ഞാൻ അവരെ ഒന്ന് പ്രോത്സാഹിപ്പിച്ചു….അവൻ ചിരിച്ചുകൊണ്ട് കട്ടിലിൽ കേറി കിടന്നു….ഞാനും അവനരികിൽ സ്ഥാനം പിടിച്ചു…
” നാളെ നമുക്ക് അമ്മൂന്റെ വീട്ടിൽ പോവണംട്ടോ….”
ഞാൻ അവനെ ഓർമ്മിപ്പിച്ചു…
” ഏയ് , ഞാനില്ല ……..എള്ള് ഒണങ്ങണത് എണ്ണക്ക് , കുറുഞ്ചാത്തൻ ഒണങ്ങീട്ട് എന്ത് കാര്യം…?? ”
അവൻ പഴയൊരു വായ്മൊഴി പറഞ്ഞു എന്നെ ചൂടാക്കി….
” ഫ മൈ…….കുറുഞ്ചാത്തനു ഒണങ്ങിയാൽ കാര്യമുണ്ടാവാനുള്ളത് നാളെ അവിടെയുണ്ടാകും…..ബുദ്ധിമുട്ടാണെങ്കിൽ വേണ്ട ,ഞാൻ ഒറ്റക്ക് പൊക്കോളാം ……”
ഞാൻ കുറച്ചു വെയ്‌റ്റിട്ടു ……അല്ല ,നമുക്കെന്താ ചേതം ..
” ആ ….അതാ നല്ലത്, ഞാനെങ്ങും വരുന്നില്ല ….
”
അവൻ തിരിഞ്ഞു കിടന്നു….അത് എനിക്ക് പണിയായി….കോപ്പ് , നാലു പേർക്കും കൂടി കുളപ്പടവിലിരിക്കുന്ന ആഗ്രഹം മൂഞ്ചുമോ…
ഞാൻ മെല്ലെ അവനെ പുറകിലൂടെ കെട്ടിപ്പിടിച്ചു…
” നീ വാടാ……നിങ്ങളൂടി ഉണ്ടെങ്കിൽ ഒരു രസമായേനെ….”
ഞാൻ അവനോടു കെഞ്ചി….അല്ലെങ്കിൽ ഇനി എന്തൊക്കെ പറഞ്ഞാലും അവൻ വരൂല , ചെറുക്കൻ ദുരഭിമാനിയാണ്….
” അവിടെ ഞങ്ങൾ കൂടി വന്നിട്ട് എന്ത് ചെയ്യാനാ..?? വെറുതെ നിനക്ക് തന്നെ മോശപ്പേരു വരും നോക്കിക്കോ ….”
അവൻ മറുപടി തന്നു….
” അതൊന്നും ഇല്ല , നിങ്ങൾ വാ …….അച്ഛനും അമ്മേം അവളുമല്ലേ ഉള്ളൂ , അവർക്കൊക്കെ സന്തോഷമേ ഉണ്ടാവൂ ,നോക്കിക്കോ….”
ഞാൻ അവനെ സമാധാനിപ്പിച്ചു….അവൻ ഒന്നും മറുപടി തന്നില്ല…
ആലോചിച്ചപ്പോൾ എനിക്ക് അതിൽ വലിയ പ്രശ്നമൊന്നും തോന്നിയില്ല , പക്ഷെ എന്താണ് അവർ കൂടി ഞങ്ങൾക്കൊപ്പം ഉണ്ടാവണമെന്ന് ഞാൻ ഇത്രയധികം ആഗ്രഹിക്കാനുള്ള കാരണമെന്നും എനിക്ക് അറിയില്ലായിരുന്നു…
ചില ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും നമുക്ക് ആർക്കും പറഞ്ഞുകൊടുക്കാൻ ഇല്ലാത്ത ഒരു കാരണമുണ്ടാകുമല്ലോ….ഇത് അങ്ങനൊന്നാവാം….ഞാൻ അവനെ കെട്ടിപ്പിടിച്ചു കണ്ണടച്ചു….
