കനി [സോർബ] 502

 

അങ്ങനെ നേരത്തെ എണീറ്റ ഒരു ദിവസം രാവിലെ ഒന്ന് നടക്കാൻ പോണമെന്നു തോന്നി.. ഒരു ബ്ലാങ്കേറ്റും പുതച്ചു പുറത്തേക്ക് ഇറങ്ങി.. പതിയെ നടന്നു.. മനസിന്‌ വല്ലാത്തൊരു ഉന്മേഷം തോന്നി.. കുറച്ചു ദൂരം കൂടി നടന്നപ്പോ പക്ഷെ ശരീരം വിഷമിച്ചു.. അവിടെ കണ്ട മരച്ചുവട്ടിൽ ഇരുന്നു.. കുറച്ചു നേരം അങ്ങനെ ഇരുന്നു.. അപ്പോളാണ് പിന്നിൽ നിന്ന് ഒരു ചോദ്യം കേൾക്കുന്നത്, എന്താ ഇവിടെ?? കനി ആയിരുന്നു അത്.. അപ്രതീക്ഷിതമായി അവളെ കണ്ടതും മനസ് വല്ലാതെ നിറഞ്ഞു..

 

ഞാൻ : ഹേയ് ചുമ്മാ.. അല്ല കനി എന്താ ഇവിടെ??

 

കനി : അപ്പുറത്തെ വീട്ടിൽ പാല് കൊടുക്കാൻ പോയതാ..

 

ഞാൻ : ഇവിടെ ആണോ കനിയുടെ വീട്

 

കനി : കുറച്ചു അപ്പുറയാ.. ഞാൻ പോട്ടെ

 

ഞാൻ : തിരക്ക് ഇല്ലേ നിക്കടോ..

 

അവൾ എന്റെ അടുത്തായി വന്നിരുന്നു.. അതിനുള്ള അടുപ്പം ഞങ്ങൾക്ക് ഇടയിൽ ആയിരുന്നു.. ഇതാണ് ആ നിമിഷം എന്ന് എനിക്ക് തോന്നി.. ഞാൻ മെല്ലെ കനിയെ വിളിച്ചു.. കനി..

 

കനി : എന്തോ

 

ഞാൻ : ഞാൻ കനിയെ വിവാഹം കഴിക്കട്ടെ

 

പെട്ടെന്ന് ഞെട്ടി കനി എന്നെ നോക്കി

 

ഞാൻ : ഞാൻ സീരിയസ് ആയി ചോദിച്ചതാ.. എനിക്ക് കനിയെ ഇഷ്ടമാണ്.. ഒരുപാട് ഇഷ്ടമാണ്.. നമ്മൾ ആദ്യമായി കണ്ടത് ഓർമ ഉണ്ടോ?? അന്ന് മുതലേ ഇഷ്ടമാണ്..

 

കനി ഒന്നും മിണ്ടാതെ എന്നെ നോക്കി ഇരുന്നു.. ഞാൻ കനിയുടെ കൈ വിരലുകളിൽ പിടിച്ചു.. എന്നിട്ട് അവളുടെ ചെവിയിൽ പറഞ്ഞു.. ഞാൻ മരിക്കുവോളം ഈ പിടി വിടില്ല.. പൊന്ന് പോലെ നോക്കിക്കോളാം ഞാൻ.. എന്ന് പറഞ്ഞു അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു..

 

ഞെട്ടി എണീറ്റ കനി പെട്ടന്ന് ഓടി.. ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു.. ഉമ്മ വെയ്ക്കണ്ടായിരുന്നു..

 

വൈകിട്ടു വരെ ഞാൻ എങ്ങനെയൊക്കെയോ തള്ളി നീക്കി.. അരുവിക്കരയിൽ അവളെയും നോക്കി ഇരുന്നു.. അവൾ വരില്ലെന്ന് മനസ് പറയുന്നുണ്ട്.. എന്നാലും കാത്തിരുന്നു.. പിന്നിൽ നിന്ന് എന്തോ ശബ്ദം കേട്ട ഞാൻ തിരിഞ്ഞു നോക്കി.. അത് കനി ആയിരുന്നു.. ഞാൻ പെട്ടന്ന് തന്നെ എഴുന്നേറ്റു അവളോട് ഉമ്മ വെച്ചതിനു സോറി പറഞ്ഞു..

The Author

7 Comments

Add a Comment
  1. നന്ദുസ്

    ആഹാ എന്താ ഒരു ഫീൽ.. ഇങ്ങനെയും പ്രണയിക്കാം… എന്തൊരു ഫീൽ ആണ് സഹോ.. അത്രയ്ക്ക് മനസ്സിൽ ആഴ്ന്നിറങ്ങി കനി എന്നാ താരം.. രാജിവും… പ്രണയം അത് താങ്കളുടെ എഴുത്തിലൂടെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു..
    നല്ല തുടക്കം…
    അരുവികരയുടെ തീരത്തു ഇരുന്നു പ്രണയിച്ച ഒരു ഫീൽ…
    കാത്തിരിക്കുന്നു… തുടരൂ…
    തുടങ്ങിയെങ്കിൽ അവസാനിപ്പിച്ചിട്ടേ പോകാവൂ… അത്രയ്ക്ക് മനോഹരമാണ് താങ്കളുടെ വാക്കുകൾ…

  2. കൊള്ളാം തുടരുക

  3. Wow…nalla theme..nalla katha.nalla avatharanam…pls continue..

  4. ലോഹിതൻ

    നല്ല വർക്ക്.. ഇനിയും ഇനിയും എഴുതൂ..?

  5. Good story continue

  6. നല്ല തുടക്കം
    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

  7. മനസ്സിൽ പതിയുന്ന തരത്തിൽ ആയിരുന്നു ഈ കഥ. തുടക്കം വളരെ സീരിയസ് ആയിട്ട് തുടങ്ങിയത്‌ കൊണ്ടാവും അവസാനം വരെ കഥയിലും രാജീവിലും ആ ഒരു seriousness നില നിന്നത്. കഥ മുഴുവനും മനസ്സിൽ പതിഞ്ഞു എങ്കിലും ചില ഭാഗങ്ങൾ ആഴത്തില്‍ തറച്ചു നില്‍ക്കുന്നു. രാജീവിനേക്കാൾ കനി പെട്ടന്ന് മനസ്സിൽ കുടിയേറി. ഗൗരവപൂര്‍വ്വം കാണാന്‍ കഴിയുന്ന ഒരു പ്രണയമായി ഫീൽ ചെയ്തു. ആദ്യം കരുതിയത് ശാലിനി കനിയുടെ അമ്മ ആയിരിക്കുമെന്ന്.

    പിന്നേ താങ്കളുടെത് നല്ല എഴുതാണ് bro. നല്ലോരു ഫ്ലോ കഥയ്ക്ക് ഉണ്ടായിരുന്നു. ഇനിയും നല്ലതുപോലെ തുടരാൻ ആശംസകൾ.
    സ്നേഹത്തോടെ ഒരു വായനക്കാരന്‍

Leave a Reply

Your email address will not be published. Required fields are marked *