“ഹേയ് അതൊന്നും വേണ്ട, നിങ്ങൾ കഴിച്ചോളൂ. ഞാൻ എന്തേലും ചെയ്തോളാം. ടൈം ഉണ്ടല്ലോ.” അവൻ അവളെ നോക്കി പുഞ്ചിരിച്ചു.
“ഓഹ്, ഞാൻ കൈ തൊട്ടതു കൊണ്ടാവും. എച്ചിൽ ആയല്ലോ അതുകൊണ്ടാവും. എനിക്കൊരു അബദ്ധം പറ്റി.” ആതിരയുടെ സ്വരത്തിൽ അൽപ്പം പതർച്ച കലർന്നത് വാഹിദ് മനസ്സിലാക്കി.
“എന്തൊരു കഷ്ടമാണ്. നിങ്ങൾക്ക് വിശക്കുന്നുണ്ടാവും ആവശ്യത്തിന് കഴിച്ചോട്ടെ എന്നെ ഉദ്ദേശിച്ചുള്ളൂ. എന്തിനാണ് എല്ലാറ്റിലും യാതൊരു ബന്ധവും ഇല്ലാത്ത അർത്ഥങ്ങൾ കൊടുക്കുന്നത്.”
ദേഷ്യത്തോടെ വാഹിദ് അവളുടെ അടുത്തേക്ക് വന്നു പാത്രത്തിൽ നിന്ന് ഭക്ഷണം വാരി വായിലേക്കിട്ടു. ആതിര ചുണ്ടിൽ വിടർന്ന കുസൃതിചിരി വാഹിദ് കാണാതിരിക്കാൻ തിരിഞ്ഞു കസേരയിൽ വന്നിരുന്നു. പിന്നെ ഭക്ഷണം കഴിക്കാൻ തുടങ്ങി. മാത്രമല്ല, അവന്റെ നേരെ ഭക്ഷണം നീട്ടി “മ്മ്മ് മ്മ്മ്” എന്നു വിളിച്ചു നിരന്തരം ഭക്ഷണം കഴിച്ചു തീർക്കാൻ നിർബന്ധിക്കുകയും ചെയ്തു.
വലിയ താത്പര്യം ഇല്ലാതിരുന്നിട്ടും വാഹിദ് അവൾക്കൊപ്പം ഭക്ഷണം കഴിച്ചു തീർത്തു. അവൾ പാത്രത്തിൽ നിന്ന് ഭക്ഷണം എടുത്തതിനു ശേഷമേ അവൻ പാത്രത്തിൽ കൈയിടുന്നുള്ളൂ എന്ന് ആതിര ശ്രദ്ധിച്ചു. ഭക്ഷണം തീർന്നപ്പോൾ രണ്ടുപേരും കൈകഴുകി വരാന്തയിൽ വന്നിരുന്നു.
വെയിൽ തളർന്നു തുടങ്ങിയിരുന്നു. സായന്തനത്തിലേക്ക് പ്രവേശിക്കുന്ന പകലിന്റെ തീക്ഷണത വികാരം ഉണർന്നു തുടങ്ങിയ യുവതിയുടെ വാശി പോലെ തീക്ഷണ കുറഞ്ഞു ചെറിയ തളർച്ച ബാധിച്ചു കഴിഞ്ഞിരുന്നു. മരങ്ങളിൽ കാറ്റ് പടർന്നു കയറുകയും വരാന്തയിലെ ഗ്രിൽസിന്റെ ഇടയിലൂടെ കുളിരു കലർന്ന തെന്നൽ രണ്ടുപേരെയും ആലിംഗനം ചെയ്യുകയും ചെയ്‌ത് കൊണ്ടിരുന്നു.

നല്ല പാർട്ടായിരുന്നു ബ്രൊ ❤️
ഓരോ പുതിയ സീസൺ വരുമ്പോഴും മുൻപത്തെ നായികമാരെ കഥയിൽ നിന്ന് മാറ്റിയ വിഷമം ആവോളമുണ്ടേലും ഇതിലെ ആതിരയെ ഇഷ്ടപ്പെട്ടു
ആ കഥാപാത്രവും കഥയുടെ സെറ്റിങ്ങും നല്ല മികച്ചതാണ്
അവർക്കിടയിലെ കോമ്പിനേഷൻ സീൻസ് കഥയിൽ മാക്സിമം കൂട്ടാൻ നോക്കണേ ബ്രൊ.
കഴിഞ്ഞ രണ്ടു സീസണിലും കുറച്ച് വാഹിദിന്റെ കഥ കാണിച്ചാൽ പിന്നെ വേറെ ഏതൊക്കെയോ കഥാപാത്രങ്ങളുടെ കഥ കാണിക്കുക ആയിരുന്നു ഉണ്ടായിരുന്നത്
ഇതിൽ വാഹിദിന്റെ ഭാഗത്തു നിന്നുള്ള കഥ ആകും കഥയിൽ ഉണ്ടാവുക എന്ന് പ്രതീക്ഷിക്കുന്നു
പരമാവധി ഉൾപ്പെടുത്താം. നായകന്റെയും നായികയുടെയും മാത്രം കഥപറഞ്ഞാൽ എല്ലാ പാർട്ടും ഒരുപോലെ അനുഭവപ്പെടും എന്ന് കരുതിയിട്ടാണ് മറ്റുള്ളവരെ കൂടി ഉൾപ്പെടുത്തുന്നത്. പരമാവധി ശ്രദ്ധിക്കാം ❤️
pwoli kadha
waiting for next part
thanqqq.. ആദ്യ ഭാഗം വായിച്ചില്ലേ?