കിനാവ് പോലെ 4 [Fireblade] 748

പതിവുപോലെ ഞങ്ങൾ ബൈക്കെടുത്തു തിരിച്ചു..വഴിനീളെ ഓരോന്ന് സംസാരിച്ചും മറ്റു വാഹനങ്ങളെ കളിയാക്കിയും നാടണഞ്ഞു .” ഡാ നമുക്കിന്നു അമ്പലത്തിൽ പോയാലോ …??”
അമ്പലത്തിന്റെ ആൽത്തറ എത്തിയപ്പോൾ എന്തോ ഒരു ഉൾവിളി കൊണ്ട് ഞാൻ ശബരിയോട് ചോദിച്ചു , അത് ഇടയ്ക്കു പതിവുള്ളതാണ് , അമ്മമാർ പോകുമ്പോളൊന്നും ഞങ്ങൾ കൂടെ പോവാറില്ല , ഇതുപോലെ എന്നെങ്കിലും ഒന്നു പെട്ടെന്ന് പ്ലാൻ ചെയ്തു കേറും….ഉള്ളിൽ എപ്പോളും കേറാറില്ലെങ്കിലും ആൽത്തറയിൽ ഞങ്ങൾ ഇടക്കെല്ലാം പോയിരിക്കാറുണ്ട് …പ്രായഭേധമന്യേ ഒരുപാട്പേർ അവിടെ പല സമയങ്ങളിൽ ഒത്തുകൂടാറുള്ളതാണ് ..ചെറിയ ഗ്രാമം ആയതിനാൽ പരസ്പരം എല്ലാവർക്കും അറിയും …അതുകൊണ്ട് സൗഹൃദം പങ്കിടാൻ പ്രായം ഒരു പ്രശനമായി ആർക്കും തോന്നാറില്ല ..ഇന്നും ചെറിയൊരു സഭ അവിടെയുണ്ട് , അമ്പലത്തിൽ കേറണം എന്നുള്ളതുകൊണ്ട് വരാമെന്നും പറഞ്ഞു ഞങ്ങൾ വീട്ടിലേക്കു വിട്ടു .

എല്ലാം കഴിഞ്ഞു മുക്കാൽ മണിക്കൂർ കൊണ്ട് റെഡി ആയി ഞങ്ങൾ അമ്പലത്തിൽ എത്തി ..ഇന്നു ആരുടെയോ വിളക്കുള്ളതാണ് , ദീപാരാധനയ്ക്കു മുൻപ് ചുറ്റുവിളക്കുകളെല്ലാം കത്തിച്ചു വെക്കണം , ചെന്നു പ്രദക്ഷിണം വെച്ച ശേഷം ഞങ്ങളും അതിനു കൂടി .., ഈ വൈകുന്നേരത്തിന്റെ മറ്റൊരു ഭംഗി ഈ അവസരങ്ങളിലാണ് ..അമ്പലത്തിനു ചുറ്റും തെളിഞ്ഞുനിൽക്കുന്ന ദീപങ്ങളും ,സായം സന്ധ്യയും , അവിടവിടെ ചുറ്റിത്തിരിയുന്ന പ്രാവിൻകൂട്ടങ്ങളും , കർപ്പൂരത്തിന്റെയും ചന്ദനത്തിന്റെയും ചന്ദനത്തിരിയുടെയും സുഗന്ധവും എല്ലാം ചേർന്ന് നമുക്ക് നല്ല പോസറ്റീവ് എനർജി കിട്ടും ..ആ ഒരു അന്തരീക്ഷത്തിൽ നിന്നും മനസ്സുരുകി പ്രാർത്ഥിക്കുമ്പോൾ ലഭിക്കുന്ന ആനന്ദം അത് അനുഭവിച്ചവർക്കേ അറിയുകയുള്ളു …പണ്ടുമുതൽക്കേ ഞാൻ അമ്പലത്തിൽ വന്നാൽ ഒന്നും ആവശ്യപ്പെട്ടു പ്രാർത്ഥിക്കാറില്ല , നമ്മളെ അങ്ങോട്ട്‌ എത്തിച്ചതിനു നന്ദി പറയുക മാത്രമാണ് നമ്മുടെ കർത്തവ്യം ,ബാക്കി എല്ലാം നമ്മൾ ചെയ്യുന്ന കർമങ്ങൾ അനുസരിച്ചാണ് എന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു ..പക്ഷെ പെങ്ങളൊക്കെ എന്തിനും ഏതിനും അമ്പലത്തിൽ കൈകൂലി ഇട്ടു ദൈവത്തിനെ ക്രൈം പാർട്ണർ ആക്കിയിരിക്കുകയാണ് ..ഞാൻ വരുന്നത് ആ എനെർജിക്കു വേണ്ടിയും അവൾ വരുന്നത് സഹായം ചോദിക്കാനും ..(അമ്പലം എന്നല്ല എല്ലാ ആരാധനാലയങ്ങളുടെയും ബേസിക് ആയിട്ടുള്ള സൂപ്പർ പവർ അവിടെ നിന്നും നമുക്ക് കിട്ടുന്ന പോസിറ്റീവ് എനർജി തന്നെയാണ് ..ദൈവമില്ലെന്നു വാദിക്കുന്ന യുക്തിവാദികൾ പോലും ആ ഒരു അന്തരീക്ഷം തരുന്ന എനർജി അംഗീകരിക്കും )

