Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കല്യാണി – 2 (ഹൊറര്‍ കമ്പി നോവല്‍) 359

Kambi Views 59860

“എടീ രാധമ്മേ..ഇവളെ അങ്ങോട്ട്‌ കൂട്ടിക്കൊണ്ടു പോ..”

ബലരാമന്‍ ഭാര്യയോട് ആജ്ഞാപിച്ചു. രാധമ്മ ദേവകിയുടെ അടുത്തെത്തി അവരുടെ തോളില്‍ മെല്ലെ സ്പര്‍ശിച്ചു. ബലരാമനെക്കാള്‍ രണ്ടോ മൂന്നോ വയസ് ഇളയ നല്ല തടിച്ചു വെളുത്ത ഒരു സ്ത്രീയാണ് രാധമ്മ. തറവാട്ടിലെ മൂത്ത മരുമകള്‍.

“ദേവകീ..എഴുന്നേല്‍ക്ക്..പോലീസ് വരുന്നു..വാ..വീട്ടിലേക്ക് പോകാം..” രാധമ്മ അവരോട് പറഞ്ഞു.

“ഹെന്റെ കുഞ്ഞേ..എന്റെ പൊന്നുമോള് കിടക്കുന്ന കിടപ്പ് കണ്ടോ..അയ്യയ്യോ ഇന്നലെ രാത്രി കളിതമാശ പറഞ്ഞു കിടന്നുറങ്ങിയ കൊച്ചാ ഈ കെടക്കുന്നത്..എനിക്ക് വയ്യായേ..എന്നേം കൂടി അങ്ങ് കൊല്ലോ..”

ദേവകി ദുഃഖം സഹിക്കാനാകാതെ നിലവിളിച്ചു. രാധമ്മ അവരെ ഒരു വിധത്തില്‍ താങ്ങി എഴുന്നേല്‍പ്പിച്ച് അവരുടെ കുടിലിലേക്ക് നടന്നു.

“ഉം..മാറി നില്‍ക്കിനെടാ..”

സബ് ഇന്‍സ്പെക്ടര്‍ ആചാരിയുടെ ഘനഗംഭീര ശബ്ദം കേട്ടപ്പോള്‍ ആളുകള്‍ ചിതറി മാറി. ആജാനുബാഹുവായ ആചാരിയും ഏഴെട്ട് പോലീസുകാരും കല്യാണിയുടെ ശരീരം തൂങ്ങിക്കിടന്നിരുന്ന മരത്തിന്റെ അടിയിലെത്തി. അയാള്‍ മൃതദേഹത്തിന്റെ കിടപ്പ് താഴെ നിന്നും നിരീക്ഷിച്ചു. ഏതാണ്ട് അഞ്ചടി ഉയരത്തിലാണ് കല്യാണിയുടെ ശരീരം തൂങ്ങി നില്‍ക്കുന്നത്. കണ്ണുകള്‍ പുറത്തേക്ക് തുറിച്ച്, നാവ് കടിച്ചു പിടിച്ച നിലയിലാണ്; കണ്ടാല്‍ ഭീതി തോന്നുന്ന മുഖഭാവം. കഴുത്തില്‍ കുരുക്ക് നന്നായി മുറുകിയിട്ടുണ്ട്.

“ഉം..ആത്മഹത്യ തന്നെയാണ്..” ആചാരി ചുറ്റും നടന്നു നോക്കി സ്വയം പറഞ്ഞിട്ട് തിരിഞ്ഞു.

“ആരാണ് ഈ ശരീരം ആദ്യം കണ്ടത്?”

“അവള്‍ടെ തള്ള തന്നെയാ സാറേ ആദ്യം കണ്ടത്..” മറുപടി നല്‍കിയത് ബലരാമന്റെ അനുജന്‍ മാധവനാണ്. ചേട്ടനെപ്പോലെ തന്നെ കരുത്തനും മുഖത്ത് സദാ ക്രൂരഭാവം ഉള്ള ആളുമാണ് മാധവന്‍.

“ചാകാന്‍ വല്ല കാരണവും ഉള്ളതായി അവര് പറഞ്ഞോ?” എസ് ഐ ചോദിച്ചു.

“ഒന്നും അറിയത്തില്ല സാറേ..ഇന്നലെ വൈകിട്ടും കളിച്ചും ചിരിച്ചും നടന്ന പെണ്ണാണ്‌..പെട്ടെന്ന് ഇങ്ങനെയൊരു കടുംകൈ അവളെന്തിനു ചെയ്തു എന്ന് ഞങ്ങള്‍ക്കും മനസിലാകുന്നില്ല..ഞങ്ങള്‍ക്കും അവള് സ്വന്തം മോളെപ്പോലെ ആയിരുന്നു” ബലരാമന്‍ ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.

