കരയില്ല ഞാൻ [Noufal Muhyadhin] 217

ആകെയുള്ളത് അബുക്കാന്റെ ഷുഗറിനുള്ള കുറച്ചു മരുന്നുകൾ മാത്രം. പിന്നെ ഉമ്മാടെ വക… അതുപിന്നെ‌ അങ്ങിനെയാണല്ലോ. എന്തോ കാലത്തിരിന്ന് നുള്ളിപ്പൊളിച്ച് ചട്ടിയിലിട്ട് വറുത്തിരുന്നു. ഉള്ളിലെന്തോ നീറിപ്പുകഞ്ഞു കണ്ണിലൂടെ പുറത്തേയ്ക്കൊഴുകുമ്പോളൊക്കെ ആരും കാണാതിരിക്കാൻ തട്ടം കൊണ്ടത് തുടച്ചുകൊണ്ടിരുന്നു പൊന്നുമ്മ.

പെട്ടിയിൽ വസ്ത്രങ്ങൾ അടുക്കിവെക്കുന്ന എന്റെ ചെമ്പകപ്പെണ്ണ് അടിയിൽ നിന്ന് അടുക്കുതെറ്റി നുരഞ്ഞുപൊങ്ങുന്നെതെന്തോ ഉള്ളിലടുക്കാൻ പാടുപെട്ട് ഇടയ്ക്ക് ബാത്റൂമിൽ കയറി കതകടച്ച് ടാപ്പ് തുറന്നിട്ടു. ആരും കേൾക്കില്ല താൻ കരയുന്നതെന്ന് പൊട്ടിപ്പെണ്ണ് വെറുതേ വിശ്വസിച്ചു.
ഇല്ല, ഇനിയിവിടെ നിന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും. പെട്ടെന്നുണ്ടായ ശക്തിയിൽ ബൈക്കെടുത്ത് പള്ളിയിലേയ്ക്ക്. പിറകിലെ പള്ളിക്കാട്ടിനുള്ളിൽ വള്ളിപ്പടർപ്പുകൾ വകഞ്ഞൊതുക്കി കുഞ്ഞുഖബറിനുമുന്നിൽ മുട്ടുകുത്തിനിന്നു. അവൾ കുഞ്ഞല്ലേ, കുനിഞ്ഞിരുന്ന് പറഞ്ഞില്ലെങ്കിൽ അവൾക്ക് കേട്ടില്ലെങ്കിലോ…
“ന്റെ കുഞ്ഞാമിനാ, അന്നോട് ഞാൻ പറഞ്ഞിലേ വാപ്പച്ചി പോവുമ്പോ കരയുല്ലാന്ന്! വാപ്പച്ചിക്ക് അയ്ന്റെ മുന്നെ കരയാലോ…
ഇഞ്ഞി വാപ്പച്ചി പോവുമ്പോ ഇയ്യി കരയൂന്ന് പറഞ്ഞിലേ…
ഇന്ന്ട്ട് കരയാൻ നിക്കാതെ പെട്ടെന്ന് പോയിലേ…”

എന്റെ തൊട്ടടുത്ത് മുങ്ങിത്താവുമ്പോൾ., ഒന്നു പൊങ്ങിയിട്ടുണ്ടാവില്ലേ? അപ്പഴൊന്ന് വാപ്പച്ചിയെന്ന് വിളിക്കാമായിരുന്നു ഒന്നു ശക്തിയിൽ കൈയിട്ടടിച്ചാൽ കേൾക്കുമായിരുന്നു.

മൈലാഞ്ചിച്ചെടിയിനിയും വേരുപിടിച്ചിട്ടുണ്ടാവില്ല. പച്ചമണ്ണുണങ്ങാറായില്ല.
മഴപെയ്തെങ്ങാൻ നനയാതിരുന്നാൽ മതിയെന്റെ കുട്ടിക്ക്.
പൊന്നിൻകുടം കൂരിരുട്ടിൽ പേടിച്ചലറുന്ന മുഖമൊന്ന് കരളിനെ കീറിമുറിച്ചപ്പുറം പോയി. നിന്ന നിൽപ്പിലൊന്ന് മരിച്ചുവീണെങ്കിൽ, ഇന്നുരാത്രി കുഞ്ഞിപ്പൂവിന് കൂട്ടിരിക്കാമായിരുന്നു.
ജീവിക്കാൻ കൊതിയില്ല. പക്ഷേ, മരിക്കാനുമാവില്ല. ഞാനില്ലെങ്കിൽ കരിപുരണ്ട കവിളിലെ കണ്ണുനീർ പിന്നെയാരു തുടക്കും. കരയാനല്ലാതെ കറുത്തൊന്ന് നോക്കാൻ പോലുമറിയാത്ത ഷാനിബയെ സ്നേഹിക്കാനായി ജീവിച്ചേ മതിയാവൂ.

