കണ്ണന്റെ അനുപമ 2 [Kannan] 1664

“മതി മതി കൂടുതൽ ഡയലോഗൊന്നും വേണ്ട”. അവൾ അതും പറഞ്ഞു നാല് ഇഡ്ഡ്ലി എടുത്തിട്ട് സാമ്പാർ ഒഴിച്ച് കുഴച്ചു പാത്രം എന്റെ അടുത്തേക്ക് നീക്കി വച്ചു.

“ഇന്ന് ഒരു പ്രത്യേക സ്വാദ്”. ഞാൻ കൈ കഴുകാൻ പോവുന്ന അവളെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.

അതിന് നീ ആദ്യമയിട്ടല്ലേ ഞാൻ ഉണ്ടാക്കിയത് കഴിക്കുന്നേ .വല്ലാതെ തല്ലണ്ട അത് പുട്ടല്ലാ ഇഡ്ഡലിയ അവൾ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.

ചൂളിപ്പോയ ഞാൻ വേഗം കഴിച്ചു തീർത്തു വന്നപ്പോഴേക്കും അവൾ മുറ്റത്തേക്കിറങ്ങി കഴിഞ്ഞിരുന്നു.

പോവാം!.  ഞാൻ അവളെ നോക്കി ചോദിച്ചു.

“വേഗം എടുക്ക് നേരം വൈകി!അവൾ കലിപ്പിലാണ്.

ഇതെന്ത് ജീവി? ഞാൻ മനസ്സിൽ ഓർത്തുകൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. അനു സാരിതലപ്പ് മുന്നോട്ടു പിടിച്ചു വശം ചെരിഞ്ഞു കയറി ഇരുന്നു.

“പതിയെ പോയാൽ മതി”.  അവൾ വാണിങ് തന്നു.ഞാൻ വണ്ടിയെടുത്തു കുറച്ചു ദൂരം പോയപ്പോൾ അതാ അച്ഛമ്മ ഞങ്ങൾക്കെതിരെ നടന്നു വരുന്നത്‌ കണ്ടു ഞാൻ വണ്ട് നിർത്തി അച്ഛമ്മയെ കാത്തിരുന്നു. അച്ഛമ്മയെ കണ്ടതും ആദ്യമേ സീറ്റിന്റെ തലപ്പത്തിരുന്ന അനു എന്റെ തോളത്തു നിന്നും കൈയ്യെടുത്ത്‌ ഒന്നും കൂടെ അറ്റത്തേക്ക് നീങ്ങി ഇരുന്നു..

അച്ഛമ്മ എന്റെ അരികിൽ എത്തി. മോണ കാട്ടി ചിരിച്ചു…

“സൂക്ഷിച്ചു പോണം ട്ടോ കണ്ണാ. എവിടേം നിക്കാതെ വേഗം വരേം വേണം. “

എന്നും പറഞ്ഞു അച്ഛമ്മ കൈയിലെ വാഴയിലചീന്തിൽനിന്നും ചന്ദനം എടുത്ത് എന്റെ നെറ്റിയിൽ തൊടുവിച്ചു മിണ്ടാതെ ഇരിക്കുന്ന അനുവിനോടായി പറഞ്ഞു.

“വേഗത്തിൽ പോവാൻ സമ്മതിക്കണ്ട ട്ടോ “.

“ആ… അനു മൂളി. പോയിട്ട് വരാം അമ്മേ” .  അവൾ പറഞ്ഞു. ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.അനു മറ്റേ ധ്രുവത്തിൽ ആയതു കൊണ്ട് വണ്ടി ചെറുതായി പാളുന്നുണ്ട്.

“ഒന്നടുത്തേക്കിരിക്ക് മാഡം ഞാൻ പിടിച്ചു തിന്നുവൊന്നും ഇല്ല”ഞാൻ അവളോടായി പറഞ്ഞു.

എനിക്ക് ബൈക്കിൽ കയറി അധികം പരിജയം ഇല്ല. അവൾ എന്റെ അടുത്തേക്ക് അല്പം നീങ്ങി ഇരുന്ന് എന്റെ കാതിൽ പറഞ്ഞു. ശരിയാണ് അവളുടെ അച്ഛനും ഭർത്താവിനും വണ്ടി ഓടിക്കാൻ അറിയില്ല. പിന്നെ അവൾ എവിടുന്ന് കയറാനാണ് അവൾക്കാണെങ്കിൽ കൊഞ്ചിക്കാനും ലാളിക്കാനും പറയത്തക്ക ബന്ധുക്കളും ഇല്ല. കടലുണ്ടിയിൽ മില്ലിൽ പണിക്ക് പോയ അവളുടെ അച്ഛൻ അവിടെ അടുത്തുള്ള വീട്ടിലെ കുട്ടിയായ അവളുടെ അമ്മയെ പ്രേമിച്ചു ചാടിച്ചോണ്ട് വന്നതാണ്. രണ്ടു കുടുംബക്കാരും അംഗീകരിക്കാത്തതിനാൽ അവർ വേറെ നാട്ടിൽ വീട് വെച്ചു താമസിച്ചതാണ്.

