Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കനൽ പാത 3 [ഭീം] 159

Kambi Views 40436

മാഷിന്റെ നോട്ടം അവളും ശ്രദ്ധിച്ചു. ഉള്ളിൽ മുളച്ചനാണം പുറത്ത് കാണിക്കാതെ അവൾ ചുണ്ടിൽ പുഞ്ചിരി വരുത്തി.
അടുത്ത ക്ലാസ്സിൽ കയറി ക്ലാസ്സെടുക്കുമ്പോഴും മാഷിന് അവളെ നോക്കാതിരിക്കാൻ കഴിഞ്ഞില്ല.
മക്കൾക്ക് അമ്മ കഥ പറഞ്ഞ് കൊടുക്കുന്നതു പോലെയാണ് അൻസി ക്ലാസ്സെടുക്കുന്നത്. അത് കാണാനും കേൾക്കാനും ഒരു സുഖമുണ്ടെന്ന് മാഷിന്റെ അ:ന്തരംഗം മന്ത്രിച്ചു.
നെഞ്ചിനൊപ്പം,മെടഞ്ഞ ഓലകൊണ്ട് മറച്ച മറ മാത്രമാണ് രണ്ട് ക്ലാസ്സിനെ വേർതിരിച്ചിരിക്കുന്നത്. നിന്നു കൊണ്ട് ക്ലാസ്സെടുക്കുമ്പോൾ അവർ പരസ്പരം നോക്കിയിരുന്നു. അപ്പോഴൊക്കെ വല്ലാത്തൊരു ചമ്മൽ അയാളിൽ രൂപം കൊണ്ടു.
ഒൻമ്പത് മുപ്പതിന് ക്ലാസ് വിട്ടു. കുട്ടികൾ യാത്ര പറഞ്ഞ് പോയി. അൻസി അവിടെ തന്നെയിരുന്നു. SSLC പ്രൈവറ്റ് ക്ലാസ്സിനായി നാല് പിള്ളാരുടെ വരവും കാത്ത്. എന്നാൽ വിജയൻ മാഷ് ഒന്നും മിണ്ടാതെ പുറത്തേക്ക് പോകുന്നതാണ് അവൾ കണ്ടത്.ട്യൂട്ടോറിയിൽ നിന്നും കാൽ കിലോമീറ്റർ അകലെയുള്ള ഓല മേഞ്ഞ ഒരു വീട്ടിലേക്കാണ് വിജയൻ മാഷ് ചെന്നു കയറിയത്. നിത്യജീവിതത്തിനായി പോരാടുന്ന ഒരു കൊച്ച് കുടുംബമാണത്.
വീടിനോട് ചേർന്ന് മൺകട്ട കൊണ്ട് ഇറക്കികെട്ടിയ നീണ്ട വാരാത്തയിൽ ഇട്ടിരുന്ന ദ്രവിച്ച് ഒടിയാറായ ബെഞ്ചിൽ ഇരുന്നിട്ട് മാപ്പ് ഉറക്കെ വിളിച്ചു പറഞ്ഞു….
‘ചേച്ചിയേ… ഒരു പുട്ട് ‘
വാരാന്തയുടെ കിഴക്ക് ഭാഗത്തായി ചായ തയ്യാറാക്കുന്ന ,നിലംപൊത്താറായ തട്ടി നരുകിൽ നിന്നിരുന്ന സത്യൻ ചേട്ടൻ അതേറ്റ് പറഞ്ഞു …
‘ടിയേ………മാഷിനൊരു പുട്ടെടുത്തേ… ‘
‘ഇനിയെങ്കിലും ഈ തട്ടൊന്നു മാറ്റി കൂടെ സത്യാട്ടാ…?’
ചായ അടിച്ച് ഏന്ത് കാലുമായി നടന്നടുക്കുന്ന അമ്പത് കഴിഞ്ഞ കടയുടമയോട് വിജയൻ മാഷ് ചോദിച്ചു.
‘പോവൂന്നെടത്തോളം പോട്ടെ മാഷേ… ഇതിപ്പോ … എത്തറ നാ ളെന്നാ ….ജീവിതം…’
ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇല്ലാതെ രാത്രിയെ പകലാക്കുകയും പകലിനെ രാത്രിയാക്കുകയും … ശിഷ്ട ജീവിതത്തെ പഴിക്കുകയും ചെയ്യുന്ന പാഴ്ജന്മങ്ങളെ പോലെ സത്യൻ ചേട്ടന്റെ വാക്കുകൾ…
ഷേവ് ചെയ്യാത്ത വെള്ളി കയറിയ നീണ്ട ധാടിയും.കഷണ്ടി കയറിയ തലമുടിയും ഒട്ടിയ കവിളുകളും… ചിതലരിച്ച പോലുള്ള കൈബനിയനും ചായ കറ പുരണ്ട ലുങ്കിയും ആ ശോഷിച്ച ദേഹത്തെ മറച്ചിരിക്കുന്നു. ഒറ്റ നോട്ടത്തിൽ ഒരു പേയ് കോലം.
വിജയൻ മാഷ് ചായ വാങ്ങി ഒരു കവിൾ ഇറക്കി കൊണ്ട് ആ ദയനീയതയിലേക്ക് നോക്കി.ഒരു കാലത്ത് അറിയപ്പെടുന്നൊരു കെട്ടിട മേസ്തിരിയായിരുന്നു സത്യൻ.ജോലിക്കിടെ പാറകെട്ട് പൊളിഞ്ഞ് വീണ് കാലൊടിഞ്ഞു. ഷുഗറും മുറിവും ഒടിവുമായി കുറെ കാലം അനുഭവിച്ചു.ആണും പെണ്ണുമായി രണ്ട് മക്കളാണെങ്കിലും ഊരുതെണ്ടിയായി നടക്കുന്ന 28 കാരനായ മകനെ കൊണ്ട് ഏതൊരു പയോഗവും കുടുംബത്തിനില്ല. മകൾ കെട്ട് പ്രായം കഴിഞ്ഞ് നിൽക്കുന്നതാണ് സത്യന്റെ ഏറ്റവും വലിയ ദുഃഖം.
അക്കരെ മുള്ളൻകോളനിയിൽ നിന്നും വരുന്ന കുറച്ച് കൂലി പണിക്കാരുടെ കച്ചവടം മാത്രമാണ് ഉള്ളത്.കുടുംബം നോക്കുന്നതും ആ വരുമാനത്തിന്റെ ശിഷ്ടത്തിലാണ്.

