കണ്ണന്റെ അനുപമ 2 [Kannan] 1664

“അത് സാരല്ല. അവിടെ ചോറ് ണ്ടാവും.. അനു വലിയ ഉറപ്പില്ലാതെ ആണ് പറഞ്ഞത്.

“അതുണ്ടായിക്കോട്ടെ. പക്ഷെ കയറി ചെല്ലുന്നവർക്ക് ഒരു വക തിരിവ് വേണ്ടേ?. ഞാൻ ബൈക്ക് നിർത്തി, അവളോട് ഇറങ്ങാൻ പറഞ്ഞു

“ഓഹോ വകതിരിവ് ഒക്കെ ഉണ്ടല്ലേ?. അവൾ എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു

ആ എനിക്ക് വകതിരിവ് ഇല്ലാതെ ആവുന്നത് തന്നെ കാണുമ്പോൾ ആണ് !  ഞാൻ അവളെ നോക്കി.

അവൾ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു.ഞങ്ങൾ ഹോട്ടലിൽ കയറി കൈ കഴുകി കഴിക്കാൻ ഇരുന്നു. വെയിറ്റർ വന്നു ചോദിച്ചപ്പോൾ ഞാൻ ഒരു ചിക്കൻ ബിരിയാണി പറഞ്ഞു. അവളോട് എന്ത് വേണമെന്ന് ചോദിച്ചപ്പോൾ അവൾ ചോറ് മതി എന്ന് പറഞ്ഞെങ്കിലും അത് ചെലവ് കുറക്കാനാണെന്ന് എനിക്ക് മനസിലായി.

“ബിരിയാണി കഴിക്കില്ലേ?.

“കഴിക്കും. പക്ഷെ ഇപ്പൊ വേണ്ടാഞ്ഞിട്ടാ “.അവൾ പറഞ്ഞു.

ഓഹോ ഇപ്പൊ രാഹുകാലം ആണോ?

ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.എന്നിട്ട് രണ്ട് ബിരിയാണി ഓർഡർ ചെയ്തു. രണ്ടു പേരും കഴിച്ചു ഞാൻ ബില്ല് കൊടുക്കാൻ പോയപ്പോൾ അനു പേഴ്സിൽ നിന്ന് നൂറു രൂപ എടുത്ത് എന്റെ നേരെ നീട്ടി. ഞാൻ അവളെ ഒന്ന് തറപ്പിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. ആകെ അയ്യായിരം രൂപയാണ് ഗൾഫിൽനിന്ന് അവൾക്ക് വരുന്നത്. അതിൽ തന്നെ ചിട്ടിയും പാലും പത്രവും ഉൾപ്പെടും. ഗൾഫ്കാരന്റെ ഭാര്യ ആണെന്നെ ഒള്ളൂ സംഗതി വലിയ പരുങ്ങലിൽ ആണ്. പൈസയും കൊടുത്ത് വണ്ടിയും എടുത്ത് ഞങ്ങൾ നീങ്ങി.കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരു ബേക്കറിക്കു മുന്നിൽ വണ്ടി നിർത്തി അനുവിന്റെ വിലക്ക് അവഗണിച്ചു ഞാൻ കുറച്ചധികം പലഹാരങ്ങൾ വാങ്ങി. ആദ്യമയിട്ടല്ലേ അനുവിന്റെ വീട്ടിലെക്ക് പോണത്. ഈ തങ്കക്കുടം എന്റെ ജീവിതത്തിലേക്ക് വരാൻ കാരണക്കാരായ അവരോട് എനിക്ക് ഇങ്ങനെ ഒക്കെ അല്ലെ നന്ദി കാണിക്കാൻ പറ്റൂ.

ഉച്ചക്ക് പന്ത്രണ്ടരയോടെ ഞങ്ങൾ വീട്ടിലെത്തി. ഒരു ഇടവഴി നേരെ ചെന്ന് അവസാനിക്കുന്നത്‌ അവളുടെ വീട്ടിൽ ആണ്. ഞങ്ങൾ ചെല്ലുമ്പോൾ അവളുടെ അമ്മ ഓല മെടഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.അവളെ കണ്ടതും സന്തോഷത്തോടെ എണീറ്റ് വന്നു കെട്ടിപിടിച്ചു. രണ്ടാളുടെയും സ്നേഹ പ്രകടനം കണ്ട് മടിച്ചു നിന്ന എന്നെ അമ്മുവിന്റെ അമ്മ തന്നെ സ്വീകരിച്ചു. അവർ സന്തോഷത്തോടെ വീട്ടിലെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു ദാരിദ്ര്യത്തിന്റെ അവശതകൾ ഉണ്ടെങ്കിലും നല്ല കുടുംബത്തിൽ പിറന്നതാണെന്ന് ഏകദേശം അമ്പത്‌ വയസ്സുള്ള അവരുടെ മുഖവും പെരുമാറ്റവും വിളിച്ചു പറയുന്നുണ്ടായിരുന്നു.എന്റെ സങ്കൽപ്പത്തിൽ ഉള്ള വീടെ ആയിരുന്നില്ല. ഓടിട്ട മുൻവശം മാത്രം സിമന്റ് തേച്ചു വൃത്തിയാക്കിയ ഒരു വീട്. രണ്ടു മുറിയും ഹാളും അടുക്കളയും മാത്രം.

