കിനാവ് പോലെ 8 [Fireblade] 1017

പ്രിയപ്പെട്ടവരെ , എല്ലാവർക്കും സുഖമെന്ന് കരുതുന്നു ..പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിലാണ് ഞാൻ ഈ പാർട്ട് എഴുതിയത്….കാരണം പാർട്ട് 7 ന് കിട്ടിയ പിന്തുണ എന്നെപോലെ ഒരു എളിയ എഴുത്തുകാരന് അത്രയേറെ വലുതായിരുന്നു…..പല കമന്റുകളും എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുണ്ട്…എന്റെ കഥയെ അതിന്റെ എല്ലാ പോരായ്മയോടും കൂടിത്തന്നെ ഏറ്റെടുത്ത നിങ്ങൾ ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..

കഴിഞ്ഞ പാർട്ടിന് കിട്ടിയ കമന്റിൽ അധികവും ഇതിൽ ട്രാജഡി വേണ്ട എന്നതായിരുന്നു …..അവർക്ക് വേണ്ടിയാണു ഈ പാർട്ട്…

മറ്റൊരു കാര്യം പറയാനുള്ളത് കഥയെകുറിച്ചാണ്…ഞാൻ ഈ കഥയുടെ ഫ്ലോ ക്ക് വേണ്ടി കാലം , ടെക്നോളജി , ഇതൊന്നും കൂടുതൽ ഉൾപ്പെടുത്തിയിട്ടില്ല ……ലോജിക് കൂടുതൽ ചിന്തിക്കാതെ വായിച്ചുപോകാനുള്ള ഒരു നാടൻ കഥ ,അത്രേ ഉദ്ദേശിക്കുന്നുള്ളൂ …..

ഈ പാർട്ട് കഴിഞ്ഞ പാർട്ടിന്റെ അതേ ഫീൽ തരുമെന്ന പ്രതീക്ഷയോടെ സ്നേഹത്തോടെ ….

 

കിനാവ് പോലെ 8

Kinavu Pole Part 8 | Author : Fireblade | Previous Part

 

ഞാൻ പുറകിലേക്ക് ചാരിയിരുന്ന് അപ്പുറത്തേക്ക് നോക്കിയപ്പോൾ കണ്ണുകളിൽ നനവുമായി അകലേക്ക്‌ നോക്കികൊണ്ട്‌ ശബരി ഇരിക്കുന്നുണ്ടായിരുന്നു…ഞാൻ അവന്റെ പുറകിലൂടെ ചേർത്തുപിടിച്ചപ്പോൾ അവൻ തിരിഞ്ഞ് എന്നെ നോക്കി ..

” നിന്റെ സ്വപ്നം എനിക്ക് വല്ലാണ്ട് ഇഷ്ടപ്പെട്ടല്ലോ ചെങ്ങായ്….അത് ആലോചിക്കുമ്പോൾ തന്നെ ഒരു സുഖം….”

അവൻ കണ്ണടച്ചു നിശ്വസിച്ചുകൊണ്ടു പറഞ്ഞു…
ഞാൻ ഒരു കണ്ണടിച്ചു കാണിച്ചശേഷം അവനെ ചേർത്തുപിടിച്ചു അങ്ങനെതന്നെ ഇരുന്നു…

ഇടക്ക് തലചെരിച്ചു നോക്കിയപ്പോൾ നിത്യയും അമ്മുവും എന്തോ സംസാരിക്കുന്നുണ്ട്…മഞ്ജിമയും അഞ്ജുവും അവർക്കടുത്തേക്ക് ചെന്നു……

പിന്നെ ഒരുപാട് നേരം ഞങ്ങൾ നിശബ്ദരായി ഇരുന്നു…ശീവേലി കഴിഞ്ഞു ഒന്നുകൂടെ തൊഴുത ശേഷം എല്ലാവരും പോകാനായി റെഡി ആയി…..

