കണ്ണന്റെ അനുപമ 2 [Kannan] 1664

. ഇറങ്ങാനുള്ള ഒരുക്കത്തിനിടെ ഞാൻ അമ്മുവിനെ വിളിച്ചു മാറ്റി നിർത്തി പെഴ്സിൽ നിന്ന് ആയിരം രൂപ എടുത്ത് അവളുടെ കയ്യിൽ കൊടുത്തു. അവൾ എന്തിനെന്നറിയാതെ എന്നെ മിഴിച്ചു നോക്കി.

“അച്ഛന് പണി ഇല്ലതെ ഇരിക്കുവല്ലേ. മേമയുടെ പൈസ ആണെന്ന് പറഞ്ഞു കൊടുത്താൽ മതി ഞാൻ കൊടുത്താൽ കുറച്ചിൽ ആവും”. ഞാൻ പതിയെ പറഞ്ഞു.

“അതൊന്നും വേണ്ട കണ്ണാ അല്ലെങ്കിലേ ഇന്ന് കൊറേ ചെലവായില്ലേ “. അവൾ അത് തിരിച്ചുതരാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

“ഉടക്ക് പറയാതെ കൊണ്ട് കൊടുക്ക് അമ്മൂസെ ! ഞാൻ അവളുടെ കണ്ണിലേക്കു നോക്കി അവളോട് പറഞ്ഞപ്പോൾ അവൾ വാങ്ങി. അമ്മു എന്ന് വിളിച്ചാൽ പിന്നെ ആൾ സൈലന്റ് ആണ് ഒന്നുകിൽ എന്റെ അമ്മൂസെ എന്നുള്ള വിളിയിൽ അവൾ എല്ലാം മറന്ന് എന്റെ പെണ്ണായി മാറുന്നു അല്ലെങ്കിൽ ആ വിളി അവൾ ഇഷ്ടപ്പെടാത്തതുകൊണ്ട് എന്റെ ആവശ്യം അവൾ നിറവേറ്റുന്നു. അതാണ് കാര്യം ഞാൻ മനസ്സിൽ ഓർത്തു.

അവരോട് യാത്ര പറഞ്ഞു ഇറങ്ങിയപ്പോ അമ്മ എന്നെ വന്നു കെട്ടിപിടിച്ചു.എന്റെ നെറുകിൽ തഴുകി ഇടക്ക് ഇതിലെ വരണം എന്ന് പറഞ്ഞു. അമ്മു അത് സന്തോഷത്തോടെ നോക്കി നിക്കുന്നുണ്ട്. ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി കുറച്ചു ദൂരം കഴിഞ്ഞപ്പോൾ അമ്മു എന്നോടായി പറഞ്ഞു.

“നന്ദി കണ്ണാ എല്ലാത്തിനും!

“ഓ വരവ് വെച്ചു”.  ഞാൻ ചിരിയോടെ പറഞ്ഞു

“അല്ല ഈ എല്ലാത്തിനും എന്ന് പറഞ്ഞാൽ?. ഞാൻ കുസൃതിയോടെ ചോദിച്ചു.

“എല്ലാത്തിനും എന്ന് പറഞ്ഞാൽ എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും സന്തോഷിച്ച ദിവസം ഉണ്ടോന്ന് സംശയം ആണ്. അത് സമ്മാനിച്ചതിന്!. അവൾ എന്നോട് ചേർന്നിരുന്ന് എന്റെ പുറത്ത് ദേഹമുരുമ്മി ഇരുന്നു കൊണ്ട് പറഞ്ഞു. അവളുടെ ആ ഇരിപ്പ് എന്നെ ചൂടാക്കിയെങ്കിലും ഞാൻ മനസ്സ് കൊണ്ട് അങ്ങനെ ഒരു മൂഡിൽ ആയിരുന്നില്ല.

“ദേ എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും വേദനിച്ച ദിവസം ഉണ്ടോന്ന് എനിക്കറിയില്ല ഇതിനും താങ്ക്സ് “.എന്റെ പരിക്ക് പറ്റിയ വിരൽ ഉയർത്തി പറഞ്ഞു.

അവൾ അത് കേട്ട് മുത്തുമണി പൊഴിയുംപോലെ ചിരിച്ചു.

“ആ അതിനിയും ഒടിയും “

The Author

135 Comments

Add a Comment
  1. ♥️♥️♥️

  2. ❤️❤️❤️❤️❤️

  3. bro nalloru kadha …orupaadishaati..