The Author

135 Comments

Add a Comment
  1. ♥️♥️♥️

  2. ❤️❤️❤️❤️❤️

  3. bro nalloru kadha …orupaadishaati..

  4. ബ്രോ കരിക്കാട് എവിടെ ആയിട്ട് വരും എന്റെ ഫാമിലി റിലേറ്റീവ്സ് കൂടുതലും അവിടെ ആണ്

  5. Emmathiri kadha bhai,ippozhanu vayikkunnathu.soooper….

  6. Machane….. lockdown aan… veegam adutha part idu….. katta waiting…. verum kambikatha aanen karuthi vaayichatha….. but heart touching love stry…. continue… broo

    1. കൊടുത്തിട്ടുണ്ട് ഇന്ന് മിക്കവാറും പബ്ലിഷ് ചെയ്യുമായിരിക്കും

      1. Bayankara waiting aan bro

        1. കൊടുത്തിട്ടുണ്ട് mon

      2. Nee majeri Karan analle

    2. Kannaa..
      Superb..
      ഈ മഞ്ചേരിയും പാണ്ടിക്കാടും തന്നെയാണ് ഞാനും.
      പരിചയമുള്ള ഓരോ മുഖങ്ങളിലും തേടുകയാണ് കണ്ണനെയും അമ്മുവിനെയും…
      With love…
      Kavin

  7. കണ്ണൻ ബ്രോ ഞാൻ കമന്റ് ഒന്നും ഒരു കഥക്കും ഇടാറില്ല. ഇത് ഞാൻ ഒഴിവാക്കി വിട്ടതും ആണ്. എങ്ങനെയോ ഇതിന്റെ രണ്ടാം ഭാഗം കണ്ടപ്പോൾ എന്നാൽ പിന്നെ ഒന്നെന്ന് തുടങ്ങാന്ന് വിചാരിച്ചു. ഇപ്പോ മൂന്നാം ഭാഗത്തിനായി കട്ട വെയ്റ്റിംഗ്….. ശെരിക്കും കാമം തോന്നാത്ത പ്രണയം ഒരിക്കലും മടുക്കില്ല. പ്രണയ സാഫല്യം ഉണ്ടായില്ലെങ്കിൽ കൂടി….. വേഗം തരണം അടുത്ത ഭാഗം…

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി feba ❤️❤️

  8. പേരിലെ പൈങ്കിളി മൂലമോ സമയക്കുറവ് മൂലമോയെന്നറിയില്ല, എങ്ങനെയോ വായിക്കാതെ വിട്ട കഥ ഇത്രയേറെ ഇഷ്ടപ്പെടുന്നത് ആദ്യമായിട്ടാ. ഒത്തിരി ഇഷ്ടപ്പെട്ടു ബ്രോ…

    1. നിഷ്കളങ്ക പ്രണയ സങ്കൽപ്പത്തിന്റെ മൂർത്തീ ഭാവമായ ജോക്കുട്ടനെയും ചേച്ചിപ്പെണ്ണിനെയും സൃഷ്‌ടിച്ച ജോയുടെ നല്ല വാക്കുകൾ അവാർഡിനേക്കാൾ വിലമതിക്കുന്നു ???

  9. Nee next part ezhuthillenkil njan ividunn manjerikk vandi kayarum

    1. ????എഴുതികൊണ്ടിരിക്കുന്നു രണ്ട് ദിവസത്തിനുള്ളിൽ അപ്‌ലോഡ് ചെയ്യും

  10. സാധാരണ ഒരു ടിപ്പിക്കൽ കമ്പി സ്റ്റോറി ആണെന്ന് കരുതിയാണ് വായിച്ചു തുടങ്ങിയത് പ്രണയത്തിന്റെ മധുരം ഉണ്ടെന്ന് ഇപ്പഴാണ് മനസിലായത്.വളരെ നന്നായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു.നന്നായി തന്നെ തുടർന്ന് മുന്നോട്ട് പോവുക അടുത്ത പാർട്ടിൽ അവർ ഒരുമിക്കുക ആണെങ്കിൽ കൂടുതൽ റൊമാന്റിക് സംഭാഷണങ്ങൾ ഉൾപ്പെടുത്തുക,അത് ശാരീരികവും മാനസികവുമായും ഒന്നാവുമ്പോഴും ഉൾപ്പെടുത്തുക.ഒരു chemistry നന്നായി work ഔട്ട് ആവുന്നുണ്ട്‌ ലാസ്റ്റ് ഡയലോഗ് “അടുത്ത ജന്മത്തിലെങ്കിലും എനിക്ക് ഇവനെ തരണേ ഈശ്വരാ “വളരെ ടച്ചിങ് ആണ്.
    Thanks!

    1. ഉദാരമായ നല്ല വാക്കുകൾക്ക് നന്ദി sajir

Leave a Reply

Your email address will not be published. Required fields are marked *