Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കല്യാണം 9 [കൊട്ടാരംവീടൻ] 919

Kambi Views 294173

“എവിടെ എന്റെ മോൻ… “

ഞാൻ പതിയെ  താഴേക്ക് ഇറങ്ങി അവളുടെ ടീഷർട് പൊക്കി നഗ്നമായ വയറ്റിൽ തല വെച്ചു..

“ അവൻ ദേ അച്ഛാ എന്ന് വിളിക്കുന്നു… “

അവൾ സ്നേഹത്തോടെ എന്റെ മുഖം അവളുടെ കൈക്കുള്ളിൽ ആക്കി അവളുടെ വയറിലേക്ക് അടുപ്പിച്ചു..

പെട്ടന്ന് ഞാൻ ഞെട്ടി എണീറ്റ്..

ഓഹ് സ്വപനം ആരുന്നോ… ഞാൻ ചുറ്റും നോക്കി നേരം വെളുത്തു.. നീതു എണീറ്റ് പോയിരുന്നു.. നല്ല തണുപ്പാണ് എന്റെ ശരീരം മരവിച്ചു ഇരിക്കുന്നത് പോലെ.. ഞാൻ എണീറ്റ് ബെഡിൽ കയറി കിടന്നു.. പുതപ്പ് എടുത്തു പുതച്ചു..

“എണീറ്റോ…”

ബാത്‌റൂമിന്റെ വാതിൽ തുറന്ന്  ബെഡിന്റെ അടുത്ത് വന്നു തല തോർത്തി ചോദിച്ചു… അവളുടെ മുടിയിൽ നിന്നും വെള്ളം എന്റെ മുഖത്തേക് തെറിച്ചു..

ഞാൻ കണ്ണ് തുറന്ന് നോക്കി.. ദൈവമേ ഇവൾ ഈ തണുപ്പത്തു കുളിച്ചോ… സമ്മതിക്കണം..തല തോർത്തി അവൾ തോർത്തു തലയിൽ കെട്ടി.. കുങ്കുമ എടുത്തു നിറുകയിൽ തൊട്ടു.. എല്ലാം ഞാൻ ഒരു കൗതുകത്തോടെ നോക്കി കിടന്നു..

ഏതോ നല്ല വീട്ടിൽ.. ഒരു നല്ല ചെറുക്കനെ കെട്ടി ജീവിക്കണ്ട പെണ്ണാ എന്റെ കൂടെ ജീവിച്ചു ജീവിതം പാഴാക്കുന്നെ… ഞാൻ മനസ്സിൽ ഓർത്തു..

“ചായ എടുക്കട്ടെ… “

അവൾ തിരിഞ്ഞു നോക്കി ചോദിച്ചു…

“ ഇപ്പോൾ വേണ്ട.. ഞാൻ ഇത്തിരി നേരം ഉറങ്ങട്ടെ “

അവൾ തലയാട്ടി.. റൂമിനു പുറത്തേക്ക് പോയി.. ഞാൻ ആ തണുപ്പ്കൊണ്ട് പുതച്ചു മൂടി ഒന്നുടെ ഉറങ്ങി..

ഞാൻ എണീറ്റപ്പോൾ ഒത്തിരി വൈകി.. ബാത്‌റൂമിൽ കയറി ഫ്രഷ് ആയി… പുറത്ത് ഇറങ്ങി അമ്മ ഹാളിൽ  ഇരുപ്പുണ്ടാരുന്നു…

എന്നെ കണ്ടപ്പോളെ..

“ മോനെ.. ചായ എടുക്കട്ടെ.. “

“ ആ അമ്മേ.. “

“ അവൾ താഴെ അവളുടെ കൂട്ടുകാരിയുടെ വീട് വരെ പോയി.. മോൻ വാ വല്ലതും കഴിക്ക് .. “

ഞാൻ അമ്മയുടെ കൂടെ പോയി.. അമ്മ കഴിക്കാൻ എടുത്തു തന്നു… ഞാൻ കഴിച്ചു കഴിഞ്ഞു  വീട് മുഴുവൻ ഒന്ന് ചുറ്റി കണ്ടു…

The Author

49 Comments

Add a Comment
    1. കൊട്ടാരംവീടൻ

      ഈ ആഴ്ച അപ്‌ലോഡ് ചെയ്യും

  1. Adutha part ennaan bro 🌻

  2. Poliii appol next week adutha part # kattawaiting

  3. Eppozha bro

  4. Enna adutha part varikaa

    1. കൊട്ടാരംവീടൻ

      Next week

  5. Poli… waiting for next part

  6. കൊട്ടാരം വീടാ ഒരു reply പ്രതീക്ഷിക്കുന്നു

    1. കൊട്ടാരംവീടൻ

      Next part upload soon

      1. അടുത്ത മാസം ആയിരിക്കും അല്ലേ

  7. Good, waiting for Next part

  8. Poli ❤️
    തുടരണം

  9. Super

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: