കൊല്ലം പത്തിരു പത്തേഴായി ഇപ്പോഴും ഇരു വീട്ടുകാരും അവരെ തിരിഞ്ഞു നോക്കീട്ടില്ല.അങ്ങനെ ഓരോന്ന് ഓർത്ത് ഹോസ്പിറ്റലിൽ എത്തിയത് അറിഞ്ഞില്ല. ഞാൻ അനുവിനെ ഇറക്കി വണ്ടി പാർക്കിങ്ങിൽ കൊണ്ടു പോയി ഇട്ട് വരുമ്പോൾ അവൾ എനിക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. നിഷ്കളങ്കമായി നഖം കടിച്ചു എന്നെ കാത്തിരിക്കുന്ന അവളെ ചുറ്റും ഉള്ളവൻമാർ ചോര ഊറ്റികുടിക്കുന്നുണ്ട്. 26വയസാണെങ്കിലും പെണ്ണിനെ കണ്ടാൽ 20വയസേ പറയൂ.ചുവന്ന സാരിയിൽ അവൾ കൂടുതൽ മനോഹരി ആയി തോന്നി. സൂര്യ രശ്മികൾ അവളുടെ തുടുത്ത കവിളിൽ തട്ടി മഴവില്ല് വിരിയിക്കുന്നതും കണ്ട് ഞാൻ അവളുടെ അടുത്തെത്തി.
പ്രൈവറ്റ് ഹോസ്പിറ്റൽ ആയതിനാൽ ആകെ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളു. ഓർത്തോപീഡിയാക്കിനെ ആണ് കാണിക്കുന്നത്. 13 ആണ് ടോക്കൺ കിട്ടിയത്. ഞങ്ങളുടെ ഊഴം കാത്ത് ഞാനും അനുവും ഇരുമ്പിന്റെ കസേരയിൽ ഇരുന്നു. അനുവിന്റെ കയ്യിൽ ഒരു ലേഡീസ് ബാഗും ഉണ്ട്. ഇപ്പോൾ അവളുടെ മട്ടും ഭാവവും കണ്ടാൽ അവൾ എന്റെ ഭാര്യ തന്നെ ആണെന്നെ തോന്നൂ. പരിചയമുള്ള ആരും ഇല്ലാഞ്ഞത് ഞങ്ങൾക്ക് ആശ്വാസം ആയി.
ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു. എനിക്കെന്തോ പറയാൻ ഉണ്ടെന്നു മനസ്സിലായ അവൾ ചെവി എന്റെ അടുത്തേക്ക് നീക്കി.
“ഇതിപ്പോ കാണിച്ചിട്ട് എന്താ കാര്യം. മിക്കവാറും ഇന്ന് രാത്രി എന്റെ തല പോവും !
“ആ മിക്കവാറും പോവും “. അവൾ എടുത്തടിച്ചപോലെ പറഞ്ഞു. ഞാൻ അന്തം വിട്ട് അവളെ നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ അവൾ എന്റെ കയ്യിൽ നുള്ളി.
“മര്യാദക്ക് ഇരിക്ക് കണ്ണാ. ആരെങ്കിലും കാണും. “. ഇതും പറഞ്ഞു അവൾ മാറിയിരുന്നു. നമ്പർ വിളിച്ചപ്പോൾ ഞങ്ങൾ അകത്തേക്ക് കയറി. ഡോക്ടർ ഒരു ചെറുപ്പക്കാരൻ ആയിരുന്നു. സംഭവം പറഞ്ഞപ്പോൾ അയാൾ ചിരിച്ചു കൊണ്ട് അനുവിനോട് പറഞ്ഞു.
“എന്താണ് പെങ്ങളെ ഇങ്ങനെ ഒക്കെ ഭർത്താവിനെ ദ്രോഹിക്കാമോ?.
അവൾ എന്റെ ഭാര്യ ആണെന്നാണ് അയാൾ കരുതിയത്. അവൾ എന്തോ പറയാൻ തുടങ്ങിയെങ്കിലും ഞാൻ അവളുടെ കയ്യിൽ പിടിച്ചു അത് വിലക്കി. കിട്ടിയ ഗ്യാപ്പിൽ ഞാൻ ഒരു കളിച്ചു.
ദേ ഡോക്ടറെ എന്റെ പെണ്ണിനെ കുറ്റപ്പെടുത്തേണ്ട അവൾക്ക് സങ്കടം ആവും എനിക്ക് ആകെ ഇവളെ ഒള്ളൂ”. അനുവിന്റെ തോളത്തു കൂടെ കയ്യിട്ട് എന്നിലേക്കു ചേർത്ത് ഞാൻ ചിരിയോടെ പറഞ്ഞു.
“ഓ ഞാനൊന്നും പറയുന്നില്ലേ. ഡോക്ടറും എന്റെ ചിരിയിൽ പങ്ക് ചേർന്നു.
