കിനാവ് പോലെ 2 [Fireblade] 630

ഉറക്കെ ചുമച്ചു കൊണ്ട് ഞാൻ കണ്ണ് തുറന്നു , ഫോക്കസ് ശെരിയാകാതെ കണ്ണിറുക്കിയും തുറന്നും നോക്കുമ്പോൾ എന്റെ വയറിൽ അമർത്തി വെള്ളം തുപ്പിക്കുന്ന ഒരു രൂപത്തിനെയാണ് ഞാൻ കണ്ടത് .അകെ തളർച്ച ,മൂക്കിൽ വെള്ളം കേറി അണ്ണാക്ക് വരെ പറയാൻ പറ്റാത്ത അവസ്ഥ ,ചെവിയെല്ലാം അടഞ്ഞു ഒരു വിധമായിരുന്നു, മൊത്തത്തിൽ ഒന്നും ചെയ്യാൻ കഴിവില്ലാതെ ചുമച്ചും തുമ്മിയും തല ഇട്ടുരുട്ടിയും ഞാൻ കിടന്നു .ചുറ്റിനും ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു , എന്നെ ശുശ്രുഷിക്കുന്നത് ശബരിയാണ് , ഓഹ് അപ്പൊ ഞാൻ ചത്തില്ലല്ലേ ….യെസ് രക്ഷപ്പെട്ടിരിക്കുന്നു ..
സംസാരിക്കാൻ പറ്റാത്തതുകൊണ്ട് എനിക്ക് അവനോടൊന്നും ചോദിയ്ക്കാൻ കഴിഞ്ഞില്ല ..കുറച്ചു സമയത്തിന് ശേഷം സാധാരണ ഗതിയിലേക്ക് വന്നെന്നു തോന്നിയപ്പോൾ അവൻ പിടിച്ചെഴുന്നേല്പിച്ചു .സ്ട്രീറ്റ് ലൈറ്റ് വെളിച്ചമുള്ള കലുങ്കിൽ ചാരിനിർത്തി ,വിറയൽ കാരണം എനിക്ക് നേരെ നില്ക്കാന്പോലും ബുദ്ധിമുട്ടേണ്ടി വന്നു . എന്റെ മുഖത്തേക് ശാന്തമായി നോക്കികൊണ്ട്‌ അവൻ ചോദിച്ചു ” സൂയിസൈഡ് ചെയ്യാൻ വിചാരിച്ച നീ വെള്ളത്തിൽ മുങ്ങിയപ്പോൾ കരഞ്ഞു വിളിച്ചതെന്തിനാ ..??
എനിക്ക് സത്യത്തിൽ ഉത്തരമുണ്ടായിരുന്നില്ല …കാറ്റടിക്കുമ്പോൾ ഞാനാകെ വിറക്കാൻ തുടങ്ങിയിരുന്നു അത് കണ്ടാണോ എന്തോ അവനെന്നെ വീട്ടിലേക്കു എത്തിച്ചു , അമ്മയോട് വെള്ളം നന്നായി ചൂടാക്കാൻ പറഞ്ഞു ,പിന്നെ എന്നെ ബാത്‌റൂമിൽ കൊണ്ടുപോയി അത്യാവശ്യം ചൂടുള്ള ആ വെള്ളത്തിൽ മേല് കഴുകിച്ചു തോർത്തി റൂമിൽ കൊണ്ടുവന്നു ബെഡിൽ ചാരി ഇരുത്തി ..വിറയലിനു കുറവ് വന്നെങ്കിലും തുമ്മലിനും ചുമക്കും, എനിക്ക് കുറവുണ്ടായില്ല ,അതുപോലെ സംസാരിക്കാനും പ്രയാസം ..പനി വന്നു തുടങ്ങുന്നുണ്ടോ എന്നൊരു സംശയവും ..പക്ഷെ ഇതൊന്നുമല്ല എന്നെ ഏറെ കുഴക്കിയത് അവന്റെ ചോദ്യമായിരുന്നു .മരിക്കാൻ പേടിക്കുന്നുണ്ടെങ്കിൽ ആത്മഹത്യാ ചെയ്യാൻ ശ്രമിച്ചതെന്തിനാ .!!അവൻ പറഞ്ഞുതുടങ്ങി ” ആളുകൾ ആത്മഹത്യാ ചെയ്തു എന്ന ന്യൂസ്‌ കേക്കുമ്പോ ഞാൻ എപ്പോളും ചിന്തിക്കുന്ന കാര്യമുണ്ട് , അവർ മരിച്ചാൽ യഥാർത്ഥത്തിൽ നഷ്ടം സംഭവിക്കുന്നത് അവരുടെ അച്ഛനമ്മമാർക്കും മറ്റു പ്രിയപ്പെട്ടവർക്കുമാണ് , നിന്റെ കാര്യത്തിൽ ആണെങ്കിൽ അമ്മക്ക് , പിന്നെ ഞങ്ങൾ കുറച്ചുപേർ ……
ഡാ ഞാനൊരു കാര്യം ചോദിക്കട്ടെ ..??”

