കിനാവ് പോലെ 4 [Fireblade] 769

പിന്നെ ശബരി ഇടിച്ചു കൊല്ലണ്ടന്നു കരുതി പിടിച്ചുമാറ്റി ..” അവനിട്ട് ഉണ്ടാക്കിയിട്ട് മിണ്ടാണ്ടിരുന്നാൽ നിന്നെ ആരും ഒന്നും ചെയ്യില്ലെന്ന് കരുതിയോ മൈരേ . ..ഒപ്പം നിന്നു കളിച്ചു ചിരിച്ചു നൈസായിട്ട് പണി തരുമ്പോ നിനക്കും എന്തെങ്കിലുമൊക്കെ തന്നില്ലെങ്കിൽ ഞങ്ങൾ വെറും മൊണ്ണകളാവില്ലേ കള്ള പൊലയാടി മോനെ …”
ശബരി ദേഷ്യം നിയന്ത്രിക്കാൻ പറ്റാതെ അവനു നേരെ ആഞ്ഞ് കൊണ്ടിരുന്നു ..
“എന്നാലും നിന്റെയൊക്കെ ഒരു കഴപ്പിനു വേറെ ആരെയും കിട്ടീലെ , കോപ്പ് …നീയൊക്കെ എന്തൊരു ഊളനാട നാറീ ..”
തിരിഞ്ഞു പോകാൻ നിന്നു വീണ്ടും ഓടിവന്നു ചവിട്ടികൊണ്ടു അവൻ അലറി ..

ജിത്തു നിസ്സഹായനായിരുന്നു , നേരത്തെ കിട്ടിയതിന്റെ ഫലമായി ശ്വാസം നേരാവണ്ണം കിട്ടുന്നില്ല ,അതിനിടക്ക് ഈ ചവിട്ടുകൂടി ആയപ്പോൾ ചെങ്ങായി താഴെ വീണു ..

” സോറി മച്ചാനെ , ഞാൻ അത്രക്കൊന്നും കരുതീല , അവളൊന്നു നാണം കെടണമെന്നേ ഉദ്ദേശിച്ചുള്ളൂ , അറിയാത്ത ഇവനെ തേടിപ്പിടിച്ചു എല്ലാരേം മുന്നിൽ വെച്ചു ഇങ്ങനെ ഡയലോഗ് അടിക്കുമെന്നൊന്നും ഓർത്തില്ല , അപ്പഴത്തെ ആ ദേഷ്യത്തിൽ പെട്ടെന്ന് വന്ന പേര് നിന്റെയായിപ്പോയി , മുന്നും പിന്നും നോക്കാനുള്ള മാനസികാവസ്ഥ ഉണ്ടായില്ലേടാ , എങ്ങനേലും കാര്യം നടക്കണമെന്നേ ചിന്തിച്ചുള്ളൂ ..നിന്നെ പെടുത്തണമെന്നൊന്നും ഞാൻ കരുതീല …. ചെയ്തത് ചെറ്റത്തരമായി പോയി, നീ ക്ഷമിക്ക് ….”
അവൻ എണീറ്റു എന്റെ കയ്യിൽ പിടിച്ചു പറഞ്ഞുകൊണ്ടിരുന്നു ..

ശബരി ദേഷ്യം മുഴുവനായും മാറാതെ എന്നെ നോക്കികൊണ്ടിരുന്നു , എന്റെ മറുപടി എന്താ എന്നുള്ള സംശയത്തിലായിരിക്കും ….ഞാനാണെങ്കിൽ മൊത്തം ബ്ലാങ്ക് അവസ്ഥയിലായിരുന്നു ..ക്ഷമ ചോദിച്ചു നിൽക്കുന്ന ആളോട് എന്ത് മറുപടിയാണ് കൊടുക്കേണ്ടത് …!! മനസ്സിൽ നിന്നും വന്നത് ഇങ്ങനെയാണ് ..

