കല്യാണപ്പിറ്റേന്ന് [Arrow] 2589

കല്യാണപ്പിറ്റേന്ന് 

Kallyanapittennu | Author : Arrow

 

കിച്ചന് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. അവൻ കല്യാണ പന്തലിന്റെ മൂലക്ക് ഒരു ടാർപാ വിരിച് അങ്ങനെ കിടക്കുവാണ്. ചുറ്റും അനന്തുവിന്റെ ഫ്രിണ്ട്സും കസിൻസും ഒക്കെ ഉണ്ട്. മിക്കവരും ഓഫ്‌ ആണ്, കിച്ചനും ഒരു ചെറുത് അടിച്ചിരുന്നു, ജീവിതത്തിൽ ആദ്യമായി. ഇവന്മാരെ പോലെ കല്യാണം ആഘോഷിക്കാൻ അല്ലാ, വെള്ളം അടിച്ചാ സങ്കടം മറക്കും എന്നല്ലേ എല്ലാരും പറയുന്നേ അതോണ്ട് ഒന്ന് പരീക്ഷിച്ചു നോക്കിയതാ, പക്ഷെ എവിടെട്ട്. ഒരു ഗ്ലാസ്‌ ഉള്ളിലേക്ക് ചെന്നപ്പോഴേ ഉള്ളു മൊത്തത്തിൽ അങ്ങ് പൊകഞ്ഞു, അവളുടെ മുഖം മുമ്പത്തേലും നന്നായി തെളിഞ്ഞ് വന്നു. അതോടെ ആ ശ്രമം ഉപേക്ഷിച്ചു. അവന്മാർ പിന്നേം അടിച്ചു ചിലർ ഓഫായി ബാക്കിയുള്ളവർ ഇവിടെ തന്നെ ചുരുണ്ടു. പക്ഷെ സമയം ഇത്ര കഴിഞ്ഞിട്ടും കിച്ചന് ഒറക്കം വരുന്നില്ല.
കിച്ചൻ പതിയെ എഴുന്നേറ്റു, സമയം രണ്ടു മണിയോട് അടുക്കുന്നു, അവൻ അവന്മാരെ ശല്യപ്പെടുത്താതെ എഴുന്നേറ്റു  വീട്ടിലേക്ക് നടന്നു. കല്യാണ തിരക്ക് ആണ് വീട്ടിലും പലരും ഉറങ്ങിട്ടില്ല.
” കിച്ചാ, നീ ഇതേ വരെ ഉറങ്ങിയില്ലേ, നാളെ നേരത്തെ എഴുന്നേക്കണ്ടത് ആണ് കേട്ടോ അമ്പലത്തിൽ പോണം “
ഉമ്മറത്ത് ഇരുന്നു പച്ചക്കറി ഒക്കെ ഒരുക്കുന്ന ചേച്ചിമാരിൽ ആരോ ആണ്. അവൻ അവരെ നോക്കി ഒന്ന് ചിരിച്ചിട്ട് അകത്തേക്ക് കയറി. അവർ എന്തക്കെയോ പിറുപിറുത്തോണ്ട് അവരുടെ പണി തുടർന്നു. പിള്ളേര് ഒന്നും ഉറങ്ങിട്ടില്ല, അവന്മാർ വെരുകിനെ പോലെ ഓടി നടക്കുന്നുണ്ട്. പിറകെ അവരുടെ അമ്മമാരും. എല്ലാരും നല്ല സന്തോഷത്തിൽ ആണ്. കിച്ചനെ കാണുന്നവർ ഒക്കെ ഓരോന്ന് ചോദിക്കുന്നുണ്ട്അവൻ അവർക്ക് മറുപടിയും കൊടുത്തു. അത് മടുപ്പ് ആയി തോന്നിയത് കൊണ്ട് അവൻ പതിയെ ആ വലിയ തറവാടിന്റെ ഏറ്റവും മുകളിലെ നിലയിലേക്ക് കയറി. അവിടെ ആവുമ്പോൾ ആരും അങ്ങനെ വരാറില്ല. ഈ വീട്ടിലെ ഏതോ ഒരു റൂമിനുള്ളിൽ അവളും ഉണ്ട് താര, കല്യാണപെണ്ണ്. കിച്ചന് അവളെ കാണണം എന്നുണ്ട്, പക്ഷെ…
മുത്തശ്ശി ടെ ആഗ്രഹം ആയിരുന്നു കല്യാണം തറവാട്ടിൽ വെച്ചു തന്നെ നടത്തണം എന്നുള്ളത് അതാണ് കല്യാണപിറ്റേന്ന് ചെക്കനും പെണ്ണും ഒരേ വീട്ടിൽ വരാൻ കാരണം. കെട്ട് കുടുംബ ക്ഷേത്രത്തിൽ വെച്ചാണ് അവിടെ വെച്ച് താലികെട്ടി താര ഈ വീട്ടിലേക്ക് വലതു കാൽ വെച്ച് കയറും.
മുന്നിൽ ആരോ നിൽക്കുന്ന പോലെ തോന്നിയപ്പോൾ ആണ് കിച്ചൻ സ്വബോധത്തിലേക്ക് വന്നത്, കൊറച്ചു മുന്നിലായി ശുഭ്ര വസ്ത്രം ധരിച്ച ഒരു തരുണി നിൽക്കുന്നു. തറവാടിന്റെ ഈ ഭാഗത്ത് ലൈറ്റ് വർക്ക് ഒന്നും ഇല്ലേലും അരണ്ട വെളിച്ചം ഉണ്ടായിരുന്നു, പക്ഷെ ആളെ വ്യക്തമായില്ല. ഒരു നൂറ്റാണ്ടോളം പഴക്കം ഉള്ള തറവാട് ആണേ, ഈ രാത്രി, ആരും വരാറില്ലാത്ത ഈ നിലയിൽ ഒരു പെണ്ണ് നിൽക്കുന്നു, അതും ഒരു വെള്ള ഗൗൺ ഒക്കെ ധരിച്ച്. പേടിച്ചിട്ട് ശ്വാസം പോലും വിടാൻ പറ്റുന്നില്ല, വല്ല യക്ഷിയും ആകുവോ??
പെട്ടന്ന് അവൾ തിരിഞ്ഞു, താരയാണ്. അപ്പോഴാണ് അവന്റെ ശ്വാസം നേരെ വീണത്, പക്ഷെ അവളെ കണ്ടതും അവന്റെ നെഞ്ചിടിപ്പ് വീണ്ടും കൂടി. അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. താരയും അവനെ കണ്ട് ആദ്യം ഒന്ന് അമ്പരന്നു, പിന്നെ ആ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു എന്നാ പെട്ടന്ന് തന്നെ ആ പുഞ്ചിരി, ഗൗരവവും പുച്ഛവും ദേഷ്യവും ഒക്കെ കലർന്ന മറ്റൊരു ഭാവത്തിലേക്ക് മാറി. അതാണ് അവൾ കിച്ചനെ കാണുമ്പോൾ ഒക്കെ ഇടാറുള്ളത്. അവൾക് കിച്ചനോട് എന്തോ ദേഷ്യം ഉണ്ട്, പക്ഷെ എന്താണ് കാര്യം എന്ന് അവന് അറിയില്ല. അവൾ ഒട്ടു പറഞ്ഞിട്ടും ഇല്ല.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