ഞാൻ അവനോടു ചോദിയ്ക്കാൻ പറഞ്ഞു .

“നീ ജീവിതത്തിൽ ഏറ്റവും സ്നേഹിക്കുന്നത് ആരെയാ ..? ”

ഞാൻ വീണ്ടും ക്ലീൻ ബൗൾഡ് ..”അത് അമ്മ …..അമ്മയെ അല്ലേ ..അല്ല അമ്മയെ ആണ് ” ഞാൻ ഒരു വിധത്തിൽ വിക്കി വിക്കി മറുപടി കൊടുത്തു ..

അവൻ പൊട്ടിച്ചിരിച്ചു .
“കണ്ടോ നിനക്ക് അതുപോലും അറിയില്ല , പക്ഷെ എനിക്കറിയാം .നിനക്ക് അവളെയായിരുന്നു കൂടുതൽ ഇഷ്ടം ..ഇത്രേം കഷ്ടപ്പെട്ട് നിന്നെ വളര്ത്തുന്ന അമ്മയേക്കാൾ, സ്നേഹിക്കുന്ന പെങ്ങളേക്കാൾ , കൂടെ നിഴൽ പോലെ നടക്കുന്ന എന്നേക്കാൾ നീ സ്നേഹിച്ചത് നിന്നെ അറിയുകപോലും ചെയ്യാത്ത ഒരു പീറപ്പെണ്ണിനെ ആയിരുന്നു ..അതുകൊണ്ടല്ലേ അവൾ എന്തോ പറഞ്ഞതിന് നീ ചാവാൻ നോക്കിയത് “.
അവൻ പറഞ്ഞു പറഞ്ഞു കത്തിക്കയറി …ദേഷ്യം സഹിക്കാതെ ഇടയ്ക്കിടയ്ക്ക് പല്ലുകടിക്കുന്നും ഉണ്ടായിരുന്നു .

The Author

39 Comments

Add a Comment
  1. കൊള്ളാം. എഴുത്തു നന്നായിട്ടുണ്ട്. സീരിയസ് ആയി എടുക്കാം. നല്ല ഫീൽ.

  2. ഇതുവരെ കാണാത്ത സുഹൃത്തേ
    നന്നായിട്ടുണ്ട് കേട്ടോ
    അടുത്ത പാർട്ടിൽ പേജ് കുറച് കൂട്ടാൻ ശ്രമിക്കണേ ……..

    1. ശ്രമിച്ചുകൊണ്ടിരുക്കുന്നു ബ്രോ..നന്ദി

  3. രണ്ടു പാർട്ടും ഒരുമിച്ചു വായിച്ചു കഥ ഇഷ്ടപ്പെട്ടു നല്ല തുടക്കമാണ്.നന്നായി മുന്നോട്ട് പോവുക എപ്പോഴും പാവത്താൻ ആക്കരുത് കഥാപാത്രങ്ങളെ സാഹചര്യങ്ങൾ മനുഷ്യനെ മാറ്റി മറിക്കും അത് അങ്ങനെയാണ് സോ അത്കൊണ്ട് സിനിമ സ്റ്റൈൽ കളീഷേ ആകുമെന്ന് ഭയം വേണ്ട.എല്ലാവിധ സപ്പോര്ട്ടും ആശസകളും നേരുന്നു.

    സ്നേഹപൂർവം സാജിർ?????

