കിനാവ് പോലെ 4 [Fireblade] 769

വൈകീട്ട് ക്ലാസ്സ്‌ കഴിഞ്ഞു നേരെ അവർ വരുന്ന വഴിയെ വച്ചുപിടിച്ചു , ആ വഴിയും സമയവും എല്ലാം എനിക്ക് കാണാപ്പാഠമാണെന്നു നിങ്ങള്ക്കും അറിയാലോ ..പക്ഷെ നേരത്തെ കരുതിയ സമാധാനം വീണ്ടും ചെറുങ്ങനെ പോയിത്തുടങ്ങി , ഓരോ അടി വെക്കുംതോറും നെഞ്ചിൽ ദഫ്‌മുട്ട് ആരംഭിച്ചു …നാക്കിലെ വെള്ളം ചെറുതായിട്ട് വറ്റുന്നുണ്ടോ …????ഏയ്‌ ,കൂൾ മനു ..കൂൾ …. ഞാൻ ശ്വാസം വലിച്ചെടുത്തു ഉള്ള 30cm നെഞ്ചിൽ കിട്ടാവുന്നത്ര എയർ വലിച്ചുകേറ്റി ഫിറ്റാക്കിവെച്ചു …കാലിനു വിറയലുണ്ടോ ? എന്റെ അടുത്ത സംശയം , പണ്ടാരടങ്ങാൻ എന്നെ എന്റെ മനസ് തന്നെ തളർത്തുമെന്നാണ് തോന്നണത് , പുല്ല് , പ്രൊപ്പോസ് ചെയ്യാനൊന്നും അല്ലല്ലോ , ഈ വള്ളിക്കെട്ടു ഒന്ന് മാറ്റാനല്ലേ ഇതൊകെ മതി …ശബരി എതിരെ വരുന്ന ഓരോ പെൺകുട്ടികളെയും ക്ലോസായി നോക്കുന്നുണ്ട് , ഇനിയിപ്പോ ഇവന്റെ ഉദേശം കീർത്തനയെ കാണണതല്ലേ ..വൻ വായ്നോട്ടമാണല്ലോ …

ഇതൊക്കെ ചിന്തിച്ചു നിക്കുന്നതിനിടക്ക് അതാ വരുന്നു ആറ്റംബോംബ് ….കീർത്തന …

അവൾ നടന്നു അടുത്തെത്തിയപ്പോൾ ശബരി അവളെ വിളിച്ചു , സംശയത്തിൽ അവനെ നോക്കിയ അവൾ അടുത്തു എന്നെക്കണ്ടപ്പോ മുഖം കടന്നൽ കുത്തിയ കണക്കിന് കൂട്ടിവെച്ചു ..ഹോ എന്തൊരു ഭാവം …ഉണ്ടക്കണ്ണു തുറിപ്പിച്ചു പുച്ഛത്തിൽ എന്നെ നോക്കി ..കൂടെയുള്ള രണ്ടെണ്ണവും ഏതാണ്ട് അതേ ഭാവത്തിൽ തന്നെയാണ് നോക്കുന്നത് …ഇവർ മൂന്നും എപ്പോഴും ഒരുമിച്ചു തന്നെയാണോ …ബ്ലാഡിഫൂൾസ് …!!!!

” ഓഹ് , തീർന്നില്ലേ ..??ഇനി എന്താ …?? എടോ തനിക്ക് ഒരു നാണവും മാനവും ഇല്ലേ …!! കൂട്ടുകാരോടൊക്കെ എന്റെ പെണ്ണാണെന്ന് പറഞ്ഞു അവരെ കാണിക്കാൻ ചുമ്മാ ഫോളോ ചെയ്യുക ,അവടേം ഇവടേം ഒളിഞ്ഞു നിന്നു വായിനോക്കുക , മോശം കത്തെഴുതി ഫ്രണ്ട്സിന്റെൽ കൊടുത്തയക്കുക , ഇതിന്റെ അടുത്ത സ്റ്റെപ് എന്താ ..കയ്യിൽ കേറി പിടിക്കാനാണോ അതോ അതിലും കൂടിയ വല്ലതും ബാക്കിയുണ്ടോ എന്നാ അതും ആയിക്കോട്ടെ ..ഇങ്ങനെ പിന്നാലെ നടന്നു വെറുപ്പിക്കുമ്പോ എന്ത് സുഖമാ തനിക്കൊക്കെ കിട്ടുന്നേ ..?? വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം പ്രേമിക്കാൻ ഇത് സിനിമയൊന്നും അല്ല, ഒരു പെണ്ണിനെ റെസ്‌പെക്ട് ചെയ്യാനാണ് ആദ്യം പഠിക്കേണ്ടത് … ”
അവൾ ചീറിക്കൊണ്ട് തുടർന്നു …

” പിന്നെ പറയുകയാണെങ്കിൽ ഞാനീ കോളജിൽ വന്നത് പ്രേമിക്കാനല്ല , ഞാൻ പഠിക്കുന്നതും ,അതിനുപുറമെ ചെയ്യുന്ന എല്ലാം എന്റെ ലക്ഷ്യങ്ങളും ഇഷ്ടങ്ങളും മാത്രം മനസ്സിൽ കണ്ടാണ്‌ അല്ലാതെ അതിലൂടെ ഒരുത്തനെയും ആകര്ഷിക്കാനല്ല ..

ഇനി അഥവാ പ്രേമിക്കാൻ തോന്നുകയാണെങ്കിൽ ഞാനെന്തിനു തന്നെ ചൂസ് ചെയ്യണം …?? ഈ 2 വർഷം കൊണ്ട് എനിക്കെത്രയോ പ്രൊപോസൽ കിട്ടി , അങ്ങനെവെച്ചു നോക്കുമ്പോൾ താനൊരു റോങ്ങ്‌ ചോയ്സ് ആയിപോകും ..അതിപ്പോ ഞാൻ പറയാണ്ട് തന്നെ തനിക്കും അറിയുമായിരിക്കും …..ശെരിയല്ലെടീ ..?? ”

ശേഷം അവളുടെ ഫ്രെണ്ട്സിനെ മുഖത്ത് നോക്കി ചോദിച്ചു ..

“പിന്നെന്താ , അതൊക്കെ ഇത്ര ചോദിക്കാനുണ്ടോ …”

അവൾ ഉത്തരം പ്രതീക്ഷിച്ചത് അവളുടെ കൂട്ടുകാരികളിൽ നിന്നാണെങ്കിലും പറഞ്ഞത് ശബരിയായിരുന്നു …

” എടീ കീർത്തനേ ….നായിന്റെ മോളെ …..നിന്റെ കത്തിക്കൽ കഴിഞ്ഞെങ്കിൽ ഞാൻ പറയാം ..ഇതാ നിന്റെ കത്ത് , ഇതിലെ കയ്യക്ഷരം നോക്കെടീ കോപ്പേ ഇത് എഴുതിയത് ഇവനല്ല നിന്റെ ക്ലാസ്‌മേറ്റ് ജിത്തു തന്നെയാണ് ..
നീയെന്താ പറഞ്ഞത് ഇവൻ ഒരു റോങ്‌ ചോയ്സ് ആണെന്നോ ..? അതിനെക്കാളും റോങ്‌ ചോയ്സ് ആരുന്നെടീ അവനു നീ …

The Author

58 Comments

Add a Comment
  1. ??????????????????????????????????

  2. Kallan madhavan

    Nannayitund bro

Leave a Reply

Your email address will not be published. Required fields are marked *