കിഴക്കേ മന [ɴᴀᴅɪᴘᴘɪɴ ɴᴀʏᴀᴋᴀɴ] 265

 

“””””””””ശിവേട്ടാ……??””””””””””

 

അവളുടെ വിതുമ്പല് പോലുമൊരു ചോദ്യമായി തന്നവസാനിച്ചു. കൈലിരുന്ന പാത്രം തിരികേയാ കട്ടിലിലേക്ക് തന്നെ വച്ച് അവൾ തന്റെ കാതലനേ മുറുക്കെ പുണർന്നു. തലയും പുറവും തലോടി അശ്വസിപ്പിക്കാൻ അവൾ എങ്ങനൊക്കെയോ ശ്രമിച്ച് കൊണ്ടേയിരുന്നു. പക്ഷേ അവൾ പറയുന്ന വാക്കുകൾക്ക് കൂടി അവന്റെ സങ്കടത്തെ ക്ഷെമിപ്പിക്കാനായില്ല. എന്നാൽ പോലുമാ പിടിയവൾ വിടാതെ തന്നെയിരുന്നു. തന്റെ ഏട്ടന്റെ സങ്കടം തീരുവോളം……!!

 

“””””””””””പോട്ടെയേട്ടാ, കരയല്ലേ. ഏട്ടൻ കരഞ്ഞാ പാറൂട്ടിയും കരയും. ഏട്ടൻ ചിരിച്ചാൽ പാറൂട്ടിയും ചിരിക്കും……!!””””””””

 

ഒടുവിൽ കണ്ണുനീരിന്റെ ആക്കം തേങ്ങലിലേക്ക് വഴിമാറി തുടങ്ങിയിരുന്നു.

 

“””””””””””പോട്ടെട്ടോ ഉമ്മ……”””””””””””

 

അവനിൽ നിന്നും വിട്ടുമാറി കുഞ്ഞ് കുട്ടിയെ അശ്വസിക്കും പോൽ പറഞ്ഞ് അവളുടെ അധരങ്ങളാൽ അവന്റെ വരണ്ടുണങ്ങിയ ചുണ്ടുകളിലേക്ക് അവൾ ചെറുതായിയൊന്ന് മുത്തിയിരുന്നു. അവളാൽ തന്നെ ആ കണ്ണുകളൊപ്പി അവനെ വീണ്ടും കെട്ടിപ്പിടിച്ചു എത്രയോ നേരം.

 

“””””””””””പാറൂട്ടി……””””””””””

 

“””””””””””മ്മ് എന്റേട്ടന്റെ സങ്കടോക്കെ മാറിയോ……??””””””””””

 

“”””””””””ബാക്കിയെടുത്ത് കഴിക്ക്. ഏട്ടനൊന്ന് കുളിച്ചിട്ട് വരാം…….!!””””””””””

 

അവളെ അടർത്തി മാറ്റിയവൻ എഴുന്നേൽക്കുമ്പോ എന്തോ ഒന്നവനെ പിടിച്ച് നിർത്തിയിരുന്നു. തിരിഞ്ഞ് നോക്കിയവൻ അവളുടെ നെറ്റിത്തടത്തിൽ ചുംബിച്ചു. ചിരിയോടെ അവളത് ഏറ്റുവാങ്ങി. പിടിച്ച് നിർത്തിയത് അവന്റെ മനസ്സ് തന്നായിരുന്നു. ആവൊരു ചുംബനത്തിനായി…….!!

 

കുളിച്ചിറങ്ങിയ അവൻ കാണുന്നത്, അടുക്കളയിൽ താൻ കഴിച്ച പാത്രങ്ങൾ കഴുകി വച്ചടുത്ത ജോലിയിലേക്ക് തിരിയുന്ന പാറുനെയാണ്.

 

“”””””””””എന്തായീ കാണിക്കണേ….?? ഇതൊക്കെ ചെയ്യാനിപ്പോ ഇവിടാരാ പറഞ്ഞേ…….??””””””””””