പിറ്റേന്ന് ഒരുപാട് വൈകിയാണ് എണീറ്റത്….പിന്നെ വേഗം റെഡിയായി നിത്യയോടും ഇറങ്ങാൻ വിളിച്ചു പറഞ്ഞു 15 മിനിറ്റിനുള്ളിൽ ഞങ്ങൾ ഇറങ്ങി……
ശബരിയുടെ ബൈക്കിലായിരുന്നു പോയത് , അവൻ തന്നെ ഡ്രൈവർ , അവിടെ പടിക്കെട്ടിനടുത്തെത്തുമ്പോൾ തന്നെ കണ്ടു ഏന്തി വലിച്ചു നടക്കുന്ന നിത്യയെ , ഞങ്ങൾ അവളെ വിളിച്ചതിന് ശേഷം കുറച്ചു സമയം കഴിഞ്ഞിറങ്ങിയത് അവൾ കൂടി എത്താൻ വേണ്ടി ആയിരുന്നു…..അടുത്തെത്തിയപ്പോൾ ഞങ്ങളെ കണ്ട അവൾ വിയർത്തുകുളിച്ചു രണ്ടു കൈകളും ഊരക്ക് മുട്ടു കൊടുത്തു നിന്നു കിതച്ചു….
❤️💕💕
ഒന്നും പറയാൻ ഇല്ല bro??
എന്തോ വായിക്കാൻ വൈകിയതിൽ ഖേദം മാത്രം ?
ഇന്നലെ morning തുടങ്ങി, ഇപ്പൊ ഇന്ന് വൈകീട്ട് തീരുന്നു,
ഈ ഒരു ദിവസം വേറെ ഏതോ ലോകത്തെന്ന പോലെ ??
Uff കെട്ടിപിടിച്ചു ഒരുമ്മ തരട്ടെ ??
(ഒരു കമ്പി പോലുമില്ലാതെ ഇത്രേം നന്നായിട്ട്, എന്താ പറയാ ഒരു കഥ എന്റെ life ൽ വായിച്ചിട്ടില്ലെന്ന് തെന്നെ പറയാം ?)
Yours lovingly
Manu?
Bro,
കഥ വളരെ നന്നായിട്ടുണ്ട്.കുറച്ച് നേരത്തേക്ക് വേറെ ഒരു ലോകത്ത് പോയപോലെ.ശബരി എന്ന് കൂട്ടുകാരനും,Ammu ne പോലെ ഒരു കുട്ടിയും കിട്ടാൻ ഭാഗ്യം ചെയ്യണം.ഒരേ ഒരു വിഷമം ഉള്ളു,ഈ katha തീര്‍ന്നു പോയല്ലോ.ഇനിയും ഇതുപോലെ നല്ല കഥയും ആയി വരുമോ?
സഹോദര, ഈ കഥ വളരെ വൈകി ആണ് വായിച്ചതു എന്നൊരു വിഷമം മാത്രം, മനസിൽ പതിഞ്ഞു ഒരേ വരികളും… വളരെ നന്നായി ജീവിതത്തെ പകർത്തി, ഒരുപാട് നന്ദി യുണ്ട് ഇത്രയും നല്ല ഒരു രചന ????
Bro എന്താ പറയാ❤️ ഒരുപാട് ഇഷ്ടായി ❤️??
കുറേ കാലമായിട്ട് വായിക്കണമെന്ന് വിചാരിച്ച കഥയാണ് ഇത്. ഇപ്പഴാണ് അതിന് സാധിച്ചത്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു.
എന്താ പറയേണ്ടത് എന്നറിയില്ല. ഞാനും ഈ കഥയുടെ ഭാഗമാണ് എന്ന ഒരു feeling ആണ് ഇത് വായിക്കുമ്പോൾ കിട്ടുന്നത്. അത്രയ്ക്ക് ഈ കഥയ്ക്കുള്ളിൽ അലിഞ്ഞുചേർന്നുപോയി. ഒരുപാട് കാര്യങ്ങൾ വളരെ റിലേറ്റബിൾ ആയി തോന്നി. തീരാൻ പോകുന്നു എന്നൊരു വിങ്ങലോടെയാണ് ഈ അവസാന ഭാഗം വായിച്ചു തീർത്തത്. ഇനിയും ഈ കഥ നീണ്ടുപോയിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു.
നിങ്ങൾ ഇത് കാണുമോ എന്നറിയില്ല. എന്നാലും ഇത്രയും ഇഷ്ടപ്പെട്ടിട്ട് ഒരു വാക്ക് കുറിക്കാതെ പോകാൻ തോന്നുന്നില്ല.
എപ്പോഴെങ്കിലും ഒരു കഥ മനസ്സിൽ ഉദിക്കുകയാണെങ്കിൽ വീണ്ടും വരണം. ആദ്യമായി എഴുതുന്ന ഈ കഥയ്ക്ക് തന്നെ ഇത്രയും നിലവാരം പുലർത്താൻ കഴിഞ്ഞ നിങ്ങളെക്കൊണ്ട് ഇതിലും നല്ലതിന് സാധിക്കുമെന്നതിൽ സംശയമില്ല.
ഒത്തിരി നന്ദി സഹോ ❤..
ഇത്രയധികം മനസറിഞ്ഞു തന്ന കമെന്റിനും,കഥ സ്വീകരിച്ചതിനും…ഞാൻ ഏറെക്കുറെ എന്റെ ജീവിതം എഴുതിയതാണ്, അത് റിലേറ്റ് ചെയ്യാൻ പറ്റി എന്ന് കുറേപ്പേർ പറഞ്ഞതിൽ വളരെ സന്തോഷിക്കുന്നു.. ഒരു കാലത്ത് നമുക്ക് ഉണ്ടായ നേട്ടങ്ങളും നഷ്ടങ്ങളും പിൽക്കാലത്തു മറ്റൊന്നായാണ് നമുക്ക് തോന്നുക എന്ന ചെറിയൊരു കാര്യം,എന്റെ ജീവിതത്തിൽ നിന്നും ഞാൻ പഠിച്ചത് ഷെയർ ചെയ്തെന്നെ ഉള്ളൂ, അത് ഉപകാരപ്പെട്ടെങ്കിൽ ഞാൻ കൃതാർത്ഥനാണ്..പിന്നെ ഇതിനൊരു സെക്കന്റ് പാർട്ട് പോലെ ‘ കുഞ്ഞുറുമ്പുകളുടെ ലോകം ‘ എന്നൊന്ന് കഥകളിൽ എഴുതിയിട്ടുണ്ട്, മുഴുവൻ ആയിട്ടില്ല,ആക്കാൻ ശ്രമിക്കാം.. നല്ല വാക്കിന് ഒരിക്കൽക്കൂടി നന്ദി ❤
ഇതിന്റെ PDF ഉണ്ടോ… ഇല്ലേൽ ആക്കണം.. എന്നാലേ ഒരുമിച്ചു ആദ്യം മുതൽ വായിക്കാൻ പറ്റു, ഇതുപോലെ ഉള്ള അമൂല്യ നിധികൾ ആരും കാണാതെ പോകരുത്, ഞാൻ തന്നെ ഒരുപാടു വൈകി പോയി ഇതു വായിക്കാൻ, യഥാർത്ഥത്തിൽ ഇതിലെ നായകൻ ഒരു സകല കലാ വല്ലഭൻ, super hero, ഒന്നുമല്ല. ഒരു സാധാരണ കാരൻ, അതാണ് ഈ കഥ വായനക്കാരെ നെഞ്ചിലേറ്റിയത്,
ഒരുപാട് നന്ദി ബ്രോ ഈ കഥ ഞങ്ങൾക്ക് എല്ലാവർക്കും തന്നതിന് എന്തു കൊണ്ട് ഇത് ഞാൻ വായിക്കാൻ വൈകി പറയാൻ വാക്കുകൾ കിട്ടുന്നില്ല
കരഞ്ഞുപോയിട്ടുണ്ട് ചില ഭാഗങ്ങൾ വായിച്ചപ്പോൾ, ഒരു നിമിഷം അമ്മുവിന്റെ അച്ഛന്റെ സ്ഥാനത്തു ഞാൻ എന്നെ കണ്ടു അതേപോലെ സങ്കല്പിച്ചു ഏതൊരു അച്ഛനമ്മമാരുടെ ആഗ്രഹവും അവരുടെ മക്കൾ സന്തോഷത്തോടെ ജീവിക്കണം എന്ന് ആഗ്രഹിക്കുന്നത് അത് അവർക്ക് കൂടുതൽ സന്തോഷം നൽകുന്ന കാര്യം ആണ്, അമ്മുവിനെയും മനുവിനെയും ഒരുപാട് ഇഷ്ട്ടമായി അതേപോലെ തന്നെ ശബരിയെയും മനുവിനെ പോലെ ഒന്നും നേടാൻ പറ്റില്ല എന്ന് ഒരു അപകർഷത്തബോധം മാറ്റിയെടുത്തു അതിന് ശബരി കുട്ടന് എന്റെ വക ഒരായിരം ഹൃദയം നിറഞ്ഞ നന്ദി എനിക്ക് അങ്ങനെ ഒരു ഒരു ബോധം ഉണ്ടായിരുന്നു ഇപ്പൊ അത് മാറി
നാളെ ഒരു സമയത്ത് എനിക്ക് അമ്മുവിനെ പോലെ ഒരു കുട്ടിയാണെങ്കിൽ എന്റെയും അവളുടെയും സ്വപ്‌നങ്ങൾ ഒരുമിച്ചു ഞങ്ങൾ നേടിയെടുക്കും, പൊന്നുകൊണ്ട് മൂടിയില്ലെങ്കിലും എന്റെ മരണം വരെയും അവളെ ഞാൻ ഒരു കുറവും വരുത്താതെ നോക്കും.
ഇനി ഒന്നും പറയാൻ എനിക്ക് കഴിയില്ല, എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷേ പറ്റുന്നില്ല
ഒരുപാട് സ്നേഹം ❤❤❤❤❤❤❤❤❤❤❤❤
ഇനിയും ഇതേപോലെ ഒരു നല്ല കഥ ഞങ്ങൾക്കായ് സമ്മാനിക്കുക ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤
നന്ദി അതുൽ ബ്രോ..
താങ്കളെ പോലെയുള്ള കുറച്ചു പേരാണ് എന്നെക്കൊണ്ട് ഈ കഥ മുഴുവൻ ആക്കിയത്, ഇതിനൊരു സെക്കന്റ് പാർട്ട് പോലെ എഴുതി തുടങ്ങിയ ഒന്നാണ് കുഞ്ഞുറുമ്പുകളുടെ ലോകം, കഥകൾ. കോം ഇൽ ഉണ്ട്, പക്ഷെ മുഴുവൻ ആയിട്ടില്ല.. ഇവർക്ക് ഏകദേശം എന്ത് സംഭവിച്ചെന്നു അതിൽ ഉണ്ട്, എന്നെങ്കിലും മുഴുവനാക്കാൻ ശ്രമിക്കാം, ഇപ്പൊ അതിനുള്ള കപ്പാസിറ്റി ഇല്ല ?❤
ഒരുപാട് നന്ദി ഉണ്ട് കഥ എഴുതിയതിന് ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ ഉള്ള നല്ലകഥകൾ തന്റെ ബാക്കി ഉള്ള കൂട്ടുകാരോട് പറയണം കുറച്ച് കഥകൾ ബാക്കി ഇനിയും പൂർത്തിയായിട്ടില്ല എന്ന് കേട്ട
ഇതിനൊരു തുടർച്ച എഴുതി തുടങ്ങി, പക്ഷെ മുഴുവനായിട്ടില്ല, എന്നെങ്കിലും പൂർത്തീകരിക്കും എന്നാണ് വിശ്വാസം… നല്ല വാക്കിന് ഒത്തിരി നന്ദി സഹോ ❤
Hat’s off ?????
താങ്ക്സ് ബ്രോ ❤❤❤❤❤?
എല്ലാ രീതിയിലും എനിക്ക് ഈ കഥ ഇഷ്ടപ്പെട്ടും♥️. ഇന്ന് ഒറ്റ ദിവസം കൊണ്ട് ആണ് ഈ കഥ മൊത്തം വായിച്ച് തീർത്തത്
നസീന മാത്രം ഒരു നോവായ് അവശേഷിക്കുന്നു??
അവസാന ഭാഗത്തിൽ രസിനെ കൂടി കൊണ്ട് വരമയിരുണ്??
ചിലർ ജീവിതത്തിൽ ഒരു പ്രത്യേക സമയത്തു മാത്രം നമുക്ക് ദൈവം തരുന്ന സൗഭാഗ്യങ്ങളാണ് സഹോ, എന്നും അവർ ഉണ്ടായിക്കൊള്ളണം എന്നില്ല, അവൾ എനിക്ക് ഇന്നും ഒരു നോവാണ്.. പ്രിയപ്പെട്ട കൂട്ടുകാരി ❤
Bro sorrry ee story vayikkan late aaythin. Ippoo comment idunnath kaanumo enn ariyilla .ippo comment ittath 12 part m ore stretch il vayich
Kazhinjittan . Iniyym ezhuthan kazhiyumenkil ezhuthanam enn request cheyyunnu❤️❤️❤️❤️❤️❤️❤️
തീർച്ചയായും ശ്രമിക്കാം ❤
ഈ വാക്കുകൾക്ക് ഒത്തിരി നന്ദി
വെറുതെ first part vaychatha fullum ഇരിത്തി വായ്പ്പിച്ചല്ലോ❕, nice story mahn❤️
താങ്ക്സ് സഹോ ❤❤❤❤❤
എന്താ പറയ്ക സഹോ. മനസ്സിനെ വല്ലാതെ പിടിച്ചുലച്ച oru പ്രണയകാവ്യത്തെനിങ്ങൾ ഇത്ര മനോഹരമാക്കിയതിനു ഒരുപാടു നന്ദി.. ഓരോ വരികളിലും, അക്ഷരങ്ങളിലും, വാക്കുകളിലും ഒരു യഥാർത്ഥ ജീവിതം ആണ് കാണിച്ചു തന്നത്… ഇങ്ങനെയും പ്രണയിക്കാം, ഇതാണ് യഥാർത്ഥ പ്രണയകാവ്യം…
Ithinu season 2 ezhuthikude bro vaayichu kazhinjappo vallathoru feel ?? nalla kadha bro?
കുഞ്ഞുറുമ്പുകളുടെ ലോകം എന്ന പേരിൽ തുടങ്ങിയിട്ടുണ്ട്, കഥകൾ. കോം നോക്കിയാൽ മതി, മുഴുവൻ ആയിട്ടില്ല.. ക്ഷമിക്കുക
പറ്റുമെങ്കിൽ ഇതിന്റെ ഒരു സെക്കന്റ് പാർട്ട് എഴുതുമോ…….
അത്ര ഫീൽ ആണ് ഈ സ്റ്റോറി….
നന്നായിട്ടുണ്ട്… ???
ശ്രമിക്കാം സഹോ… ഒത്തിരി നന്ദി, വലിയ റിപ്ലൈ അയക്കാൻ പറ്റുന്നില്ല, കൊറേ നേരം ശ്രമിച്ചു..
മികച്ച ഒരു കഥ ഇഷ്ടമായി ഒരുപാട്
താങ്ക്സ് ബ്രോ ❤
ഫയർ ബ്ലേഡ് ❤️?,
ആദ്യം തന്നെ രാഹുൽ pv യോട് ഒരു താങ്ക്സ് പറയുന്നു, ഇത്രക്ക് നല്ലൊരു കഥ suggest ചെയ്തു തന്നതിന്!!!
വേറിട്ട പശ്ചാത്തലം ഉള്ള കഥകൾ വളരെ കുറവാണു ഇവിടെ, ഈ കഥ അക്ഷരർത്ഥത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു, ക്രിക്കറ്റ് കളി ഭാഗം അല്പം ഈർഷ്യ
ഉളവാക്കിയെങ്കിലും കഥയിലെ ചില ഭാഗങ്ങളിലെ വിമ്മിഷ്ടം മാറ്റാൻ ആ ഭാഗമൊക്കെ ശെരിക്കും ഉപകരിച്ചു!!!
” മാനസികമായും വൈകല്യം ഉള്ളവരേക്കാൾ
എന്തുകൊണ്ടും നല്ലതാണ് അംഗവയ്ക്കാല്യം ഉള്ളവർ” ഈ വിഭാഗക്കാരുടെ ഒരു ഗുണം
എങ്ങും തോറ്റു കൊടുക്കാത്ത ആത്മ സമർപ്പണവ് ലക്ഷ്യബോധവും തന്നെയാണ്,
അതിവിടെ നന്നായി പരാമർശിച്ചിട്ടുണ്ട്!!!