155 Comments

Add a Comment
  1. Arrow bro … നിങ്ങളുടെ ഓരോ കഥയും ഒന്നിനൊന്നു അടിപൊളിയാണ് ❤️❤️
    പിന്നെ Heart touching ഉം ?
    Keep going bro ?

  2. ബ്രോ
    ഞാൻ എപ്പോഴാ ഈ സ്റ്റോറി കണ്ടെയെ പക്ഷെ ഒരു പാട് വൈകി ?
    സ്റ്റോറി നൈസ് ആയിരുന്നു കേട്ടോ ❤

  3. മാലാഖയെ പ്രണയിച്ചവൻ

    ഞാൻ arrow യെ പറ്റി ഒരു കമൻറ് കണ്ടതാണ്. നല്ല ലൗ stories എഴുതുന്നവരുടെ ലിസ്റ്റില് arrowയെ കണ്ടു.
    ഞാൻ ഇവിടെ വരുന്നത് തന്നെ ലൗസ്റ്റ്ററീസ് വായിക്കാൻ ആണ്.
    കഥ ഞാൻ വായിച്ച നല്ല കഥകളിൽ ഒന്ന് എന്ന് തന്നെ പറയാം . ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല അപാരാ ഫീൽ ആയിരുന്നു . രണ്ടാം ഭാഗവും വായിച്ചു അടിപൊളി എനിക്ക് ഇഷ്ടമായി.
    ഇനിയും ഇത് നല്ല കഥകൾ എഴുതട്ടെ എന്ന് ആശംസിക്കുന്നു.

    1. ആഹ് ബ്രോ
      ഞാൻ നമ്മുടെ അർജുന്റെ “ente docterooty “വീണ്ടും വായിക്കുമ്പോൾ ആണ് ‘ഊരുതെണ്ടി’ എന്ന ആളുടെ കമന്റിൽലൂടെ ആണ് ആരോ ബ്രോയുടെ സ്റ്റോറികളെക്കുറിച്ചേ അറിയുന്നത്. ഈ ബ്രോയുടെ എല്ലാം ലവ് സ്റ്റോറികളും ഒരേ പോളിയാണ് വല്ലാത്ത ഒരു ഫീൽ ആണ് ഇങ്ങരുടെ സ്റ്റോറികൾക്ക് ???

