കിനാവ് പോലെ 4 [Fireblade] 769

അവൻ പ്രാക്ടീസ് നിർത്താനുള്ള മൂഡിൽ എന്നോട് പറഞ്ഞു .ഞാൻ വീണ്ടും ആദ്യം ഇരുന്ന സ്ഥലത്ത് പോയി ഇരുന്നു ..ഇന്നലെ ഈ സമയത്തൊക്കെ എന്തായിരുന്നു …!!
വെറുതെ മുറിവിൽ വിരലോടിച്ചപ്പോൾ പറയാൻ പറ്റാത്തൊരു ഫീലിംഗ് …അതിനു കാരണം ഞാൻ സ്വപ്നത്തിൽ പോലും കരുതാത്തൊരു കാര്യം …

“ടാ നീ അറിഞ്ഞോ , കോളേജ് നമുക്ക് വേണ്ടി ഒരു കോച്ചിനെ ഏർപ്പാടാക്കി പോലും , അടുത്ത ആഴ്ച പുള്ളി ചാർജ് എടുക്കുമെന്നാണ് കേട്ടത് ,എന്നിട്ട് നമുക്ക് ടീം ഒന്ന് സെറ്റ് ആക്കണം ,ഒന്നിനും ഒരു ഓർഡർ ഇല്ലാത്ത അവസ്ഥയാണ്‌ ഈ ടീമിന് …ഒരു ചെറിയ മാച്ച് പോലും ജയിക്കാനുള്ള കപ്പാസിറ്റി നമ്മുടെ ഈ ടീമിനില്ല ..ഒരു ഊമ്പിയ ടീം …”
ശബരി അടുത്തു വന്നിരുന്നു ടവൽ എടുത്തു അവന്റെ മുഖവും കഴുത്തും തുടച്ചു കൊണ്ട് പറഞ്ഞു …
” നീ നിന്റെ ബോളിങ് ഒന്നുകൂടി ഷാർപ് ആക്കാനുണ്ട് ട്ടോ ”
അവൻ ഉപദേശിക്കുന്നു , തെണ്ടി , ഞാനിവിടെ ചൂളയിൽ ഇട്ട ഇഷ്ടികയുടെ അവസ്ഥയിൽ നിൽക്കുമ്പോൾ പറയുന്ന ഡയലോഗെ ……കള്ളപ്പട്ടി ….???

“നീ നേരത്തെ പറഞ്ഞ കാര്യം പറയെടാ കോപ്പേ ” ഞാൻ ദേഷ്യപ്പെട്ടു ..

” ഓഹ്ഹ് നീ ഇത്ര സീരിയസ് ആയോ …ശെരി , അപ്പൊ നമ്മൾ 2 കാര്യം ചെയ്യുന്നു നാളെത്തന്നെ ”
അവൻ പറഞ്ഞുനിർത്തി എന്നെ നോക്കി ..

” രണ്ടു കാര്യമോ ….എന്തൊക്കെയാ ..???””
എന്റെ പേടി ആകാംഷയായി .

” നമുക്ക് ആദ്യം ജിത്തുവിനെ ഒന്ന് ശെരിക്കും കാണണം , ഇതിൽ വേറെ എന്തെങ്കിലും ഉൾകളികൾ ഉണ്ടോ ഇല്ലേ ന്നു മനസിലാക്കണം …അത് കഴിഞ്ഞതിന് ശേഷം കീർത്തനയെ…”

” അതൊന്നും വേണ്ട , അത് ശെരിയാവില്ല ”
അവൻ മുഴുവൻ പറയുന്നതിന് മുൻപ് ഇടയിൽ കേറി ഞാൻ പറഞ്ഞു ,കീർത്തന എന്ന് കേട്ടപ്പോൾ തന്നെ എന്റെ പകുതി കാറ്റ് ഒഴിഞ്ഞുപോയി , തെറ്റൊന്നും ചെയ്തില്ലെങ്കിലും ഞാൻ അപരാധിയെ പോലെ സ്വയം കരുതുന്നതെന്തിനാണെന്നു എനിക്ക് തന്നെ മനസിലാകുന്നില്ല …

” എടാ മൈരേ , നിനക്ക് ഞാൻ പറയുന്ന വഴി ചെയ്യാമെങ്കിൽ മാത്രം എന്റെ കൂടെ വാ , അല്ലെങ്കിൽ നീ ഒരു പേടിത്തൊണ്ടനായി നിന്റെ ഇഷ്ടം പോലെ ചെയ്യ് ..എന്തായാലും നീ ഇന്നലെ ചാകാൻ നോക്കിയ ധൈര്യം ഇതിനൊന്നും വേണ്ട , അതിനു ശ്രമിച്ചപ്പോ നിനക്ക് അത്രയ്ക്ക് ധൈര്യം ഏത് ഡാഷിൽ നിന്നാ കിട്ടിയത് നിന്റെ മറ്റവളുടെ കൊണോത്തിൽ നിന്നോ ..??”

അവൻ വീണ്ടും ഫോമായപ്പോ ഞാൻ ആലോചനയോടെ തലക്കു കൈകൊടുത്തു ഇരുന്നു ..

” വല്ലാത്തൊരു വള്ളിക്കെട്ടായല്ലോ ദൈവമേ !! ” എന്റെ ആത്മഗതം കുറച്ചു ശബ്ദത്തിൽ ആയിപോയി …

“അല്ല മോനെ ….ഇതിപ്പോ നിന്റെ കാര്യമാണോ എന്റെ കാര്യമാണോ …!! അല്ല നിന്റെ കാട്ടിക്കൂട്ടൽ കണ്ടാൽ തോന്നുമല്ലോ ഇതൊക്കെ നീ എനിക്കും വേണ്ടി ബുദ്ധിമുട്ടി ചെയ്യണതാണെന്നു …”

The Author

58 Comments

Add a Comment
  1. ??????????????????????????????????

  2. Kallan madhavan

    Nannayitund bro

Leave a Reply

Your email address will not be published. Required fields are marked *