The Author

46 Comments

Add a Comment
  1. അടുത്ത പാർട്ട്‌ എവിടെ ബ്രോ. കടുത്ത വെയ്റ്റിംഗിൽ ആണ്

  2. Bheeman chettaaa
    Evideyaanu.
    Oru vivaravum illallo..
    Ellam ok alle..
    Enthelum vayyayka vallathum undo..
    Oruapadayallo kanditt…
    Veetil okke nannayinpokunnu ennu karuthunnu..

    1. ♥️♥️♥️♥️♥️♥️♥️♥️♥️♥️udane varunnund
      Sukham

  3. ഇനി എങ്കിലും adutha പാർട്ട്‌ തന്നുടെ 💥🤣🤣🤣🤣💥🥺

    1. എഴുതാം ബ്രോ അല്പ തിരക്കിലായി പോയി. കാലത്തിന്റെ വിത്തുകൾ എഴുതി വെച്ചിരിക്കുന്നു. അയച്ചില്ല. അത് കഴിഞ്ഞ് ഇവിടെ വരാം.
      വായിച്ചതിന് നന്ദി
      സ്നേഹം
      ഭീം

  4. മനോഹരം
    ഇന്നലെ ആണ് ഈ മുന്ന് പാർട്ടും വായിക്കുന്നത് .
    വിജയൻ മാഷിന്റെയും അൻസി ടീച്ചർരുടെയും ജീവിതം എന്ന് പറയാം അല്ലെ ഇത് വായിച്ചപ്പോൾ വളരെ ഇഷ്ടപ്പെട്ടു . ജീവിതം വാക്കുകൾ കൊണ്ട് എഴുതാൻ വളരെ പ്രയാസം ആണ് എന്ന് അറിയാം എന്നാലും വളരെ ഇഷ്ടമായി .അവർ ഇനി ഒന്നിപ്പിക്കു എന്ന് വിശോസിക്കുന്നു .

    എന്ന് കിങ്

    1. വായിച്ചതിൽ വളരെ സന്തോഷം ബ്രോ … ചില ജീവിതങ്ങൾ എഴുതി ഫലിപ്പിക്കാൻ വലിയ പാടാണ്. പേപ്പറിൽ എഴുന്നതിനേക്കാൾ പ്രയാസമാണ് ടൈപ്. അതാണ് പേജ് കുറയുന്നത്.
      താങ്ക്സ് ബോ
      സ്നേഹം
      ഭീം

  5. Hi Bheem,
    Nice Story, very different theme and interesting writing.
    Keep up the good work.
    Thanks.
    Gopal

    1. താങ്ക്സ് ഗോപാൽ ജി. ഈ വാക്കുകൾ ഹൃദയത്തിൽ തണുപേകുന്നു.
      27 നു കൊടുക്കാൻ പുതിയൊരു രചനയിലാണ്.3 ഉം കൂടി ഒത്തു കൊണ്ട് പോകാൻ നോക്കണം
      നന്ദി ബ്രോ

  6. Good going. Keep the tempo.

    1. Thanks bro…ok

  7. Hoo namichu adipoli broo page kootti vittooluu. Oro vaakkilum aa feelings und super story

    1. താങ്ക്സ് ബ്രോ…
      ഈ വാക്കുകൾ ഒരെഴുത്തുകാരനു കിട്ടുന്ന വലിയ സമ്മാനമാണ്. പേജ് കൂട്ടാം ബ്രോ

  8. നന്നായി രസിച്ചു വന്നതാ അപ്പോളേക്കും തീർന്നു പോയി….കഷ്ടമായി….
    കഥ സൂപ്പർ ആണ്..പക്ഷേ പേജുകളുടെ കുറവ് മാത്രം ആ അനുഭൂതിക് ഒരു ഇടങ്കോൽ വരുത്തി….എല്ല ദിവസവും ഒരു 3 പേജ് വെച്ച് നോക്കൂ ഭീമൻ ചേട്ടോ..അപ്പൊ 6 ദിവസം കൊണ്ട് 18 എന്തായാലും വരും..