പോകാൻ നേരം അരികിൽ വന്നു അമ്മു കണ്ണുകാട്ടി…ഞങ്ങൾ അമ്മമാർ ശ്രദ്ധിക്കാതെ അപ്പുറത്തേക്ക് മാറിനിന്നു….

 

” ഏട്ടാ ……ഞാൻ എടുത്ത തിരുമാനം ശെരിയാണോ തെറ്റാണോ എന്ന് ഇടക്ക് എപ്പഴൊക്കെയോ ചിന്തിച്ചിരുന്നു , അത് ഏട്ടൻ പോരാ എന്ന് കരുതിയിട്ടല്ല ഞാൻ ചെയ്യുന്നത് ആലോചിച്ചിട്ടാണ് …ഇന്നു എനിക്ക് മനസിലായി ഞാൻ എടുത്ത ഏറ്റവും നല്ല തിരുമാനങ്ങളിലൊന്നാണ് ഈ ജന്മം മുഴുവൻ ഏട്ടന്റെ കൂടെ ഉണ്ടാവണം എന്നുള്ളത്………..എനിക്ക് ചുറ്റുമുള്ളതിനെപ്പറ്റി ഏട്ടൻ പേടിക്കണ്ട., നമുക്ക് ഏട്ടന്റെ അമ്മക്കെന്നെ ഇഷ്ടമാവാൻ പ്രാർത്ഥിക്കാം…..ഏട്ടൻ പറഞ്ഞത് പോലെ ഈ ജന്മം മുഴുവൻ സന്തോഷത്തോടെ ഏട്ടന്റെ മുഖം എന്റെ നെഞ്ചോടു ചേർത്തുപിടിച്ചു ജീവിക്കണം………അല്ലെങ്കിൽ ഈ ജന്മം മാത്രമല്ലട്ടോ ഇനി ജന്മമുണ്ടെങ്കിൽ അത് മുഴുവനും …..”

അവൾ കൈക്കുമ്പിളിൽ എന്റെ മുഖം കോരിയെടുത്താണ് ഇത് പറഞ്ഞത്….എനിക്കിതു കേട്ട് നിൽക്കുമ്പോൾ പലപ്പോളും കണ്ട്രോൾ പോയി അവളെ പുണർന്നു ഉമ്മവെച്ചാലോ എന്ന് വരെ തോന്നിപോയി……..ഈ കുറഞ്ഞ സമയം കൊണ്ട് അവൾക്കെന്നെ ഇത്രയും മനസിലാക്കാൻ സാധിച്ചതെങ്ങനെ എന്നായിരുന്നു എന്റെ ഒരു ഡൌട്ട് …പിന്നെ ചുമ്മാ ഒന്ന് തിരിഞ്ഞുനോക്കിയപ്പോൾ സൈഡിൽ ചിരിച്ചു നിൽക്കുന്ന കള്ളക്കൃഷ്ണന്റെ വിഗ്രഹം കണ്ടപ്പോൾ മനസിലായി അമ്മൂന്റെ പ്രാർഥന കാരണം ഇതെന്റെ നിയോഗമായതാകുമെന്നു…. ….

 

” ഈ ജന്മം ആദ്യമൊന്നു നോക്കട്ടെ….ന്നിട്ടെ ഞാൻ അടുത്ത ജന്മങ്ങൾക് കൂടെ വേണോ വേണ്ടേ എന്ന് ആലോചിക്കുന്നുള്ളു ….”

ഞാൻ ഒരു ചെറുചിരിയോടെ അവളുടെ കണ്ണിൽ നോക്കി പറഞ്ഞപ്പോൾ അവളുടെ മുഖത്ത് പ്രണയത്തിനൊപ്പം കുറുമ്പ് കൂടി നിറഞ്ഞു….

The Author

203 Comments

Add a Comment
  1. എങ്ങനെയാ ഇങ്ങനെയൊക്കെ എഴുതാൻ പറ്റുന്നത്.ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞു. ഇവരുടെ പ്രണയം പരാജയം ആകരുത് ആയാൽ ഞങ്ങളോട് ചെയ്യുന്ന ചതി ആയിപോകും പ്ലീസ്……….

