ഇന്നു സംഭവബഹുലമായ ദിവസമാകുമോ എന്തോ ..ജിത്തുവിനെ കണ്ടിട്ട് എങ്ങനെയാ പരിപാടി എന്നൊന്നും അറിയില്ല , ഞാൻ ഇനി പറയാനുള്ള എന്തൊക്കെ പ്ലാൻ ചെയ്തുപോയിട്ടും പ്രത്യേകിച്ചൊരു കാര്യവും ഇല്ല , അവരെ കാണുമ്പോൾ സംസാരിച്ചുതുടങ്ങുന്നതോടുകൂടി പ്ലാൻ ചെയ്തതെല്ലാം മറന്നു വേറെന്തെങ്കിലും സംസാരിക്കാറാണ് പതിവ് ..ശബരി എന്തൊക്കെ പ്ലാൻ ചെയ്തിട്ടുണ്ടോ എന്തോ ..അടിപിടിയൊന്നും ഉണ്ടാവണ്ടിരുന്നാൽ മതിയാരുന്നു…
അന്നും പതിവുപോലെ ഉച്ചവരെയുള്ള സമയം വളരെ പെട്ടെന്ന് കഴിഞ്ഞുപോയി , ഉച്ചക്കുള്ള ഭക്ഷണം എടുത്തപ്പോൾ തന്നെ ശബരി പെട്ടെന്ന് കഴിക്കാനായി തിരക്ക് കൂട്ടി , എനിക്ക് വീണ്ടും ടെൻഷൻ ആയി തുടങ്ങി..സംഗതി ജിത്തു കമ്പനിക്കാരൻ ആണെങ്കിലും ഇപ്പോളത്തെ പോക്ക് കമ്പനി കൂടാനല്ലെന്നു എന്റെ മനസിലുണ്ടല്ലോ ….ഒരു പ്രശ്നം ഉണ്ടാവുന്നതിനേക്കാൾ എനിക്ക് ടെൻഷൻ ഉള്ളത് അതിന്റെ വരും വരായ്കകളെ ചിന്തിച്ചായിരുന്നു ..അച്ഛൻ എന്നൊരു പിൻബലം ഇല്ലാത്തതുകൊണ്ട് അമ്മ പണ്ടുമുതൽക്കേ പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ ആരും സഹായിക്കാനുണ്ടാവില്ലെന്ന ഒരു മെസ്സേജ് മനസ്സിൽ അടിച്ചേൽപ്പിച്ചിരുന്നു , പിൽക്കാലത്തു ആ ഒരു കാര്യം എന്റെ ചങ്കൂറ്റത്തിനെ സാരമായി ബാധിച്ചു , ഒരുതരം അരക്ഷിതാവസ്ഥ …ശബരി എന്റെ ആ ഒരു അവസ്ഥയെ മാറ്റി പ്രതികരിക്കേണ്ട സമയങ്ങളിൽ പ്രതികരിക്കാൻ വേണ്ടുന്ന ട്രെയിനിംഗ് തരുന്നത് നിങ്ങള്ക്കും അറിയാമല്ലോ ..
നമ്മുടെ പ്രശ്നങ്ങൾ തീര്ക്കാൻ ആരും ഇല്ലെന്നും , ഉള്ള ആളുകൾക്ക് അതിനുള്ള കഴിവില്ല എന്നതും വളർന്നു വരുന്ന കുട്ടിക്ക് ചിലപ്പോൾ പ്രതികരിക്കേണ്ട അവസരത്തിൽ പോലും നിശ്ശബ്ദരായിരിക്കാൻ കാരണമായേക്കാം , വളരുന്ന സമയത്ത് നമ്മിൽ സ്വതസിദ്ധമായി ഉത്ഭവിക്കുന്ന ചങ്കൂറ്റം വളർന്നതിന് ശേഷം ഉണ്ടാക്കാൻ ശ്രമിച്ചാൽ അതിനു പൂര്ണത കൈവരുകയില്ല ..
ശബരി പലപ്പോളും പ്രതികരിക്കുമ്പോളെല്ലാം ഇതുപോലെ വരും വരായ്കകളെ കുറിച്ച് ഞാൻ പേടിക്കുമെങ്കിലും അവന്റെ ആ കഴിവിനോട് എന്റെയുള്ളിൽ ബഹുമാനമുണ്ടായിരുന്നു ….