  4. ബ്രോ കരിക്കാട് എവിടെ ആയിട്ട് വരും എന്റെ ഫാമിലി റിലേറ്റീവ്സ് കൂടുതലും അവിടെ ആണ്

  5. Emmathiri kadha bhai,ippozhanu vayikkunnathu.soooper….

  6. Machane….. lockdown aan… veegam adutha part idu….. katta waiting…. verum kambikatha aanen karuthi vaayichatha….. but heart touching love stry…. continue… broo

    1. കൊടുത്തിട്ടുണ്ട് ഇന്ന് മിക്കവാറും പബ്ലിഷ് ചെയ്യുമായിരിക്കും

      1. Bayankara waiting aan bro

        1. കൊടുത്തിട്ടുണ്ട് mon

      2. Nee majeri Karan analle

    2. Kannaa..
      Superb..
      ഈ മഞ്ചേരിയും പാണ്ടിക്കാടും തന്നെയാണ് ഞാനും.
      പരിചയമുള്ള ഓരോ മുഖങ്ങളിലും തേടുകയാണ് കണ്ണനെയും അമ്മുവിനെയും…
      With love…
      Kavin

  7. കണ്ണൻ ബ്രോ ഞാൻ കമന്റ് ഒന്നും ഒരു കഥക്കും ഇടാറില്ല. ഇത് ഞാൻ ഒഴിവാക്കി വിട്ടതും ആണ്. എങ്ങനെയോ ഇതിന്റെ രണ്ടാം ഭാഗം കണ്ടപ്പോൾ എന്നാൽ പിന്നെ ഒന്നെന്ന് തുടങ്ങാന്ന് വിചാരിച്ചു. ഇപ്പോ മൂന്നാം ഭാഗത്തിനായി കട്ട വെയ്റ്റിംഗ്….. ശെരിക്കും കാമം തോന്നാത്ത പ്രണയം ഒരിക്കലും മടുക്കില്ല. പ്രണയ സാഫല്യം ഉണ്ടായില്ലെങ്കിൽ കൂടി….. വേഗം തരണം അടുത്ത ഭാഗം…

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി feba ❤️❤️

  8. പേരിലെ പൈങ്കിളി മൂലമോ സമയക്കുറവ് മൂലമോയെന്നറിയില്ല, എങ്ങനെയോ വായിക്കാതെ വിട്ട കഥ ഇത്രയേറെ ഇഷ്ടപ്പെടുന്നത് ആദ്യമായിട്ടാ. ഒത്തിരി ഇഷ്ടപ്പെട്ടു ബ്രോ…

    1. നിഷ്കളങ്ക പ്രണയ സങ്കൽപ്പത്തിന്റെ മൂർത്തീ ഭാവമായ ജോക്കുട്ടനെയും ചേച്ചിപ്പെണ്ണിനെയും സൃഷ്‌ടിച്ച ജോയുടെ നല്ല വാക്കുകൾ അവാർഡിനേക്കാൾ വിലമതിക്കുന്നു ???

  9. Nee next part ezhuthillenkil njan ividunn manjerikk vandi kayarum

    1. ????എഴുതികൊണ്ടിരിക്കുന്നു രണ്ട് ദിവസത്തിനുള്ളിൽ അപ്‌ലോഡ് ചെയ്യും

  10. സാധാരണ ഒരു ടിപ്പിക്കൽ കമ്പി സ്റ്റോറി ആണെന്ന് കരുതിയാണ് വായിച്ചു തുടങ്ങിയത് പ്രണയത്തിന്റെ മധുരം ഉണ്ടെന്ന് ഇപ്പഴാണ് മനസിലായത്.വളരെ നന്നായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു.നന്നായി തന്നെ തുടർന്ന് മുന്നോട്ട് പോവുക അടുത്ത പാർട്ടിൽ അവർ ഒരുമിക്കുക ആണെങ്കിൽ കൂടുതൽ റൊമാന്റിക് സംഭാഷണങ്ങൾ ഉൾപ്പെടുത്തുക,അത് ശാരീരികവും മാനസികവുമായും ഒന്നാവുമ്പോഴും ഉൾപ്പെടുത്തുക.ഒരു chemistry നന്നായി work ഔട്ട് ആവുന്നുണ്ട്‌ ലാസ്റ്റ് ഡയലോഗ് “അടുത്ത ജന്മത്തിലെങ്കിലും എനിക്ക് ഇവനെ തരണേ ഈശ്വരാ “വളരെ ടച്ചിങ് ആണ്.
    Thanks!

    1. ഉദാരമായ നല്ല വാക്കുകൾക്ക് നന്ദി sajir

Leave a Reply

Your email address will not be published. Required fields are marked *