ഞാൻ നില്കുന്നത് ട്രെയിനിൽ അല്ല!!!
ഏതോ മലയുടെ മുകളിൽ, താഴേക്ക് നോക്കിയാൽ പഞ്ഞി പോലെ മേഘം കാഴ്ചകളെ മൂടി നിക്കുന്നു. ആകാശം മുട്ടെ നിൽക്കുന്ന ഈ മലയുടെ ഉച്ചിയിൽ നിൽക്കുകയാണ് ഞാൻ.
ഞാൻ നില്കുന്നതിന്റെ ഒരു വശത്ത് കൂടി വെള്ളച്ചാട്ടം ഉണ്ട് എന്നാൽ അതിലൂടെ ചാടുന്നത് വെള്ളമല്ല, തൂവെള്ള മഞ്ഞ് പോലെ ഒന്ന്.
“മോനേ…”
പിറകിൽ നിന്നും അതിശക്തമായ വിളി. തിരിഞ്ഞ് നോക്കിയപ്പോൾ അതാ എന്റെ അമ്മ.
അമ്മേ……!!!!
എന്റെ കാലുകളിൽ എവിടുന്നോ വന്ന ശക്തിയാൽ ഞാൻ അമ്മയുടെ അടുത്തേക്ക് ഓടി. അടുത്ത് ചെന്നതും അമ്മ എന്നെ എടുത്ത് പൊക്കി കെട്ടിപിടിച്ചു. അപ്പോൾ എനിക്ക് ഭാരമുള്ളതായി തോന്നിയതേയില്ല. സ്നേഹത്തോടെ അമ്മ എന്റെ തലേൽ ഒരു ഉമ്മ തന്നു.
പെട്ടെന്ന് ഒരു നീല വെളിച്ചം കണ്ണിലേക്ക് കയറി ഒന്നും കാണാൻ വയ്യ. കുറച്ച് കഴിഞ്ഞ് കണ്ണുതുറന്നപ്പോൾ ഞാൻ വീണ്ടും ട്രെയിനിലാണ്. എല്ലാം പഴയത് പോലെ തന്നെ.
ആ വൃദ്ധൻ എന്നെ തന്നെ നോക്കി നില്കുന്നു. ഞാൻ അദ്ദേഹത്തെ നോക്കി ചിരിച്ചു.
വൃദ്ധൻ :-ഞാൻ പറഞ്ഞത് പോലെ നീ ചെയ്യണം നിന്റെ അമ്മ അതാഗ്രഹിക്കുന്നു. നിനക്ക് ഒരു നിയോഗം ഉണ്ട്. അത് നീ പൂർത്തിയാക്കണം.
ഞാൻ സമ്മതം മൂളി. വൃദ്ധൻ എന്റെ കണ്ണിലേക്ക് ഒരു വല്ലാത്ത നോട്ടം നോക്കി. എന്നിട്ട് ട്രെയിനിന്റെ ഇടവഴിയിലൂടെ ദൂരേക്ക് നോക്കി. ഞാനും ആദ്ദേഹം നോക്കിയ ദിശയിലേക്ക് നോക്കി. അവിടെ ആരൊക്കെയോ കൈകൊട്ടുന്നു. സൂക്ഷിച്ച് നോക്കിയപ്പോൾ ട്രാൻസ്‌ഗേൾസ് ആണ്. ഞാൻ ഒന്നും ചോദിക്കാതെ അവരുടെ അടുത്തേക്ക് പോയി.
എന്തൊ ഒരു ശക്തി എന്നെ അങ്ങോട്ടേക്ക് വലിച്ചു. നടന്നു നിന്നത് അതിൽ ഒരാളുടെ അടുത്താണ്.
അവരുടെ മുഖത്തേക്ക് ഞാൻ നോക്കി. എന്റെ മുഖത്തേക്ക് അവർ ഒരു ചിരിയോടെ നോക്കി, കൈ കൊട്ടി പൈസ ചോദിച്ചു. എന്റെ കയ്യിൽ ഒരു പത്ത് രൂപയുടെ നോട്ട് ഉണ്ടായിരുന്നു. അത് എടുത്ത് അവരുടെ കൈയിലേക്ക് കൊടുത്തു. അവർ വല്ലാത്ത നോട്ടത്തോടെ ആ നോട്ട് എടുത്ത് മറുകൈയിലേക്ക് വെച്ചു. വീണ്ടും അവർ എന്നെ നോക്കി. “ഞാനും കൂടെ വന്നോട്ടെ നിങ്ങളുടെ കൂടെ” എന്റെ വായിൽ നിന്ന് തന്നെ ആണോ ഇത് വന്നത് എന്ന് എനിക്ക് അറിയില്ല. അവരും അതിശയത്തോടെ എന്നെ നോക്കി. കുറച്ച് നേരത്തേക്ക് ഞങ്ങൾ ഒന്നും തന്നെ മിണ്ടിയില്ല.
❤️♥️
കൊള്ളാം മോനെ നല്ല തുടക്കം കൂടുതൽ പേജുകൾ ഉൾപ്പെടുത്തുക.അടുത്ത ഭാഗത്തിനായി വൈറ്റിങ്
തുടരണം
Continue bro soooper…
തീർച്ചയായും ?
അഭിപ്രായങ്ങൾക്ക് നന്ദി. എന്താണ് ഇങ്ങനെ പറഞ്ഞതെന്ന് വയ്ക്തമാക്കാമോ?
ചൊറിച്ചിൽ അല്ലാതെന്ത് ?. You continue?
ട്വിസ്റ്റ് കൂടപ്പിറപ്പു ആണല്ലേ
?അങ്ങനെ അല്ല ബ്രോ
Kollaaam