“സീ മിസ്റ്റർ അഭിലാഷ്. എക്സ്റേ ചെയ്തു നോക്കിയാലെ കൂടുതൽ ആയി എന്തെങ്കിലും പറയാൻ പറ്റൂ.എന്നിട്ട് നമുക്ക് സംസാരിക്കാം”
എക്സ്റേ ചെയ്തു റിസൾട്ട് കിട്ടാൻ ഒരു മണിക്കൂർ ആയി.അതുവരെ കട്ട പോസ്റ്റ് . റിപ്പോർട്ട് നോക്കി ചെറിയ ചതവേ ഒള്ളൂ എന്ന് പറഞ്ഞപ്പോൾ അനുവിന്റെ മുഖം ഒന്ന് തെളിഞ്ഞു .
?
♥️♥️♥️
❤️❤️❤️❤️❤️
bro nalloru kadha …orupaadishaati..
ബ്രോ കരിക്കാട് എവിടെ ആയിട്ട് വരും എന്റെ ഫാമിലി റിലേറ്റീവ്സ് കൂടുതലും അവിടെ ആണ്
Emmathiri kadha bhai,ippozhanu vayikkunnathu.soooper….
Machane….. lockdown aan… veegam adutha part idu….. katta waiting…. verum kambikatha aanen karuthi vaayichatha….. but heart touching love stry…. continue… broo
കൊടുത്തിട്ടുണ്ട് ഇന്ന് മിക്കവാറും പബ്ലിഷ് ചെയ്യുമായിരിക്കും
Bayankara waiting aan bro
കൊടുത്തിട്ടുണ്ട് mon
Nee majeri Karan analle
Kannaa..
Superb..
ഈ മഞ്ചേരിയും പാണ്ടിക്കാടും തന്നെയാണ് ഞാനും.
പരിചയമുള്ള ഓരോ മുഖങ്ങളിലും തേടുകയാണ് കണ്ണനെയും അമ്മുവിനെയും…
With love…
Kavin
കണ്ണൻ ബ്രോ ഞാൻ കമന്റ് ഒന്നും ഒരു കഥക്കും ഇടാറില്ല. ഇത് ഞാൻ ഒഴിവാക്കി വിട്ടതും ആണ്. എങ്ങനെയോ ഇതിന്റെ രണ്ടാം ഭാഗം കണ്ടപ്പോൾ എന്നാൽ പിന്നെ ഒന്നെന്ന് തുടങ്ങാന്ന് വിചാരിച്ചു. ഇപ്പോ മൂന്നാം ഭാഗത്തിനായി കട്ട വെയ്റ്റിംഗ്….. ശെരിക്കും കാമം തോന്നാത്ത പ്രണയം ഒരിക്കലും മടുക്കില്ല. പ്രണയ സാഫല്യം ഉണ്ടായില്ലെങ്കിൽ കൂടി….. വേഗം തരണം അടുത്ത ഭാഗം…
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി feba ❤️❤️
പേരിലെ പൈങ്കിളി മൂലമോ സമയക്കുറവ് മൂലമോയെന്നറിയില്ല, എങ്ങനെയോ വായിക്കാതെ വിട്ട കഥ ഇത്രയേറെ ഇഷ്ടപ്പെടുന്നത് ആദ്യമായിട്ടാ. ഒത്തിരി ഇഷ്ടപ്പെട്ടു ബ്രോ…
നിഷ്കളങ്ക പ്രണയ സങ്കൽപ്പത്തിന്റെ മൂർത്തീ ഭാവമായ ജോക്കുട്ടനെയും ചേച്ചിപ്പെണ്ണിനെയും സൃഷ്ടിച്ച ജോയുടെ നല്ല വാക്കുകൾ അവാർഡിനേക്കാൾ വിലമതിക്കുന്നു ???
Nee next part ezhuthillenkil njan ividunn manjerikk vandi kayarum
????എഴുതികൊണ്ടിരിക്കുന്നു രണ്ട് ദിവസത്തിനുള്ളിൽ അപ്ലോഡ് ചെയ്യും
സാധാരണ ഒരു ടിപ്പിക്കൽ കമ്പി സ്റ്റോറി ആണെന്ന് കരുതിയാണ് വായിച്ചു തുടങ്ങിയത് പ്രണയത്തിന്റെ മധുരം ഉണ്ടെന്ന് ഇപ്പഴാണ് മനസിലായത്.വളരെ നന്നായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു.നന്നായി തന്നെ തുടർന്ന് മുന്നോട്ട് പോവുക അടുത്ത പാർട്ടിൽ അവർ ഒരുമിക്കുക ആണെങ്കിൽ കൂടുതൽ റൊമാന്റിക് സംഭാഷണങ്ങൾ ഉൾപ്പെടുത്തുക,അത് ശാരീരികവും മാനസികവുമായും ഒന്നാവുമ്പോഴും ഉൾപ്പെടുത്തുക.ഒരു chemistry നന്നായി work ഔട്ട് ആവുന്നുണ്ട് ലാസ്റ്റ് ഡയലോഗ് “അടുത്ത ജന്മത്തിലെങ്കിലും എനിക്ക് ഇവനെ തരണേ ഈശ്വരാ “വളരെ ടച്ചിങ് ആണ്.
Thanks!
ഉദാരമായ നല്ല വാക്കുകൾക്ക് നന്ദി sajir