    1. പേരിൽ തന്നെ പ്രണയമുള്ള കൂട്ടുകാരാ…താങ്കളെ വിഷമിപ്പിക്കില്ലെന്നു പ്രതീക്ഷിക്കൂ…

  2. ????മനോഹരം❤️❤️❤️❤️വായിച്ചിട്ട് കണ്ണ് നിറഞ്ഞുപോയി

    1. അതിനു സാധിച്ചതിൽ അഭിമാനിക്കുന്നു അച്ചൂസേ….

  3. രാവണാസുരൻ

    പൊളി മോനെ പൊളി
    ചില രംഗങ്ങളിൽ കണ്ണ് നിറഞ്ഞുപോയി
    ഒരു രക്ഷയുമില്ല

    പറയാൻ വാക്കുകൾ കിട്ടുന്നില്ലെടോ

    1. ഇതൊക്കെ വായിക്കുമ്പോൾ അഭിമാനം തോന്നുന്നുണ്ട്…നന്ദി പ്രിയസുഹൃത്തേ.

  4. കലക്കി മച്ചാനെ ???
    അടുത്ത ഭാഗം അധികം വൈകാതെ കിട്ടുമല്ലോ അല്ലെ

    1. ആരോഗ്യപരമായി എഴുതാൻ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ ഈ ശനി കിട്ടും സഹോ

  5. ഈ പാർട്ടട് വായിച്ച കഴിഞ്ഞപ്പോ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയി പോയി..emotional scens ഉള്ളത് കൊണ്ട് ആവണം..
    Perfect characterisation ആണ് ഈ കഥേടെ പ്രത്യേകത ആയി തോന്നിയ ഒരു കാര്യം every body seems to be equally important for the story…
    അമ്മുന്റേം മനുന്റേം പ്രണയം വല്ലാത്ത അസൂയപ്പെടുത്തും ആരേം..

    1. ഇമോഷണൽ സീൻസിനു ഞാനുദ്ദേശിച്ച ഫീൽ തരാൻ പറ്റിയെന്നറിയുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു….പിന്നെ താങ്കൾ അവസാനം പറഞ്ഞ ഡയലോഗ് ജീവിതത്തിൽ നേരിട്ട് കേൾക്കാൻ ഭാഗ്യം കിട്ടിയ ഒരാളാണ് ഞാൻ അതും അവളുടെ ചേച്ചീയുടെ കയ്യിൽ നിന്നും…ഇതിലെ നിത്യ പറയുന്നതായി ആ സീനിനെ ഞാൻ എഴുതിച്ചേർത്തിട്ടുണ്ട്…

      1. Really..????Both of u are lucky then..??

        1. Yes..we are…!!

  6. ഈ കഥ വായിക്കുമ്പോൾ മാത്രം കഥയിൽ സ്വയം ജീവിക്കുന്ന ഒരു ഫീലിംഗ് ആണ്… superb ബ്രോ… വെയ്റ്റിങ് ഫോർ next പാർട്

    1. ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു സഹോ…

  7. എന്റെ പൊന്നോ എന്താണ് ഞൻ പറയാ
    ഞൻ വായിച്ച കഥകളിൽ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു കഥയാണിത്
    വായിക്കുമ്പോ ഓരോ ഭാഗവും ഫുൾ ഫീലോഡ് കൂടി വായിക്കാൻ പറ്റിയ കഥ
    ഓരോ പാർട്ടും വായിക്കുമ്പോ കിട്ടുന്ന ഒരു ഫീൽ എന്റെ പൊന്നോ പോളിയാണ്
    എന്തായാലും അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
    സ്നേഹം ?

