കല്യാണം 9 [കൊട്ടാരംവീടൻ] 930

അമ്മ : നിന്റെ ഉറക്കത്തിന്റെ കാരണം മനസ്സിലാവുന്നുണ്ട്.. ഇനി ഇങ്ങനെ കുടിച്ചു നശിക്കല്ലേ മോനെ.. ഞാൻ പറഞ്ഞാൽ നീ കേൾക്കില്ല എന്ന് അറിയാം. എന്നാലും പറയുവാ..ഇന്നലെ വന്ന ആ കൊച്ചു എന്ത് വിചാരിക്കും..അവളുടെ സന്തോഷം നീ കളയല്ലേ

ഞാൻ : ഞാൻ പറഞ്ഞതല്ലേ അമ്മേ എന്നെ കൊണ്ട് ആവൂലാന്ന്.. എന്തിനാ എന്നെകൊണ്ട് ഇത്..

ഞാൻ ദേഷ്യത്തിൽ അമ്മയോട് ചോദിച്ചു..

അമ്മ : മോനെ കഴിഞ്ഞതൊക്കെ കഴിഞ്ഞു.. നിന്റെ ജീവിതം ഇനിയും മുൻപോട്ട് പോകണ്ടേ..

ഞാൻ : നിങ്ങളെ രണ്ടു പേരേം ഓർത്ത അത് ഇപ്പോളും മുൻപോട്ട് പോകുന്നെ.. പക്ഷെ അതു എങ്ങനെ വേണം  എന്ന് ഞാൻ തീരുമാനിക്കും ഞാൻ മരിച്ചിട്ട് ഒന്നും ഇല്ലല്ലോ..

അമ്മയോട് പറഞ്ഞിട്ട് ഞാൻ റൂമിലേക്ക് ചെന്നു..അവൾ ഒരുങ്ങി ബെഡിൽ ചാരി ഇരിപ്പുണ്ട്..ഞാൻ അകത്തേക്ക് കയറി അവളെ വിളിച്ചു.

“തനിക് എന്നെ ഒന്ന് വിളിച്ചൂടാരുന്നോ.. “

“ചേട്ടൻ നല്ല ഉറക്കം ആരുന്നു… “

അവൾ ബെഡിൽ നിന്നും എണീറ്റ് പറഞ്ഞു..

“ ഞാൻ ഇപ്പോൾ വരാം… താൻ താഴേക്ക് പോയിക്കോ “

ഞാൻ ടവലും ആയി ബാത്രറോമിലേക്ക് കയറി പറഞ്ഞു. വേഗം കുളിച്ചു ഒരുങ്ങി താഴേക്ക് ചെന്നു..അവൾ ബാഗ് ഒകെ പാക്ക് ചെയ്ത് പോകാൻ റെഡി ആയി നിൽപുണ്ടാരുന്നു..എന്നെ കണ്ടപ്പോൾ വണ്ടിയുടെ അടുത്തേക്ക് നടന്നു

ഞാൻ അമ്മയുടെ അടുത്തേക്ക് നടന്നു..

“ അമ്മേ ദേഷ്യം വന്നപ്പോൾ പറഞ്ഞതാ ക്ഷെമിക്ക്.. “

അമ്മ : സാരമില്ല മോനെ… നിന്റെ നല്ലതിന് വേണ്ടിയാ അമ്മ പറയുന്നേ…

അമ്മ എന്റെ കവിളിൽ  തലോടി എന്റെ മനസ്സ് അത് വല്ലാതെ കൊതിച്ചതുപോലെ തോന്നി.. ഞാൻ അതിൽ അലിഞ്ഞു നിന്നു..

“ പോയിട്ട് വാ മോനെ… “

“ശെരി അമ്മേ “

ഞാൻ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി.. വാതുക്കേല് അച്ചനും ഉണ്ടാരുന്നു..

“ സൂക്ഷിച്ചു പോയിട്ടുവാ.. “

ഞാൻ വണ്ടി എടുത്തു… അധികം ദൂരം ഇല്ല അവളുടെ വീട്ടിലേക്ക്.. പോകുന്ന വഴി കുന്നും മലയുമൊക്കെ ആണ്.. അതുകൊണ്ട് ആസ്വദിച്ചു ഞാൻ വണ്ടി ഓടിച്ചു… അവൾ ഇതൊക്കെ ആദ്യമായ് കാണുന്നഒരു കൊച്ചു കുട്ടിയെ പോലെ പുറത്തേക്ക് നോക്കി ഇരുന്നു…

49 Comments

Add a Comment
    1. കൊട്ടാരംവീടൻ

      ഈ ആഴ്ച അപ്‌ലോഡ് ചെയ്യും

  1. Adutha part ennaan bro ?

  2. Poliii appol next week adutha part # kattawaiting

  3. Eppozha bro

  4. Enna adutha part varikaa

    1. കൊട്ടാരംവീടൻ

      Next week

  5. Poli… waiting for next part

  6. കൊട്ടാരം വീടാ ഒരു reply പ്രതീക്ഷിക്കുന്നു

    1. കൊട്ടാരംവീടൻ

      Next part upload soon

      1. അടുത്ത മാസം ആയിരിക്കും അല്ലേ

  7. Good, waiting for Next part

  8. Poli ❤️
    തുടരണം

  9. Super

Leave a Reply

Your email address will not be published. Required fields are marked *