പിന്നെയും അവിടെ നിൽക്കാതെ അവിടുന്ന് ഓടുകയായിരുന്നു. ഒന്നുമല്ല, അവളതെങ്ങാനും കേട്ടാൽ, കിടന്നിടത്തുനിന്നെണീക്കാനാവാതെ ചിണുങ്ങിയാൽ വാപ്പച്ചിയ്ക്ക് പിന്നെ കരഞ്ഞ് കണ്ണു കാണാതാവും… എന്നാലും എന്റെ മോള് എങ്ങനെയാ ടാങ്കിയിൽ പിടിച്ചുകയറി റബ്ബേ… ഉത്തരമില്ലാത്ത ചോദ്യം എനിക്കൊപ്പം ഉറങ്ങാതലഞ്ഞു.

The Author

64 Comments

Add a Comment
  1. 3 pagaee ullu enkillum ee katha manisnte oru konnil stanam pidichu peruthu ishttamayii

  2. ഷജ്നാദേവി

    എന്റെ കമന്റുകൾ ഒന്ന് ഡിലീറ്റ് ചെയ്യണേ.
    ബുദ്ധിമുട്ടായെങ്കിൽ ക്ഷമിക്കുക

    1. ദേവിക്ക് എന്ത് പറ്റി?

    2. ഒരു ഹെൽപ് വേണം.നിങ്ങളെ തപ്പി നടക്കുക ആയിരുന്നു.

      1. ഷജ്നാദേവി

        ഈ കഥ എന്റേതാണെങ്കിലും അതിന്റെ ക്രെഡിറ്റ് പോകേണ്ടത് Noufal Muhyadhin ആണ്.
        അതിന് ചില കാരണങ്ങളുണ്ട്.
        Ok

      2. ഷജ്നാദേവി

        Macho paray njn help cheyyam

        1. Read comments on akhils story

          1. ഷജ്നാദേവി

            Njn oru comment ittath kayyeenn poyi nale evening vishadamayi ezhuthi idam.
            Late ayi.
            Akhil nandi.
            njn veendum varam.
            Kurach prashnangal und ok

    3. Dhevi entho prashanathil aanale .athoke mariyit thirichu oru adipoli kadhayum ayit vaaa.problems solve aavan vendi parthikam.

  3. ഈ കഥ എന്റെ ടാഗിൽ വന്നിട്ടില്ലെന്ന് തോന്നുന്നു. ഒന്ന് ചെക്ക് ചെയ്യണേ Dr kk.
    നന്ദി

  4. Marvellous excellent nice story

  5. heart touching story.nalla s3x mood il aanu story open cheythath pakshe vayech theernapo aa s3x mood maare. very good story.njan un oru pravaase ayond kuduthal anubhavichitundddddddddd ethupole ulla situation

  6. എന്റെ ഷജ്നദേവിയെ ഈ കഥ ഇവിടെ ആദ്യം വായിച്ചതും കമന്റ് ചെയ്തതും ഞാനാ…പക്ഷേ എന്തോ അത് ഇവിടെ വന്നിട്ടില്ല….

    എന്തായാലും ഇത് കിടുക്കി…it just amazing

    1. Thank you Jo ആദ്യമായാലും വൈകിയാലും വീണ്ടും വന്ന് നോക്കിയല്ലോ. സന്തോഷം

  7. വായിക്കണ്ടാരുന്നു. പിഞ്ചു കുഞ്ഞുങ്ങളുടെ വാർത്തകൾ പേപ്പറിൽ പോലും വായിക്കാത്ത ആളാണ് ഞാൻ. ഇപ്പോൾ ബാക്കി കഥകൾ നോക്കാനുള്ള മൂഡ് പോയി.

