“ആർടാ പുളി പറിക്കണത്???”
ഒച്ചയിട്ട് കൊണ്ട് ഞാനൊന്ന് ചാടി. ഓരോരുത്തന്മാർ ഞാൻ വാ തുറക്കും മുന്നേ ഓടിത്തുടങ്ങിയിരുന്നു. പക്ഷെ എനിക്കവന്മാരെ വേണ്ടായിരുന്നു. എനിക്കിവളെ മതി. എന്നെ ഒരു നിമിഷ നേരത്തേക്ക് വിലയില്ലാതാക്കിയവളെ. അവൾ തിരിഞ്ഞ് ഒരടി വച്ചപ്പോളേക്കും ഞാനൊടിച്ചെന്ന് അവളുടെ കൈക്ക് പിടിച്ചു. തീരെ ബലമില്ലാത്ത അവളുടെ മെലിഞ്ഞ കൈ എന്റെ കൈക്കുള്ളിൽ പിടിച്ചു വെക്കാൻ എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല. അവൾ കുതറിയെങ്കിലും ഞാൻ വിട്ടില്ല. അപ്പോൾ മരത്തിന് മുകളിൽ നിന്നും ഒരു കുല പുളി നിലത്തു വീണ് ചിതറി. ഞാൻ നോക്കുമ്പോൾ നിക്കറിട്ട ഒരു കറുത്ത ചെക്കൻ മരത്തിന്റെ മുകളിലുണ്ട്.
“ഇങ്ങോട്ടേറങ്ങി വാടാ…”
ഞാൻ താഴെ നിന്നും ഒച്ചയിട്ടു. വലിയ പൊക്കമില്ലാത്ത മരമായത് കൊണ്ട് അവൻ മുകളിൽ നിന്നും നിലത്തേക്ക് ചാടി. ചാടിയ പാടെ നിലത്തു വീണു കിടന്ന കുറച്ചു പുളിയും പെറുക്കി അവൻ ഒറ്റയോട്ടം. അവൻ ഒടുന്നതും നോക്കി അവൾ എന്റെ കയ്യിൽ തെരു തെരെ അടിക്കാനും അവളുടെ കൈ വലിക്കാനും തുടങ്ങി. ഞാനുണ്ടോ വിടുന്നു. ഒടുക്കം അവൾ കുതറിച്ച നിർത്തി അവളുടെ വെള്ളാരം കണ്ണുകൾ കൊണ്ട് എന്റെ മുഖത്തേക്ക് ദയനീയമായി നോക്കി. എനിക്ക് യാതൊരു അലിവും തോന്നിയില്ല.
“നീയേതാടി കൊച്ചേ? ആരോട് ചോദിച്ചിട്ടാ എന്റെ മരത്തേൽ കേറിയത്? ആരോട് ചോദിച്ചിട്ടാ എന്റെ പറമ്പിൽ കാല് കുത്തിയത്?”
“മേ… മേ…”
അവൾ ആട് കരയുന്നത് പോലൊരു ശബ്ദമുണ്ടാക്കി. അവളുടെ കുഞ്ഞു പിങ്ക് ചുണ്ടുകൾ വിറച്ചു. ഇതെന്തു പണ്ടാരം? ആടിന് ജനിച്ച കുഞ്ഞോ? ഞാൻ ഉള്ളിൽ ചോദിച്ചതിന് അവളുടെ മറുപടി എന്റെ കയ്യിലൊരു കടിയായിരുന്നു. അവളുടെ മുന്നിലെ ദന്തനിരകൾ എന്റെ കയ്യിൽ ആഴ്ന്നിറങ്ങുന്നത് എനിക്കറിയാൻ കഴിഞ്ഞു. പെട്ടെന്ന് കിട്ടിയ വേദനയിൽ ഞാനവളുടെ മുടിക്കുത്തിന് പിടിച്ചു വലിച്ചു.
“മാ…. ചോഡ്…. ആ… ചെട്ടാ…”
അവൾ അലറിക്കരഞ്ഞു. അവിടത്തെ ഒച്ചപ്പാടും ബഹളവും കേട്ട് അകത്ത് ഉറങ്ങാൻ കിടന്ന അമ്മയെണീറ്റ് ഓടി വന്നു. വന്ന പാടെ ‘ടാ ടാ’ എന്നും വിളിച്ച് എന്റെ മോന്താക്കിട്ട് ഒന്ന് പൊട്ടിച്ചിട്ട് എന്റെ കൈ വിടീച്ചു. കൈ വിട്ട പാടെ ആ പെണ്ണ് വിതുമ്പിക്കരഞ്ഞു കൊണ്ട് പാവാടയും കൂട്ടിപ്പിടിച്ചു പുറത്തേക്കോടി. ഞാൻ കവിളും തടവി നിന്നു.
“എന്താ കണ്ണാ ഈ കാണിക്കണത്?” അമ്മ എന്റെ മുന്നിൽ നിന്ന് കിതച്ചു.