    1. നിങ്ങൾ ഓരോരുത്തരും കാത്തിരിക്കുന്നതും വായിക്കുമ്പോൾ ഇതുപോലെ മറുപടി തരുന്നതും ആലോചിക്കുമ്പോൾ അറിയാതെ ഓരോ രംഗവും പകർത്തിവെക്കുന്നതാണ്…

      കാത്തിരിപ്പിനും സ്നേഹത്തിനും നന്ദി

  8. ഒരു പനി വന്നതു നന്നായി എന്നു തോന്നുന്നു.ഇതിൻ്റെ ഒന്നു മുതൽ ഏഴുവരെ ഒറ്റയടിക്ക് ഇന്ന് രാവിലെ വായിച്ചു കൊണ്ടിരന്നു – 5 മണിയോടെതിർന്നു .പൊട്ടെന്ന് അട്ടത്തഭാഗവും കിട്ടി വളരെ സന്തോഷം കഥാപാത്രങ്ങളെല്ലാം നല്ല മിഴിവോടെ നിൽക്കുന്നു ‘ തുടരുക

    1. ഹിഹിഹി…പനി പെട്ടെന്ന് മാറാൻ പ്രാർത്ഥിക്കുന്നു…..കഥ ഇഷ്ടമായതിനു ഒരുപാട് നന്ദി

  9. ഒരു പനി വന്നതു നന്നായി എന്നു തോന്നുന്നു.ഇതിൻ്റെ ഒന്നു മുതൽ ഏഴുവരെ ഒറ്റയടിക്ക് ഇന്ന് രാവിലെ വായിച്ചു കൊണ്ടിരന്നു – 5 മണിയോടെതിർന്നു .പൊട്ടെന്ന് അട്ടത്തഭാഗവും കിട്ടി വളരെ സന്തോഷം കഥാപാത്രങ്ങളെല്ലാം നല്ല മിഴിവോടെ നിൽക്കുന്നു ‘ തു

  10. പൊളിച്ചു മുത്തെ പൊളിച്ചു ??
    ?????????????
    ?????????????

    1. താങ്ക്സ് മുത്തേ

  11. കൊതിയൻ വാസു

    വില്ലത്തി വന്നാ ?

    1. ആരാ വില്ലത്തി….??

  12. വിരഹ കാമുകൻ????

    അടുത്ത ഭാഗം വേഗം കാണുമല്ലോ അല്ലേ

    1. അടുത്ത ശനി…

  13. അമ്മുവിന്റെ സൗന്ദര്യം പോലെ താങ്കളുടെ എഴുത്തും ഓരോ ഭാഗം കഴിയും തോറും കൂടുതല്‍ കൂടുതല്‍ ഭംഗി ആകുന്നുണ്ട്…

    Ecstasy: Hope you will give as a chance to touch that feeling…

    Thank you for taking us through this wonderful journey of love…

    Love and respect…
    ❤️❤️❤️???

    1. എഴുത്തിന്റെ സൌന്ദര്യം കൂടുന്നുണ്ടെങ്കിൽ അതിനു കാരണം പഴയ ഓരോ പാർട്ടിനും വന്നു പ്രോത്സാഹനം തന്നു എന്നെ എഴുതാൻ പ്രേരിപ്പിക്കുന്ന വായനക്കാർ തന്നെയാണ്..ഇങ്ങനെയുള്ള വരികൾ തരുന്ന സന്തോഷം ഒരുപാട് വലുതാണ് ..നന്ദി

  14. നിങ്ങൾ കിടുവാണ് ആശാനെ
    അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു

    1. ആ കാത്തിരിപ്പിനും സ്നേഹത്തിനും നന്ദി

  15. ഓരോ പാർട്ട്‌ വരുമ്പോഴും കൂടുതൽ കൂടുതൽ നന്നാവുന്നുണ്ട് ? സൈറ്റിൽ വായിച്ചതിൽ ഏറ്റവും മനസ്സിൽ തട്ടിയ കഥ, വായിക്കുമ്പോൾ എന്തോ ഇത് ഞാൻ തന്നെ അല്ലേ എന്ന് തോന്നുന്നു ?

