കിനാവ് പോലെ 4 [Fireblade] 769

കിനാവ് പോലെ 4

Kinavu Pole Part 4 | Author : Fireblade | Previous Part

 

കാത്തിരുന്ന എല്ലാവർക്കും നന്ദി പറഞ്ഞു തുടങ്ങുന്നു..കഴിഞ്ഞ പാർട്ടിന് കിട്ടിയ പ്രോത്സാഹനം ഒത്തിരി ഊര്ജ്ജം തന്നു …നിർത്തണോ വേണ്ടേ എന്നുള്ള സംശയത്തിലായിരുന്നു കഴിഞ്ഞ പാർട്ട് പോസ്റ്റ്‌ ചെയ്തത് , അന്ന് നിങ്ങൾ ചിലർ ( പേരെടുത്തു പറയാത്തത് ആരെയെങ്കിലും വിട്ടുപോകുമോ എന്നുള്ള ഭയം കൊണ്ടാണ് ,ആരെയും വിട്ടുകളയാൻ കഴിയില്ല , എനിക്ക് കമെന്റ് തന്നു പ്രോത്സാഹിപ്പിച്ചവരോട് നന്ദി അവിടെത്തന്നെ അറിയിച്ചിട്ടുണ്ട് ഒരാളെയും ഒഴിവാക്കിയിട്ടില്ല ) നൽകിയ സ്നേഹത്തിനു എത്ര നന്ദി പറഞ്ഞാലും തീരില്ല ..എപ്പോളും പറയാറുള്ളത് പോലെ ഇതൊരു സാധാരണ കഥയാണ് , നമ്മളിൽ പലരും അനുഭവിച്ചതോ പരിചയമുള്ളതോ ആയ ജീവിതമാണ്‌ എഴുതുന്നത്….ഈ പാർട്ടിൽ പേജ് എണ്ണം കൂട്ടാൻ ശ്രമിച്ചിട്ടുണ്ട് , വിജയിച്ചെന്നാണ് വിശ്വാസം .ഇനി എണ്ണം കുറവാണെങ്കിൽ ക്ഷമിക്കുക .

ഒരുപാട് സ്നേഹത്തോടെ ഈ ഭാഗവും നിങ്ങൾക്ക് സമർപ്പിക്കുന്നു , ഇഷ്ടപെടുമെന്നു വിശ്വസിക്കുന്നു ….

കിനാവ് പോലെ 4

 

“നീ പറ ,ഞാൻ കേക്കട്ടെ ”
ഞാൻ നൈസായി ഒന്ന് ചോദിച്ചു നോക്കി .

” അത് അങ്ങനെ ചുമ്മാ പറയാൻ പറ്റൂല മുത്തേ , നീ ആദ്യം ഞാൻ പറയണ പോലെ ചെയ്യുംന്നു വാക്ക് താ , എന്നാലേ ഞാൻ ഇത് പറയണോ വേണ്ടെന്നു അലോയ്ക്കുക കൂടി ഉള്ളു ..”

നേരിട്ട ബോൾ നല്ലൊരു കവർഡ്രൈവ് കളിച്ചു കഴിഞ്ഞു എന്നെ തിരിഞ്ഞു നോക്കി കൊണ്ട് അവൻ പറഞ്ഞു ..

“വൗ ….വിരാടിനെ പോലെ തന്നെ , ന്താ ഒരു ഷോട്ട് ..”

ഞാൻ വീണ്ടും ഒന്ന് ചൂണ്ടയിട്ടു നോക്കി.

“ടാ മൈ ഡിയർ ഫ്രണ്ടേ …..വെറുതെ ഊഞ്ഞാലാട്ടല്ലേ ട്ടാ …ഇത് നിന്റെ കാര്യമാണ് ,നീ എന്ത് പിണ്ണാക്ക് വേണെങ്കിലും കാണിക്ക്, ഞാൻ ഈ കാര്യത്തിൽ ഇടപെടുന്നേ ഇല്ല …നീ ആയി നിന്റെ പ്രശ്നമായി ,എന്ത് വേണേലും ചെയ്യ് …”

അവൻ കലിപ്പ് മോഡ് ആയി, സംഗതി വേറൊന്നുമല്ല ,ഞാനീ കാണിക്കുന്ന നിസ്സംഗത അവൻ ഏൽപ്പിക്കാൻ പോകുന്ന കാര്യത്തെയോർത്താവും എന്ന് അവനും എനിക്കും അറിയാം …സത്യത്തിൽ എന്റെ പേടിയും അത് തന്നെ ആയിരുന്നു .അവൻ വാക്ക് ചോദിച്ചപ്പോൾ തന്നെ സംഗതി സീരിയസ് ആണെന്നൊരു ഉൾവിളി ഉണ്ടായതുകൊണ്ട് നെഞ്ചിടിപ്പ് ഏകദേശം പൂരത്തിന് കൊട്ടുന്ന നാസിക് ഡോളിന്റെ ശബ്ദം പോലെ എനിക്ക് തന്നെ കേൾക്കാൻ തൊടങ്ങീട്ടുണ്ട് , പണ്ടാരടങ്ങാൻ എന്ത് കോപ്പാണോ പറയാൻ പോണത് …എന്തായാലും ഇനീം കളിച്ചാൽ പണി പാളും ..

” ശെരി ,നീ പറയണ പോലെ ചെയ്യാം , കാര്യം പറ ..പക്ഷെ എന്നെ കൊണ്ട് പറ്റണതാവണം …”
ഞാൻ അർദ്ധ സമ്മതം കൊടുത്തു .

“നീ വെയിറ്റ് ചെയ്യ് ,ഞാനിപ്പോ വരാം ..”

The Author

58 Comments

Add a Comment
  1. ??????????????????????????????????

  2. Kallan madhavan

    Nannayitund bro

Leave a Reply

Your email address will not be published. Required fields are marked *