” സാരമില്ലെടോ , അത് അല്ലെങ്കിലും എങ്ങും എത്താത്ത ഒരു കോപ്പിലെ പ്രേമമായിരുന്നു……
അല്ലെങ്കിൽ … പ്രേമമാണോ എന്നുപോലും ശെരിക്കും അറിയാത്ത എന്തോ ഒരു മണ്ടത്തരം..ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇങ്ങനെയൊക്കെ ആവേണ്ട ഒന്ന് …”
എന്റെ ശബ്ദം ഇടറിവരുന്നത് മാറ്റാൻ ഞാൻ ഒന്ന് മുരടനക്കി വീണ്ടും തുടർന്നു ..
” അവൾ എന്നെങ്കിലും വേറെ എങ്ങനേലും അറിഞ്ഞിരുന്നെങ്കിലും ഇതൊക്കെത്തന്നെ സംഭവിച്ചേനെ , എന്നെപോലെ ഒരുവനെ ഇഷ്ടപ്പെടാനൊന്നും ആർക്കും പറ്റൂല , പക്ഷെ സങ്കടം അതൊന്നുമല്ലടോ വെറുതെയാണെങ്കിലും എന്റെയാണെന്നു പറയുമ്പോ കിട്ടുന്ന ഒരു ഫീലുണ്ടാർന്നു അത് പോയിക്കിട്ടി , പിന്നാലെ നടക്കരുതെന്നു പറഞ്ഞോണ്ട് ഇനി എന്നെക്കൊണ്ട് അതിനു സാധിക്കൂല ”

അത് പറഞ്ഞു തീർന്നപ്പോൾ ജിത്തു എന്നെ അമർത്തി കെട്ടിപിടിച്ചു ..കണ്ണുനീർ മൂടി കാഴ്ച്ച വീണ്ടും മറഞ്ഞു ..ശബരി ജിത്തുവിനെ തോണ്ടി വിളിച്ചു

” അവളോട്‌ ഞങ്ങൾ കാര്യം പറയും ,നിന്റെ ആവശ്യം വേണ്ടിവന്നാൽ നീ വന്നു കാര്യം പറയണം …..അറിയാത്ത കാര്യത്തിന്റെ പാപം തലേൽ ചൊമക്കേണ്ട ആവശ്യം ഇല്ലല്ലോ ..”

ജിത്തു സമ്മതിച്ചു ,അവനോടു അവന്റെ ഏതെങ്കിലും നോട്ട്ബുക്കും ആ കത്തും എടുത്തുവരാൻ പറഞ്ഞു ,അവൻ ഒന്നും ചോദിക്കാതെ ഏതോ ഒരു നോട്ട് കൊണ്ട് തന്നു ,കത്ത് ഉള്ളിൽ ഉണ്ടെന്നും അവനോടു പറഞ്ഞു … ശബരി എന്നെയും കൂട്ടി ക്ലാസിലേക്ക് നടന്നു ..

” നമുക്ക് ഇന്നുതന്നെ അവളേം കാണണം , അതും കൂടി ക്ലിയർ ആയാൽ ഒരു സമാധാനം ഉണ്ടാവും …” നടക്കുമ്പോൾ അവൻ പറഞ്ഞു .

ക്ലാസിൽ ഞങ്ങൾ നിശ്ശബ്ദരായിരുന്നു , ഏതൊക്കെയോ വിഷയങ്ങൾ ആരൊക്കെയോ വന്നു എടുത്തുപോയി എന്നല്ലാതെ ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല , ആലോചിക്കുംതോറും അവളെ കണ്ടു ഇതോടുകൂടി എല്ലാം ശെരിയാക്കണമെന്നു എനിക്കും തോന്നി …അതാണ് അതിന്റെ ശെരി , മനസൊന്നു ശാന്തമായപ്പോൾ ഒരു നിശ്വാസം വിട്ടു ശബരിയുടെ കയ്യിൽ അമർത്തി ….

The Author

58 Comments

Add a Comment
  1. ??????????????????????????????????

  2. Kallan madhavan

    Nannayitund bro

Leave a Reply

Your email address will not be published. Required fields are marked *