    1. അങ്ങനെയെങ്കിൽ അതെന്റെ ഭാഗ്യം….സാധാരണക്കാരന്റെ കഥ എല്ലായിടത്തും ഏകദേശം ഒരുപോലെതന്നെയായിരിക്കും ബ്രൊ…ഇഷ്ടമായതിനു ഒരുപാട് നന്ദി

  16. ഒരുകുറവും ഇല്ല,, എല്ലാം സമാസമം, കൂടെ അല്പം ഈറനും, ഓരോഴുക്കായിരുന്നു,, സൂപ്പർ,,,,

    1. Karajhu poyi????

      1. അത് നിങ്ങളുടെ മനസിന്റെ നന്മ കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു ബ്രൊ..

    2. ഒരുപാട് ഒരുപാട് നന്ദി രാമേട്ടൻ…

  17. മച്ചാനെ…. നന്നായിട്ടുണ്ട്…
    പല ഭാഗങ്ങളും നന്നായി ഇഷ്ടപ്പെട്ടു…
    അപ്പൊ അവളുടെ വിട്ടില്‍ കാര്യങ്ങൾ ഒക്കെ ശരിയായി ? ആഹാ അവളും ഹാപ്പി അവനും…

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി ♥️

    1. നന്ദി മച്ചാനെ…മച്ചാന്റെ കഴിഞ്ഞ പാർട്ട് എന്നെ കുറച്ചു സങ്കടപ്പെടുത്തിയതാണ്..അതിനു ഞാൻ പ്രതികാരം ചെയ്യണമെന്നു കരുതിയിരുന്നു…സമയമുണ്ടല്ലോ ..നോക്കാം

      1. അടിപൊളി ??

        നീ പക പോക്കുകയാണല്ലേടാ ?

        എന്റെ ചിന്നുവിനോടും കണ്ണനോടുമുള്ള ദേഷ്യം പാവം ആ അമ്മുനോടും മനുവിനോടും തീർക്കണോ…

        പാവങ്ങള്‍ സന്തോഷത്തോടെ ജീവിച്ചോട്ടെ ?

        1. തീർച്ചയായും ജീവിക്കും…ഇപ്പൊ എന്റെ കിനാവ് പോലെയുടെ മത്സരം വൈഷ്ണവത്തിനോടാണ്….നീ നന്നാക്കിയാൽ ഞാൻ അതിലും നന്നാക്കും…

          ( ചുമ്മാ…)

          1. മച്ചാന്റെ കഥ വൈഷ്ണവത്തേക്കാൾ മികച്ചതാണ്….
            എഴുത്തിലും ഫീലിലും ഒരുപാട് മുന്നിലാണ് ബ്രോയുടെ കഥ…

            പിന്നെ പ്രത്യേക സാഹചര്യത്തില്‍ വൈഷ്ണവം അവസാനിക്കുകയാണ്. ചിലപ്പോ ഈ സൈറ്റില്‍ നിന്നും പ്രണയകഥകൾ ഒഴിഞ്ഞ് പോകും മുന്‍പ് ആവസാനിക്കുന്ന ചുരുക്കം ചില പ്രണയകഥകളിൽ ഒന്നാവും വൈഷ്ണവം… എന്ന് വെച്ച് കിനാവ് പോലെ അന്ന് പറഞ്ഞ പ്രശ്‌നങ്ങള്‍ മാറ്റാൻ കഴിയുമെങ്കില്‍ പെട്ടെന്ന് നിർത്തരുത്….

            ബ്രോ ഈ കഥ ഇവിടെ തുടരണം…

            ഇനി ഈ സൈറ്റില്‍ കാത്തിരിക്കുന്ന പ്രണയകഥകളിൽ ഒന്നാണ് കിനാവ് പോലെ❤️

            ????

  18. Enthanne bro parayaa
    Vaakkukale kitunillla
    Ennike ee bagam onnum koodi nannaayi ishtamayii, pinne Ammune vallaathe ishtapettu
    Adutha part vegam itta mathiii

    1. വാക്കുകൾ കിട്ടിയില്ലെങ്കിലും നിങ്ങളുടെ ഒന്ന് രണ്ടു വാക്കുകൾ ഓരോ പാർട്ടിന് ശേഷവും ഞാൻ പ്രതീക്ഷിക്കും…അത് മറക്കരുത്..

      1. Ariyaam brooo
        Nannayittundu muthee
        Adutha part vegam akan patto

        1. ശനിയാഴ്ച തരാം ചെങ്ങായ്…പേജ് കുറഞ്ഞാൽ സമ്മതിക്കില്ലല്ലോ..

          1. Ath mathii brooo

  19. Pwoli machane…..
    Kidilan ayittund…..
    Orupad ishtamayi…..
    Cake cond vannath avalda 2nd chechi alle (Keerthana)…..
    അകര്യത്തിൽ no doubt (അല്ലത അര കണ്ട ഇത്രേ കണ്ണ് മിഴിക്കൻ?)…….
    Waiting for next part….

    1. ഞാൻ യെസ് പറഞ്ഞാലും no പറഞ്ഞാലും കഥ വായിക്കുമ്പോ രസമുണ്ടാവൂല ..അതുകൊണ്ട് അത് സർപ്രൈസ് ആണ് മച്ചാനെ…

  20. Ente machane orupad ishtamayi ee partum?❤️
    Endh feelanu bro vayich theernnadh arinjilla athrakk manoharamayirinnu?
    Shabari ella partilm full positive energy aan tharuka ee partilum thettichilla
    Idhile pala vakkukalum oru inspiration aan tharunnadh
    Ammutiye orupad istamayi?❤️
    Angne ella kaaryangalum avr aagrahicha pole nadannu achante sammadhavum kitti
    Avasanam avr onnavatte ?
    Nithya pnne shabarikk ullathalle?
    Nxt partin kathirikkunnu?
    Snehathoode……..❤️

    1. ഈ കമന്റുകൾ എല്ലാം വായിക്കുമ്പോൾ എനിക്ക് കിട്ടുന്ന ഒരു ഫീലുണ്ട്…ആ ഫീൽ തരുന്നൊരു ഊർജത്തിൽ ഈ പാർട്ട് തന്നെ ഒന്നും കൂടി വായിച്ചു അടുത്ത പാർട്ട് എഴുതാൻ തുടങ്ങും…..പറഞ്ഞു വരുന്നത് നിങ്ങൾ എല്ലാരും കാരണമാണ് ഞാൻ ഇങ്ങനെ എഴുതുന്നത്…അതിനു ഞാൻ നന്ദി പറയുന്നു..

  21. Dear Brother, വളരെ വളരെ നന്നായിട്ടുണ്ട് ഈ ഭാഗവും. നിത്യ പറഞ്ഞതാണ് സത്യം. അവനും അമ്മുവും കുറഞ്ഞ നാളുകൊണ്ട് തമ്മിൽ തമ്മിൽ മനസ്സിലാക്കുകയും അവർ രണ്ടുപേരെയും മനസ്സിലാക്കിയവർ അവർക്ക് ചുറ്റുമുള്ളത് അവർക്ക് ഭാഗ്യമാണ്. പിന്നെ അമ്മുവിന്റെ അച്ഛനോടുള്ള ബഹുമാനം ഇപ്പോൾ കുറെ കൂടി. കേക്ക് കൊണ്ടുവന്നത് ആരെന്നറിയാൻ കാത്തിരിക്കുന്നു.
    Thanks and regards.

    1. അതേ…പ്രണയം കൂടുതൽ രാസമാകുന്നത് അച്ഛനമ്മമാരുടെ സപ്പോർട്ട് കൂടി ഉണ്ടാവുമ്പോളാണെന്നൊരു തോന്നൽ…ഈ ഭാഗവും ഇഷ്ടമായതിൽ ഒരുപാട് സന്തോഷം…നന്ദി ഹരിദാസ്‌

  22. Broo story vere level aayi bro.. onnum parayanilla …..

    1. താങ്ക്സ് D.K ..

  23. വൗ ഈ പാർട്ട്‌ കിടിലനായി

    എന്നാലും ആരാകും ആ കേക്ക് കൊണ്ട് വന്നത് anyway waiting 4 the nxt part

    1. അത് ന്റെ വക വായനക്കാർക്കുള്ള സർപ്രൈസ്

  24. Vayiche ange mood aayi varuarnu appol adha last page ini next sat aaknde

    1. എന്റെ പൊന്നോ….ഇത് 25 പേജ് ഉണ്ട്…നിനക്ക് ഇനീം മതിയായില്ല അല്ലേ..

    1. എന്ത് പറ്റി ബ്രൊ…?

  25. കേക്ക് കൊണ്ടു വന്നത് അവൾ തന്നെ ആയിരുന്നു അല്ലെ?….. ഈ പാർട് വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗം കുറച് കൂടി കൂട്ടി എഴുതമോ ബ്രോ?

    1. കേക്ക് കൊണ്ടുവന്ന ആളെ അടുത്ത പാർട്ടിൽ അറിയാം…അത് എന്റെ വക നിങ്ങൾക്ക് സർപ്രൈസ്

  26. മുത്തേ ഒന്നും പറയാനില്ല പൊളി സാനം
    എല്ലാ നന്മകളും നേരുന്നു
    20 പാർട്ട്‌ന് മുകളിൽ പോകാൻ പ്രാർത്ഥനയോടെ
    hooligans ?

    1. 20 പാർട്ടിലേക്കുള്ള കഥ ഉണ്ടെങ്കിൽ എഴുതാം ബ്രൊ..വലിച്ചുനീട്ടി അത്രേം ആക്കില്ല…ഈ ഫ്ലോ പോകുന്നെന്നു തോന്നിയാൽ അപ്പൊ നിർത്തുന്നതിനെപ്പറ്റി ആലോചിക്കും

  27. ന്റെ മോനെ വല്ലാത്ത ഫീൽ തന്നെയാണ് ചെങ്ങായി
    ഓരോ വരിയും മനസ്സിൽ തങ്ങി നിന്നു
    waiting ഫോർ next പാർട്ട്‌

    1. താങ്ക്സ് ബ്രൊ…

  28. ഒന്നും പറയാൻ ഇല്ല ഈ ഭാഗവും അടിപൊളി ആക്കിട്ടുണ്ട്. ആസ്വദിച്ചു വായിച്ചു വല്യ lag ഇല്ലാതെ ഓരോ part വരണടുകൊണ്ട് കഥയുടെ ഫീൽ പോയിട്ടില്ല. അവരുടെ ബാക്കി ജീവിതം എന്താവും എന്നറിയാൻ wait ചെയ്യുന്നു. അച്ഛനും അമ്മയും ഫ്രണ്ട്‌സ് എല്ല്ലാവരും ഒരേ പൊളി ആയിട്ടുണ്ട്. ഓരോ കഥപ്പാത്രവും മനസ്സിൽ പതിന്നിട്ടുണ്ട്. ഈ ഫീൽ ഉം കഥയുടെ ഫ്ലോ ഉം നഷ്ടപ്പെടുത്താറ്റ് തന്നെ അടുത്ത ഭാഗവും എഴുതാൻ പറ്റട്ടെ…
    best of luck???

    1. ഞാൻ അടുത്ത പാർട്ട് എഴുതുന്നതിനു മുൻപ് ഈ പാർട്ട് ഒന്നുകൂടി വായിച്ചാണ് എഴുതാറ്…കഴിയുന്നതും ഇനി ഇതേ ഫീലിൽ കൊണ്ടുപോകാൻ ശ്രമിക്കാം ബ്രൊ …പ്രോത്സാഹനത്തിനും കമെന്റിനും നന്ദി

  29. 1st comment njan..baki vayichitu

    1. Ok…ഇഷ്ടമായാൽ പറയു

Leave a Reply

Your email address will not be published. Required fields are marked *