 

“””””””””ആരും പറഞ്ഞില്ലല്ലോ……!!”””””””””””

 

നിഷ്കളങ്കമായി അവളതിനെ ചിരിച്ചു തള്ളി.

 

“””””””””””ഇങ്ങ് വന്നേ…….!!””””””””””””

 

അവളുടെ കൈപ്പിടിച്ചവൻ മുറിക്കുള്ളിലേക്ക് അവളെ വീണ്ടും കൊണ്ടിരുത്തി. അമ്മ മരിച്ച് മണിക്കൂറുകൾ ആവുന്നേയുള്ളൂ., അതിന്റെതായ സങ്കടഭാവം അവൾക്കില്ല. അതറിഞ്ഞ് പൊരുത്തപ്പെടാനുള്ള ബുദ്ധി ആ വായാടിക്ക് സർവേശ്വരൻ കൊടുത്തില്ല. അവളിപ്പോഴും ചിറക് മുളച്ച ശലഭത്തെ പോലെ പാറി പറന്ന് നടക്കുവാണ്…..!!

 

കർമങ്ങളെല്ലാം മുറപോലെ നടന്നു. എല്ലാം സന്തോഷത്തോടെ, നിറഞ്ഞ ചിരിയോടെ ചെയ്ത് തീർത്ത അവളെ രണ്ടാൾ ഒഴികെ വന്നവരെല്ലാം കൗതുകത്തോടെയാണ് നോക്കി കണ്ടത്. എല്ലാം കഴിഞ്ഞ് ശിവൻ തന്റെ പാർവതിയെ കൈലാസത്തിലേക്ക് കൂട്ടിക്കൊണ്ടും പോയി. എന്നാൽ പിന്നീടായിരുന്നു പ്രശ്നങ്ങളുടെ തുടക്കം തന്നെ……!!

11 Comments

Add a Comment
  1. Machane bakki evida

  2. Next part.

  3. Adipoli

  4. Enikku onne parayaanullu bro story adipoli.pakshe pakuthikku nirthi povalle

  5. Ith pdf kittumo

  6. ഉഫ്ഫ് അടിപൊളി തുടക്കം ?

  7. സൂപ്പർ അടിപൊളി ??????
    Next part പോരട്ടെ

  8. Wow അടിപൊളി തുടക്കം നല്ല അവതരണം
    തുടരുക

  9. നടിപ്പിൻ നായകൻ

    പ്രിയപ്പെട്ട യക്ഷി.,

    കഥ ഇഷ്ടമായതിൽ ഒരുപാട് സന്തോഷം. എവിടേലും കൊണ്ട് നിർത്തിട്ട്, ഇട്ടെറിഞ്ഞു പോകാൻ പറ്റില്ല. ഒരുപാട് നാളായി മനസ്സിൽ കടന്ന് കൂടിയൊരു പ്ലോട്ട് ആണ്. പിന്നെ ഭയത്തിന്റെ മുൾമുനയിൽ നിർത്തും എന്നൊന്നും പറേണില്ല. ഭയപ്പെടുമോ എന്ന് പോലും സംശയം ആണ്. എന്നാലാവും വിധം ശ്രമിച്ച് ഓരോ പാർട്ട്‌ ആയി ഓരോ ആഴ്ച sumbit ചെയ്യാം. Thanks for your voluble comment with തോനെ ഹൃദയം ❤️❤️❤️❤️❤️❤️

    By നടിപ്പിൻ നായകൻ

  10. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ♥️♥️♥️

    കുറെ നാളായി ഒരു ഹൊറർ ത്രില്ലർ വായിച്ചിട്ട്…തുടക്കം പൊളിച്ചു.ഒരുപാട് ഇഷ്ടായി..വായിക്കാൻ നല്ല ഫ്ലോ ഉണ്ട്. ശെരിക്കും നടന്ന സംഭവം പോലെ….

    Waiting for next part???
    (പകുതിക്ക് കളഞ്ഞിട്ടു പോകരുത് ?)

Leave a Reply

Your email address will not be published. Required fields are marked *