    1. ഹർഷൻ നിന്റെ കഥ എവിടെ

      1. വന്നല്ലോ ചിത്രേ… ഞാൻ ഇത്ര നേരം പ്രവാസിക്ക് റിവ്യൂ എഴുകയായിരുന്നു. ഇനി കാപ്പി കുടിച്ചിട്ട് അപരാജിതൻ വായിക്കണം. എന്നിട്ട് ഇന്ന് തന്നെ റിവ്യൂ കൊടുക്കണം

    2. ഈ കുഞ്ഞു കഥ വായിക്കാൻ അപരാജിതന്റെ തിരക്കിനിടയിലും ടൈം കണ്ടെത്തിയതിൽ ഞാൻ സന്തോഷവനായി.
      നന്ദി ഹർഷൻ കട്ടാ..

  9. നന്നായിട്ടുണ്ട് ബ്രോ. ഇന്നാണ് എല്ലാം വായിച്ചത്

    1. അതെയോ.’…? നന്ദിയുണ്ട് ബ്രോ

  10. മാലാഖയുടെ കാമുകൻ

    ബീം ബ്രോ.. പേജുകൾ കുറഞ്ഞു എന്നൊരു പരാതി ഉണ്ട്.. തിരക്കിൽ ആണെന്ന് അറിയാം.. പിന്നെ പറയാതിരിക്കാൻ വയ്യ.. ഇവർ രണ്ടുപേരും മനസ്സിൽ കയറി കൂടി കേട്ടോ…

    1. എഴുതാൻ തിരക്കുകൾ സമ്മതിക്കുന്നില്ല. കൊറോണ വന്നപ്പോഴാണ് ജോലി കൂടുതൽ.
      കഥ വായിച്ചതിലും ഇഷ്ടപെട്ടതിലും വളരെ നന്ദിയുണ്ട് MK

  11. നന്നായിട്ടുണ്ട് ട്ടോ

    1. നന്ദി ചിത്രേ’…

  12. പണികൾ ഒക്കെ തീർത്തു വായിക്കാം ട്ടോ ഭീമൻ പിള്ളേ..

  13. നന്നായിട്ടുണ്ട് ഭീം ഭായി ഇൗ പാർട്ട്ടും.

    1. താങ്ക്സ് Br0

  14. ഭീം അടിപൊളിയായിട്ടുണ്ട്. പച്ചയായ ജീവിതങ്ങളുടെ തനി പകർപ്പ്. കാത്തിരിക്കുന്നു അടുത്ത bagathin

    1. നന്ദി ലാലു .ജീവിതമല്ലേ… ബ്രോ…. തനി നാടൻ ഗ്രാമത്തിലെ പശ്ചാത്തലം.

  15. നന്നായി എഴുതി ഭീം

    1. താങ്ക്സ് ആൽബി.
      ശംബു എവിടെ? കാത്തിരിക്കുന്നു.

  16. ഭീം ചേട്ടന്റെ കഥകൾ വായിക്കുമ്പോൾ ഒക്കെയും ഒരു ചങ്ങാടം ആവാൻ ആണെനിക്കിഷ്ടം… തുഴക്കാരൻ ഇല്ലാത്ത ചങ്ങാടം… ചേട്ടന്റെ വരികൾ ഒരു അരുവിയാണ്.. തട്ടിയും ചിതറിയും പതഞ്ഞും… നുരഞ്ഞു പൊങ്ങിയും പോകുന്ന ഒരരുവി…. അതിൽ ഇങ്ങനെ ലയിച്ചു യാത്ര ചെയ്യണം… ഇഷ്ട്ടായി ഒരുപാട് ഇഷ്ടായി മാഷിനെയും അൻസിയയെയും… പേജുകൾ കൂട്ടണം ചേട്ടാ…. 😘😘😘

    1. Ee വാക്കുകൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല നന്ദാ ….

  17. സൂപ്പർ സഹോ… 👌👌👌👌 അടുത്ത ഭാഗത്തിനായി കാത്തിരുന്നു…

    1. Thanks bro.udane varan nokkam

  18. തൃശ്ശൂർക്കാരൻ

    നന്നായിട്ടുണ്ട് ബ്രോ 😍😍😍😍

    1. Thanks bro..❤️

  19. നന്നായിട്ടുണ്ട് Mr ഭീം. ആൻസിയ എന്താണ് type ചെയ്തതെന്നറിയാൻ കാത്തിരിക്കുന്നു.
    Regards.

    1. Enthuparayikkamennaanu njanum alochikkunnathu bro.udanevaram bro.
      Very thanks brother

  20. കൊള്ളാം ഭീം.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: