പ്രിയപ്പെട്ട എല്ലാവർക്കും എന്റെ നമസ്കാരം……എല്ലാവരും സുഖമായും സന്തോഷത്തോടെയും ഇരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു…ഇന്നു മറ്റു ആമുഖം ഒന്നുമില്ല…അക്ഷരതെറ്റുകൾ പൊറുക്കുക , സന്തോഷത്തോടെ വായിക്കുക….അഭിപ്രായം പറയാൻ മറക്കരുത്….
കിനാവ് പോലെ 12
Kinavu Pole Part 12 | Author : Fireblade | Previous Part
” സീതാദേവിയുടെ പേരാണല്ലോ….പക്ഷെ രാവണനോടാണ് പ്രണയം എന്നൊരു പ്രശ്നം മാത്രമേ ഉള്ളൂ….”
ഞാൻ കളിയാക്കി തിരിഞ്ഞു നടന്നു, പെണ്ണുങ്ങൾ ചിരിച്ചു ….അപ്പോളേക്കും ആ തെണ്ടി വന്നു പുറകിൽകൂടി എന്റെ കഴുത്ത് പിടിച്ചു….ഞങ്ങൾ സ്റ്റെപ്പിറങ്ങി താഴേക്ക് പോകാൻ തുടങ്ങിയിരുന്നു..
” ആരാടാ മറ്റവനെ രാവണൻ…..?? എന്റെ ഉപ്പും ചോറും തിന്നു എന്നോട് തന്നെ നന്ദിക്കേട് കാണിക്കുന്നോടാ നാടൻ നായെ….”
എന്റെ കഴുത്തിൽ ലോക്ക് ചെയ്തുകൊണ്ട് അവൻ പഴയ സിനിമ ഡയലോഗും പറഞ്ഞു അലറി….ഞാൻ ഒരു വിധത്തിൽ അതിന്റെ ഉള്ളിൽ നിന്നും ഊരിപ്പോന്നു…ഇതൊക്കെ കണ്ടു നിത്യയും അവരുടെ കൂട്ടത്തിൽ ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് കലിയിളകി…
” നീ ഇപ്പൊ നന്നായി ഇളിച്ചോ…ഇവന് ബുദ്ധിക്കുറവുള്ളോണ്ട് പെണ്ണ് കെട്ടിയാൽ ശെരിയാകുമെന്നു കരുതി നിന്നെ കണ്ടുപിടിച്ചതാ…..ഭാവിയിൽ ഇതൊക്കെ നിനക്ക് കിട്ടാനുള്ളതാ …..”
ഞാൻ ശബരിയുടെ കയ്യകലത്തിൽ നിന്നും ഓടിമാറി നിത്യയോട് പറഞ്ഞു….
” ടാ പന്നീ ” എന്നും വിളിച്ചു ശബരി പിന്നാലെ ഓടിവന്നെങ്കിലും ഞാൻ ജീവനും കൊണ്ടോടി രക്ഷപ്പെട്ടു..
ഓടിവന്നു നേരെ അടുക്കളയിൽ പോയി പ്ലേറ്റ് എടുത്ത് ഞാൻ ഫുഡിനായി ഇരുന്നു….കുറച്ചു കലപിലയോടെ പരസ്പരം കളിയാക്കിയും തമാശിച്ചും അമ്മമാരേ ദേഷ്യം പിടിപ്പിച്ചും ഞങ്ങൾ ഭക്ഷണം കഴിച്ചു തീർത്തു……ഇടക്ക് മറ്റുള്ളവരൊക്കെ പാത്രം കഴുകുന്ന ടൈമിൽ നിത്യയെ ഞാൻ കണ്ണുകാട്ടി വിളിച്ചു….
” നാളെ നമുക്ക് അമ്മുവിൻറെ വീട് വരെ പോവാം…ശബരിയും നീയും ഒരുമിച്ച് അങ്ങോട്ട് ചെന്നു അവളോട് ഇത് പറയാം…..”
ഞാൻ ശബ്ദം കുറച്ചു അവളോട് പറഞ്ഞു….
” അയ്യോ …! അതൊക്കെ വേണോ….??? അവർ എങ്ങനെ എടുക്കുമെന്ന് പേടിയാ…..”
അവൾ ഇത്തിരി വിഷമത്തോടെ എന്നോട് പറഞ്ഞു….
” പിന്നേ …..ഒന്ന് പോയേടീ …..സ്വന്തം മോൾ കണ്ടുപിടിച്ച ആളെ മറുത്തൊന്നും പറയാതെ സമ്മതിച്ച അവർ നിങ്ങളെപറ്റി എന്ത് പറയാൻ…..”
എനിക്ക് അങ്ങനൊരു മറുപടി പറയാൻ ഒട്ടും ആലോചിക്കാനില്ലായിരുന്നു ……സംഗതി അച്ഛനും അമ്മയും പഴയ ആളുകൾ ആയിരുന്നെങ്കിലും മനസ് കൊണ്ട് അവർ പുതുതലമുറയെക്കാൾ ഒരുപാട് മുന്പിലായിരുന്നു…..എന്റെ മറുപടി നിത്യയെ പൂർണ്ണമായും തൃപ്തിപ്പെടുത്തിയില്ലെന്നു തോന്നിയപ്പോൾ ഞാൻ അവളുടെ തോളിൽ പിടിച്ചു….
ഒരുമാതിരി മലർ അവസ്ഥയാ എന്റേത് ഇതൊക്ക നേരുത്തേ വായിക്കാതെ പോയതെന്താ ഞാൻ ഇത് എഴുതിയ ആരാണെന്ന് അറിയില്ല ഒരുപാട് സന്തോഷം ഉണ്ട് നിങ്ങൾ ശെരിക്കും ഒരു ജിന്നാ ?????
നയാസ് ബ്രോ..
എഴുതിയത് ഞാനാണ്.. നിങ്ങളുടെ കമന്റ് വായിക്കാനും റിപ്പ്ളൈ തരാനും വൈകിയതിൽ ക്ഷമ ചോദിക്കുന്നു…. നിങ്ങൾക്കിത് ഇഷ്ടമായെന്നു കമന്റിൽ നിന്നും മനസിലായി.. അത് വായിച്ച് (നിങ്ങളുടെ കമന്റ്) കിട്ടുന്ന ഫീൽ പറഞ്ഞറിയിക്കാൻ കഴിയില്ല….
ഇത്തരം വാക്കുകളിലൂടെ നിങ്ങൾ ഓരോരുത്തരും തരുന്ന ഊർജ്ജമാണ് ഓരോ എഴുത്തുക്കാരന്റെയും സന്തോഷം..
സ്നേഹത്തോടെ
Fire blade
Dear Fire Blade,
വെറുതെ Love Stories ൽ നോക്കിക്കൊണ്ടിരുന്നപ്പോൾ അവിചാരിതമായാണ് “കിനാവ് പോലെ” എന്ന ഈ മനോഹര കാവ്യം, അല്ല ജീവിതം എന്റെ മുന്നിലെത്തിയത്.12 ഭാഗങ്ങളും ഒറ്റയിരുപ്പിനാണ് വായിച്ചു തീർത്തത്, മനസ്സിലൊരു മഞ്ഞുതുള്ളി വീണ സുഖമായിരുന്നു ഈ കഥ വായിച്ചു തീർന്നപ്പോൾ, പ്രത്യേകിച്ച് അമ്മു വന്നപ്പോൾ മുതൽ മറ്റൊരു തലത്തിലേക്ക് നമ്മളെ കൊണ്ടുപോവുകയായിരുന്നു ഈ കഥ.
പലപ്പോഴും നമുക്ക് നമ്മളെ തന്നെ ഈ കഥയിൽ എവിടെയൊക്കെയോ കാണാനും, അറിയുവാനും, പല രീതിയില് പ്രചോദിപ്പിക്കാനും ഈ കഥയ്ക്കും, കഥാപാത്രങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. വീണ്ടും നല്ല നല്ല കഥകളും, ജീവിത മുഹൂര്‍ത്തങ്ങളുമായി കാണുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ, അപരിചിതൻ
ഹൈ ബ്രോ..
താങ്കളുടെ കമന്റ് വായിച്ചപ്പോളും എനിക്ക് മനസ്സിൽ ഒരു മഞ്ഞുതുള്ളി വീണ ഫീൽ കിട്ടി..വൈകിയാണെങ്കിലും vayikkanum
വൈകിയാണെങ്കിലും വായിക്കാനും എനിക്ക് വേണ്ടി രണ്ടു വരില്ല കുറിക്കാനും കാണിച്ച സ്നേഹത്തിനു ഒത്തിരി നന്ദി..
സ്നേഹത്തോടെ
Fire blade
വേറെ എന്തെങ്കിലും സ്റ്റോറി പ്ലാൻ ചെയ്യുന്നുണ്ടോ?
ദൈവം സഹായിച്ചാൽ ഒരെണ്ണവുമായി വരും.. അത് ഇവിടെ വേണോ കഥകൾ.com വേണോ എന്ന് തിരുമാനിച്ചില്ല
എന്താ ബ്രോ പറയാ….. മനസ് നിറഞ്ഞു.. കഴിഞ്ഞ ദിവസമാണ് ഈ കഥയെ പറ്റി ആരോ write to us ഇട്ടത്.. അപ്പോൾ തന്നെ മുഴുവനും വായിച്ചു തീർത്തു..
അടിപൊളി ഒന്നും പറയാൻ ഇല്ല…
അവസാനം കുറച്ചുകൂടെ പ്രതീക്ഷിച്ചിരുന്നു. അവരുടെ മുൻപോട്ടുള്ള ജീവിതം ഒന്ന് ചുരുക്കി പറയാമായിരുന്നു.
പിന്നെ റസിയ അവളെ പോലെ ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു ഞാൻ second year പഠിച്ചുകൊണ്ടിരുന്നപ്പോൾ ആയിരുന്നു എന്റെ കൂട്ടുകാരുടെ കല്യാണം… അതോടെ അവളുടെ padip മുടങ്ങി ഞങ്ങൾക്കെല്ലാവർക്കും ഭയങ്കര സങ്കടമായി. ഇതുപോലെ ഒരുപാട് പെണ്ണുങ്ങൾ ഉണ്ടാകും പാതിവഴിയിൽ പഠനം നിർത്തി വിവാഹജീവിതത്തിലേക്ക് പോയവർ. ?
ജോലിത്തിരക്കിനിടയിൽ എഴുത്തിനു കുറച്ചെങ്കിലും ഫീൽ നഷ്ടപ്പെടുന്നു എന്നൊരു തോന്നലാണ് മുന്പോട്ടുള്ള ജീവിതത്തിനെപ്പറ്റി വിവരിക്കാത്തതിന് കാരണം..ആ കുളപ്പടവിൽ നിർത്തുന്നതിനേക്കാൾ മറ്റൊരു സന്തോഷം എനിക്ക് കിട്ടിയില്ല…കിനാവ് പോലെ എന്ന കഥ കാണുമ്പോൾ നിങ്ങൾക്കുള്ള സന്തോഷം മാത്രമായിരുന്നു മനസ്സിൽ..
ഇഷ്ടപ്പെട്ടതിൽ സന്തോഷം…
സാധാരണ കുറ്റം പറയാൻ മാത്രമേ ഞാൻ comment ചെയ്യാറുള്ളൂ. ആ പതിവ് ഇവിടെ തെറ്റിക്കുകയാണ്.
ഇഷ്ടപ്പെട്ടു, storyline മാത്രമല്ല. വ്യക്തിത്വമുള്ള കഥാപാത്രങ്ങളും, അതിഭാവുകത്വം ഇല്ലാത്ത കഥാപരിസരങ്ങളും, ഉപരിപ്ലവമല്ലാത്ത സംഭാഷണങ്ങളും എല്ലാം.
ഇനിയും കഥകൾ എഴുതുക. എല്ലാവിധ ആശംസകളും.
ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ബ്രൊ…അതിഭാവുകത്വം കലരരുതെന്നു ഒരുപാട് ആഗ്രഹിച്ചിരുന്നു…സാധാരണ ജീവിതം മാത്രമാണ് എഴുതുമ്പോൾ മനസിലുണ്ടായിരുന്നത്..കുറ്റം പറയാനല്ലാതെ പ്രോത്സാഹിപ്പിക്കാൻ കുറിച്ച വാക്കുകൾക്ക് നന്ദി
ഇപ്പഴും nayakathe ആഗ്രഹം ബക്കിയക്കിയത് കുടുക്കി ചിലപ്പോൾ നമുക്ക് എല്ലാ ആഗ്രഹവും നടക്കില്ല
അതേ ബ്രൊ…എല്ലാം പ്രതീക്ഷപോലെ നടന്നാൽ ജീവിതത്തിനു രസം കുറയും
അനസ് ബ്രൊ…
എനിക്കാണ് ആദ്യമായി കമന്റ് അയക്കുന്നതെന്നു മുൻപ് പറഞ്ഞത് ഞാൻ ഓർക്കുന്നുണ്ട് …..അത് എന്നെ സംബന്ധിച്ചത്തോളം ഒരു വലിയ കാര്യം തന്നെയാണ്…
പിന്നെ ബ്രൊ ചെയ്ത പല കവർ പേജുകളും ഞാൻ കാണാറുണ്ട്..പൊളിയായിട്ടുണ്ട് എല്ലാം ….ഇനിയും ഒരുപാടെണ്ണം ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..
ഇനി കഥയിലേക്ക് വന്നാൽ ഞാൻ പ്രണയരംഗങ്ങളെ മനപ്പൂർവം ഒഴിവാക്കിയതല്ല, ബ്രോക്ക് അറിയാലോ പരിമിതമായ ചുറ്റുപാടുകളിൽ മാത്രം നടന്നു പോകുന്ന ഒരു കഥയാണ് ഇത്..അതും പ്രണയം ഞാൻ അമ്പലത്തിലും ,ആ കുളപ്പടവിലുമായി മാത്രമാണ് മുന്നോട്ടു കൊണ്ടുപോയത്..ഇടക്കിടെ അതുതന്നെ റിപീറ്റ് ചെയ്യുമ്പോൾ ഉള്ള ബോറടി മാറ്റാനും, ഇനി പുതിയ ചുറ്റുപാടുകളിലേക്ക് അമ്മുവിന്റെയും മനുവിന്റെയും പ്രണയത്തിനെ കൊണ്ടുപോകാനോ എനിക്ക് തോന്നിയില്ല….
എന്റെ പ്രധാന പ്രശ്നം ക്ലീഷേ ഇഷ്ടപ്പെടാറില്ല എന്നതാണ്..അതുകൊണ്ട് കഥ ഇത്തിരി ബോറടിയായാലും അതില്ലാതെ കൊണ്ടുപോകാനാണ് ശ്രമിക്കാറ്….അതിന്റെതായ പോരായ്മകളാണ് കാണുന്നത്…അങ്ങനെയാണെങ്കിലും കഥക്ക് തന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി…
നല്ല റിയൽ ലൈഫ് സ്റ്റോറി bro ഇപ്പോഴാണ വായിച്ചത് . ഈ കഥ വായിചില്ലെൽ അത് നല്ല നഷ്ടം ആണ് . പ്രണയം മാത്രം അല്ലാതെ ജീവിതം കുടി കാണിച്ചു തന്നു .
അത്യത്തെ 4 ഭാഗം കുറച്ചു ലാഗ ആയി തോന്നി , പിന്നെ ഉള്ള ഭാഗം ഒക്കെ നല്ല ഇന്റെറ്സ്റ്റിങ് ആയിരുന്നു , നല്ല inspiration കിട്ടി എന്നു തന്നെ പറയാം. അമ്മു തന്നെ ആണ് എനിക്ക് എറ്റവും ഇഷ്ടമായ കഥാപാത്രം. അമ്മുവിനെ പോലെ ഉള്ള ഒരു പെണ്ണിനെ കാണാൻ വളരെ പ്രയാസം ആണ്. അവരുടെ പ്രണയം ഒക്കെ നന്നായി ഫീൽ ചെയ്തു . ആവസാനം കുറച്ചു വേഗം നിർത്തിയ പോലെ തോന്നി . അമ്മുമായി ഉള്ള ജീവിതം കുടി പറയാമായിരുന്നു.
കൃപയും കാവ്യയും വല്ലാത്ത 2 ജന്മങ്ങൾ തന്നെ . സ്വന്തം കൂടെപിറപ്പിനെ തിരിച്ചറിയാഞും സ്നെഹിക്കാഞും കഴിഞില്ലെൽ പിന്നെ മനുഷ്യഞാണ എന്നു പറയുന്നെൽ എന്ത് അർത്ഥം. വെറും പഠിപ്പ് ഉള്ളത് കൊണ്ട് ഒന്നും ആവില്ല, മനുഷ്യഞാവാഞും മറ്റുള്ളവരെ തിരിച്ചറിയാഞും പറ്റണ്ണം . എന്തെങ്കിലും ഒരു വിധത്തിൽ അവർക്കു ഒരു തിരിച്ചടി കിട്ടുന്ന ഒരു രംഗം ഞാൻ പ്രതിക്ഷിചിരുന്നു . പിന്നെ റസിന ഒരു നൊമ്പരം തന്നെ .
കഥ ഇഷ്ടപ്പെടാൻ ഉള്ള പ്രധാന കാരണം നായകൻ ആയി കുറച്ചു സാമ്യം എനിക്ക് ഉള്ളതായി തോന്നി . അത് ബയവും തീരുമാനം എടുക്കുന്നത്തിലും അല്ല മറിച് പെണ്ണുമായി സംസാരിക്കാൻ ഉള്ള പ്രശ്നവും പിന്നെ പെട്ടന്ന് ആരുമായി അടുക്കുന്ന സ്വഭാവം ഇല്ല .
എന്തായാലും അടുത്ത കഥക്കായി കാത്തിരിക്കുന്നു.
വിഷ്ണു ബ്രൊ…
ജീവിതം മുഴുവൻ സന്തോഷം നിറഞ്ഞതാകണമെന്നോ നമുക്കു ചുറ്റുമുള്ള ആളുകളെല്ലാം നല്ലവരാകണമെന്നോയൊന്നും ഇല്ല…എന്ത് പ്രതിസന്ധിയിലും സന്തോഷം കണ്ടെത്തി ഉള്ള ജീവിതം ജീവിക്കുക എന്നതാണ് പോംവഴി…റസീന എന്റെ ജീവിതത്തിലെ കൂട്ടുകാരിയാണ് ,ഇതുവരെയും അവളെപ്പറ്റി ഒന്നും എനിക്ക് അറിയില്ല..അതിനൊരു മാറ്റം വരുത്താൻ തോന്നിയില്ല…
ഈ പ്രോത്സാഹനത്തിന് നന്ദി ബ്രൊ
Climax ഭാഗം വന്നത് കണ്ടപ്പോള്‍ ആണ് ഇത് വായിച്ചു തുടങ്ങിയത് ഒരു സാധാരണ മനുഷ്യന്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ തന്നെ ആണ് ഈ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായത്.
റസീന എന്ന കഥാപാത്രം ഇപ്പോഴും സങ്കടം ആയി അവശേഷിക്കുന്നു.
ഇതൊരു പാഠപുസ്തകം ആണെന്ന് വേണമെങ്കില്‍ പറയാം.
❤??
പാഠപുസ്തകമായി കാണണ്ടാ സഹോ, നിങ്ങൾ വായിച്ചു തരുന്ന പ്രോത്സാഹനം തന്നെ ഇതിനുള്ള പ്രതിഫലം….നല്ല വാക്കുകള്ക്ക് നന്ദി.
Ippo climax Ann kanunath pinee onum nokiyila full irun vayichu police ❤❤❤
താങ്ക്സ് ബ്രൊ
സീസൺ 2 തന്നെ വേണം അവരുടെ ഇണക്കവും പിണക്കങ്ങളും നിറഞ്ഞ ജീവിതം കാണാൻ/വായിക്കാൻ കാത്തിരിക്കുന്നു… ഒരുപാട് നന്ദി ? ?❣️❤️
അതാണ് വിധിയെങ്കിൽ അതുതന്നെ വരും..
Fire blade ബ്രോ..
പിന്നീട് എപ്പോലെങ്കിലും സമയം കിട്ടുമ്പോൾ ഇതിനൊരു സീസണ് 2 എഴുതാമോ??
കാത്തിരിക്കും.. എത്ര നാൾ ആയാലും കുഴപ്പമില്ല..
സ്നേഹം?
ഹഹഹ…ശ്രമിക്കാം സഹോ…
സീസൺ 2 അല്ലെങ്കിൽ മറ്റൊരു കഥ..
സീസൺ 2 തന്നെ വേണം അവരുടെ ഇണക്കവും പിണക്കങ്ങളും നിറഞ്ഞ ജീവിതം കാണാൻ/വായിക്കാൻ കാത്തിരിക്കുന്നു… ഒരുപാട് നന്ദി ? ?❣️❤️
പ്രിയപ്പെട്ട സുഹൃത്തേ,
കഥ വായിച്ച് തുടങ്ങിയപ്പോ എന്താ ഇത്ര വേഗക്കൂടുതൽ എന്ന് തോന്നിയെങ്കിലും ആ flow കിട്ടിയപ്പോൾ പൊരുത്തപ്പെട്ടു. എന്താ പറയാ ഇനി ശബരിയെ ശരിക്കും മിസ്സ് ചെയ്യും ..?.. മുത്ത് കലിപ്പ് ചങ്ക്… ഇന്നലെ കഥ വായിച്ചതാണ് ബ്രോ.. ഒന്നും എഴുതാൻ പറ്റുന്നില്ല.. തീർന്നു പോയല്ലോ എന്ന സങ്കടം ആണോ ആവോ..
Bro ൻ്റെ സമയക്കുറവ് മനസ്സിലാകും..?.. എവിടെ ആയാലും സമയം. കിട്ടുമ്പോ ഇനിയും എഴുതണം..
കഥയെ കുറിച്ചോ കഥാപാത്രങ്ങളെ കുറിച്ചോ പറയാൻ ഒന്നും ഇല്ല.. എല്ലാം ഈ comment ബോക്‌സിൽ ഉണ്ട്. ഇല്ലാത്തത് തപ്പി പറയാന്ന് വെച്ച എൻ്റെ പണി പാളും എന്നല്ലാണ്ട്..?..
അപ്പൊ ഇനി അടുത്ത കഥയുടെ comment boxil kaanam..
Stay healthy. Take care..❤️❤️❤️
സസ്നേഹം,
പ്യാരി.x
പ്രിയപ്പെട്ട പ്യാരി….
ഒരു ആഗ്രഹപ്പുറത്തു എഴുതിത്തുടങ്ങിയതാണ് , ഈ പാർട്ട് വരെ എത്തുമെന്നോ ഇത്രയെങ്കിലും ആളുകളെ ഇഷ്ടപ്പെടുത്താൻ ആകുമെന്നോ കരുതിയില്ല…സാധിച്ചത് ദൈവാനുഗ്രഹം…
ജോലിയിലുള്ള മാറ്റവും തിരക്കും അതേ ദൈവത്തിന്റെ തോന്നലായിരിക്കും..എന്നെങ്കിലും എഴുതാൻ ഇതുപോലൊരു ആഗ്രഹമുണ്ടായാൽ വരും , ഒരുപക്ഷേ ഇതിനൊരു സെക്കന്റ് പാർട്ട് ആയിട്ടാവാം ,അല്ലെങ്കിൽ മറ്റൊന്ന്…ഇപ്പോ കുറച്ചു കാലം ഇതുപോലെ വായനക്കാരനായി ഇരിക്കണം…
സുഖമായിരിക്കൂ സഹോ ….
അവനെ psc കൂടെ പാസ്സാക്കമായിരുന്നു
അതൊരു ക്ലീഷേ അവൂലെ…?? അതിനെക്കാളും ഒക്കെ വലുത് അമ്മുട്ടിയല്ലേ..അതിനെ കിട്ടിയില്ലേ
Eniyum exhuthanam
Nirtharuth
എഴുതും….എപ്പോൾ എന്ന് എന്നൊന്നും അറിയില്ല…
സഹോ വായിക്കാൻ താമസിച്ചു എന്ന വിഷമം മാത്രമേ എനിക്ക് ഉള്ളു അത് പരിഹരിക്കാൻ ഒറ്റ ഇരുപ്പിന് വായിച്ചു
പറയാൻ വാക്കുകൾ ഇല്ല ജീവിതം ആണ് പകർത്തി വച്ചേക്കുന്നത് എന്ന് തോന്നത ഇരുന്നില്ല
മിക്ക ലവ് സ്റ്റോറി ചെറിയ മാറ്റം ഉണ്ട്. പത്തു പേര് ഇടിച്ചു ഇടുന്ന നായകനും മുടിഞ്ഞ ഗ്ലാമർ ഒള്ള നായകൻ ആണ് ഇവിടെ കാണുന്നത് അത് പക്ഷെ സ്റ്റോറി ആണ് തെറ്റ് എന്ന് പറയുന്നില്ല പക്ഷെ ഇവിടെ ഒരു സാധാരണ അണ്കുട്ടിയുടെ ജീവിതം ആണ് എഴുതിയത്, ഫാമിലി, ഫ്രണ്ട്‌സ്, നല്ല ജോലി, ലവ് ഓക്കേ പൊടിപ്പു തൊങ്ങലും ചേർക്കതെ പച്ചയായി എഴുതി
അതാണ് എനിക്ക് ഇ സ്റ്റോറി ഇഷ്ടപ്പെട്ടതും
പിന്നെ എനിക്ക് തോന്നിയ പോരായ്മ ക്ലൈമാക്സ് റൊമാൻസ്, അവരുടെ വിവാഹജീവിതവും, റസിയ കാര്യം കുടി ചേർക്കാം ആയിരുന്നു (അഭിപ്രായം തെറ്റായാലും ശെരിയായാലും പറഞ്ഞാണ് ശീലം ഒന്ന് തോന്നരുത്)
വീണ്ടും ഇത് പോലെ നല്ല കഥയുമായി വരുക
സ്നേഹംമാത്രം ♥️♥️♥️♥️
സാധാരണക്കാരനാണ് ഞാൻ..ഞാനൊരു പണക്കാരന്റെ കഥ എഴുതിയാൽ ഇത്രയ്ക്കു നന്നായിക്കോളണം എന്നില്ല..നമുക്ക് അറിയുന്നതല്ലേ എഴുതിവെക്കാനുള്ളു..
കഥ വൈകിയാണെങ്കിലും വായിച്ചു അഭിപ്രായം തരാൻ കാണിച്ച മനസിന് നന്ദി ബ്രൊ…
സ്നേഹത്തോടെ….
ബ്രോ,ഈ പാർട്ടും മനോഹരം തന്നെ,എന്നാലും ക്ലൈമാക്സ് ആയതുകൊണ്ട് ഞാൻ കുറച്ചുംകൂടി പ്രതീക്ഷിച്ചു.ഒത്തിരി ഇഷ്ട്ടമുള്ള കഥയായിരുന്നു ഇത്.കഴിഞ്ഞ പാർട്ടുകളെ അപേക്ഷിച്ച് ക്ലൈമാക്സ് അത്ര പോര എന്നാണെന്റെ അഭിപ്രായം.എന്നിരുന്നാലും തീർന്നല്ലോ എന്നോർക്കുമ്പോൾ സങ്കടം മാത്രം.ഇനിയും കാണാമെന്ന പ്രതീക്ഷയോടെ…വേട്ടക്കാരൻ
കയ്യിലുള്ളത് മുഴുവൻ എടുത്തു തീർത്തതാണ് സഹോ….തൽക്കാലം ഇതുകൊണ്ട് തൃപ്തിപ്പെടു…എന്തായാലും ഇഷ്ടപ്പെട്ടതിനു നന്ദി..
Another beautiful story comes to an end!!!
Thanks bro for this beautiful story❤
Come back with another masterclass..❤
Cheers!!!
Lets hope brother…ഒരു ഉറപ്പ് തരുന്നില്ല , bt i wil definitely will once i feel to do
ചേട്ടോയ്…….
ന്ത് പറയ്യാ……!
അടിപൊളിയായിടുണ്ട്…..❤
ഞാൻ വായിച്ചതിൽ വച്ച് ആദ്യം മുതൽ അവസാനം വരെ വളരെ നല്ലൊരു Feel തന്ന കഥ.
Thanks .ന്തിനാന്നു വച്ചാൽ ഇങ്ങനെയൊരു അടിപൊളി കഥ ഞങ്ങൾ വായനകാർക്ക് സമ്മാനിച്ചതിന്.
പിന്നെ ഇതുപോലെ നല്ലൊരു കഥയുമായി വീണ്ടും വരിക.
❤❤❤❤❤❤❤❤?????????????
മനു ശബരി അമ്മു…….ഇവരെല്ലാം മനസ്സീന്ന് മായാത്ത കഥാപാത്രങ്ങൾ ആണ്????????
Hi bro….
കഥകൾ വായിച്ചു സന്തോഷമായിരിക്കൂ ,അതിനു മാത്രം വേണ്ടി എഴുതുന്ന ഒരുപാട് മറ്റ് എഴുത്തുകാരും ഇവിടെ ഉണ്ട് , വായനക്കാരന്റെ കൂട്ടത്തിൽ ഇനി ഞാനും ഉണ്ടാകും, നമുക്ക് ഒന്നിച്ചു കഥകൾ വായിച്ചു എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാം…
സ്നേഹത്തോടെ …
Bro. Njana kaynja part vayichillarnu ntho miss ayi ipozhanu ithu 2um vayikkne.
Bro aadhyam namukk manuvinn preyuanel avnte part todekkam vayikkane avne etho oruthy adichenu athmahathya cheyyunayittalle. See ennittippol avnevida nikne namak kanumbol onnum tonnolarikam ithokke ellarm cheyunna allea ennu kootu . Pashe alla avrde feeling avrkkalle ariyu, avnu thokkathe kond poya avnde manass. Than onnumayillel tante ammuttypokuallo enna avante chindha thanne avne matti marich.
Pinnee sabari (ippravishyam correçt prenj ketto manushyaa) avne polokke friends venam nammude aduthum kanum nammal manassilakkunnilla enne ullu . Such supporting character.
Pinne ammutty. Than oru modenth und enna karanam kond avlu orikkalum pinnot marittilla. Ente colour ichiri kurenjayanallo enna ente confidence illayimayokke avle kanumbol thanne marukaya. Orupad vijayangal agrahikkunna oru pennu orupad lekshyangal ulla iru Penn. Thanik thante pathiye kittuo illayo enokke alochanayulla nalloruthy.
Eda seriously njan eppozhum preyarulla ole enikk aa raseen enna charchterine oayankara ishtayii enthannu ariyilla chellapol lifeile charachters ayitt relate cheyyan pattunnond arikam. Pinne avrde vappaduth enik nalla deshyundarnn pashe avde poyappol anagnokke prenjappol satyayittum ente ullu niranj. Nee entayalum anagne ezhuthiyathu karyavayi athu nalloru karyavarn. Pinnathe karyam
Njan todekkathil prenjattulleyann tonnanu oru suicide attemptil ninn vabnoru kadha orupad charchtersum orupad momentsum koch koch twistukalum tannu nee itteam manohramakkille entha tirich terandee ennenikkariyulla orupad nanni.
Vayich attream manassu niranjadoo athondaalle enthoo ishtavakuaa ithinodokke. Thante ezhuthinodum orupad nanni.
Ee kadha ezhuthan sahayicha pullikaruthikkm ella vidha bhavugangalum nerunnu. And gain thanks alot❤
Ahh pinne ipravishyam njan sabari sree hari akkillatto??
തുമ്പി ബ്രൊ….
ഓരോ കഥാപാത്രങ്ങളെയും വേറെ വേറെ എടുത്തുവെച്ചു പറഞ്ഞിട്ടുണ്ടല്ലോ…അതൊക്കെ ഒരു ഒഴുക്കിലങ്ങനേ എഴുതിപ്പോന്നതല്ലേ….സന്ദർഭങ്ങൾ മാത്രമേ മനസിലുണ്ടായിരുന്നുള്ളു…ഡയലോഗുകളൊക്കെ ഓരോ തോന്നൽ മാത്രം…
കഴിയുന്നത്ര ആളുകള്ക്ക് സന്തോഷം കൊടുക്കണം എന്നൊരു ഉദ്ദേശ്യമാണ് ഉണ്ടായിരുന്നത്..അത് നടന്നു , കമന്റ് തരുന്ന എല്ലാവരും സന്തോഷം പങ്കുവെക്കുമ്പോൾ എനിക്ക് വല്ലാത്തൊരു നിർവൃതി തോന്നും…
പിന്നെ ഇന്നു നീ പേര് മാറ്റി പറയാഞ്ഞത് നന്നായി , ഇനി പാർട്ടുകൾ ഇല്ലാത്തതുകൊണ്ട് ഇനി എന്ന് ശെരിയാവാനാ എന്ന് ചിന്തിച്ചേനെ…
കുറച്ചുകാലം ഒരു ആസ്വാദകൻ മാത്രമായിരുന്നു വല്ലാതെ തോന്നുമ്പോൾ ഒരു കഥയുമായി വരാനാണ് എന്റെ പ്ലാൻ..നോക്കാം എന്താകുമെന്ന്..
ഈ കഥക്ക് അധികം റീച് വന്നില്ല എന്നതിൽ എനിക്ക് ദുഖമൊന്നുമില്ല..ഇത്രയും ആളുകള്ക്ക് ഇഷ്ടമായല്ലോ എന്നതാണ് സമാധാനം..ഇത്രയൊക്കെയേ ഞാനും പ്രതീക്ഷിച്ചുള്ളു…
അപ്പൊ പ്രോത്സാഹിപ്പിച്ചതിനു ,സ്നേഹം തന്നതിന് എല്ലാം ഹൃദയം നിറഞ്ഞ നന്ദി സഹോ…
With love…
Adyame thankalude kadha vayikan late ayathil visham und ippol.nall9ru story manoharamaya friendship love Ellam ezhuthi.super ❤️❤️❤️❤️❤️
Matthieu kadhayumayi veendum varumennu pratheekshikunu
ശ്രമിക്കാം കൃഷ്….ഉറപ്പ് തരുന്നില്ല..
നന്ദി..
Fireblade ബ്രോ
ആദ്യമേ തന്നെ വൈകിയുള്ള വായനയ്ക്ക് മാപ്പ് ചോദിക്കുന്നു എന്തിനെന്നു താങ്കൾ ചോദിച്ചേക്കാം അതിന്റെ ആവിശ്യം ഇല്ല എന്ന് വിനയപൂർവം പറഞ്ഞേക്കാം എങ്കിലും മാപ്പ് ഇത്രയും നല്ലൊരു കഥയുടെ ഭാഗം വന്നെന്ന് അറിഞ്ഞിട്ടും കണ്ടിട്ടും വായിക്കാഞ്ഞതിൽ സത്യത്തിൽ മാനസികമായി ഒരുപാട് ഡൌൺ ആയിരുന്നു അത്കൊണ്ട് ഇപ്പോൾ അങ്ങനെ കഥകൾ വായിക്കാറില്ല പക്ഷെ ഇത് വായിച്ചുതുടങ്ങാൻ ഉണ്ടായിരുന്ന മാനസിക ബുദ്ധിമുട്ട് വായിച്ചു തുടങ്ങിയപ്പോൾ ഇല്ലായിരുന്നു ഒരുപാട് ആസ്വാദിച്ചു ആണ് വായിച്ചത് ഈ കഥ നല്ലൊരു ഫീൽ ഗുഡ് വൈബ് തരുന്നുണ്ട് ഒരുപാട് മോട്ടിവേഷൻ തരുന്നുണ്ട്
ചെറിയൊരു നൊമ്പരം ഉണർത്തികൊണ്ടാണ് തുടങ്ങിയത് “”വൈദേഹി”” ഒരുപാട് സ്നേഹിച്ചിട്ടും തിരിച്ചു കിട്ടാതെ പോയ പ്രണയം സ്നേഹം ചില പ്രണയം സ്നേഹം ഒക്കെ അങ്ങനെ ആണ് ആഗ്രഹിച്ചത് കിട്ടില്ല എങ്കിലോ അതിനേക്കാൾ മികച്ചത് നമുക്കായി കാത്തിരിക്കുന്നുണ്ടാകും മനുവിന് അമ്മു എന്നത് പോലെ
അച്ഛൻ കൃപയെ കുറിച്ച് പറയുമ്പോൾ ചെറു മൗനത്തിനും വിദൂരതയിലേക്ക് ഉള്ള ആ നോട്ടത്തിന് പോലും മനസ്സിലെ അടക്കിവെച്ച നൊമ്പരത്തിന്റെ തേങ്ങൽ ഉണ്ടായിരുന്നു അത് കൃപയെ മാത്രം അല്ലാതെ കാവ്യായെയും കുറിച്ച് ആണ് മറ്റൊരു രീതിയിൽ പറഞ്ഞാൽ മാതാപിതാക്കളുടെ വില അറിയാതെ അവരുടെ സ്നേഹം പോലും നിരസിച്ചു അവരുടേതായ ജീവിതം കെട്ടിപടുക്കാൻ അവരിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി സ്വന്തം സുഖവും സന്ദോഷവും മാത്രം നോക്കി പോകുന്ന ഓരോ മക്കളെ ഉദ്ദേശിച്ചും ആണ് അദ്ദേഹം പറഞ്ഞത് പോലെ ജീവിതത്തിൽ ഒരു ഘട്ടത്തിൽ അവരുടെ തണൽ ഇനി ആവിശ്യം ഇല്ല എന്ന് കരുതി മാറി നടക്കുമ്പോൾ അവർ ഇവരുടെ തണലും സ്നേഹവും കൊതിക്കുന്നുണ്ട് എന്നൊന്നും ഓർക്കുന്നില്ല മനുവും ശബരിയും അത് തന്നെ ചെയ്തു സ്വന്തം ജീവിതം നോക്കി പോയ്കൊണ്ടിരുന്നപ്പോൾ അവരെ ഓർത്തു ജീവിക്കുന്ന മാതാപിതാക്കളെ കുറച്ചു കാലം എങ്കിലും മറന്നു എന്നാലും മനു അത് മനസ്സിലാക്കി തിരുത്താൻ സ്വയം തയ്യാറായി ശബരിയോട് കൂടി പറഞ്ഞു തിരുത്തി അച്ഛൻ ശരിക്കും അടിപൊളി ആണ് ❤
സ്വന്തം മകളുടെ വിവാഹനിശ്ചയത്തിന് അഥിതി ആയി പോയി വരേണ്ട അദ്ദേഹത്തിന്റെ വിധി അല്ലെങ്കിൽ ഗതികേട് ശരിക്കും സങ്കടം തോന്നി വലുതായപ്പോൾ അവർക്ക് അച്ഛനമ്മാർ വേണ്ടാതായി വിദ്യാഭ്യാസം ഉണ്ടെങ്കിലും അവർക്ക് ബന്ധങ്ങൾ തിരിച്ചു അറിയാൻ സാധിക്കാതെ ആയോ
കൃപയുടെ കാര്യവും ഇങ്ങനെ ആയിരിക്കും എന്ന് ചെറു ചിരിയോടെ ആണ് പറഞ്ഞത് എങ്കിലും ആ മനസ്സിന്റെ വേദന ഊഹിക്കാവുന്നതേ ഒള്ളു
മനുവിനെ പോലെ തന്നെ എന്നെയും ഓരോ പാർട്ടിലും അത്ഭുതപെടുത്തുന്ന വ്യക്തി ആണ് ശബരി എല്ല കാര്യത്തിലും ഒരുപാട് ചിന്തിക്കുന്ന തന്റെ ഭാവിയും കാര്യങ്ങളും ഓരോ കാര്യങ്ങളിലെ തെറ്റും ശരിയും പോലും ആലോചിച്ചു മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരാൾ ആണ് ശബരി
മനുവിനെക്കാൾ മുൻപ് അവന്റെയും തന്റെയും ഭാവി ജീവിതം ഒക്കെ ശബരി ചിന്തിച്ചു വച്ചിട്ടുണ്ട് മനു ചിന്തിച്ചത് പോലെ ശബരി ആഗ്രഹം മാത്രം അല്ലാതെ അങ്ങോട്ട് ഉള്ള വഴി പോലും വ്യക്തമായി കണ്ടെത്തി വച്ചിട്ടുണ്ട് മനു മുൻപ് എടുത്ത തീരുമാനം ആണ് ശബരിയും നിത്യയും psc യുടെ കാര്യത്തിൽ വീണ്ടും അവനോട് പറഞ്ഞത് വരുമാനം ഉണ്ടാക്കി തുടങ്ങുമ്പോൾ പഠിപ്പിൽ നിന്ന് ശ്രെദ്ധ പോകും പണത്തിലേക്ക് ആകും അതിനു ഇട വരുത്താതെ പഠിപ്പിൽ ശ്രെദ്ധ കൊടുക്കാനും ചിലവ് ശബരി നോക്കുന്നതുമായ തീരുമാനം നല്ലത് ആയിരുന്നു ശബരിയെപ്പോലെ ഒരു സുഹൃത്ത് കിട്ടിയത് അവന്റെ ഭാഗ്യം ആണ് എല്ലാവർക്കും അങ്ങനെ ഒരു ഭാഗ്യം ഉണ്ടാവില്ല
നിത്യയെ തള്ളേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി കാരണം നിത്യയുടെ അങ്ങനെ ഉള്ള വിളി അമ്മുവിനെ തളർത്തുന്നില്ല കുത്തിനോവിക്കുന്നില്ല എന്ന് മുൻപ് അമ്മു pa വായിച്ചിരുന്നല്ലോ ശബരിക് അതറിയില്ല ശരിയാണ് എങ്കിലും പാവം നിത്യ
ആ തല്ലിന് ശേഷം ശബരി പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു അത് പറഞ്ഞത് നന്നായിരുന്നു ഭാവിയിൽ ഇതിനെചൊല്ലി ഒരു പൊട്ടലും ചീറ്റലും ഉണ്ടാവാതിരിക്കാൻ ഇപ്പഴേ അത് പറഞ്ഞത് നന്നായി “”എല്ലാം ഇമോഷണൽ ആയി എടുക്കാതെ ലോജിക് ആയി എടുക്കാൻ “”
മനു ചിന്തിച്ചത് പോലെ അഡ്ജസ്റ്റ്മെന്റ് അല്ല സ്നേഹം പരസ്പരം മനസ്സിലാക്കൽ ആണ്
റസീന ഒരു നോവായി അവിശേഷിക്കുന്ന ഒരാൾ ആണ് ആ പേര് കണ്ടപ്പോഴേ എന്തെന്നില്ലാത്ത ഒരു സങ്കടം തോന്നി (റിയൽ ലൈഫ് കൂടി ആണല്ലോ )അവൾ വരില്ല എന്ന് മനുവിനെപോലെ എനിക്കും തോന്നിയിരുന്നു അവളെ തേടി പോയതും അവളുടെ ഉപ്പയും ഇത്തയും ആയി സംസാരിച്ചതും നന്നായിയിരുന്നു ഒരു നോവ് തോന്നി “” എന്നെങ്കിലും തന്നെ അന്വേഷിച്ചു കോളേജിൽ നിന്ന് ആരെങ്കിലും വരുന്നുണ്ടെങ്കിൽ അത് മനു ആയിരിക്കും “” ആ വാക്കുകളിൽ ഉണ്ടായിരുന്നു അവൾക് മനുവിനോട് ഉള്ള അടുപ്പം സ്നേഹം ഒക്കെ മനു ചിന്തിച്ചത് പോലെ ദീർഘകാല അടുപ്പമോ ബന്ധമോ ഒന്നുമില്ലാതെ വൈകി എവിടെ നിന്നോ വന്നു ആരെല്ലാമോ ആയി വീണ്ടും എവിടേക്കോ പോയ മാലാഖ അതായിരുന്നു റസീന
മനുവിനെപോലെ ഞാനും ഉപ്പയെ ഒരുപാട് വെറുത്തിരുന്നു പറഞ്ഞത് ശരിയാണ് ഒരുഭാഗം മാത്രം ആണ് എന്നും ചിന്തിക്കുന്നത് അവളുടെ ഉപ്പയുടെ ഭാഗത്തു നിന്ന് നോക്കിയാൽ അവിടെയും ഒരു ശരിയുണ്ട് പ്രായമായ അദ്ദേഹം നിസ്സഹായനായ ആയാൾ തന്റെ മക്കളുടെ സുരക്ഷിതത്വം ഓർത്തു ഭാവിയിൽ അവർ തനിച്ചാകാതിരിക്കാൻ അവൾക് ഇഷ്ടം ഇല്ലാഞ്ഞിട്ടും കെട്ടിച്ചു അയച്ചു അയാളെയും തീർത്തും കുറ്റം പറയാൻ സാധിക്കില്ല അയാൾക് മറ്റൊന്നും സാധിക്കുമായിരുന്നില്ല അവൾ അത് അറിഞ്ഞില്ല എന്ന് ഞാൻ കരുതുന്നില്ല അവൾ അത് മനസ്സിലാക്കി കാണും എന്നാണ് എനിക്ക് തോന്നുന്നത്
പരീക്ഷയുടെ റിസൾട്ട് അറിഞ്ഞു മനു റസീനയെ ഓർത്തപ്പോഴും സങ്കടം തോന്നി
“”റസീന “”അവൾ ഒരു നോവ് തന്നെ ആണ് ആഗ്രഹങ്ങളും സ്വപ്നങ്ങളും നഷ്ടപ്പെട്ടു ഒരു വലിയ വീട്ടിൽ ഏകയായി ഇരിക്കുന്ന ആ പെൺകുട്ടി
എവിടെ ആണെങ്കിലും നന്നായിരിക്കണം എന്ന് ആഗ്രഹിക്കുന്നു
മനുവിന്റെ psc കോച്ചിംഗ് അതുവഴി ഉള്ള മാറ്റങ്ങൾ എല്ലാം നന്നായിരുന്നു ആദ്യത്തെ കഷ്ടപാടുകളും പിന്നീട് അത് ഇഷ്ടപ്പെട്ടു ചെയ്തു എളുപ്പം ആകുന്നതും ഒക്കെ അമിത ആന്മവിശ്വാസവും പണി ആണ് എല്ലാം ഒരു അളവ് വരെ ആണ് നല്ലത് പഠിച്ചു പഠിച്ചു കൺഫ്യൂഷൻ ആകും അനുഭവം ഉണ്ട്
ട്യൂഷൻ സെന്ററും അവിടെ ഉള്ള പഠിപ്പിക്കലും ശിവേട്ടനും ഒക്കെ നന്നായിരുന്നു
ശബരി ആഗ്രഹിച്ച ജോലി ശരിയായില്ല എന്ന് അറിഞ്ഞപ്പോൾ സങ്കടം ആയെങ്കിലും അവന്റെ കഴിവ് അവൻ അവിടെയും കാണിച്ചു വിജയിച്ചു എന്തിനും സപ്പോർട്ട് ചെയുന്ന അച്ഛനമ്മമാർ കൂടെ പരിസമ്രമിക്കാൻ ഉറ്റ സുഹൃത്ത് ഇവരൊക്കെ ഉള്ളപ്പോൾ എങ്ങനെ തോൽക്കാൻ ആണ്
അമ്മുവിന്റെ അച്ഛൻ അവരുടെ കാര്യം സംസാരിക്കാൻ വന്നപ്പോൾ ഞാനും ഒന്ന് ഭയന്നു അമ്മയുടെ റെസ്പോൺസ് എങ്ങനെ ആകും എന്നത് നിത്യയുടെ കാര്യം പറഞ്ഞു ഒഴിവാക്കുമോ എന്ന് വരെ ചിന്തിച്ചു എന്നാൽ അമ്മ പറഞ്ഞപ്പോൾ ആണ് മനു ചിന്തിച്ചത് പോലെ ഞാനും ആലോചിച്ചത് ഇനിയും പറയാത്ത വീട് അങ്ങനെ ഒരു കാര്യം ഇതുവരെ അവന്റെ മാറ്റം സ്വപ്നം ജീവിതം എന്നിങ്ങനെ കാരയ്ക്ക്ടിപ്പിച്ചപ്പോൾ അങ്ങനെ ഒരു കാര്യം വിട്ടുപോയിരുന്നു
ശബരി പറഞ്ഞതുപോലെ അവൻ ഒന്നുമില്ലാത്തവൻ അല്ല അവന്റെ പ്രയത്നം കൂടി ആണ് ആ കോംപ്ലക്സ് ശ്രെമിച്ചാൽ അവനു എന്തും കഴിയും എന്നതിന് അതൊരു ഉദാഹരണം ആണ്
അമ്മയ്ക്ക് ഉണ്ടായ നീരസം ശ്രെദ്ധിച്ചിരുന്നു എങ്കിലും അത് നിത്യയുടെ കാര്യം ആയിരിക്കും എന്ന് കരുതി തന്നോട് മറച്ചുവച്ചതും അകൽച്ചയും ആയിരിക്കും എന്ന് കരുതിയില്ല
മനു ദേഷ്യപ്പെട്ടതിലും കുറ്റം പറയാൻ പറ്റില്ല അമ്മ അങ്ങനെ വളർത്തിയതിലും തെറ്റ് പറയാൻ പറ്റില്ല വയറു നിറയ്ക്കാൻ കഷ്ടപ്പെടുമ്പോൾ അവർ പിന്നെ എങ്ങനെ പെരുമാറാൻ സാധിക്കുമായിരുന്നു അവരുടേത് ഒരു പോരാട്ടം ആയിരുന്നു അങ്ങനെ ജീവിക്കുമ്പോൾ സ്നേഹം കാണിക്കാൻ സാധിച്ചിട്ടുന്നിരിക്കില്ല
അവന്റെ തീരുമാനം ആണ് ശരി കട സ്വന്തം ആയി എടുക്കാൻ വിസമ്മതിച്ചത് നന്നായി എന്നാണ് എനിക്ക് തോന്നിയത് അവന്റെ ആഗ്രഹം ടീച്ചിങ് ആണ് കടയിൽ ഇരുന്നാൽ അത് സാധിക്കണം എന്നില്ല അതൊരു പക്ഷെ അപ്പോൾ അവന്റെ സ്വപനത്തിന് വിലങ്ങു തടി ആയേനെ
അവർ പുതിയൊരു വീട് എടുത്തു അമ്മയുടെ ആ ഒരു ആവിശ്യം… അല്ല അവന്റെ ആ ഒരു കടമ അവൻ നിറവേറ്റി അത് നന്നായി
അമ്മു അവളുടെ താല്പര്യ പ്രകാരം അവളുടെ ഒറ്റയാൾ പ്രയത്നത്തിൽ സ്വന്തം കാലിൽ നിന്നു ❤❤
നിത്യ മനു പറഞ്ഞത് പോലെ ബിഎഡ് എടുത്തു ❤
പെങ്ങൾന്മാർ pg ❤
എല്ലാവരും സന്ദുഷ്ടർ ❤❤
അങ്ങനെ മനുവും അമ്മുവും, നിത്യയും ശബരിയും വിവാഹിതർ അവരുടെ സ്നേഹത്തിൽ കൂടെ ഉണ്ടായിരുന്ന മാതാപിതാക്കൾ സുഹൃത്തുക്കൾ പെങ്ങള്മാർ പിന്നെ വല്യ താല്പര്യം ഇല്ലെങ്കിലും വന്ന കാവ്യായായും കൃപയും
എല്ലാത്തിനും സാക്ഷി ആയി അവരുടെ സ്നേഹം ഒന്നിക്കാൻ കൂട്ടുനിന്ന ദൈവവും
അവരുടെ ഇണക്കത്തിനും പിണക്കത്തിനും സ്നേഹത്തിനും ചുംബനത്തിനും സാക്ഷി ആയ അവരുടെ കുളത്തിൽ വച്ചുള്ള സംസാരവും അടിപൊളി ആയിരുന്നു കാലം എത്ര കഴിഞ്ഞാലും ഇതുപോലെ സ്നേഹത്തോടെ കഴിയണം വീണ്ടും അവിടെ പോയി ഇരിക്കണം എല്ലാം ഓർക്കണം അവളുടെ മടിയിൽ തലചായ്ച്ചൊരുനാൾ മരിക്കണം എന്ന അവന്റെ ആഗ്രഹവും കൊള്ളാം
///കാലമിനിയുമുരുളും വിഷു വരും വർഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പൊളാരെന്നും എന്തെന്നും ആർക്കറിയാം
നമുക്കിപ്പോഴീ ആർദ്രയെ ശാന്തരായി സൗമ്യരായ് എതിരേൽക്കാം
വരിക സഖീ അരികത്തു ചേർന്നു നില്ക്കൂ…
പഴയൊരു മന്ത്രം സ്മരിക്കാം അന്യോന്യം ഊന്നുവടികളായ് നില്ക്കാം
ഹാ സഫലമീ യാത്ര….
ഹാ ….സഫലമീ യാത്ര..!!////
ഈ വരികൾ aa ഒരു സാഹചര്യത്തിൽ ഒരുപാട് നന്നായിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപെട്ട വരികൾ കൂടി ആണ് അത്
എന്നെന്നും സന്ദോഷത്തോടെ ഇണങ്ങിയും പിണങ്ങിയും പിന്നീട് അതിലേറെ പരസ്പരം വാശിയോടെ സ്നേഹിച്ചും മനുവും അമ്മുവും ഒരുപാട് കാലം ജീവിക്കട്ടെ ❤❤❤
******************************************************
അവസാന ഭാഗം എന്ന് കണ്ടപ്പോൾ സങ്കടം തോന്നി കാരണം കുറച്ചു വൈകി വായിച്ചു തുടങ്ങിയത് ആണെങ്കിൽ കൂടിയും ഒരുപാട് ഇഷ്ടത്തോടെ ആണ് ഇതിന്റെ ബാക്കി ഭാഗങ്ങൾ കാത്തിരുന്നു വായിച്ചത് ഇനി അതില്ലല്ലോ
ഇതുപോലെ ഒരു സ്റ്റോറിയും അത്ര എളുപ്പം അല്ല
ഒരുപാട് മോട്ടിവേഷൻ തോന്നിക്കുന്നതായിരുന്നു ഓരോ പാർട്ടും, എങ്കിലും നല്ലൊരു പാർട്ട് ആയിരുന്നു ഒരുപാട് വലിച്ചു നീട്ടാത്തത് നല്ലതയും തോന്നി എല്ലാം ആവിശ്യാനുസരണം വേണ്ട വിധത്തിൽ ഈ ഭാഗത്തിൽ വളരെ മനോഹരം ആയി തന്നെ പറഞ്ഞിട്ടുണ്ട്
ഒരു പ്രണയകഥ മാത്രം ആയിരുന്നില്ല ഒരുപാട് കാര്യങ്ങൾ പറഞ്ഞ ജീവിത കഥ ആയിരുന്നു
താങ്കളെ പോലെ ഒരു നല്ല എഴുത്ത് കാരൻ ഇനിയും എഴുതണം അതിന് വേണ്ടി കാത്തിരിക്കുന്നു
കഴിഞ്ഞ ഭാഗം ലൈക് കുറവായതിൽ വിഷമം തോന്നേണ്ട ചില കഥകൾ വന്നു ഒരുപാട് കഴിഞ്ഞു ശ്രെദ്ധിക്കപ്പെടാറുണ്ട് ഇപ്പോഴും ചിലർ ഈ കഥ ശ്രെദ്ധിക്കാത്തത്തിൽ എനിക്ക് മനോവിഷമം ഉണ്ട്
മറ്റൊരു കഥയുമായി ഒരുപാട് വൈകാതെ തിരിച്ചു വരുമെന്ന് കരുതുന്നു അന്നും ഞാൻ ഇവിടെ ഉണ്ടെങ്കിൽ തീർച്ചയായും വായിക്കും
By
അജയ്
Ithilum nalloru explanation ini varanjilla bro.❤
@തുമ്പി ബ്രോ എല്ലാം fireblade ബ്രോയുടെ നല്ലൊരു എഴുത്ത് കൊണ്ടാണ് ?
പ്രിയപ്പെട്ട അജയ്ബ്രൊ…
നിങ്ങളുടെ കമന്റ് ഒരു pinpoint yorker ആണ് , ഞാനെന്നും ക്ലീൻബൗൾഡ്…!!
ഈ കഥക്ക് കിനാവ് പോലെ എന്ന് പേര് വരാനുള്ള കാരണം മനു എന്നും കണ്ട കിനാവ് അവസാനം ജീവിതത്തിൽ സംഭവിച്ചു എന്നതാണ്, അതുപോലെ ഇതിന്റെ പുറകിലുള്ള കാരണം ഞാൻ കണ്ടിരുന്ന ഒരു കിനാവാണ് ഒരു കഥ എഴുതണമെന്നും , ആ കഥ ഇഷ്ടപ്പെടുന്ന , കാത്തിരിക്കുന്ന കുറച്ചു പേരുണ്ടാകണമെന്നും….ആ കിനാവാണ് സഫലമായതും പന്ത്രണ്ടു പാർട്ട് എഴുതി സന്തോഷത്തോടെ അവസാനിപ്പിച്ചത്..ദൈവത്തിനു നന്ദി..!!