ഇവിടെ പറഞ്ഞപോലെ ഇണക്കൾ തമ്മിൽ
പരസ്പരം പൂരകം ആകാൻ അഡ്ജസ്റ്റ് ചെയ്തിട്ട് കാര്യമില്ല പരസ്പരം ധാരണ കൊണ്ട് മറ്റൊരാളുടെ കുറവും ഉയർച്ചെയും
അറിഞ്ഞു അതിനൊപ്പം പൊരുത്തപ്പെട്ടു പോകുന്നത് തന്നെയാണ് നല്ലത്, അല്ലങ്കിൽ
ഇവിടെ പറഞ്ഞപോലെ അഡ്ജസ്റ്റ് ചെയ്താണേൽ അതിനെ നാടകം എന്ന് തന്നെ
പറയേണ്ടി വരും!!!
അതുപോലെ മനസ്സിനെ ഒന്ന് ഞെട്ടിച്ച ഒരു
ഭാഗമുണ്ട് അമ്മുവിന്റെ അച്ഛൻ പറഞ്ഞത്
” ഒരു സമയം ന്തിനും ഒപ്പം ഉള്ളവരെ നമ്മുടെ
വിജയത്തിൽ എത്തിച്ചേർന്നാൽ പിന്നെ അവരുടെ അഭാവത്തിൽ എല്ലാം ചെയ്യാൻ കഴിയും അവരെ പിന്നെ ഓർത്തിരിക്കാൻ
പോലും മനസ്സ് സജ്ജം ആകില്ലവം, എന്നാൽ
അവർക്ക് നമ്മളില്ലാതെ പറ്റില്ല എന്ന അവസ്ഥ ആകാം നമ്മൾ തിരിച്ചറിയുന്നില്ല എന്ന് മാത്രം ” ഇങ്ങനെ ഉള്ള ഒരു ഉദ്ദേശശുദ്ധി, ഇതൊക്കെയാണ് ഉദ്ദേശ ശുദ്ധി…..
അമ്മുവിനെ ഒരിക്കലും മറക്കില്ല, അത്രക്ക് മനസ്സിനെ പിടിച്ചു കുലുക്കി കളഞ്ഞു ഓരോ
ഭാഗവും ഓരോരോ വരികളും…. ഇതിലെ എല്ലാ ഭാഗവും എന്റെ മനസ്സിൽ ഉണ്ട്…
നല്ലൊരു സിനിമ കണ്ടു കഴിഞ്ഞുള്ള ആത്മ നിർവിധി അനുഭവിക്കാൻ കഴിഞ്ഞു!!!
ഇത്രയൊക്കെ മനസ്സിൽ ആഴ്ത്താൻ ഓരോരോ വരികൾക്ക് സാധിച്ചു എങ്കിൽ
ഇതെഴുതാൻ എടുത്ത കഷ്ടപ്പാട് വേറെ
ലെവൽ തന്നെ, കഷ്ടപ്പെട്ടാൽ അതിന്റെ ഫലം കിട്ടും എന്നത് എത്രയോ സത്യമാണ്
അല്ലെ???!
ഇതുപോലെ നല്ല കഥകൾക്കായ് ഇനിയും
കാത്തിരിക്കുന്നു,
സ്നേഹത്തോടെ….
❤️?❤️?
സിംഹമേ..
