“എന്നാൽ പിന്നെ നമുക്ക് പോകാമല്ലേ ഗണേഷ്? ബാക്കിയെല്ലാം നാളെ” കടയിൽ നിന്നിറങ്ങിയ അജിത് ദൂരെയുള്ള ഓട്ടോ സ്റ്റാൻഡ് നോക്കിക്കൊണ്ട് പറഞ്ഞു.
“അയ്യോ ഇവിടം വരെ വന്നിട്ട് എന്റെ വീട്ടിൽ കയറി ഒരു ചായ കുടിക്കാതെ പോകുന്നത് കഷ്ടമാണ് കേട്ടോ. ഒന്നുമില്ലെങ്കിലും ഒരു ദിവസത്തേയ്ക്കാണെങ്കിലും നമ്മൾ അമ്മയും അച്ഛനും മോനുമൊക്കെയല്ലേ? “ഗീത ചോദിച്ചു.
“ആ അതു ശരിയാണല്ലോ,” ഗണേഷ് ശരിവെച്ചു.
“അതോ ഇനി നമ്മൾ പാവങ്ങൾ ആയതുകൊണ്ട് വീട്ടിൽ വരില്ല എന്നൊക്കെ ഉണ്ടോ?” ഗീത കൂട്ടിച്ചേർത്തു.
“ഹേയ് അങ്ങനെയൊന്നുമില്ല,” അജിത് പുഞ്ചിരിച്ചു.
“ആ എന്നാൽ പിന്നെ വീട്ടിൽ വന്ന് ഒരു ചായ കുടിച്ചിട്ട് പോകാം,” അത്രയും പറഞ്ഞുകൊണ്ട് ഗീത ഓവർബ്രിഡ്ജിന്റെ സൈഡിലുള്ള വഴി ലക്ഷ്യമാക്കി നടന്നു, പുറകെ ഗണേഷും. ഒരു നിമിഷം ഒന്ന് വാച്ചുനോക്കി ഏഴര ആയിരിക്കുന്നു. ഇനിയിപ്പോ പോയാലും കോളേജിലേക്കുള്ള കണക്ഷൻ ബസ് കിട്ടില്ല. രാത്രി ഒരു ലോഡ്ജിൽ മുറിയെടുത്ത് തങ്ങേണ്ടി വരും. അവനോർത്തു.
അജിത് അവരുടെ പുറകെ നടക്കുമ്പോഴും ഗീതയെപ്പറ്റി ആലോചിക്കുകയായിരുന്നു. ഗീത അവനോട് വളരെ സൗഹൃദമായി ഓരോ തമാശകൾ ഒക്കെ പറഞ്ഞായിരുന്നു നടന്നിരുന്നത്. അല്ലെങ്കിൽ തന്നെ അല്പം മുൻപ് അവൻ കടയിൽ കണ്ട കാഴ്ച്ച അവന്റെ മനസ്സിൽ പറ്റിപ്പിടിച്ചിരുന്നു. അവൻ ആദ്യമായുടെയിരുന്നു ഒരു സ്ത്രീയെ അങ്ങനെ ബ്ലൗസിൽ മാറുമറയ്ക്കാതെ കാണുന്നത്.
ഒരുപക്ഷേ ഷോർട്ട് ഫിലിമിൽ ഒക്കെ അഭിനയിക്കാൻ പോകുമ്പോൾ സാരിയുടെ പല്ലു ഒന്ന് മാറുന്നതൊക്കെ ചെലപ്പോ വലിയ സംഭവം അല്ലായിരിക്കുമെന്ന് അവനോർത്തു. എന്തായാലും, അവന് ഗീതയോട് ഒരിഷ്ടം തോന്നി, എല്ലാം കൊണ്ടും. അവരെ കടന്നുപോയ ഒരു ട്രെയിനിന്റെ ശബ്ദംകേട്ടാണ് അവൻ ചിന്തയിൽ നിന്നുണർന്നത്. നാഥനില്ലാത്ത പശുക്കളും, തെരുവുപട്ടികളും, മദ്യപാനികളും അലഞ്ഞു തിരിയുന്ന ഒരു റെയിൽവേ പുറംപോക്കിലായിരുന്നു ഗീതയുടെ വീട്.
റെയിൽ പാലത്തിന്റെ അരികിലൂടെ പോകുന്ന വഴിയിലെല്ലാം ആളുകൾ തമിഴും, കന്നടയും, മലയാളവും ഇടകലർന്ന ഏതോ ഒരു സങ്കരഭാഷയിൽ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു. ഗണേഷ് ഇവിടെ ആദ്യമായല്ലെന്ന് അജിത്തിന് തോന്നി. അവരെ മറികടന്നുപോകുന്ന പലരും അയാളെ നോക്കി ചിരിച്ചു, കൈവീശിക്കാണിച്ചു,
‘കണ്ടിട്ട് കുറെയായല്ലോ,’ എന്ന് കുശലാന്വേഷണം നടത്തി. ആ ചേരിയുടെ അകത്തെ വളവുകളും തിരിവുകളും നിറഞ്ഞ വഴികളിൽ ഒരിക്കൽപോലും അയാൾ ശങ്കിച്ചുനിന്നില്ല, ഗീതയുടെ പുറകിൽ ആയില്ല. ഒടുവിൽ ചേരിയുടെ അറ്റത്ത് തിരക്കൊഴിഞ്ഞ് ആളൊഴിഞ്ഞ ഒരു കുറ്റികാടിന്റെയടുത്തെത്തിയപ്പോൾ അവർ അവിടെ നിന്നു. അതിനപ്പുറം ഒരു വലിയ കുളമായിരുന്നു.
സോറി, ലക്ഷ്മി അല്ല രേഷ്മ പെട്ടെന്ന് പേര് മാറി ? എന്റെ കഥയിലെ പേരുകൾ അതാണ്
ലക്ഷ്മിയുടെ കഥ കൊണ്ടുവരൂ, അവൾ ഒരിക്കൽ കൂടി ആ തുണിക്കടയിലോട്ട് പോകട്ടെ ആ മാനേജരുമായി എന്തെങ്കിലും ഒന്ന് ??
ഒരു കഥ എഴുതാൻ ആഗ്രഹമുണ്ട് ഇതിൽ എങ്ങനെ ആണ് കഥ എഴുതി പോസ്റ്റ് ചെയ്യുക ഒന്ന് പറഞ്ഞു തരുമോ
താഴത്തേക് സ്ക്രോൾ ചെയ്യുക സബ്മിറ്റ് യുവർ സ്റ്റോറി കാണിക്കും അതിൽ ക്ളിക്ക് ചെയ്യുക