എനിക്ക് ഇന്നും ഏറെ ഇഷ്ടപ്പെട്ട കഥയിൽ ഒന്നാണ് എന്റെ നിലാപക്ഷി, നീന എന്ന എഴുത്തുകാരന്റെ മാജിക്കൽ സൃഷ്ടി..പിന്നെ അഞ്ജലി തീർത്ഥം,മയിൽപ്പീലി…അതൊക്കെ വായിച്ചു കഴിഞ്ഞാണ് അതുപോലെ ഒരെണ്ണം എഴുതണമെന്നു തോന്നിയത്…അതുപോലെ എത്താൻ നോക്കിയതുകൊണ്ടു ഇങ്ങനെയെങ്കിലും ആയിത്തീർന്നു….
അപ്പൊ ഞാൻ പറഞ്ഞു വന്നതെന്താണെന്നു വെച്ചാൽ ..
ഓരോ കഥയും അതിന്റെ എഴുത്തുകാരൻ ചിന്തിക്കുന്നതിലധികം ആഴത്തിൽ ചിന്തിച്ചു പറയുന്ന നിങ്ങൾക്ക് എന്തുകൊണ്ട് ഒരു കഥ എഴുതിക്കൂടാ..?? സാധിക്കില്ല എന്നാണ് ഉത്തരമെങ്കിൽ അത് ശെരിയാണെന്ന് എനിക്ക് തോന്നുന്നില്ല…ഒന്ന് ട്രൈ ചെയ്തുനോക്കൂ..
നിങ്ങളുടെ കമന്റിനു വിശകലനം ചെയ്തൊരു മറുപടി ആയിരിക്കില്ല എന്റേത്..എഴുതിക്കഴിഞ്ഞതിനു ശേഷം ഒന്നുകൂടി വായിച്ചുനോക്കാനുള്ള മനസികാവസ്ഥകൂടി ഇല്ലാതെയാണ് ഇപ്പോൾ ഉള്ളത്..എന്തായാലും ബ്രോക്ക് ഇത്രയും ഫീൽ തരാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്….
ഇനിയൊരു കഥ ചിന്തയിൽ മാത്രമേ ഉള്ളൂ , അതും സഫലമായാൽ വീണ്ടും കാണാം.
സ്നേഹത്തോടെ ……
Fire blade
മനുവിന്റെ കിനാവും താങ്കളുടെ കിനാവും രണ്ടും ഇരുക്കയ്യും നീട്ടി സസന്ദോഷം ഞങ്ങൾ പൂർണതൃപ്തിയുടെ സ്വീകരിച്ചിരിക്കുന്നു അതിന് കാരണം താങ്കളുടെ എഴുത്തിലെ മന്ത്രികത തന്നെ ആണ് വെറുമൊരു സ്റ്റോറി മാത്രം ആയി അല്ലാതെ അതിൽ എല്ലാവർക്കും ഇൻസിപ്പറേഷൻ ആകാൻ തക്ക കാര്യങ്ങൾ താങ്കൾ എഴുതി അത് ഒട്ടും ബോർ അടിപിക്കാത്ത രീതിയിൽ ഞങ്ങൾക്ക് തരാൻ സാധിച്ചിട്ടുണ്ട്
താങ്കളെ പോലെ തന്നെ എനിക്കും ഏറെ പ്രിയപ്പെട്ട ഒരു കഥ ആണ് എന്റെ നിലാപക്ഷി ഏറെ പ്രിയപ്പെട്ട എഴുത്തുകാരൻ ആണ്
Ne-na അതിന്റെ തുടർച്ച ഉണ്ടാകും എന്നറിഞ്ഞു ഏറെ സന്തോഷം തോന്നിയ ഒരാൾ ആണ് ഞാൻ
ഒരു കഥ എഴുതാൻ എന്നെകൊണ്ട് സാധിക്കുമോ അറിയില്ല ഞാൻ നല്ലൊരു വായനക്കാരനും ആസ്വാതകാനും ആയിരിക്കാം നല്ലൊരു എഴുത്തുകാരൻ ആകാൻ കഴിയുമോ എന്നറിയില്ല എന്തായാലും എപ്പോഴെങ്കിലും ഒരിക്കൽ ഞാൻ അതിന് ശ്രെമിക്കുന്നത് ആയിരിക്കും താങ്കളുടെ വാക്കിന് ഉള്ള വിലയായ് എങ്കിലും
മാനസിക ബുദ്ധിമുട്ട് മനസ്സിലാകും എന്തായാലും മനസ്സിനും ശരീരത്തിനും ആരോഗ്യം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
ഒരുപാട് ഫീൽ ചെയ്തു താങ്ക്സ് എ ലോട് ഇതുപോലെ ഒരു സ്റ്റോറി ഞങ്ങൾക്ക് നൽകിയതിന് ❤❤❤
ആ കഥയും സഫലമാകട്ടെ അത് വായിക്കാൻ എനിക്കും കഴിയട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു ആശംസിക്കുന്നു
ആൽവേസ് സ്നേഹം ബ്രോ ❤❤❤
എല്ലാത്തിനും തിരിച്ചും സ്നേഹം മാത്രം ബ്രൊ …നമ്മൾ കഴിവിന് അനുസരിച്ചു എന്തെങ്കിലും ചെയ്യുന്നു ,അത് മറ്റുള്ളവർ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു അതൊക്കെ വല്ലാത്ത സന്തോഷം തരുന്ന കാര്യങ്ങളാണ് ,ആ അനുഭവം എന്നെപോലെ നിങ്ങള്ക്കും ഉണ്ടാകാൻ ഞാൻ പ്രാർത്ഥിക്കും….
ശ്രെമിക്കാം ബ്രോ എല്ലാം ഒത്തുവന്നാൽ ഉറപ്പായും
സ്നേഹം ?❤❤?
കഥ ഒരുപാട് ഇഷ്ടമായി കഥ അവസാനിച്ചതിൽ ദുഃഖം ഉണ്ട് ഇതിൽ ഏറ്റവും വലിയ നൊമ്പരം ആയി തോന്നിയത് മനുവിടെ കൂട്ടുകാരിയുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നഷ്ടമായി എന്ന് കാണുമ്പോൾ ആണ്???
അവൾ ശെരിക്കും എന്റെ കൂട്ടുകാരിയാണ് ബ്രൊ..ഇത്ര വർഷമായിട്ടും ഒരു വിവരവുമില്ല..
.മാഷേ ഇനിയും കാണണം…. കാത്തിരിക്കും…
ആയ്ക്കോട്ടെ ജാക്ക് ….വന്നാൽ കാണാം..
ഒരു കഥ വായിച്ചു തീർന്നിട്ടു മനസ്സും ഹൃദയവും ഒരുപോലെ നിറയുന്നത് ഇതാദ്യം??
What an inspiration!
What a story ?
Hats off ചേട്ടാ..
മറക്കില്ലൊരിക്കലും..
പാഠങ്ങൾ പടിപ്പിച്ചതിനു..
ഉപദേശങ്ങൾ തന്നതിന്..
മനസ്സു നിറച്ചതിനു..
താങ്ക്സ് എ ലോട്ട്??
താങ്ക്സ് തടിയൻ ബ്രൊ.
ഒരുപാട് ഇഷ്ടപ്പെട്ടു എഴുതിത്തുടങ്ങിയ കഥയാണ് ഇത്..പിന്നെ ഓരോ പാർട്ടും പബ്ലിഷ് ചെയ്ത് നിങ്ങളുടെ കമന്റുകൾ കാണുമ്പോൾ അഭിമാനം തോന്നും…കുറച്ചുപേർക്ക് മോട്ടിവേഷൻ, ചിലർക്ക് പ്രണയം ,ചിലർക്ക് സൌഹൃദം അങ്ങനെയെല്ലാം ഇഷ്ടങ്ങൾ പറയുമ്പോൾ എനിക്ക് കിട്ടുന്ന സന്തോഷം…..!!! ഈ കമന്റും അത്തരത്തിൽ ഒന്നാണ്..
താങ്ക്സ് again
ഹഹഹ….ഇതെല്ലാം യാദൃശ്ചികം മാത്രം…പേരും, കാര്യങ്ങളും എല്ലാം…മനസിനുള്ളിൽ ഒരു കഥ നിറഞ്ഞു , എഴുതിയാൽ സമാധാനമാകും തോന്നിയപ്പോൾ എഴുതി..അതും എഴുതിയത് സത്യത്തിൽ എനിക്ക് പരിചിതമായ ജീവിതവും….കിനാവ് ഈ കഥയായിരുന്നു…ഒരു കഥ കുറച്ചെങ്കിലും ആളുകളെ ഇഷ്ടപ്പെടുത്താൻ സാധിച്ചതിൽ അതിയായ സന്തോഷം മാത്രം..
..
ഒരുപാട് നന്ദി സഹോ…
നന്നായിട്ടുണ്ട്…
അവസാനിച്ചതില്‍ വിഷമമുണ്ട്, രണ്ട് പാര്‍ട്ട് എഴുതാന്‍ ഉള്ള വകുപ്പ് ഉണ്ടായിട്ട്കൂടി പെട്ടെന്ന് ഓടിച്ചു ഈയൊരു പാര്‍ട്ടിൽ തീര്‍ത്തത് ശരിയായില്ല.
ഇനിയും നല്ല കഥകളുമായി പ്രതീക്ഷിക്കുന്നു..
ഇനി ഫീൽ പോയി എഴുതി വായനക്കാർ ഓടിക്കരുതെന്നു കരുതി എഴുതിത്തീർത്തതാണ്….ഇപ്പോൾ ആയതുകൊണ്ട് ഇങ്ങനെ തീർന്നു ,ഞാനും ഹാപ്പി നിങ്ങളും ഹാപ്പി..
പ്രിയപ്പെട്ട മനുവിന് (അങ്ങനെ vilikan ആണ് തോന്നുന്നത്)
Enn ആണ് njn part 1 മുതൽ 12 vayichath. കുറേ ആമുഖം kand about likes and comments. Sry man being this much late
കഥയിൽ വലിയ twist onnum ella പക്ഷേ ഈ കഥാ parenj pokuna language its amazing. Line by line കണ്ണിന്റെ മുന്നിലൂടെ കടന്നു pokuna polae ആണ് enik തോന്നിയത്. Enik ee കഥയില്‍ lag onnum feel cheythila. Enik lag feel ചെയ്ത aa കഥ njn pine vayikan മാറ്റി vakkum. Apo njn 12 partum ഒരു eruppil വായിച്ച് എങ്കിൽ athrak അടിപൊളി aayond ആണ്.
അമ്മു മനു love story ആണ് highlight എങ്കിലും മനു ശബരി avarudae aa bond ആണ് ഏറ്റവും മികച്ചത് ആയിരുന്നു . Pine പലരുടെയും ജീവിതം ഈ കഥയില്‍ koodae മനോഹരം aayi വരച്ച് കാട്ടി
സമയം ellatha സമയത്ത് eghuthi അയച്ചത് aannen ariyam so much thanks for this wonderful story
Once again sry for being late to read
Eniyum eghuthanam
സ്നേഹത്തോടെ
ദാവീദ്
പ്രിയപ്പെട്ട ദാവീദ്…
വൈകി വായിച്ചെങ്കിലും ഇഷ്ടമായല്ലോ…അത് പറയാനും പ്രോത്സാഹനം തരാനും കാണിച്ച സ്നേഹത്തിന് നന്ദി…
മാനുവിന്റെ പല കാര്യങ്ങളും ഞാൻ മുൻപ് കടന്നുപോയ വഴികളാണ് , ചിലതെല്ലാം എനിക്ക് പരിചയമുള്ളവരിലും….അതുകൊണ്ടുതന്നെ ആവണം ഒറിജിനാലിറ്റി ഫീൽ ചെയ്തത്…ഈ ലോകം ജയിച്ചവന്റെ മാത്രോന്നും അല്ലല്ലോ…
With love
Etta ee partum manoharam❤️?
Nalloru climax thanne thannu loved it?
Ee kadha avasanichennorkkumbol vishamam thonnunnu karanam athra ishtamaya hridhayathe thotta kadhayan idh
Ithile oro charctersum ellarkum oru prathyekatha aan
Ororo kazhchapadukalum palarudeyum jeevithavam ee kadha thanna oru motivation cherthalla
Pala kaaryangal manassilakkan ithiloode kazhinju
Pinne manassil thattunna ezhuth ninglde writingin oru magical touch ind
Mmde nayakanum,Ammutyum,penganamrum,shabariyum,nityayaumpinne achan ammamarum pinne manassil oru vingalaya raseenayum ellarum ippozhum mananssil ind
Pinne machane enikk idhoru kadha pole thonniyittilla oru jeevitham pakarthiye pole athrakkum perfect aan
Ettanteyo adho vendpetta aardenkilm kadhayundo ithil karanam athra real aayi ezuthan ettan kazhinjind
Iniyum kure paryanamennund vakkukal kittunnilla
Iniyum idhupolulla kadhakal pratheekshikkunnu❤️??
Snehathoode…..❤️❤️❤️
ബെർലിൻ ബ്രൊ…
ആദ്യമേ ഞാൻ പറഞ്ഞിരുന്നല്ലോ ഇതിലെ പല കാര്യങ്ങളും എനിക്കോ എന്റെ പ്രിയപ്പെട്ടവർക്കോ സംഭവിച്ച കാര്യങ്ങൾ തന്നെയാണ്…അതുകൊണ്ടാണ് എന്നെപോലെ ഒരു ആവറേജ് എഴുത്തുകാരന് നിങ്ങളുടെ എല്ലാവരുടെയും സ്നേഹം കിട്ടാൻ കാരണവും…..ഒരു ഫ്ലോ ഉണ്ടാവണമെന്നുള്ളതായിരുന്നു മുഖ്യ പ്രയാസം..ഇപ്പൊ ഞാൻ കൃതാര്ഥനാണ്…ഇങ്ങനെയെങ്കിലും എഴുതി അവസാനിപ്പിക്കാൻ പറ്റിയല്ലോ..
ഒരുപാട് സ്നേഹം ബ്രൊ…
അവസാന പാർട്ട് ആണെന്ന് കണ്ടപ്പോ വിഷമം തോന്നി. വൈകി പോയി കാണാൻ. It was a best experience. ഇതിലെ ആദ്യത്തെ മനുവിനെ പോലെ അല്ലെങ്കിൽ അതിനും താഴെ ഒരു സ്വഭാവമുള്ള ആളാണ് ഞാൻ, ഏറ്റവും പ്രശ്നം വരുന്നത് ഒരാളോട് സംസാരിക്കുമ്പോളും.ഫ്രണ്ട്ഷിപ് അതേപോലെ കൊണ്ട് പോവാനും കഴിയാറില്ല. ആരോട് എന്ത് parayayanum ഒരു നൂറു വട്ടം ആലോചിക്കണം ?? brode എഴുത്തിന്റെ രീതി ആണ് കിടിലം, ശരിക്കും നമ്മളെ കൂടി അതിൽ കൊണ്ട് പോവ്വാണ്. പ്രണയവും സൗഹൃദവും അച്ഛനമ്മമാരോടും പെങ്ങമാരോടും ഉള്ള സ്നേഹവും എല്ലാം ആ ഫീലിൽ തന്നെ കിട്ടി. Brok എല്ലാ വിധ ആശംസകളും
ഒരുപാട് നന്ദി കണ്ണൻ ബ്രൊ…
ഒരു ഒഴുക്കിലങ്ങനേ എഴുതിപ്പോയി, അത് ആസ്വദിക്കുന്നുണ്ടെന്നു കണ്ടപ്പോൾ സമാധാനമായി…അതാണ് സംഭവം..!! ഇങ്ങനൊരു കമന്റ് അയക്കാൻ തോന്നിയതിനു എന്റെ സ്നേഹം അറിയിക്കുന്നു..
ഞാനീ സൈറ്റില്‍ വന്നിട്ട് അധികം കാലമൊന്നും ആയിട്ടില്ല. പഴയ ”അഭിരാമി” തപ്പിയാണ് വന്നത്. പിന്നെ വലിയ അലമ്പ് തോന്നാത്ത ഒന്ന് രണ്ടെണ്ണം വായിച്ചാണ് തുടങ്ങിയത്. പക്ഷെ ഇവിടെ പിടിച്ച് നിര്‍ത്തിയത് ഇതിലെ ലൗ ടാഗുള്ള കഥകളാണ്. വല്ല്യേച്ചിയും രതിശലഭങ്ങളും അതിനൊരു അപവാധമാണ്.
പിന്നെ ഈ കഥ ഈ സൈറ്റിലെ ഏറ്റവും മികച്ചതൊന്നുമല്ലെങ്കിലും എന്‍റെ ജീവിതവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നതാണ്. അല്ല എന്‍റെ ജീവിതമാണ് ഈ കഥയുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നത്. അത് പേരായാലും അങ്ങിനെ തന്നെയാണല്ലോ. ഒരു വലിയ വ്യത്യാസം എന്താന്ന് വെച്ചാല്‍ പുള്ളിക്കാരീടെ കാലിനല്ല, കൈക്കാണ് പ്രശ്നം. പിന്നെ പുള്ളിക്കാരിയാണ് ടീച്ചര്‍.
മോനേ ഫയര്‍ ബ്ളേടേ, നീ എന്‍റെ ജീവിതം കോപ്പിയടിച്ചതൊന്നും അല്ലല്ലോ ല്ലേ? ആണെങ്കില്‍ റോയല്‍റ്റി തന്നോ മോനേ.
ഹഹഹ ….ഇതെല്ലാം യാദൃശ്ചികം മാത്രം…പേരും, കാര്യങ്ങളും എല്ലാം…മനസിനുള്ളിൽ ഒരു കഥ നിറഞ്ഞു , എഴുതിയാൽ സമാധാനമാകും തോന്നിയപ്പോൾ എഴുതി..അതും എഴുതിയത് സത്യത്തിൽ എനിക്ക് പരിചിതമായ ജീവിതവും….കിനാവ് ഈ കഥയായിരുന്നു…ഒരു കഥ കുറച്ചെങ്കിലും ആളുകളെ ഇഷ്ടപ്പെടുത്താൻ സാധിച്ചതിൽ അതിയായ സന്തോഷം മാത്രം..
..
ഒരുപാട് നന്ദി സഹോ…
പക്ഷേ എല്ലാം എങ്ങനെ ഒത്തുവന്നൂ എന്നാണ് അതിശയം. അച്ഛന്‍ ഒരു ഭീകരന്‍ ആയതോണ്ട് ചെറുപ്പത്തില്‍ ഞാനും ഒരൂ ഇന്‍ട്രോവേര്‍ട്ട് ആയിരുന്നൂ. പിന്നെ സുഹൃത്തുക്കള്‍ ആണ് ആ സ്വഭാവം മാറ്റിയത്. ഈ കഥ വായിക്കാന്‍ വൈകി. ഇപ്പൊ അവരെ എല്ലാം ഓര്‍മ വന്നൂ.
ചിലതൊക്കെ അങ്ങനെ വരാം…പരസ്പരം ബന്ധമില്ലാത്ത ആളുകൾ തമ്മിൽ മുഖച്ഛായ ഉണ്ടാവാറില്ലേ…അതുപോലെ എന്റെ അനുഭവത്തിൽ നിന്നും എഴുതിയപ്പോൾ അത് ബ്രോയുടെ കഥ കൂടി ആയതാകാം…ദൈവത്തിനു നന്ദി..