  4. Machuuu…aayillee..?

  5. @സാഹിബ @hanesh @ജാബിർ @നിഷാൻ @subit @രാഹുൽ @അജയ് @thirumaali @രുദ്രതേജൻ @മുത്തൂട്ടി

    ആദ്യം തന്നെ വലിയ ഒരു സോറി റിപ്ലൈ തരാൻ ഇത്രവൈകിയതിന് ? എല്ലാരും പറഞ്ഞത് കൊണ്ട് ഒരു പാർട്ട്‌ കൂടി എഴുതാൻ തന്നെ ആയിരുന്നു തീരുമാനം
    എന്നാൽ തിരക്കുകൾ കാരണം മറന്ന് തുടങ്ങിയിരുന്നു..

    എഴുതി തുടങ്ങി ഇനിയും വൈകില്ല ഉടനെ ഉണ്ടാവും

    1. രുദ്രതേജൻ

      K still waiting

  6. മുത്തൂട്ടി ##

    Bro ഈ കഥയുടെ 2ണ്ട് part എവിടെ br????stil waiting bro

  7. രുദ്രതേജൻ

    Ethinte balance evide?

  8. Maaashe ithintee adutha bhaghathinte kaarym nthaii?
    Vallathoru feeling indedooo…
    Onnu pettan id!

  9. Ee kadha Naan munbe vayichu like comment onnum tharathe poyavananu dheshyam thonnaruth identity problem aayirunnu enik

    Kadha orupad ishtapettu kichaneyum tharayeyum alojichu orupad vishamichu ann adhyamayi vayichappol ullil oru novayi anubhavapettu

    Last paragraph vayich sharikum karanjupoyi

    “aa kudayil ninn perumazhayilekk irangi nadakumbhoyum oru thirichuvilikayi Katha manasupole innum irangi nadakumbho piragil ninn odivann kettipidikum enna manasode irangi nadannu “enn parayumbho

    Orupadu vishamayipoyi thirich ariyatha pranayathekal vishamam aanu arinjukond nashtapeduthendi varunnathinte vedhana

    Ithinu oru sequel cheythude please please

    By
    Ajay

  10. ഒന്നും പറയാനില്ല മച്ചാനെ സൂപ്പർ.എന്താ പറയുക നല്ല ഒരു അടിപൊളി ഫീൽ സ്റ്റോറി. ക്ലൈമാക്സ് ഒരു ചോദ്യചിന്നം പോലെ നിർത്തിയത് വലിയൊരു വെറൈറ്റി ആയിരുന്നു.ഒരു പക്ഷെ ഒരു ട്രജഡിക്കോ,ഹാപ്പി എൻഡിങിനോ തരാത്ത ഫീൽ ആണ് ഈ ക്ലൈമാക്സ് തന്നത്.ശരിക്കും എൻജോയ് ചെയ്തു എല്ലാം നല്ല വർണ്ണനകൾ നല്ല കഥാപാത്രങ്ങൾ.
    സ്നേഹപൂർവം സാജിർ

    1. സാജിർ ബ്രോ ഈ കഥ ഇങ്ങനെ തന്നെ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം.

      ??

  11. Arrow bro ithinte second part ezhutho plsss

  12. katha super anutoo ithinte next part undoo ????/

  13. പെട്ടന്ന് അടുത്ത പാർട്ട്‌ വിട്
    ആകെ ത്രില്ല് ആയി നികുകയാ

  14. Next part upload chayyuu…plz

  15. Bro…… next part ready ayyo…?

  16. സാഹിബ

    നല്ല ഫീൽ ഉണ്ടായിരുന്നു ബ്രോ.. അടുത്ത പാർട്ട് കൂടി വേണം.. കുറച്ചു നടകീയതകൾക്കൊടുവിൽ അനന്തു തന്നെ കാര്യങ്ങൾ നേരെയാക്കട്ടെ..സ്വന്തം കൂട്ടുകാരന്റെ ചെറുപ്പം മുതൽ ഉള്ള വേദന അറിയുന്നവനല്ലേ അവൻ..

    പിന്നെ താര മാത്രമല്ലല്ലോ ആതിരയും അനന്തുവിന്റെ മുറപ്പെണ്ണല്ലേ~? അവന് ആരായാലും കുഴപ്പമില്ലല്ലോ?

    Let them all live happily ever after..

  17. കിച്ചു

    ?????. കരയിപ്പിച്ചല്ലോ.
    ഇത് വായിച്ചപ്പോ ഓർമ്മ വന്നത് ജോയുടേ മഴത്തുള്ളിക്കിലുക്കം ആണ്

Leave a Reply to Kk Cancel reply

Your email address will not be published. Required fields are marked *