    മാമ്പഴം, വാഴക്കുല, ലളിതാംബിക അന്തർജനത്തിന്റെ കഥകൾ, കാരൂർ കഥകൾ ഒക്കെ വായിച്ചതിനു ശേഷം മനസ്സിന്റെ ഉള്ളിൽ ഒരു വലിയ വിങ്ങൽ.

    1. Sorry bro, ഒരു മെസ്സേജ് മാത്രാമാണിത്. കഥയല്ല.

      1. No need to say sorry. Its not your mistake, its that I am being a little over sensitive when it comes to the matter of small kids. My apologies if I had taken away your mood.

        Excellent, very heart touching and nicely written. Keep up the good writing

  8. 3 pagil adangiya valiya pradhanyam ulla kaaryam . kuttikal ennu vechal enik jeevan aanu avar onnu karanjal ente chank podiyum .aa enne aanu thaan ….

  9. Nothing more to say..it just amazing

  10. Vallathoru vingalayi poyi. Kannu niranju.Enkilum Snehasamsakalode

  11. പ്രതിഷേധമാണോ മൂന്ന് പേജ് എഴുത്തുകാരോട്.? മൂന്ന് പേജ് ആണെങ്കിലും എഴുതേണ്ടത് ഇതുപോലെയാണെന്ന് പറയാതെ പറയുകയാണോ.?

    1. അയ്യോ ആരെയും കുറ്റം പറയുന്നില്ല ഞാൻ. എല്ലാവരും കുട്ടികളെ ശ്രദ്ധിക്കണമെന്നുള്ള മെസ്സേജ് തന്നുവെന്ന് മാത്രം. കുട്ടികളുടെ കണ്ണൊന്ന് നിറഞ്ഞാൽ തന്നെ ഷജ്നയുടെ ചങ്കിൽ ചോര പൊടിയും ഇച്ചായാ.

  12. marvelous short story …eni annanu shajanadevi vedikettu storyumayee varunnathu..kathirikkukayanu katto …Nirasapaduthalla…

    1. നന്ദി വിജയകുമാർ. അത് പിന്നെ പറയണോ. പെട്ടെന്ന് വരും.

  13. കുറച്ചൂടെ എഴുതിയാൽ ഒരു ക്ലാസ്സ്‌ മൂവിയെടുക്കാനുള്ള സ്കോപ്പ് ഇതിലുണ്ട്
    അതി ഗംഭീരം വായിച്ചപ്പോൾ കണ്ണിൽ ഈറൻ അണിഞ്ഞു
    എന്റെ fb ഐഡി ആണ്
    നിലാവത്തു അഴിച്ചു വിട്ട കോഴി
    താങ്കളുടെ റിക്വസ്റ്റ് പ്രതീക്ഷിക്കുന്നു
    കഥകൾ വായിക്കാമല്ലോ

    1. എല്ലാ കഥകളും ഇവിടെ വരും. ഇവിടുന്ന് വായിക്കാം. അതാണ് അതിന്റെ നീതി.

        1. ശരി ഗുരു എല്ലാം ഗുരുവിന്റെ കല്പന പോലെ

  14. മോളെ സജ്‌ന കൊള്ളാം കെട്ടോ അടുത്തപാർട്ടിൽ പേജ് കൂട്ടി വാ

    1. അടുത്ത പാർട്ട് ഇല്ല കേട്ടോ. നന്ദി

  15. പണ്ട് പള്ളികൂടത്തിൽ പഠിച്ച രു കബിതയോർമബന്നു..
    ആ കവിതയെന്നിലുണ്ടാക്കിയ സ്വാധീനം വളരെ വലുതായിരുന്നു..
    ജീവിതത്തെ അഭിമുഖീകരിക്കുന്നതിൽ വ്യക്തികൾ തമ്മിലുള്ള വിത്യാസം പ്രകടമാകുന്ന അവതരണം..

    വാക്യങ്ങൾ കവിതപോലെ അടുക്കിയാൽ..
    വായന സുഖം..

    തുടക്കം കുറച്ചുകൂടി നന്നാക്കാം എന്ന് തോന്നി..

    നന്നായിട്ടുണ്ട്..
    ഷ്ടപ്പെട്ടു.