ഞാൻ താങ്കളുടെ ഒരു ഫാൻ ആണ്.. എന്തിനാണെന്ന് വെച്ചാൽ താങ്കൾ കഥകൾ. കോം ഇൽ ചിലരെ വിമർശിക്കാൻ എടുത്ത ധൈര്യത്തിന്…
പിന്നെ ഇനി ഈ കമെന്റിനു ഒരുപാടു ഒരുപാട് നന്ദി… ഇത്ര വൈകി റിപ്ലൈ തന്നതിന് ക്ഷമ ചോദിക്കുന്നു…
ഈ കഥ എഴുതാൻ അത്യാവശ്യം ബുദ്ധിമുട്ടി അത് വേറൊന്നുമല്ല, ഞാനൊരു നാച്ചുറൽ എഴുത്തുക്കാരൻ അല്ലാത്തതുകൊണ്ട്… എനിക്ക് ഒരെണ്ണം എഴുതിയുണ്ടാക്കാൻ നല്ല പാടായിരുന്നു.. പിന്നെ ജീവിതത്തിൽ പരിചയമുള്ള കുറെ കാര്യങ്ങൾ എടുത്തിട്ട് ഒന്ന് എഴുതി അത്രേ ഉള്ളൂ… വായിച്ചു ഇതുപോലെ ഒരുപാട് പേർ കമന്റ് തന്നു ഫേവറൈറ്റ് ആണെന്ന് പറഞ്ഞപ്പോൾ അത് എനിക്ക് കിട്ടിയ വലിയൊരു achievement ആയിരുന്നു…
ഒരു കഥ എഴുതിത്തുടങ്ങിയിട്ടുണ്ട് കഥകൾ. കോം ഇൽ..കുഞ്ഞുറുമ്പുകളുടെ ലോകം എന്നാണ് പേര് .. പറ്റുമെങ്കിൽ വായിച്ചു അഭിപ്രായം പറയു..
സ്നേഹപ്പൂർവം
Fire blade
Superb!!!!
Truly an inspirational and motivational friendship and love story especially with a happy ending.
Many thanks for giving such a wonderful and ever memorable reading experience.
സുജിത് ബ്രോ..
ഇത് എഴുതിത്തുടങ്ങുമ്പോൾ മറ്റുള്ളവരെ മോട്ടിവേറ്റ് ചെയ്യണമെന്നൊന്നും ഉദ്ദേശിച്ചില്ല, എനിക്ക് പറയാൻ പറ്റുന്ന രീതിയിൽ ഒരു പ്രണയകഥ, അത് എല്ലാം തികഞ്ഞവരുടെ അല്ലാതെ കുറവുകലുള്ളവരുടെ ആവണമെന്നേ കരുതിയുള്ളൂ… എഴുതി വന്നപ്പോൾ ഇങ്ങനെ ആയി തീർന്നു.. വായിച്ചു നിങ്ങൾക്ക് ഇഷ്ടമായതിൽ സന്തോഷം.. ഈ കമെന്റിനു ഒത്തിരി നന്ദി…
ഒന്നും പറയാൻ പറ്റുന്നില്ല.
❤ ❤ ❤
??
മാനെ,
ആദ്യം തന്നെ ♥️♥️♥️????.
ഉള്ളത് പറയട്ടെ…. ഇടക്ക് അവരുടെ ക്രിക്കറ്റ് കളി വന്നപ്പോ ഇച്ചിരി ബോറിങ് പോലെ തോന്നി… പക്ഷേ, അവിടന്ന് അങ്ങോട്ട്… പ്രതേകിച്ചു അമ്മു വന്നപ്പോൾ മുതൽ സംഭവം കത്തി കയറി…
ശരിക്കും വെടിക്കെട്ട് പോലെ… ആദ്യം പതുകെ പിന്നെ അങ്ങോട്ട് തകർത്ത്…
പക്ഷേ, അവസാന പാർട്ടിൽ ഓക്കെ, ആണ് മുസ്ലിം കൊച്ചു ഉണ്ടല്ലോ അവളാണ് ഫീൽ തന്നത്…
ബട്ട്, അമ്മു വന്നത് മുതലുള്ള സീൻസ്… എന്താണ് പറയുക… ഒന്നൊന്നര തന്നെ ആയി കേട്ടോ…. എത്ര പറഞ്ഞാലും പോരാത്ര വരും….
