കനലെരിയും കാലം 2 [ഭാവനക്കാരൻ] 215

 

“നീ ആലോചിച്ചിട്ടാണോ ഈ പറയുന്നേ” അവർ എന്നോട് ചോദിച്ചു. അതേയെന്ന് ഞാൻ തലയാട്ടി. പിന്നെ ഞങ്ങൾ ഒന്നും തന്നെ മിണ്ടിയില്ല. അവർ കൂടെ ഉള്ളവരോട് എന്നെക്കുറിച്ചു എന്തൊക്കെയോ പറയുന്നു തർക്കിക്കുന്നു ചിരിക്കുന്നു. അവസാനം അവർ ഓരോന്ന് ആയി വന്ന് എന്നെ പരിചയപെട്ടു.

 

അവർ ചോദിച്ച ചോദ്യങ്ങൾക് എല്ലാം ഞാൻ യാന്ദ്രികമായി ഉത്തരം പറഞ്ഞു.

അടുത്ത സ്റ്റേഷൻ എത്തിയെന്ന് തോന്നുന്നു ട്രെയിനിന്റെ വേഗത കുറഞ്ഞു വന്നു.

അവർ എന്നെ കൈ ആട്ടി വിളിച്ചു. ഞാൻ അവരുടെ അടുത്തേക്ക് പോയി.

“ഇറങ്ങിക്കോളു”

 

അവർ പറഞ്ഞു. ഞാൻ അവരെ ഒരു നോട്ടം നോക്കിയിട്ട് വെളിയിലേക്ക് ഇറങ്ങി.

അവരും എന്റെ കൂടെ വെളിയിലേക്ക് ഇറങ്ങി. അവരുടെ കൂടെ ഉള്ളവർ എല്ലാവരും എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് പല വഴക്കായി പിരിഞ്ഞു.

 

കഴിഞ്ഞ ഒരു മണിക്കൂറിന് മുമ്പ് വരെ വെറുപ്പോടെ മാത്രം ഞാൻ കണ്ടവരുടെ കൂടെ ആണ് ഞാൻ ഇപ്പോൾ നില്കുന്നത്. എന്നെ വീണ്ടും അതിശയിപ്പിച്ചത് എനിക്ക് ഇപ്പോൾ ഒരു തരി വെറുപ്പ് പോലും അവരോട് തോന്നുന്നില്ല എന്നുള്ളതാണ്.

 

അവർ :- നിന്റെ പേരെന്താ?

ഞാൻ :- മനു. നിങ്ങളുടെയോ?

അവർ :- സരിത. നിന്റെ വീട് എവിടെയാ?

ഞാൻ :- കൊല്ലത്തിന് അടുത്ത.

അവർ :- നീ വീട് വിട്ട് ഇറങ്ങിയത് ആണോ?

 

ഞാൻ മറുപടി ഒന്നും പറയാതൊണ്ട് ആവാം അവർ പിന്നീട് ഒന്നും തന്നെ ചോദിച്ചില്ല.

സരിത കുറേ മുമ്പോട്ട് നടന്നു എന്നിട് തിരിഞ്ഞ് എന്നെ ഒന്ന് നോക്കി. ഞാൻ അവരുടെ പുറകെ നടന്നു. സരിത നടന്നു ഒരു ചേരിയുടെ വശത്തു കൂടി അകത്തേക്ക് കടന്നു.

ഞാൻ ഒരു നിമിഷം നിന്നു. അകത്തേക്ക് കയറണോ എന്ന് ഞാൻ മനസിനോട് ചോദിച്ചു. മരിക്കാൻ പേടിയില്ലാത്ത എനിക്ക് എന്ത് പേടി.

 

അഴുക്ക് ചാലുകൾ ചേരിയുടെ ഇടയിലൂടെ ഒഴുകുന്നു. അസ്സഹനീയമായ ദുർഗന്ധം മൂക്കിലേക്ക് ഇടിച്ച് കയറി. ഒരാൾക്ക് മാത്രം നടന്ന് പോകാൻ പറ്റുന്ന ഇടവഴികൾ. അതിൽ ഒന്നിലൂടെയാണ് സരിത മുന്നിലേക്ക് നടക്കുന്നത്. കുറച്ച് നടന്നതിന് ശേഷം സരിത ഒരു കൊച്ച് ഷെഡിന്റെ മുമ്പിൽ നിന്നു. ഞാനും അവരുടെ അടുത്ത് പോയി നിന്നു.

11 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. കൊള്ളാം മോനെ നല്ല തുടക്കം കൂടുതൽ പേജുകൾ ഉൾപ്പെടുത്തുക.അടുത്ത ഭാഗത്തിനായി വൈറ്റിങ്

  3. തുടരണം

  4. തമ്പുരാൻ

    Continue bro soooper…

  5. ഭാവനക്കാരൻ

    തീർച്ചയായും ?

  6. ട്വിസ്റ്റ് കൂടപ്പിറപ്പു ആണല്ലേ

    1. ഭാവനക്കാരൻ

      ?അങ്ങനെ അല്ല ബ്രോ

      1. Kollaaam

  7. തലയും വാലും ഇല്ലാത്ത കഥ.. നിർത്താം.. അതാണ് നല്ലത്

    1. ഭാവനക്കാരൻ

      അഭിപ്രായങ്ങൾക്ക് നന്ദി. എന്താണ് ഇങ്ങനെ പറഞ്ഞതെന്ന് വയ്ക്തമാക്കാമോ?

      1. ചൊറിച്ചിൽ അല്ലാതെന്ത് ?. You continue?

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law