറ്റിൽ നിന്ന് വായിച്ച കഥകളിൽ വച്ച് ഏറ്റവും മികച്ച കഥ . Very heart touching story

  2. അയ്യോ അവരെ ഒന്നിപ്പിച്ചൂടെ

  3. Oru unique feel aayirunnu
    Thudarnnukoode oru partengilum

  4. ഇപ്പൊ കാത്തിരിക്കാൻ ഒരു കഥ കൂടി ആയി

    1. ഈ കഥ ഇത്രയേ ഉള്ളു shazz…

      1. മുത്തേ ബാക്കി വേണം കഥക്ക് ഒരു പൂർണത varuth

  5. ഇപ്പോൾ എല്ലാവരും പുതിയ തീം ആണ് use ചെയ്യുന്നത് very nice

    1. നന്ദി mJ…

  6. കമൽ wonderful story ?
    അവസാനത്തിലേക്ക് അടുത്തപ്പോൾ ഒരു നൊമ്പരത്തിൽ അവസാനിക്കും എന്നാണ് വിചാരിച്ചത്, ബട്ട് ഒരു പ്രതീക്ഷയുടെ വെളിച്ചം ബാക്കിവെച്ച് നിർത്തിയത് നന്നായി.

    Anyway nice story നല്ല ഒരു ഫീൽ ഉണ്ടായിരുന്നു ?

    1. നന്ദി ആരോ… താങ്കളിൽ നിന്നും ഒരു പുതിയ കഥ പ്രതീക്ഷിക്കുന്നു.

  7. നന്നായിട്ടുണ്ട് ട്ടോ കമല്‍
    പദപ്രയോഗങ്ങളും സിമിലികളും ഇഷ്ട്ടപ്പെട്ടു.

    ചെമ്മീന്‍പുളിയുടെ പുളിയുള്ള കാജളിനെയും.

    1. പ്രചോദനവും ആത്മവിശ്വാസവും ഒരേ തോതിൽ പകർന്ന കമന്റിന് നന്ദിയുണ്ട് റാബി…

  8. കൊള്ളാട്ടോ…. വായിക്കാൻ നല്ല രസമുണ്ട്…

    1. നന്ദിയുണ്ട് ജോജി…

  9. Ithinte continue ezhuthi sahoo plssssss….. Valare nalla avatharanam…

    1. നന്ദി സഹോ. തുടർച്ച എഴുതാൻ പറ്റുമോ എന്ന് നോക്കട്ടെ…

  10. Roy Alex valiyaveedan

    Second part idumo.. but avihitham onnum idalle bro ee reethil angu potte

    1. രണ്ടാം ഭാഗത്തെ പറ്റി ചിന്തിച്ചിട്ടില്ല മച്ചാനെ. ഈ കഥ ഇഷ്ടമായോ?

  11. പാവം പെണ്ണിനെ പിഴപ്പിച്ചു വയറ്റിൽ ഉണ്ടാക്കിയിട്ട് ന്യായം പറയുന്നോ കഴുവേറി ?
    മര്യാദക്ക് ആണ് പെണ്ണിന് ഒരു ജീവിതം കൊടുത്തോ ??

    1. ഇല്ല. ഞാനെല്ലാവരേയും കൊതിപ്പിച്ചിട്ടു കടന്നു കളയും. മുത്തേ ഇതൊരു സാങ്കൽപിക സൃഷ്ടിയാണ്. നടന്ന സംഭവമല്ല.

      1. Bro,ഇത് വെറും കാമം മാത്രമല്ല . ഇത് യാഥാര്‍ത്ഥ പ്രണയം തന്നെ ആണ്‌ എന്നെ എനിക്ക് പറയാനാകൂ . ഇത്‌ വെറും ഒരു കഥയാണെന്ന് അറിയാമെങ്കിലും അങ്ങനെ കരുതാൻ മനസ്സ് അനുവദിക്കുന്നില്ല. അത്രയധികം എന്റെ മനസ്സില്‍ കമലും കാജാളും എന്ന കഥാപാത്രങ്ങളും അവർ തമ്മില്‍ പറയാതെ പോയ സ്നേഹവും ആഴ്ന്നിറങ്ങിയിരിക്കുന്നു….
        #ഒരായിരം അഭിനന്ദനങ്ങള്‍

        1. ഒരായിരം നന്ദി ചിക്കു ബ്രോ…

Leave a Reply

Your email address will not be published. Required fields are marked *