കനലെരിയും കാലം 2
kanaleriyum Kaalam Part 2 | Author : Bhavanakkaran
[ Previous Part ] [ www.kambistories.com ]
ആദ്യ ഭാഗത്തിന് തന്ന സപ്പോർട്ടിന് ഒത്തിരി സ്നേഹത്തോടെ നന്ദി…
കുറച്ചു താമസിച്ചെന്ന് അറിയാം കുറച്ച് തിരക്കിലായിപ്പോയി. സ്നേഹത്തോടെ…
ഭാഗം രണ്ട്:- മായാലോകം!!
പെട്ടന്ന് ഉണ്ടായ ആഘാതം കൊണ്ടാണോ എന്നറിയില്ല, എന്താ സംഭവിച്ചത് എന്ന് മനസിലായില്ല. തലയ്ക്ക് നല്ല വേദന… ആകെ ഒരു മങ്ങിയ അവസ്ഥ. കണ്ണ് ചിമ്മി നോക്കുമ്പോൾ ഒരു വൃദ്ധൻ അതി രൂക്ഷമായി എന്നെ നോക്കുന്നു. കണ്ടാൽ ഏതോ സ്വാമിയെ പോലെ തോന്നുന്നുണ്ട്. കഴുത്തിൽ രുദ്രക്ഷമാലയും ഇട്ട് മുഷിഞ്ഞ കാവി വസ്ത്രം ധരിച്ചാണ് നിൽപ്പ്. കണ്ടാൽ ഒട്ടും വൃത്തിയിലാത്ത വേഷം ആണെങ്കിലും വൃദ്ധന്റെ കണ്ണുകളിൽ വല്ലാത്ത ആകർഷണശക്തി ഉണ്ടെന്ന് എനിക്ക് തോന്നി.
ഞാൻ :-എന്താടോ ഒന്ന് ചാവാൻ കൂടി സമ്മതിക്കില്ലേ
വൃദ്ധൻ :-ആദ്യം നീ എണീക്
ഞാൻ :- താൻ എന്നെ എണീപ്പിക്കാൻ വന്നെ ആണോ
വൃദ്ധൻ എന്നെ നോക്കി വീണ്ടും ചിരിച്ചു. ചിരി കണ്ടിട്ടാണോ എന്തൊ എനിക്ക് വേറെ ഒന്നും പറയാൻ തോന്നില്ല. നിലത്ത് നിന്ന് എണിറ്റു നടുവിന് നല്ല വേദന. വീണ്ടും ആ നക്ഷത്രത്തെ വാതിലിലൂടെ കണ്ടു.
പെട്ടെന്ന് വൃദ്ധൻ,
“നിനക്ക് നിന്റെ അമ്മയെ കാണണോ?”
വൃദ്ധൻ എങ്ങനെ എന്റെ മനസ്സ് വായിച്ചു എന്നെനിക്ക് സംശയമായി. എന്റെ മുഖം കണ്ടതുകൊണ്ടായിരിക്കാം വൃദ്ധൻ വീണ്ടും സംസാരിച്ചു തുടങ്ങി.
വൃദ്ധൻ :-നിന്റെ അമ്മയ്ക്ക് ഒരുപാട് നിന്നോട് സംസാരിക്കാൻ ഉണ്ട്.
ഞാൻ :-അതെങ്ങനെ തനിക്കറിയാം?
വൃദ്ധൻ തന്റെ കാവി വസ്ത്രത്തിൽ നിന്നും ഒരു ഇല എടുത്ത് എന്റെ മുഖത്തേക്ക് അടുപ്പിച്ചു.
അതിന്റ വാസന എന്റെ മൂക്കിലേക്ക് ഇടിച്ച് കയറി. ഒരു നിമിഷം ചുറ്റും എന്തൊക്കെയോ മിന്നിമായുന്നു, ആയിരം നക്ഷത്രങ്ങൾ ചുറ്റും മിന്നുന്നു.
ഇതെന്ത് കുന്തം കഞ്ചാവ് വല്ലോം ആണോ. ഒന്നും മനസിലാവുന്നില്ല ആരൊക്കെയോ സംസാരിക്കുന്നു. ഒരു വിധത്തിൽ കണ്ണ് തുറന്ന ഞാൻ ഞെട്ടിപ്പോയി.
❤️♥️
കൊള്ളാം മോനെ നല്ല തുടക്കം കൂടുതൽ പേജുകൾ ഉൾപ്പെടുത്തുക.അടുത്ത ഭാഗത്തിനായി വൈറ്റിങ്
തുടരണം
Continue bro soooper…
തീർച്ചയായും ?
അഭിപ്രായങ്ങൾക്ക് നന്ദി. എന്താണ് ഇങ്ങനെ പറഞ്ഞതെന്ന് വയ്ക്തമാക്കാമോ?
ചൊറിച്ചിൽ അല്ലാതെന്ത് ?. You continue?
ട്വിസ്റ്റ് കൂടപ്പിറപ്പു ആണല്ലേ
?അങ്ങനെ അല്ല ബ്രോ
Kollaaam