“ഉം..ആരെങ്കിലും കയറി ബോഡി താഴെ ഇറക്കൂ….” എസ് ഐ ആജ്ഞാപിച്ചു.

സന്ധ്യയോടെ നിയമപരമായ എല്ലാ കാര്യങ്ങള്‍ക്കും ശേഷം കല്യാണിയുടെ ശരീരം സംസ്കരിച്ചു. കരഞ്ഞു തളര്‍ന്ന ദേവകി കുടിലില്‍ കിടക്കുകയായിരുന്നു. അവരുടെ അനുജത്തിയും മക്കളും സംഭവമറിഞ്ഞ് എത്തിയതിനാല്‍ വീട്ടില്‍ അവര്‍ തനിച്ചായിരുന്നില്ല. പനയന്നൂര്‍ തറവാട്ടിലെ വീട്ടുജോലിക്കാരികളില്‍ പ്രമുഖ ആണ് ദേവകി. വര്‍ഷങ്ങളായി തറവാടുമായി അടുത്ത ബന്ധം അവര്‍ക്കുണ്ട്. തറവാടിനോട് ചേര്‍ന്ന് പണ്ട് ഏതോ കാരണവര്‍ നല്‍കിയ അരയേക്കര്‍ സ്ഥലത്താണ് ദേവകിയും കുടുംബവും താമസിക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിനാല്‍ മകള്‍ കല്യാണിയുടെ കൂടെ തനിച്ചാണ് അവര്‍ താമസിച്ചിരുന്നത്.

സന്ധ്യ ആയതോടെ പനയന്നൂര്‍ തറവാട്ടിലെ പിള്ളമാര്‍ തറവാട്ടു മുറ്റത്ത് പതിവുള്ള സുരപാനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഏതാണ്ട് ഇരുപത് ഏക്കര്‍ വരുന്ന വിശാലമായ വനം പോലെ തോന്നിക്കുന്ന പറമ്പിന്റെ മധ്യത്തിലാണ്‌ ഇരുനിലകള്‍ ഉള്ള ആ പടുകൂറ്റന്‍ കൊട്ടാര സദൃശമായ വീട്. ഏതാണ്ട് മുപ്പതില്‍ അധികം മുറികള്‍ ആ തറവാടിനുണ്ട്.

The Author

Master

Stories by Master

32 Comments

Add a Comment
  1. Enkishtamayiii.. kurach manthravadham add cheyyane…

  2. excellent…brilliant plot and narration

  3. Superb storY…… oru padu alukal ullathu confused anu … ennalum superb storY

  4. Master adipoli vegam thane Adutha part porate

  5. കരയോഗം പ്രസിഡന്റ്

    നിങ്ങൾ ആളിനെ കൺഫ്യൂഷൻ ആക്കി ഒരു വഴിയാക്കും. എല്ലാം കൂടെ കോർഡിനേറ്റ് ചെയ്യാൻ പറ്റുന്നില്ല. ഏതു കഥ എവിടായി എന്നൊരു കൺഫ്യൂഷൻ. ഏതായാലും ധൂമകേതു വന്നു ബോധം പോയ ആ കുട്ടികളുടെ കാര്യം കഷ്ടം തന്നെ. മുൻപാരോ പറഞ്ഞ പോലെ കല്യാണി എന്ന പേരിൽ ഒരു കഥ ഉണ്ടായിരുന്നു. അതിലെ കല്യാണി എന്ന ക്യാരക്ടർ ഇതുപോലെ നിഗൂഢത നിറഞ്ഞ ഒരു കഥാപാത്രം ആയിരുന്നു. അവളും ആത്മഹത്യ ചെയ്തു. എന്തൊരു കൊ-ഇൻസിഡൻസ്.

    1. president tension adikkathe ellam shariyavum.

      1. Dr ..ithinde PDF undo …atleast 3 part link tharuo

    2. എവിടായിരുന്നു പ്രസിഡന്റ്‌ അദ്യം? ഇടയ്ക്കിടെ കരയോഗത്തില്‍ നിന്നും അല്പം വിശ്രമം ഒക്കെ വേണ്ടേ?

      വേറെ കല്യാണി എന്നൊരു കഥ ഉണ്ടെന്നു ആരോ പറഞ്ഞത് ഞാനും കണ്ടു. പക്ഷെ പേരുകളില്‍ കാര്യം ഇല്ലല്ലോ..ഒരു കഥയുമായും ഈ കഥയ്ക്ക് സാമ്യം ഉണ്ടാകില്ല…മറ്റൊരു കഥ കണ്ടു കഥ എഴുതുന്ന രീതിയും എനിക്കില്ല.. അതുകൊണ്ട് പ്രസിഡന്റ്‌ ധൈര്യമായി ഇരി..എല്ലാം ശരി ആകും

  6. Interesting story good work please continue all the best

  7. Master kadha super adipoli thakarppan pinne vere enthokkeyo

  8. good flow , great go ahead. simply suoerb

  9. Superb story I m waiting 4 next part

  10. കറമ്പക്കെട്ടിന്റെ തിരി മാത്രേ ഇത് വരെ ആയിട്ടുള്ളു ബാക്കി എങ്ങാനാവും വെയ്റ്റിംഗ് fr that

  11. Randam bhagam gambheeramayirunnu. Pakshe Kalyaniyude caractor avatharanam sariyayilla ennu thonnunnu. Kure koodi nalla oralayittanu kalyaniye pradeekshichathu. Adutha bhagathinayi kaathirikkunuu.

    Athupolde mrugathinte backi bhagavum udane vidaname.

    Randu kadhakalum super ennu paranjal pora ennnariyam.

    Aasamsakalode

  12. Nice part master

  13. Mastere adipoli story… Adutha bhagathinayi kathirikunnu….. Pinne nammude mrugam enna noveline kurich oru vivarom illalo… Udane athum upload cheyumo

  14. Super master cinema thirakatha ezhuthn avasaram kittan prarthikam

  15. master oru cinema thirakkada ezudhan shramichoode?

    1. ഈ സൈറ്റിലെ കഥകള്‍ വായിക്കുന്ന വല്ല സിനിമാക്കാരും താല്‍പര്യം അറിയിച്ചാല്‍ എഴുതാം..

      1. udan athu sambhavikkatte ennu prardhikkunnu. master cheriya budget movie anel we are ready.

        1. You tell me your budget..so i can make the story accordingly..be assured that the story will attract people…

          1. മൃഗം എന്ന കഥ ഏതു കൂതറ അഭിനയിച്ചാലും വിജയിക്കും- അതാണ് അതിന്റെ കിടപ്പ് വശം , മാസ്റ്റര്‍ ജി നമ്മള്‍ക്ക് വെറും കുറഞ്ഞ ചിലവില്‍ ഉള്ള ആള്‍ക്കാരെ വച്ച് പടം എടുക്കാം തിരക്കഥ എഴുതാന്‍ ആളുണ്ട് – വാസുനെ നമ്മള്‍ക്ക് ബാബുരാജ്‌ ഇന്റെ കൈയ്യില്‍ ഭദ്രം അയാളുടെ ഇപ്പോഴത്തെ കോമഡി ലെവല്‍ വേണ്ട ഈ ലെവലില്‍ (അയാളുടെ പഴയ ലെവല്‍)ഒരു തിരിച്ചു പോക്ക് പടം ഹിറ്റ്‌…സംവിധാനം ചെയ്യാനും പഠിച്ച പയ്യന്മാര്‍ ഉണ്ട്.

        2. മൃഗം നിങ്ങള്‍ക്ക് വേണമെങ്കില്‍ സിനിമ ആക്കാം. പക്ഷെ ബാബുരാജ് ആ റോളില്‍ തിളങ്ങില്ല..എനിക്ക് ഇപ്പോഴത്തെ നടന്മാരെ അത്ര പരിചയവും ഇല്ല..എങ്കിലും ഒരു ചെറുപ്പക്കാരന്‍ ആയിരിക്കണം ടൈറ്റില്‍ റോള്‍ ചെയ്യേണ്ടത്…

          1. വാസുവിന്റെ റോൾ ചെയ്യാൻ പറ്റിയത് ഇപ്പോ മലയാളത്തിൽ ഉണ്ണി മുകുന്ദൻ / ടൊവിനോ ആണ് ബെസ്റ്റ്

  16. mastare thakarthu kalanju. cinemelonnu try cheyan melarunno

  17. I'm not a that type of girl

    master thangal njqngal vayanakkare lagadipich kolluvanooo….. hayyoooo super master waiting for next part…….ur friend

  18. Master super horror seanukal ellam nannayi thanne avatharipichu suspense baki vechanu ee bagavum avasanippichathu kalyani enthinu suicide cheythu hari enthinu mungi thudangiyava ariyan akamkshayode kathirikkunnu wait for next part

  19. Wow…. super….. kalkkittund….

  20. മാസ്റ്റർ….അടിപൊളി…പനയാണൂർ തറവാടിന്റെ ഒരു സമ്പൂർണ രൂപചിത്രം മനസിൽ കിട്ടി……പക്ഷെ കല്യാണിയെ പറ്റിയുള്ള രോഹിനിടെ അഭിപ്രായങ്ങൾ വിശ്വസിക്കാൻ പറ്റുന്നില്ല…കാതിരികുണ് മൂന്നാം ഭാഗതിനായി

  21. Waaaaaaaaaaaaw…. Super… Interesting…. Vegam adutha part idu….

  22. മാസ്റ്റർ മാജിക് അടിപൊളിയായി എത്രയും വേഗം ബാക്കി ഭാഗം വിടാൻ തോന്നാണെ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: