“അഹ് ഏട്ടാ. പോയിട്ട് വേഗം വരണേ….”
“പിന്നെ എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ ബെന്നയുടെ റിസോർട്ടിൽ ചെന്ന് അവനോട് പറഞ്ഞാൽ മതി വേറെ ആരെയും വിശ്വസിക്കാൻ നിൽക്കണ്ട….”
“മ്മ്………”
വീട്ടിൽ എത്തി മൊബൈൽ ഫോണും പേഴ്സുമെടുത്ത് തിരിച്ചു ട്രാഫിക്കിലൂടെ പോകുമ്പോൾ ഒടുക്കത്തെ ഗതാഗത കുറുക്കായിരിന്നു വഴിയിൽ. അര-മുക്കാൽ മണിക്കൂറിൽ കവിതയോട് എത്താമെന്ന് വാക്കുപറഞ്ഞ ഞാൻ ഏകദേശം ഒന്നേ-കാൽ മണിക്കൂർ കഴിഞ്ഞിട്ടാണ് അവിടെ എത്തിയത്. സമയം ഇപ്പോൾ 6:20.
കാർ പാർക്ക് ചെയ്ത് വിയർപ്പൊപ്പി ഞാൻ വേഗം ബീച്ചിലേക്ക് നടന്നു.
ഞങ്ങൾ സാധാരണ ഇരിക്കാറുള്ള ആ ചാരുകസേരകളുടെ അടുത്തേക്ക് ഞാൻ അവളെയും തപ്പി പോയി നോക്കി. പക്ഷെ അവിടെയൊന്നും കവിതയെ കാണാനില്ല.
”ശെടാ! ഇവൾ ഇത് എവിടെപ്പോയി?”
നെഞ്ചിടിപ്പോടെ ഞാൻ ഫോണെടുത്ത് കവിതയെ വിളിച്ചു. റിങ് ചെയ്യുന്നുണ്ട്, പക്ഷെ അവൾ ഫോൺ എടുക്കുന്നില്ല. രണ്ട് മൂന്ന് വട്ടം വിളിച്ചിട്ടും പ്രതികരണമില്ലാതായപ്പോൾ എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു. പെട്ടെന്നാണ് പോകുന്ന വഴിക്ക് ഞാൻ അവളോട് പറഞ്ഞ കാര്യം എനിക്ക് ഓർമ്മ വന്നത് – “എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ബെന്നിയുടെ റിസോർട്ടിലേക്ക് പോയാമതി.”
ബെന്നി എന്റെ ഈ നാട്ടിലെ കുറച്ചു നാളായിട്ടുള്ള ഒരു സുഹൃത്താണ്. ആള് പണ്ട് കുറച്ച് ഗുണ്ടാ പണിയും അടിപിടിയുമൊക്കെയായി നടന്നിരുന്നവനാണെങ്കിലും ഇപ്പോൾ ഡീസന്റ് ആയിട്ട് ഇവിടെ ഒരു വലിയ റിസോർട്ടും ക്ലബുമൊക്കെയായി സെറ്റിൽ ആയി ജീവിക്കുകയാണ് ആ സമയത്താണ് ഞാൻ തിരുവനന്തപുരതെക്ക് വരുന്നതും ബെന്നിയെ പരിചയപെടുന്നതും.