    1. നന്ദി ഇരുട്ട്, ഇനിയുള്ള കഥകളിൽ ശരിയാക്കാം

  16. Itupolattha rachanakal vayikkumbol vendum ezhuthan thonunnu

    1. Hey thonnukayanenkil manassine thadayan nillanda.prachodhanavum prohalsananvum tharan arumillelum njan undakum

    2. അതിനെ തടയാൻ ഷഹാനയ്ക്കു പോലും അവകാശമില്ല. അത് ഞങ്ങളുടെ വായിക്കാനുള്ള അവകാശം നിഷേധിക്കലാണ് അല്ലേ മച്ചു?

      1. അതെ . ഷഹാന തന്റെ ഒരു രചനയ്ക്കായി ഞാൻ കാത്തിക്കും.

        1. Macho@
          Ente kadhakal ividund …
          Kure purakilott loyal mathi…vayikkan paatum..

          1. Old is gold.pakshe puthiyathu athu chilappol vairathekkal vilamathikkunnathakaam.

  17. Shajnayude kadha aayathu kondu open cheythu.3 page il karayan entha ithrakku ulle enna ahankarathode vayichatha.pattipoyi karanju.page il alla avatharanathilanu kakaryamennu manassilayi nandi.nalla kadhakalumayi varika. Karayippichathinu dheahyam undu. 🙁

    1. കുഞ്ഞിക്കഥകൾ നാലഞ്ചെണ്ണം ഇനിയുമുണ്ട്. ഇടവേളകളിൽ ഓരോന്നായി വരും. എല്ലാം കരയിക്കുന്നതൊന്നുമല്ല കേട്ടോ. നമ്മുടെ വീട്ടിലെ വാട്ടർടാങ്കും മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടുകളും. അത് വേസ്റ്റിനെടുത്ത കുഴിയാണെങ്കിൽ‌ പോലും നാം ശ്രദ്ധിക്കണം. അതിന് വേണ്ടി മാത്രമാണ് ഇതെഴുതിയത്. അല്ലാതെ ഇത് വായിച്ചാൽ‌ ആരും സുഖിക്കുമെന്ന് കരുതുന്നില്ല. ഇത് വായിച്ചു അന്ത ഭയം ഇരുക്കണം.

  18. Nice feeling….3 pageil thakarthu…btw kathakal kaanarilalo shajna ipo…

    1. ഒരു കഥയെഴുതി പകുതിയായി കിടക്കുന്നു. എന്തോ അതിനു കഴിയുന്നില്ല. നല്ല മൂഡ് ഇല്ലാതെ എഴുതരുതെന്നാണ് എന്റെ പക്ഷം. എന്തായാലും ഇനിയധികം വൈകില്ല. നന്ദി

  19. നന്നായിട്ടുണ്ട്

    1. നന്ദി തമാശക്കാരാ

  20. ന്റെ ഷാജനാ ദേവീ ന്നാലും ഇതിത്തിരി കടുത്തു പോയി.
    ഒരു മൂടി ആ ടാങ്കിന് ഇട്ടു കൊടുക്കാമായിരുന്നു.

    കുട്ടികളുടെ നേരെ എന്തു സംഭവിച്ചാലും ഞാൻ സഹിക്കൂല്ല
    അതു കൊണ്ടു ഞാൻ അഭിപ്രായം പറയുന്നില്ല?????

    1. എനിക്കും സഹിക്കില്ല. അതുകൊണ്ട് എല്ലാവരും കുട്ടികളെ ശ്രദ്ധിച്ചോണേ. സഹിക്കാവുന്നതിലപ്പുറമാണത്.

  21. നിങ്ങൾ കരഞ്ഞില്ലേലും ഞാൻ കരഞ്ഞു പോയി

    1. എഴുതിയ ഞാനും കരഞ്ഞുപോയി

      1. ഈ കമന്റ് എവിടെയോ വായിച്ചത് പോലെ. എന്തായാലും അയാളാണോ ഇയാൾ എന്ന് ഞാൻ ചോദിക്കുന്നില്ല. ഈ സൈറ്റിൽ ആ ചോദ്യം പാടില്ല

  22. കൊള്ളാം…….

  23. Awesome

  24. കൂടുതൽ ഒന്നും പറയാനില്ല…..marvelous….. excellent…. പറയാൻ വാക്കുകളില്ല….???

    1. താങ്കളുടെ കമന്റ് എവിടെയോ കുടുങ്ങിപ്പോയതാ Jo. Once again thank you so much

Leave a Reply

Your email address will not be published. Required fields are marked *