    1. ഇത് എനിക്കടുത്തറിയുന്ന ജീവിതമാണ്‌ സഹോ..അത് സംഭവിച്ച രീതിയിലാണ്‌ ഞാൻ എഴുതുന്നതിന്റെ ഫ്ലോ..താങ്കളെ ഞാൻ നിരാശപ്പെടുത്തില്ലെന്നു വിശ്വസിക്കുന്നു ..
      Thank u for ur support

  4. Bro adipoli ippolan 2 partum vayichadh❤️
    Endho oru pratheykha feel vayikkumbo?
    Oru sadharana kaumarakkarante chinthakalokke athepadi ezhthiya pole sherikkm parnja kadha athra nannayi?
    Waiting for nxt part bro?
    Snehathoode….❤️

    1. അതുതന്നെയാണ് ഞാനും ഉദേശിച്ചത്‌ സഹോ ..കൗമാരം ഒരു പ്രത്യേക സമയമാണ് ..ശെരിയും തെറ്റും തമ്മിലുള്ള ഒരു യുദ്ധമാകും ആ പ്രായത്തിൽ അധികവും ..അതേപടി പകർത്താൻ ശ്രമിച്ചെന്നെ ഉള്ളു ,ഇഷ്ടമായതിൽ സന്തോഷം ..

  5. Bro 2partum orumipich vaychu. Valare nalla ,orupad feel ulla story anenu manasilayi. Adutha partnayi waiting❤❤❤❤

    1. Thank u so much bro… ഈ വ്യാഴാഴ്ച ഇടാൻ നോക്കാം..

  6. Kollam nalla oru story aagunnundu. Page kutti ezhuthan nokkuka

    1. Thank u so much..പേജ് എണ്ണം കൂട്ടാൻ ശ്രമിക്കുന്നുണ്ട് ..

  7. Kollam nannayittundu ….❣️ Waiting for next part …!!

    1. Thank u so much bro

  8. തൃശ്ശൂർക്കാരൻ?

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഇഷ്ടായി ബ്രോ????സ്നേഹത്തോടെ കാത്തിരിക്കുന്നു ?❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ഒരുപാട് നന്ദി സഹോ.

  9. Ishtapettu

    Bayagara real ayyi feel cheythuu

    So next part pettane venom

    1. ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം.ജോലിക്കിടയിൽ കിട്ടുന്ന ഒഴിവുസമയങ്ങളിൽ എഴുതുന്നതാണ്.അതുകൊണ്ട് ഒരുപാട് അങ്ങ് ചെയ്യാൻ പറ്റുന്നില്ല.പേജും ഫീലും എല്ലാം കൂട്ടാൻ ശ്രമിക്കാം
      താങ്ക്സ്

  10. പൊളിച്ചു മുത്തെ ❤️
    ❤️❤️❤️❤️❤️❤️❤️❤️❤️
    അടുത്ത പാർട്ട് ഉടൻ കാണും എന്ന്
    പർദ്ദേക്ഷികുന്നൂ
    ❤️❤️❤️❤️❤️???❣️??♥️❤️?
    അടുത്ത പർട്ടിൽ പേജ് കുറച്ചും കുടെ ഉണ്ടായാൽ നന്നായിരിക്കും ❤️❤️❤️❤️
    പേജ് പട്ടന്ന് കഴിഞ്ഞു എന്നൊരു കാരണം
    അതാ പറഞ്ഞത് ❤️❤️❤️❤️❤️❤️❤️
    Love this story ❤️❤️❤️❤️

    1. ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം.ജോലിക്കിടയിൽ കിട്ടുന്ന ഒഴിവുസമയങ്ങളിൽ എഴുതുന്നതാണ്.അതുകൊണ്ട് ഒരുപാട് അങ്ങ് ചെയ്യാൻ പറ്റുന്നില്ല.പേജും ഫീലും എല്ലാം കൂട്ടാൻ ശ്രമിക്കാം
      താങ്ക്സ്

  11. ആദ്യത്തെ പാര്‍ട്ട് വന്നപ്പോള്‍ സത്യത്തിൽ വായിച്ചില്ല. പേര് കേട്ടപ്പോൾ ലവ് സ്റ്റോറി ആണെന്ന് തോന്നി എങ്കിലും ടാഗ് നോക്കിയപ്പോൾ രതി അനുഭവങ്ങൾ എന്നാണ്‌ കണ്ടത്. അതുകൊണ്ടാണ് വിട്ടത്. പക്ഷേ ഇന്ന്‌ ഇത് കണ്ടപ്പോള്‍ സത്യത്തിൽ വായിക്കാതെ വിട്ട കഥ ആണെന്ന് മറന്നു. ടാഗ് ലവ് സ്റ്റോറീസ് എന്ന് കണ്ടപ്പോൾ ഉറപ്പിച്ചു ഞാൻ വായിച്ച ഏതോ കഥയുടെ ബാക്കി ആണെന്ന്. പക്ഷേ വായിച്ചിട്ട് ഞാൻ വായിച്ചിട്ടില്ലാത്ത കഥയാണെന്ന് മനസിലായി. അപ്പോൾ രണ്ട് പാര്‍ട്ടും ഒന്നിച്ച് വായിച്ചു. കൊള്ളാം ബ്രോ നല്ല കഥയാണ്. പേജ് കുറച്ച്കൂടി കൂട്ടി എഴുതുകയാണെങ്കിൽ ഒന്നുടെ നന്നാകും.

    1. ആദ്യത്തെ പാർട്ട് ഒരുപാട് പേർ വായിച്ചിട്ടില്ലെന്നു തോന്നുന്നു..കുറേപേർ വ്യൂസ് ഉണ്ട്,പക്ഷെ commentsum ലൈക്‌സും കുറവായപ്പോൾ മനസിലായി വായിക്കാത്തവരാണ് കൂടുതലെന്ന്‌.എന്തായാലും കുറച്ചെങ്കിലും വായിക്കുന്നു സപ്പോർട്ട് ചെയ്യുന്നു എന്നുള്ളത് ഒരുപാട് സന്തോഷം..
      താങ്ക്സ്

  12. Malakhaye Premicha Jinn❤

    Njhan pothuve love story vaayikkunna oraalaan kambi pand vaayichirunnu ippo vaayikkarilla ndo athinulla mood illa thaalparyavum illa
    Ath kondaan ee storyude first part vaayikkan pattathath ithinte tag love story aayirunnilla
    Ippo second part kandappol enikk first part vaayichathaayi orma vannilla. Njhan ivide ulla ella love storiesum vaayichathaan ath kondan angane thonniyath
    Ippo 2 partum vaayichu ottum lag aayi thonniyilla. Ithe avasthayil koodi kadann poyathum kadann pokunnnathum aaya oraalaan njhan. Cycle ariyilla swimming ariyilla ndin premikkan polum ariyilla. Ee idaakkaan njham scooter odikkan padichath thanne athum cycle balance illathe. Ippo enik oru kaaryam manasilaayi nammale valarthunnathum thalarthunnathum nammal thanneyaan
    Swayam vijaarichal ellam maarum ellam sheriyaakum

    All the best

    Pinne story nannayirunnu pls countinue

    With Love❤❤

    1. താങ്കളുടെ കമെന്റ് എനിക്ക് തന്ന ഊർജം ഒരുപാടാണ് സഹോ..ഇനിയുള്ള ഭാഗങ്ങൾ താങ്കൾ തീർച്ചയായും വായിക്കണം, അതും നിങ്ങളിൽ എന്തെങ്കിലും തരത്തിൽ സ്വാധീനിച്ചാൽ സന്തോഷം .
      ഇതിന്റെ ടാഗ് ഞാൻ ഇട്ടതാര്ന്നില്ല , കുട്ടൻ ബ്രോ തെറ്റി ഇട്ടതായിരിക്കണം ,അങ്ങേര് തന്നെയാണ് ഈ പാർട്ടിൽ ലവ് സ്റ്റോറീസ് ആക്കിയത്.അതൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല…
      ഇത് സത്യത്തിൽ എഴുതി തുടങ്ങുമ്പോൾ എന്താകുമെന്നൊരു പേടി ഉണ്ടായിരുന്നു.പക്ഷെ ഇപ്പൊ ഒരുപാട് സന്തോഷം മാത്രം.താങ്ക്സ്

      1. Malakhaye Premicha Jinn❤

        Kuttetanod tag mataan parayuka. Ellarkum ishtappedum illenkil ellarum comment boxil parayum ath anusarich mechappeduthi ezhuthuka

        ❤❤

        1. ടാഗ് ഈ പാർട്ടിൽ മാറ്റിയിട്ടുണ്ട്..അതിനൊക്കെ കുട്ടനെ ബുദ്ധിമുട്ടിക്കണ്ടല്ലോ ..

  13. Bro nannayitund
    Next partine waiting

    1. Nalla thannu. Pakshe bro ii inspiration kurachittu kadha kurachu kudi venam.ennu vech speed kutanda BRO
      Kurach situations kuttiya mathi❣️

      1. സത്യത്തിൽ ഇൻസ്പിറേഷൻ അല്ല , ഇതെല്ലാം കഥാപാത്രത്തിന്റെ സ്വയം ചികിത്സാരീതികളാണ്,
        അതുകൊണ്ടാണ് ഞാൻ അതിലൊരു വാചകം ഉപയോഗിച്ചത് സ്വയം ചികിത്സയാണു മനസിനുള്ള ഏറ്റവും നല്ല മരുന്ന് എന്ന്.നമ്മൾ ok അല്ലെങ്കിൽ മറ്റാര് വിചാരിച്ചാലും ഒരു പരിധി വരെയേ മൂഡ്‌ ഓഫ്‌ മറുള്ളു ,
        എന്തായാലും ഞാൻ ശ്രമിക്കാം ബ്രോ.പേജുകൾ കൂട്ടി എഴുതാനും ,മറ്റുള്ള അഭിപ്രായങ്ങളും പരിഗണിക്കുന്നതാണ്.
        Thank u

    2. Next wk ആവും.പേജുകൾ കൂട്ടാൻ മെനക്കെട്ട് നോക്കണം

    3. പേജ് കൂട്ടി എഴുതാൻ പ്ലാൻ ഉണ്ട് ..മാക്സിമം വേഗം വരാൻ നോക്കാം സഹോ ..
      താങ്ക്സ്

    4. പേജ് കൂട്ടി എഴുതാൻ പ്ലാൻ ഉണ്ട് ..മാക്സിമം വേഗം വരാൻ നോക്കാം സഹോ..Plz വെയിറ്റ്
      താങ്ക്സ്

  14. Bro so impressive
    Thanks

    1. Thank u ഞാനല്ലേ പറയേണ്ടത് …

    1. Thank u bro

  15. ബ്രോ,
    കൊള്ളാം. അമ്മയെ കുറിച്ച് ഇങ്ങനെ ഒക്കെ എഴുതിയപ്പോൾ തന്നെ മനസിലായത് ആണ് ഇത് റിയൽ ലൈഫ് ഇൻസിഡന്റ് ആണെന്ന്. പിന്നെ പേജ് കുറവാണ്. ഒരുപാട് എഴുതാൻ ബുട്ടിമുട്ടു ആണെന്ന് അറിയാം എങ്കിലും 10-15 പേജിങ്കിളും ആക്കി കൂടെ.വായിച്ചു മൂഡ് ആവുമ്പോൾ എക്കും തീർന്നു പോകുന്നു.. അപ്പോൾ അടുത്ത പാർട്ടിൽ കാണാം

    സ്നേഹപൂർവ്വം,
    Alfy

    1. തീർച്ചയായും അടുത്ത പാർട്ട് തന്നെ ശ്രമിക്കാം സഹോ..പിന്നെ ഇതിലുള്ളത് പലതും എന്റെയും ,എനിക്കടുത്തു പരിചയമുള്ള പലരുടെയും കാര്യങ്ങളാണ്‌ , അത് തന്നെയാണ് വായനക്കാർ സ്വീകരിക്കുമോ എന്നുള്ള പേടിയും ..ഇഷ്ടപെട്ടതിൽ സന്തോഷം

  16. Broo onnum aayilla…ichiriyoode page koott

    1. ശ്രമിച്ചുകൊണ്ടിരിക്കുന്നു സഹോ…പേജ് കൂടുമ്പോൾ വെയ്റ്റിംഗ് കൂടും ,അതോണ്ടാണ് ..

Leave a Reply

Your email address will not be published. Required fields are marked *