ദീപാരാധനയും , പായസം കഴിക്കലും എല്ലാം കഴിഞ്ഞു ആൽത്തറയിൽ ഇത്തിരി സമയം കൂടി ചിലവഴിച്ചതിനു ശേഷമാണ് വീട്ടിൽ പോയത്‌ ..പോകാൻ നേരം ശിവേട്ടൻ എന്റെ അടുത്ത് വന്നു .ഞങ്ങളുടെ നാട്ടിലെ പത്രം ഏജന്റ് ആണ് പുള്ളി .
” ഇവിടെ ലൈനിൽ പോയിരുന്ന ജാഫർ നിർത്തി , അവന് പെങ്ങളുടെ അവിടെ എന്തോ ഒരു പണി ശെരിയായി എന്നും 2 ദിവസം കൊണ്ട് അവിടേക്ക് പോണമെന്നും .. വേറെ ഒരാളെ ആവശ്യമുണ്ട് നിനക്ക് പറ്റുമോ ഇടാൻ ..? 5.30 തൊട്ട് 8 മണി വരെ മാക്സിമം ആവുള്ളു ..നിനക്കുള്ളതെങ്കിലും കിട്ടുമല്ലോ അമ്മക്ക് ഒരു സഹായവും ..നീ അമ്മയോട് ആലോചിച്ചു ഇന്നു തന്നെ പറട്ടോ ..
ok ആണെങ്കിൽ നീ നാളെ വീട്ടിൽ വന്നു എന്റെ പഴേ ആ സൈക്കിൾ എടുത്തു പൊക്കൊ , നാളേം മറ്റന്നാളും അവന്റെ കൂടെ പോയി ഏതൊക്കെയ വീട് എന്നൊക്കെ ഒന്ന് നോക്കി പഠിച്ചോ …”

ഇത്രേം പറഞ്ഞു പുള്ളി പോയി ,ഞങ്ങൾ തിരിച്ചും ..

“നീ എന്ത് തിരുമാനിച്ചു ..? ”

ഞാൻ മിണ്ടാത്തത് കൊണ്ടാകണം ശബരി ചോദിച്ചു ..
ഞാൻ ഒരു തീരുമാനത്തിൽ എത്തിയിരുന്നില്ല ..

” പോയാലൊന്നാണ് അലോയ്‌ക്കണത് ..”

The Author

58 Comments

Add a Comment
  1. ??????????????????????????????????

  2. Kallan madhavan

    Nannayitund bro

Leave a Reply

Your email address will not be published. Required fields are marked *