അമ്മു, ശബരി, നിത്യ àമുവിൻറെ അച്ഛൻ.. പെങ്ങന്മാർ ഒക്കെ ???? അവർ തമ്പിലുള്ള കോമ്പിനേഷൻ സീൻസ് ?.. കുറേകൂടി നീട്ടാടെരുനു അത്…
അമ്പലത്തിലെ സീൻസ് ഓക്കേ ഒരെ പൊളി…
ഗ്രേറ്റ് വർക്ക് മാൻ… ശരിക്കും ഗ്രേറ്റ് വർക്ക്…
വായിക്കാൻ ഇത്ര വൈകിയേനു സോറി.. അത്ര നല്ല കഥ ആയിരുന്നു…
പ്രവാസിക്കുട്ടാ…
നീ വായിച്ചു ഇതൊക്കെ എഴുതിയത് തന്നെ വല്ല്യേ കാര്യം… ഇഷ്ടമായല്ലോ നിനക്ക്,അത് കേട്ടപ്പോൾ സന്തോഷം കൂടി….പറ്റുന്നപോലെ മനസിൽ തോന്നിയത് എഴുതിവെച്ചു, അത്രേ ഉള്ളൂ, കൊറേ ഭാഗത്തു പിഴവുകൾ ഉണ്ടെന്നു എനിക്ക് അറിയാം… ഈ കുറിപ്പ് തന്നതിന് നന്ദി
സ്നേഹം മാത്രം
Veendum vayichatha onnude❤️ lifinode ethra cherkkaan pattya veroru story ella…. hrudayam niranhaanu eppazhum ulle…. ee kadha parachil evide nirthumpo vallatha oru hrudaya vedanem und…. athrak manuvinem ammunem sabariyeyum oke nenjil ettiyittundenn…. ennenik manasilaayi…. vallatha connection aanu bro…. life will go on…. all the very best✌️
താങ്ക്സ് മുത്തേ… ഇങ്ങനെയുള്ള മറുപടികൾ കാണുമ്പോളും വല്ലാത്തൊരു എനർജി ആണ്.. ഒരുപാട് സ്നേഹം മാത്രം
Hii Bro
Vaayikkumo enn ariyilla ennalum onn ezhuthanam enn thonni. Chilappol story ezhuthum enn paranjhaayirunnu. Aa pratheekshayil ulla kaathirippaan udane kaanum enn pratheekshichotte. Enikkum oru story ezhuthanam enn und joliyude swabhawam vach pattumo enn ariyilla. Ennalum oru aagraham und. Angane sambhavichaal njhaan ndaayaalum ariyikkum.
With Love ❤️❤️
ജിന്നെ..
ഒന്നും നോക്കണ്ട, ഐശ്വര്യമായിട്ട് അങ്ങട് എഴുതിതുടങ്ങിക്കോ… പണ്ട് ഞാനും ഇതുപോലെ വേണോ വേണ്ടേ എന്നുള്ള സംശയത്തിൽ നിന്ന ആളാണ്.. ഒന്ന് തുടക്കം കിട്ടിയാൽ പിന്നെ അത് അങ്ങനെ മുന്നോട്ടു പൊയ്ക്കോളും.. എന്റെ എല്ലാവിധ ആശംസകളും നേരുന്നു..
ഞാൻ വീണ്ടും എഴുതാൻ തുടങ്ങിയിട്ടുണ്ട്, പക്ഷെ ഒരു ഭാഗത്ത് വെച്ചു സ്റ്റക്ക് ആയി നിക്കുവാണ്.. എപ്പോളെങ്കിലും മുഴുവനായാൽ പബ്ലിഷ് ചെയ്യും..
ഒത്തിരി നന്ദി അരുൺ ബ്രോ..
മേനോൻകുട്ടി ആളൊരു കിടുക്കനാണ്.. പുള്ളി പറഞ്ഞുവിട്ട കുറേപ്പേർ ഇത് വായിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട്…. വായിച്ച് ഇഷ്ടപ്പെട്ടവർ കുറിക്കുന്ന വാക്കുകൾക്ക് വല്ലാത്തൊരു സുഖമുണ്ട്.. എഴുത്തുകാരന് വായനക്കാരന്റെ ഹൃദയത്തെ തണുപ്പിക്കാനും തകർക്കാനും കഴിയും എന്ന് വായനക്കാരന്റെ അനുഭവത്തിലൂടെ അറിയുന്ന ആളാണ് ഞാൻ, അതുകൊണ്ടാണ് ഒരു ഹാപ്പി എൻഡിങ് തന്നെ തിരഞ്ഞെടുത്തത്..
അഭിപ്രായത്തിനും സ്നേഹത്തിനും ഒത്തിരി സന്തോഷം..
Fire blade