“അമ്മയെന്തിനാ എന്നെ തല്ലിയെ? ആ പിള്ളേര് മരത്തിക്കേറി പുളി പറിച്ചിട്ടല്ലേ ഞാൻ ഒച്ചയിട്ടത്? ആ പെണ്ണാന്നെങ്കിൽ എന്റെ കയ്യും കടിച്ചു പറിച്ചു. ദാ നോക്കിയേ…” ഞാൻ കടി കൊണ്ട കൈ കാണിച്ചു കൊടുത്തു.
“ആ… കടികൊണ്ടെങ്കിലെ, കണക്കായിപ്പോയി.”
ഞാൻ ഇൗ സൈറ്റിൽ നിന്ന് വായിച്ച കഥകളിൽ വച്ച് ഏറ്റവും മികച്ച കഥ . Very heart touching story
അയ്യോ അവരെ ഒന്നിപ്പിച്ചൂടെ
Oru unique feel aayirunnu
Thudarnnukoode oru partengilum
ഇപ്പൊ കാത്തിരിക്കാൻ ഒരു കഥ കൂടി ആയി
ഈ കഥ ഇത്രയേ ഉള്ളു shazz…
മുത്തേ ബാക്കി വേണം കഥക്ക് ഒരു പൂർണത varuth
ഇപ്പോൾ എല്ലാവരും പുതിയ തീം ആണ് use ചെയ്യുന്നത് very nice
നന്ദി mJ…
കമൽ wonderful story ?
അവസാനത്തിലേക്ക് അടുത്തപ്പോൾ ഒരു നൊമ്പരത്തിൽ അവസാനിക്കും എന്നാണ് വിചാരിച്ചത്, ബട്ട് ഒരു പ്രതീക്ഷയുടെ വെളിച്ചം ബാക്കിവെച്ച് നിർത്തിയത് നന്നായി.
Anyway nice story നല്ല ഒരു ഫീൽ ഉണ്ടായിരുന്നു ?
നന്ദി ആരോ… താങ്കളിൽ നിന്നും ഒരു പുതിയ കഥ പ്രതീക്ഷിക്കുന്നു.
നന്നായിട്ടുണ്ട് ട്ടോ കമല്‍
പദപ്രയോഗങ്ങളും സിമിലികളും ഇഷ്ട്ടപ്പെട്ടു.
ചെമ്മീന്‍പുളിയുടെ പുളിയുള്ള കാജളിനെയും.
പ്രചോദനവും ആത്മവിശ്വാസവും ഒരേ തോതിൽ പകർന്ന കമന്റിന് നന്ദിയുണ്ട് റാബി…
കൊള്ളാട്ടോ…. വായിക്കാൻ നല്ല രസമുണ്ട്…
നന്ദിയുണ്ട് ജോജി…
Ithinte continue ezhuthi sahoo plssssss….. Valare nalla avatharanam…
നന്ദി സഹോ. തുടർച്ച എഴുതാൻ പറ്റുമോ എന്ന് നോക്കട്ടെ…
Second part idumo.. but avihitham onnum idalle bro ee reethil angu potte
രണ്ടാം ഭാഗത്തെ പറ്റി ചിന്തിച്ചിട്ടില്ല മച്ചാനെ. ഈ കഥ ഇഷ്ടമായോ?
പാവം പെണ്ണിനെ പിഴപ്പിച്ചു വയറ്റിൽ ഉണ്ടാക്കിയിട്ട് ന്യായം പറയുന്നോ കഴുവേറി ?
മര്യാദക്ക് ആണ് പെണ്ണിന് ഒരു ജീവിതം കൊടുത്തോ ??
ഇല്ല. ഞാനെല്ലാവരേയും കൊതിപ്പിച്ചിട്ടു കടന്നു കളയും. മുത്തേ ഇതൊരു സാങ്കൽപിക സൃഷ്ടിയാണ്. നടന്ന സംഭവമല്ല.
Bro,ഇത് വെറും കാമം മാത്രമല്ല . ഇത് യാഥാര്‍ത്ഥ പ്രണയം തന്നെ ആണ് എന്നെ എനിക്ക് പറയാനാകൂ . ഇത് വെറും ഒരു കഥയാണെന്ന് അറിയാമെങ്കിലും അങ്ങനെ കരുതാൻ മനസ്സ് അനുവദിക്കുന്നില്ല. അത്രയധികം എന്റെ മനസ്സില്‍ കമലും കാജാളും എന്ന കഥാപാത്രങ്ങളും അവർ തമ്മില്‍ പറയാതെ പോയ സ്നേഹവും ആഴ്ന്നിറങ്ങിയിരിക്കുന്നു….
#ഒരായിരം അഭിനന്ദനങ്ങള്‍
ഒരായിരം നന്ദി ചിക്കു ബ്രോ…