ഭക്ഷണം കഴിഞ്ഞു ഞങ്ങൾ ജിത്തുവിന്റെ ക്ലാസിനു അരികിലേക്ക് ചെന്നു , ചെല്ലുമ്പോൾ തന്നെ കൂട്ടുകാരുമൊത്ത് സംസാരിച്ചു അവൻ പുറത്തു തന്നെ നിൽപ്പുണ്ടായിരുന്നു …ഞങ്ങളെ കണ്ടപ്പോൾ അവനുണ്ടായ പരുങ്ങൽ ഈ പ്രശ്നത്തിലുള്ള അവന്റെ പങ്കിനെപ്പറ്റി നല്ലൊരു ഐഡിയ തന്നു , ചെന്നു അവന്റെ കഴുത്തിൽ കയ്യിട്ടു കൂട്ടിപ്പിടിച്ചു ശബരി തിരികെ പോന്നു , ഞാൻ പിറകെയും …ഒപ്പം കളിക്കുന്നവർ ആയതുകൊണ്ടോ എന്തോ അതുകണ്ടിട്ടും കൂട്ടുകാർക്കു പ്രത്യേകിച്ച് പ്രശ്നമൊന്നും തോന്നിയില്ലെന്നു എനിക്ക് തോന്നി …ആ ക്ലാസിൽ തന്നെയാണല്ലോ കീർത്തനയും ,എന്നെ അവൾ കാണരുതേ എന്ന പ്രാർത്ഥനയാണ് എന്റെയുള്ളിൽ ഉണ്ടായിരുന്നത് ..
ഫസ്റ്റ് ഫ്ലോറിലാണ് ജിത്തുവിന്റെ ക്ലാസ്സ്, ശബരി അവനെയും പിടിച്ചു പോയത് താഴെ ക്ലാസുകളുടെ പുറകുവശത്തായി ഉള്ള വെള്ള ടാങ്കിന്റെ അവിടേക്കാണ് , കോളേജിലെ ആവശ്യങ്ങൾക്ക് ആ ടാങ്കിൽ നിന്നും ശുദ്ധീകരിച്ചു പോകുന്ന വെള്ളമാണ് ഉപയോഗിക്കുന്നത് ടാങ്ക് എന്ന് പറഞ്ഞാൽ സിമെന്റിൽ ഒരു റൂം പോലെ ഉണ്ടാക്കിയ ഒന്നാണത് . ക്യാമ്പസ് വലുതായതുകൊണ്ടു തന്നെ ഇതിന്റെ സൈഡിലേക്ക് അധികമാരും വരാറില്ല ..
ജിത്തുവിനെ ശബരി വളരെ വേഗത്തിലാണ് കൊണ്ടുപോയിരുന്നത് , ഞാൻ കോണിപ്പടി ഇറങ്ങി തിരിയുന്നതിനിടക്ക് എന്റെ കാലൊന്നു മടങ്ങി , ചെരുപ്പ് പൊട്ടി , കാലിന്റെ ആംഗിളിൽ ചെറിയൊരു വേദനയും….ചെരുപ്പ് ഊരി കയ്യിലെടുത്തു അവർ നിക്കുന്ന സ്ഥലത്തേക്ക് ചെന്നപ്പോൾ ജിത്തുവിന്റെ കഴുത്ത് ഇടതു കയ്യിലിട്ടു കുടുക്കി അവന്റെ നെടുംപുറത്തിട്ടു വലതും കൈമുട്ട് കൊണ്ട് പോലിസ് ഇടിക്കുന്ന പോലെ ഇടിക്കുന്ന ശബരിയെയും ,അനങ്ങാൻപോലും പറ്റാതെ ഞെരങ്ങിക്കൊണ്ടു കരയുന്ന ജിത്തുവിനെയുമാണ് ..
അതുശെരി ഇത്രപെട്ടെന്ന് തുടങ്ങിയോ ..!!
അവന്റെ കരച്ചിൽ കണ്ടിട്ട് പക്ഷെ സാധാരണ തോന്നുന്ന പാവത്തം എനിക്ക് തോന്നിയില്ല , ഒന്നുമില്ലെങ്കിലും എനിക്കിട്ടു നൈസായിട്ട് പണിഞ്ഞ് ആളാവാൻ നോക്കിയ തെണ്ടിയല്ലേ…!!
??????????????????????????????????
Nannayitund bro