The Author

135 Comments

Add a Comment
  1. ♥️♥️♥️

  2. ❤️❤️❤️❤️❤️

  3. bro nalloru kadha …orupaadishaati..

  4. ബ്രോ കരിക്കാട് എവിടെ ആയിട്ട് വരും എന്റെ ഫാമിലി റിലേറ്റീവ്സ് കൂടുതലും അവിടെ ആണ്

  5. Emmathiri kadha bhai,ippozhanu vayikkunnathu.soooper….

  6. Machane….. lockdown aan… veegam adutha part idu….. katta waiting…. verum kambikatha aanen karuthi vaayichatha….. but heart touching love stry…. continue… broo

    1. കൊടുത്തിട്ടുണ്ട് ഇന്ന് മിക്കവാറും പബ്ലിഷ് ചെയ്യുമായിരിക്കും

      1. Bayankara waiting aan bro

        1. കൊടുത്തിട്ടുണ്ട് mon

      2. Nee majeri Karan analle

    2. Kannaa..
      Superb..
      ഈ മഞ്ചേരിയും പാണ്ടിക്കാടും തന്നെയാണ് ഞാനും.
      പരിചയമുള്ള ഓരോ മുഖങ്ങളിലും തേടുകയാണ് കണ്ണനെയും അമ്മുവിനെയും…
      With love…
      Kavin

  7. കണ്ണൻ ബ്രോ ഞാൻ കമന്റ് ഒന്നും ഒരു കഥക്കും ഇടാറില്ല. ഇത് ഞാൻ ഒഴിവാക്കി വിട്ടതും ആണ്. എങ്ങനെയോ ഇതിന്റെ രണ്ടാം ഭാഗം കണ്ടപ്പോൾ എന്നാൽ പിന്നെ ഒന്നെന്ന് തുടങ്ങാന്ന് വിചാരിച്ചു. ഇപ്പോ മൂന്നാം ഭാഗത്തിനായി കട്ട വെയ്റ്റിംഗ്….. ശെരിക്കും കാമം തോന്നാത്ത പ്രണയം ഒരിക്കലും മടുക്കില്ല. പ്രണയ സാഫല്യം ഉണ്ടായില്ലെങ്കിൽ കൂടി….. വേഗം തരണം അടുത്ത ഭാഗം…

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി feba ❤️❤️

  8. പേരിലെ പൈങ്കിളി മൂലമോ സമയക്കുറവ് മൂലമോയെന്നറിയില്ല, എങ്ങനെയോ വായിക്കാതെ വിട്ട കഥ ഇത്രയേറെ ഇഷ്ടപ്പെടുന്നത് ആദ്യമായിട്ടാ. ഒത്തിരി ഇഷ്ടപ്പെട്ടു ബ്രോ…

    1. നിഷ്കളങ്ക പ്രണയ സങ്കൽപ്പത്തിന്റെ മൂർത്തീ ഭാവമായ ജോക്കുട്ടനെയും ചേച്ചിപ്പെണ്ണിനെയും സൃഷ്‌ടിച്ച ജോയുടെ നല്ല വാക്കുകൾ അവാർഡിനേക്കാൾ വിലമതിക്കുന്നു ???

  9. Nee next part ezhuthillenkil njan ividunn manjerikk vandi kayarum

    1. ????എഴുതികൊണ്ടിരിക്കുന്നു രണ്ട് ദിവസത്തിനുള്ളിൽ അപ്‌ലോഡ് ചെയ്യും

  10. സാധാരണ ഒരു ടിപ്പിക്കൽ കമ്പി സ്റ്റോറി ആണെന്ന് കരുതിയാണ് വായിച്ചു തുടങ്ങിയത് പ്രണയത്തിന്റെ മധുരം ഉണ്ടെന്ന് ഇപ്പഴാണ് മനസിലായത്.വളരെ നന്നായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു.നന്നായി തന്നെ തുടർന്ന് മുന്നോട്ട് പോവുക അടുത്ത പാർട്ടിൽ അവർ ഒരുമിക്കുക ആണെങ്കിൽ കൂടുതൽ റൊമാന്റിക് സംഭാഷണങ്ങൾ ഉൾപ്പെടുത്തുക,അത് ശാരീരികവും മാനസികവുമായും ഒന്നാവുമ്പോഴും ഉൾപ്പെടുത്തുക.ഒരു chemistry നന്നായി work ഔട്ട് ആവുന്നുണ്ട്‌ ലാസ്റ്റ് ഡയലോഗ് “അടുത്ത ജന്മത്തിലെങ്കിലും എനിക്ക് ഇവനെ തരണേ ഈശ്വരാ “വളരെ ടച്ചിങ് ആണ്.
    Thanks!

    1. ഉദാരമായ നല്ല വാക്കുകൾക്ക് നന്ദി sajir

Leave a Reply

Your email address will not be published. Required fields are marked *